ഉൾക്കാഴചക്കുവേണ്ടി യഹോവയിലേക്കു നോക്കുക
“ഞാൻ നിനക്ക് ഉൾക്കാഴ്ച ഉണ്ടാകാനിടയാക്കുകയും നീ പോകേണ്ട വഴി നിന്നെ പഠിപ്പിക്കുകയുംചെയ്യും.”—സങ്കീർത്തനം 32:8
1. നാം എടുക്കുന്ന തീരുമാനങ്ങൾ ജ്ഞാനപൂർവകമായിരിക്കുമോയെന്ന് തീരുമാനിക്കുന്ന ചില ഘടകങ്ങളേവ? (ആവർത്തനം 32:7, 29 താരതമ്യപ്പെടുത്തുക.)
ഓരോ ദിവസവും നാം തീരുമാനങ്ങളെ അഭിമുഖീകരിക്കുന്നു—അവയിൽ ചിലത് നിസ്സാരമാണെന്ന് തോന്നുന്നു, മററു ചിലത് സ്പഷ്ടമായും പ്രധാനംതന്നെ. നമ്മുടെ തീരുമാനങ്ങൾ ബുദ്ധിപൂർവകമായിരിക്കുമോ? അത് ഏറെയും നാം തിടുക്കമുള്ളവരാണോ അതോ നാം സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നതിനുമുമ്പ് ചിന്തിക്കുന്നുവോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, അനേകം കാര്യങ്ങളിൽ ജ്ഞാനപൂർവകമായ തീരുമാനങ്ങൾ ചെയ്യുന്നതിൽ, പ്രകടമായി തെളിഞ്ഞുകാണുന്നതിനുമതീതമായി നോക്കാൻ നാം പ്രാപ്തരായിരിക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു. ഇതിന് ഇപ്പോഴത്തെ ലോകാവസ്ഥകളുടെ പരിണതഫലമെന്തായിരിക്കുമെന്ന് നാം അറിയേണ്ടത്, ആത്മമണ്ഡലത്തിൽപോലും നടക്കുന്നതെന്തെന്ന് നാം അറിഞ്ഞിരിക്കേണ്ടത്, ആവശ്യമായിരിക്കാം. നമുക്ക് അതു സാധിക്കുമോ? അത് കേവലം അഭ്യൂഹമല്ലാത്ത ഒരു രീതിയിൽ മനസ്സിലാക്കാൻ ഏതെങ്കിലും മനുഷ്യനു സാദ്ധ്യമാണോ?
2. ജീവിതത്തിൽ വിജയപ്രദമായ ഒരു ഗതി പിന്തുടരുന്നതിന് നമുക്ക് ഏതു സഹായങ്ങൾ ആവശ്യമാണ്, എന്തുകൊണ്ട്? (സദൃശവാക്യങ്ങൾ 20:24)
2 മനുഷ്യർക്ക് യഥാർത്ഥത്തിൽ എടുത്തുപറയത്തക്ക മാനസികപ്രാപ്തികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ദൈവത്തിൽനിന്നുള്ള സഹായം വിനീതമായി സ്വീകരിക്കാതെ ഒരു വിജയപ്രദമായ ജീവിതം നയിക്കാനുള്ള പ്രാപ്തിയോടെയല്ല അവർ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നിശ്വസ്തപ്രവാചകനായിരുന്ന യിരെമ്യാവ് എഴുതിയതുപോലെ, “യഹോവേ, ഭൗമികമനുഷ്യനുള്ളതല്ല അവന്റെ വഴിയെന്ന് എനിക്കു നന്നായി അറിയാം. തന്റെ ചുവടിനെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല.”—യിരെമ്യാവ് 10:23.
3. നാം മാർഗ്ഗനിർദ്ദേശത്തിനായി യഹോവയിലേക്കു നോക്കുന്നതിൽ പരാജയപ്പെടുന്നുവെങ്കിൽ, എന്തു ഫലമാണുണ്ടാകാൻ പോകുന്നത്? (ഉല്പത്തി 3:4-6, 16-24 താരതമ്യപ്പെടുത്തുക.)
3 നാം ആ വസ്തുതയെ അവഗണിക്കുകയും ജ്ഞാനപൂർവകമായതോ അല്ലാത്തതോ, തെറേറാ ശരിയോ, എന്താണ് എന്നു നിശ്ചയിക്കുന്നതിന് നാം നമ്മിൽത്തന്നെയോ മററു മനുഷ്യരിലോ ആശ്രയിക്കുകയും ചെയ്യുന്നുവെങ്കിൽ ഫലമെന്തായിരിക്കും? ജഡികചിന്തകളാൽ നയിക്കപ്പെടുകനിമിത്തം, ദൈവം തിൻമയാണെന്നു പറയുന്നതിനെ നാം നല്ലതാണെന്നു വീക്ഷിക്കുന്ന സമയങ്ങൾ, ദൈവം വിമൂഢമെന്നു മുദ്രയടിക്കുന്ന ഗതിയെ ജ്ഞാനപൂർവകമെന്നു പരിഗണിച്ചേക്കാവുന്ന സമയങ്ങൾ, ഉണ്ടായിരിക്കാം. (യെശയ്യാവ് 5:20) നാം ഇത് കരുതിക്കൂട്ടിയല്ലാതെ ചെയ്തേക്കാമെങ്കിലും നാം മററുള്ളവർക്ക് ഇടർച്ചക്കുള്ള കാരണമായിത്തീർന്നേക്കാം. (1 കൊരിന്ത്യർ 8:9 താരതമ്യപ്പെടുത്തുക.) മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി യഹോവയിലേക്കു നോക്കാത്തവർക്കുള്ള അന്തിമഭവിഷ്യത്തു സംബന്ധിച്ച് അവന്റെ വചനം ഇങ്ങനെ പ്രസ്താവിക്കുന്നു: “ഒരു മമനുഷ്യന്റെ മുമ്പാകെ നേരായ ഒരു വഴി സ്ഥിതിചെയ്യുന്നു, എന്നാൽ പിന്നീട് അതിന്റെ അവസാനം മരണവഴികളാണ്.”—സദൃശവാക്യം 14:12.
4. യഹോവ തന്റെ ദാസൻമാർക്ക് ഉദാരമായി ഏതു സഹായം വാഗ്ദാനംചെയ്യുന്നു? (യിരെമ്യാവ് 10:21 താരതമ്യപ്പെടുത്തുക.)
4 ഇതിന്റെ വീക്ഷണത്തിൽ, നമുക്കെന്താണാവശ്യം? ലളിതമായി പറഞ്ഞാൽ, യഹോവ നൽകുന്ന സഹായം നമുക്കാവശ്യമാണ്. പ്രോൽസാഹജനകമായി അവൻ പറയുന്നു: “ഞാൻ നിനക്ക് ഉൾക്കാഴ്ച ഉണ്ടാകാനിടയാക്കുകയും നീ പോകേണ്ട വഴി നിന്നെ പഠിപ്പിക്കുകയുംചെയ്യും. എന്റെ ദൃഷ്ടി നിന്റെമേൽ വെച്ച് ഞാൻ നിനക്ക് ഉപദേശം നൽകും.”—സങ്കീർത്തനം 32:8.
ഉൾക്കാഴചയിൽ ഉൾപ്പെട്ടിരിക്കുന്നത
5. എന്താണ് “ഉൾക്കാഴ്ച”?
5 തിരുവെഴുത്തുകളിൽ പരാമർശിച്ചിരിക്കുന്ന “ഉൾക്കാഴ്ച” എന്താണ്? പുറമെ കാണുന്നതിനതീതമായി നോക്കാൻ, ഒരു സാഹചര്യത്തിനുള്ളിലേക്കു നോക്കാൻ, ഉള്ള പ്രാപ്തിയാണത്. പഴയനിയമ ദൈവശാസ്ത്ര പദഗ്രന്ഥം പറയുന്നതനുസരിച്ച് “ഉൾക്കാഴ്ച” എന്നു വിവർത്തനംചെയ്തിരിക്കുന്ന എബ്രായ പദം കാര്യങ്ങളുടെ “കാരണം സംബന്ധിച്ച ബുദ്ധിപൂർവകമായ അറിവി”നോട് ബന്ധപ്പെട്ടിരിക്കുന്നു. അത് ബുദ്ധിപൂർവം പ്രവർത്തിക്കാനും വിജയിക്കാനും ഒരുവനെ പ്രാപ്തനാക്കുന്ന തരം അറിവാണ്. ആ അടിസ്ഥാന അർത്ഥത്തിനു ചേർച്ചയായിരിക്കാനും അതേ എബ്രായ ക്രിയയുടെ രസം നൽകാനും പുതിയലോകഭാഷാന്തരം ‘ഉൾക്കാഴ്ചയുണ്ടായിരിക്കുക’ എന്ന വിവർത്തനത്തിനു പുറമേ, ‘വിവേകപൂർവം പ്രവർത്തിക്കുക,’ ‘പ്രായോഗികബുദ്ധിയോടെ പ്രവർത്തിക്കുക,’ ‘വിജയം നേടുക’ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളും ഉപയോഗിക്കുന്നുണ്ട്.—സങ്കീർത്തനം 14:2.
6. “തന്റെ അധരങ്ങളെ നിയന്ത്രിക്കുന്നവൻ” വിവേകപൂർവം അല്ലെങ്കിൽ ഉൾക്കാഴ്ചയോടെ പ്രവർത്തിക്കുന്നതായി പറയാൻ കഴിയുന്നതെന്തുകൊണ്ട്?
6 അങ്ങനെ, “തന്റെ അധരങ്ങളെ നിയന്ത്രിക്കുന്നവൻ” ‘വിവേകപൂർവം പ്രവർത്തിക്കുന്നു’ അഥവാ ഉൾക്കാഴ്ചയോടെ പ്രവർത്തിക്കുന്നു എന്ന് പറയപ്പെടുന്നു. (സദൃശവാക്യങ്ങൾ 10:19) അയാൾ സംസാരിക്കുന്നതിനു മുമ്പു ചിന്തിക്കുകയും താൻ പറയുന്നതിനെ മററുള്ളവർ എങ്ങനെ മനസ്സിലാക്കുമെന്നു ള്ളതും മറെറാരാളെക്കുറിച്ചു താൻ പറഞ്ഞേക്കാവുന്നത് ജ്ഞാനപൂർവകവും സ്നേഹപൂർവകവുമാണോ അല്ലെങ്കിൽ ആവശ്യമാണോ എന്നതും കണക്കിലെടുക്കുന്നു. (സദൃശവാക്യങ്ങൾ 12:18; യാക്കോബ് 1:19) അയാൾ യഹോവയുടെ വഴികളോടുള്ള സ്നേഹത്താലും തന്റെ സമസൃഷ്ടിയെ സഹായിക്കാനുള്ള യഥാർത്ഥ ആഗ്രഹത്താലും പ്രേരിതനായിരിക്കുന്നതിനാൽ അയാൾ പറയുന്നത് മററുള്ളവരെ പരിപുഷ്ടിപ്പെടുത്തുന്നതാണ്.—സദൃശവാക്യങ്ങൾ 16:23.
7. പ്രായോഗിക ബുദ്ധിയോടെ പ്രവർത്തിക്കുന്നവൻ എന്ന കീർത്തി നേടാൻ ദാവീദിനെ പ്രാപ്തനാക്കിയതെന്ത്?
7 യിശ്ശായിയുടെ പുത്രനായ ദാവീദിനെക്കുറിച്ച് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: “ശൗൽ അവനെ അയക്കുന്നിടത്തെല്ലാം അവൻ പ്രായോഗികബുദ്ധിയോടെ പ്രവർത്തിക്കും,” അതായത്, ഉൾക്കാഴ്ചയോടെ. തന്റെ ജോലിയിൽ മനുഷ്യപടയാളികൾ തമ്മിലുള്ള വെറും പോരാട്ടത്തിലുമധികം ഉൾപ്പെട്ടിരിക്കുന്നുവെന്ന് ദാവീദ് വിവേചിച്ചറിഞ്ഞു. താനും തന്നോടുകൂടെയുണ്ടായിരുന്ന പടയാളികളും യഹോവയുടെ യുദ്ധങ്ങളാണ് നടത്തിക്കൊണ്ടിരുന്നതെന്ന് അവൻ തിരിച്ചറിഞ്ഞു. അങ്ങനെ, മാർഗ്ഗനിർദ്ദേശത്തിനും അനുഗ്രഹത്തിനും വേണ്ടി ദാവീദ് യഹോവയിലേക്കു നോക്കി. (1 ശമുവേൽ 17:45; 18:5; 2 ശമുവേൽ 5:19) തൽഫലമായി, ദാവീദിന്റെ പ്രയാണങ്ങൾ വിജയിച്ചു.
8. ക്രിസ്തീയഗ്രീക്ക് തിരുവെഴുത്തുകളിൽ ‘ഉൾക്കാഴ്ചയുണ്ടായിരിക്കുക’ എന്നു വിവർത്തനംചെയ്തിരിക്കുന്ന ക്രിയ വേറെ ഏത് ആശയങ്ങൾ നൽകുന്നു?
8 ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ, ‘ഉൾക്കാഴ്ചയുണ്ടായിരിക്കുക’ എന്ന് വിവർത്തനംചെയ്തിരിക്കുന്ന ക്രിയ ‘അർത്ഥം ഗ്രഹിക്കുക’ എന്നും ‘ഗ്രഹിക്കുക’ എന്നുംകൂടെ വിവർത്തനംചെയ്യപ്പെട്ടിട്ടുണ്ട്. (റോമർ 3:11; മത്തായി 13:13-15; എഫേസ്യർ 5:17) ദൈവം തന്റെ ദാസൻമാർക്കു വാഗ്ദത്തം ചെയ്യുന്നത് ഈ കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തിയാണ്. എന്നാൽ അവൻ അവർക്ക് അത്തരം ഉൾക്കാഴ്ച കൊടുക്കുന്നതെങ്ങനെയാണ്?
യോശുവായിക്ക ഉൾക്കാഴച ലഭിച്ച വിധം
9. പുരാതന ഇസ്രായേലിൽ, യഹോവ ജനത്തിന് എങ്ങനെ ഉൾക്കാഴ്ച നൽകി?
9 പുരാതന ഇസ്രയേലിൽ, ജനതയെ തന്റെ ന്യായപ്രമാണം പഠിപ്പിക്കുന്നതിന് യഹോവ ലേവ്യരെ നിയോഗിച്ചു. (ലേവ്യപുസ്തകം 10:11; ആവർത്തനം 33:8, 10) ന്യായപ്രമാണം ദൈവനിശ്വസ്തമായിരുന്നു, അതു പഠിപ്പിക്കാൻ നിയുക്തമായ സംഘടനാക്രമീകരണത്തിൻമേൽ യഹോവയുടെ ആത്മാവ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. (മലാഖി 2:7) ഈ മുഖാന്തരത്താൽ യഹോവ, നെഹെമ്യാവ് 9:20ൽ പ്രസ്താവിച്ചിരിക്കുന്നതുപോലെ, ‘ഇസ്രായേല്യരെ പ്രായോഗികബുദ്ധിയുള്ളവരാക്കി’ അഥവാ അവർക്ക് ഉൾക്കാഴ്ച കൊടുത്തു.
10, 11. (എ) യോശുവ 1:7, 8-ൽ പ്രകടമാക്കപ്പെട്ടിരിക്കുന്ന പ്രകാരം ഉൾക്കാഴ്ചയോടെ പ്രവർത്തിക്കാൻ യോശുവയെ എന്തു പ്രാപ്തനാക്കുമായിരുന്നു? (ബി) പ്രബോധനത്തിനുള്ള ഏതു കരുതലിനെ യോശുവ വിലമതിക്കുന്നതു പ്രധാനമായിരുന്നു? (സി) യോശുവായുടെ ഭാഗത്ത് വ്യക്തിപരമായ എന്തു ശ്രമവും ആവശ്യമായിരുന്നു?
10 എന്നാൽ ജനതയ്ക്കുള്ളിലെ വ്യക്തികൾ ഉൾക്കാഴ്ചയോടെ പ്രവർത്തിക്കുമോ? അവർ അങ്ങനെ ചെയ്യണമെങ്കിൽ അവരുടെ ഭാഗത്ത് ചിലത് ആവശ്യമായിരുന്നു. ഇസ്രായേലിനെ വാഗ്ദത്തദേശത്തേക്ക് നയിക്കാനുള്ള ഉത്തരവാദിത്തം യോശുവയെ ഭരമേൽപ്പിച്ചപ്പോൾ യഹോവ അവനോട് ഇങ്ങനെ പറഞ്ഞു: “എന്റെ ദാസനായ മോശ നിങ്ങളോടു കൽപ്പിച്ച സകല ന്യായപ്രമാണവുമനുസരിച്ച് പ്രവർത്തിക്കാൻ ധൈര്യമുള്ളവനും സുശക്തനുമായിരിക്കുക മാത്രംചെയ്യുക. അതിൽനിന്ന് വലത്തോട്ടോ ഇടത്തോട്ടോ മാറരുത്, നീ പോകുന്നിടത്തെല്ലാം നീ ജ്ഞാനപൂർവം പ്രവർത്തിക്കേണ്ടതിനുതന്നെ. ഈ നിയമപുസ്തകം നിന്റെ വായിൽനിന്ന് വിട്ടുപോകരുത്, നീ പകലും രാത്രിയിലും ഒരു മന്ദസ്വരത്തിൽ അതിൽ വായിക്കണം, അതിൽ എഴുതപ്പെട്ടിരിക്കുന്നതെല്ലാമനുസരിച്ച് പ്രവർത്തിക്കാൻ നീ ശ്രദ്ധിക്കേണ്ടതിനുതന്നെ; എന്തെന്നാൽ അപ്പോൾ നീ നിന്റെ വഴി വിജയപ്രദമാക്കുകയും അപ്പോൾ നീ ജ്ഞാനപൂർവം പ്രവർത്തിക്കുകയും ചെയ്യും.” “ജ്ഞാനപൂർവം പ്രവർത്തിക്കുക” എന്ന് ഇവിടെ വിവർത്തനംചെയ്യപ്പെട്ടിരിക്കുന്ന എബ്രായപദത്തിന് “ഉൾക്കാഴ്ചയോടെ പ്രവർത്തിക്കുക” എന്നും അർത്ഥമുണ്ട്.—യോശുവ 1:7, 8.
11 യഹോവ യോശുവായിക്ക് അങ്ങനെയുള്ള ഉൾക്കാഴ്ച കൊടുക്കുന്നത് എങ്ങനെയാണ്? ഏതെങ്കിലും അത്ഭുതകരമായ പകർച്ചയാലല്ല. ദൈവത്തിന്റെ എഴുതപ്പെട്ട വചനമായിരുന്നു അതിന്റെ താക്കോൽ. യോശുവാ നിരന്തരം അതു വായിക്കുകയും ധ്യാനിക്കുകയും ചെയ്തുകൊണ്ട് അതിനാൽ അവന്റെ മനസ്സും ഹൃദയവും നിറക്കണമായിരുന്നു. യോശുവായിക്ക് അറിയാമായിരുന്നതുപോലെ, ലേവ്യർ ന്യായപ്രമാണത്തിൽനിന്നുള്ള പ്രബോധനം നൽകുമെന്ന് ദൈവവചനം പറഞ്ഞു. അതുകൊണ്ട്, തനിക്ക് ജനതയിൽ ഒരു ഉത്തരവാദിത്തമുള്ള സ്ഥാനമുണ്ടായിരുന്നുവെന്നതിന്റെ വീക്ഷണത്തിൽ തനിക്കുതന്നെ അതെല്ലാം മനസ്സിലാക്കാൻ കഴിയുമെന്നുള്ളതുപോലെ തന്നേത്തന്നെ ഒററപ്പെടുത്താതെ ഈ വസ്തുത അവൻ മനസ്സിലാക്കണമായിരുന്നു. (സദൃശവാക്യങ്ങൾ 18:1) യോശുവാ ദൈവത്തിന്റെ എഴുതപ്പെട്ട വചനം പഠിക്കുന്നതിൽ ഉത്സാഹമുളുളവനായിരിക്കുന്നത് പ്രധാനമായിരുന്നു. അതിന്റെ ഒരു ഭാഗവും അവഗണിക്കാതെ അവൻ അതു ചെയ്യുകയും അതനുസരിക്കുകയും ചെയ്തിരുന്നെങ്കിൽ അപ്പോൾ അവൻ ഉൾക്കാഴ്ചയോടെ പ്രവർത്തിക്കുമായിരുന്നു.—1 രാജാക്കൻമാർ 2:3 താരതമ്യപ്പെടുത്തുക.
യഹോവ ഇന്ന ഉൾക്കാഴച നൽകുന്ന വിധം
12. യഹോവ നമുക്കു ലഭ്യമാക്കുന്ന ഉൾക്കാഴ്ചയിൽനിന്ന് പ്രയോജനംനേടുന്നതിന് ഏതു മൂന്നു കാര്യങ്ങൾ ആവശ്യമാണ്?
12 നമ്മുടെ കാലംവരെയും യഹോവ തന്റെ ദാസൻമാർക്ക് ജ്ഞാനപൂർവം പ്രവർത്തിക്കാൻ ആവശ്യമായിരിക്കുന്ന മാർഗ്ഗനിർദ്ദേശം തുടർന്നുനൽകിക്കൊണ്ടാണിരുന്നിട്ടുള്ളത്. ആ മാർഗ്ഗനിർദ്ദേശത്തിൽനിന്ന് പ്രയോജനമനുഭവിക്കുന്നതിന് വ്യക്തികളെന്ന നിലയിൽ നമ്മിൽനിന്ന് പല സംഗതികൾ ആവശ്യപ്പെട്ടിട്ടുണ്ട്: (1) യോശുവ ചെയ്തതുപോലെ നാം യഹോവയുടെ സ്ഥാപനത്തെ വിലമതിക്കേണ്ടതുണ്ട്. നമ്മുടെ സംഗതിയിൽ, അങ്ങനെയുള്ള വിലമതിപ്പിൽ അഭിഷിക്തരുടെ ക്രിസ്തീയസഭയോട്, “വിശ്വസ്തനും വിവേകിയുമായ അടിമയോടും” അതിന്റെ ഭരണസംഘത്തോടുംതന്നെ, സഹകരിക്കുന്നത് ഉൾപ്പെടുന്നു. (മത്തായി 24:45-47; പ്രവൃത്തികൾ 16:4 താരതമ്യപ്പെടുത്തുക.) ഈ വിലമതിപ്പിൽ യോഗഹാജരിലെ ക്രമം ഉൾപ്പെടുന്നു. (എബ്രായർ 10:24, 25) (2) നാം ദൈവവചനത്തിന്റെയും “അടിമ”വർഗ്ഗത്തിലൂടെ പ്രദാനംചെയ്യപ്പെടുന്ന പ്രസിദ്ധീകരണങ്ങളുടെയും വ്യക്തിപരമായ പഠനത്തിൽ ഉത്സുകരായിരിക്കണം, അതു മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നത് അടിമവർഗ്ഗമാണ്. (3) നാം പഠിക്കുന്ന കാര്യങ്ങൾ നമ്മുടെ സ്വന്തം ജീവിതത്തിൽ എങ്ങനെ ബാധകമാക്കാമെന്നും മററുള്ളവരെ സഹായിക്കാൻ എങ്ങനെ ഉപയോഗിക്കാമെന്നും വിചിന്തനംചെയ്യാൻ സമയമെടുക്കുന്നതും പ്രധാനമാണ്.
13. യിരെമ്യാവ് 3:15-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാഗ്ദാനത്തിന്റെ അർത്ഥമെന്താണ്?
13 നമ്മുടെ നാളിൽ യഹോവ നമുക്കു നൽകുന്ന തരം മേൽവിചാരണയെയും ആത്മീയ പോഷിപ്പിക്കലിനെയുംകുറിച്ച് അവൻ യിരെമ്യാവ് 3:15-ൽ ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങൾക്ക് എന്റെ ഹൃദയത്തിനു യോജിച്ച ഇടയൻമാരെ നൽകും, അവർ തീർച്ചയായും നിങ്ങളെ അറിവും ഉൾക്കാഴ്ചയുംകൊണ്ട് പോഷിപ്പിക്കും.” തീർച്ചയായും, ഈ ആത്മീയപോഷിപ്പിക്കൽ പരിപാടി സാഹചര്യങ്ങളെ നിരീക്ഷിക്കുന്നതിനും വിജയം ലഭിക്കാൻ ഏതു ഗതി സ്വീകരിക്കണമെന്നു വിവേചിക്കുന്നതിനുമുള്ള ശ്രദ്ധേയമായ പ്രാപ്തി നമുക്കു നൽകും. ആ ഉൾക്കാഴ്ചയുടെ ഉറവ് ആരാണ്? യഹോവയാം ദൈവം.
14. ‘വിശ്വസ്ത അടിമ’ക്ക് ഉൾക്കാഴ്ചയുള്ളതെന്തുകൊണ്ട്?
14 ‘വിശ്വസ്ത അടിമ’വർഗ്ഗത്തിന് അത്തരം ഉൾക്കാഴ്ച ഉള്ളതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ ദൈവവചനത്തെ തങ്ങളുടെ ആത്മാർത്ഥമായ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നു. അവർ അതിന്റെ മാർഗ്ഗനിർദ്ദേശമനുസരിക്കുന്നു. കൂടാതെ, അവർ യഹോവയുടെ മാർഗ്ഗനിർദ്ദേശത്തിനു കീഴ്പ്പെട്ടിരിക്കുന്നതിനാൽ അവൻ തന്റെ ആത്മാവിനെ അവരുടെമേൽ വെക്കുകയും തന്റെ ഉദ്ദേശ്യത്തിനു ചേർച്ചയായി അവരെ ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു. (ലൂക്കോസ് 12:43, 44; പ്രവൃത്തികൾ 5:32) നിശ്വസ്ത സങ്കീർത്തനക്കാരൻ ദീർഘനാൾമുമ്പ് എഴുതിയതുപോലെ: “നിന്റെ ഓർമ്മിപ്പിക്കലുകൾ എന്റെ താൽപ്പര്യമായതുകൊണ്ട് എന്റെ സകല ഉപദേഷ്ടാക്കളെക്കാളുമധികം ഉൾക്കാഴ്ച എനിക്കുണ്ടാകാനിടയായിരിക്കുന്നു.”—സങ്കീർത്തനം 119:99.
15. (എ) “അടിമ”വർഗ്ഗം നമുക്ക് സ്ഥിരമായി നൽകുന്ന ബുദ്ധിയുപദേശത്തിന്റെ സാരമെന്താണ്? (ബി) അനേകം വർഷങ്ങൾക്കുമുമ്പ് രക്തപ്പകർച്ചയെക്കുറിച്ചുള്ള ക്രിസ്തീയവീക്ഷണത്തെസംബന്ധിച്ച് ആവശ്യമായിരുന്ന “അറിവും ഉൾക്കാഴ്ചയും” നൽകാൻ അടിമക്ക് സാധ്യമായതെങ്ങനെ?
15 ചെയ്യേണ്ട ശരിയായ സംഗതി സംബന്ധിച്ച അന്വേഷണങ്ങൾക്കുത്തരമായി “വിശ്വസ്തനും വിവേകിയുമായ അടിമ” എല്ലായ്പ്പോഴും, ‘ബൈബിളിൽ എഴുതിയിരിക്കുന്നതു ബാധകമാക്കുക, യഹോവയിൽ ആശ്രയിക്കുക’ എന്ന് ഉപദേശിച്ചിട്ടുണ്ട്. (സങ്കീർത്തനം 119:105; സദൃശവാക്യങ്ങൾ 3:5, 6) രക്തപ്പകർച്ചകൾ ഒരു നിലവാരപ്പെട്ട വൈദ്യചികിൽസയായി വീക്ഷിക്കപ്പെടുകയും യഹോവയുടെ സാക്ഷികളെ അഭിമുഖീകരിക്കുന്ന ഒരു വിവാദപ്രശ്നമായിത്തീരുകയും ചെയ്തപ്പോൾ 1945 ജൂലൈ 1ലെ വാച്ച്ടവർ രക്തത്തിന്റെ പവിത്രതസംബന്ധിച്ച ക്രിസ്തീയ വീക്ഷണം വിശദീകരിച്ചു. ദിവ്യനിരോധനത്തിൽ മൃഗങ്ങളുടെയും മനുഷ്യരുടെയും രക്തം ഉൾപ്പെടുന്നുവെന്ന് അത് പ്രകടമാക്കി. (ഉൽപ്പത്തി 9:3, 4; പ്രവൃത്തികൾ 15:28, 29) ആ ലേഖനത്തിൽ ശാരീരികമായ ദൂഷ്യഫലങ്ങൾ ചർച്ചചെയ്തിരുന്നില്ല; ആ സമയത്ത് അങ്ങനെയുള്ള അറിവ് വളരെ പരിമിതമായിരുന്നു. യഥാർത്ഥവിവാദപ്രശ്നം ദൈവനിയമത്തോടുള്ള അനുസരണമായിരുന്നു, ഇപ്പോഴും അതുതന്നെയാണ്. ഇന്ന്, രക്തപ്പകർച്ചകൾ വർജ്ജിക്കുന്നതിന്റെ പ്രായോഗികജ്ഞാനം അനേകർ തിരിച്ചറിയുന്നുണ്ട്, വർദ്ധിച്ച സംഖ്യകൾ ഇപ്പോൾ വർജ്ജിക്കുന്നുമുണ്ട്. എന്നാൽ എക്കാലത്തും യഹോവയുടെ സാക്ഷികൾക്ക് ഉൾക്കാഴ്ചയോടെ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്, എന്തുകൊണ്ടെന്നാൽ അവർ സ്രഷ്ടാവിനെ വിശ്വസിക്കുന്നു, അവന് രക്തത്തെസംബന്ധിച്ച് ഏതു മനുഷ്യനെക്കാളുമധികം അറിയാം.
16. ലൈംഗികധാർമ്മികത, മാതാപിതാക്കളിൽ ഒരാൾമാത്രമുള്ള കുടുംബങ്ങൾ, വിഷാദരോഗം എന്നിവസംബന്ധിച്ച് വീക്ഷാഗോപുരത്തിലെ ബുദ്ധിയുപദേശം ആവശ്യമായിരുന്നതുതന്നെയെന്നു തെളിഞ്ഞതെന്തുകൊണ്ട്?
16 ലൈംഗികധാർമ്മികത സംബന്ധിച്ച അനുവാദാത്മക മനോഭാവങ്ങൾ വർദ്ധിതമായി പ്രമുഖമായിത്തീർന്നിരിക്കുന്നതിനാൽ ജനസമ്മതിയുള്ള ഗതി ശുപാർശചെയ്യുന്നതിനുപകരം വീക്ഷാഗോപുരം അവികലമായ തിരുവെഴുത്തുബുദ്ധിയുപദേശം പ്രദാനംചെയ്തിട്ടുണ്ട്. ഇത് യഹോവയോടുള്ള തങ്ങളുടെ വിലപ്പെട്ട ബന്ധം കാത്തുസൂക്ഷിക്കുന്നതിനും കേവലം ക്ഷണികമായ ഉല്ലാസങ്ങൾക്കുപകരം നിലനിൽക്കുന്ന സന്തുഷ്ടിയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും അനേകരെ സഹായിക്കുകയാണ്. അതുപോലെതന്നെ, മാതാപിതാക്കളിൽ ഒരാൾമാത്രമുള്ള കുടുംബങ്ങൾക്കും വിഷാദരോഗത്തോടു പോരാടുന്നവർക്കും വേണ്ടിയുള്ള വീക്ഷാഗോപുരലേഖനങ്ങൾ യഹോവയുടെ ചിന്തകൾ വിലപ്പെട്ടതായിരിക്കുന്നവർക്കും “നീ എന്റെ ദൈവമായിരിക്കുന്നതുകൊണ്ട് നിന്റെ ഇഷ്ടംചെയ്യാൻ എന്നെ പഠിപ്പിക്കേണമേ” എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നവർക്കും മാത്രം സാദ്ധ്യമാകുന്ന ഒരു ഉൾക്കാഴ്ചയെ പ്രതിഫലിപ്പിച്ചിരിക്കുന്നു.—സങ്കീർത്തനം 143:10; 139:17.a
17. (എ) ദശാബ്ദങ്ങൾക്കുമുമ്പേ 1914-നെ സംബന്ധിച്ച് യഹോവയുടെ ദാസൻമാർ എന്തറിഞ്ഞു? (ബി) 1914നുശേഷം യഹോവയുടെ സാക്ഷികൾക്ക് വിശദാംശങ്ങൾ സംബന്ധിച്ച് ചോദ്യങ്ങളുണ്ടായിരുന്നെങ്കിലും അവരുടെ ജീവിതത്തിന് സാരവത്തായ മാർഗ്ഗനിർദ്ദേശം നൽകിയ എന്ത് അവർ അറിഞ്ഞിരുന്നു?
17 ദശാബ്ദങ്ങൾക്കുമുമ്പുതന്നെ, 1914 എന്ന വർഷം ജാതികളുടെ കാലങ്ങളുടെ അവസാനത്തെ കുറിക്കുമെന്ന് തിരിച്ചറിയാൻ യഹോവ “വിശ്വസ്തനും വിവേകിയുമായ അടിമ” മുഖാന്തരം തന്റെ ദാസൻമാരെ സഹായിച്ചിരിക്കുന്നു. (ലൂക്കോസ് 21:24, കിംഗ ജയിംസ വേർഷൻ) അവർ ഒന്നാം ലോകമഹായുദ്ധാനന്തര യുഗത്തിലേക്കു പ്രവേശിച്ചപ്പോൾ തീർച്ചയായും അവരെ അന്ധാളിപ്പിച്ച ചോദ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവർക്ക് തീർച്ചയായും അറിയാമായിരുന്നത് അവർക്ക് ജ്ഞാനപൂർവം പ്രവർത്തിക്കാൻ മതിയായതായിരുന്നു. പഴയവ്യവസ്ഥിതിയെ നശിപ്പിക്കാനുള്ള ദൈവത്തിന്റെ തക്കസമയം അടുത്തിരിക്കുന്നുവെന്ന് അവർ തിരുവെഴുത്തുകളിൽനിന്ന് അറിഞ്ഞു; അതുകൊണ്ട് അതിൽ തങ്ങളുടെ പ്രത്യാശ അർപ്പിക്കുന്നത് അല്ലെങ്കിൽ വിജയം സംബന്ധിച്ച അതിന്റെ ഭൗതികാസക്ത നിലവാരങ്ങൾ തങ്ങളുടെ ജീവിതത്തെ ഭരിക്കാൻ അനുവദിക്കുന്നത് മൗഢ്യമായിരിക്കും. മനുഷ്യവർഗ്ഗത്തെ ക്ലേശിപ്പിക്കുന്ന സകല പ്രശ്നങ്ങളുടെയും യഥാർത്ഥ പരിഹാരം യഹോവയുടെ രാജ്യമാണെന്നും അവർ അറിഞ്ഞു. (ദാനിയേൽ 2:44; മത്തായി 6:33) യഹോവയുടെ അഭിഷിക്തരാജാവായ യേശുക്രിസ്തുവിനെയും അവന്റെ രാജ്യത്തെയും പരസ്യംചെയ്യുന്നത് സകല സത്യക്രിസ്ത്യാനികളുടെയും ഉത്തരവാദിത്തമാണെന്ന് അവർ വ്യക്തമായി മനസ്സിലാക്കി. (യെശയ്യാവ് 61:1, 2: മത്തായി 24:14) “ജനതയുടെ ജനനം” എന്ന 1925ലെ വാച്ച്ററവർ ലേഖനത്തിലൂടെ അവർ വെളിപ്പാടു 12-ാം അദ്ധ്യായത്തിന്റെ വ്യക്തതയേറിയ ഒരു ഗ്രാഹ്യത്താൽ ബലിഷ്ഠരാക്കപ്പെട്ടു; അങ്ങനെ ഇപ്പോൾ മാനുഷനേത്രങ്ങൾക്ക് അദൃശ്യമായ സ്വർഗ്ഗങ്ങളിൽ നടന്നുകൊണ്ടിരുന്നതെന്താണെന്ന് അവർ മനസ്സിലാക്കി. അങ്ങനെയുള്ള ഉൾക്കാഴ്ച അവരുടെ ജീവിതത്തിന് സാരവത്തായ മാർഗ്ഗനിർദ്ദേശം നൽകി.
18. നമുക്കിപ്പോൾ ഏതു പദവിയും ഉത്തരവാദിത്തവുമുണ്ട്, നാം നമ്മോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കണം?
18 അന്ന് യഹോവയെ അവന്റെ സാക്ഷികളായി സേവിച്ചുകൊണ്ടിരുന്ന ചുരുക്കംചില ആയിരങ്ങൾ വിശ്വാസത്തിൽ പ്രവർത്തിച്ചുകൊണ്ട് ദൈവത്തിന്റെ സ്ഥാപിതരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്ന വേല ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും തിരിച്ചുവിട്ടു. തത്ഫലമായി, ദശലക്ഷക്കണക്കിനാളുകൾ യഹോവയെ അറിയാനും സ്നേഹിക്കാനുമിടയാകുകയും നിത്യജീവന്റെ പ്രത്യാശ നേടുകയും ചെയ്തിരിക്കുന്നു. അവരുടെ സ്നേഹനിർഭരമായ അദ്ധ്വാനങ്ങളുടെ ഫലമായി സത്യം ലഭിച്ചിട്ടുള്ള നമുക്കുമെല്ലാം വേലയിൽ പങ്കെടുക്കാനും നമുക്കു സമീപിക്കാൻകഴിയുന്ന ഏവർക്കും ഒരു പൂർണ്ണസാക്ഷ്യം കൊടുക്കാനും വേല തീർന്നിരിക്കുന്നതായി യഹോവ പറയുന്നതുവരെ അങ്ങനെ ചെയ്യുന്നതിൽ തുടരാനുമുള്ള പദവിയും ഉത്തരവാദിത്തവും ഉണ്ടെന്ന് പ്രകടമാക്കപ്പെട്ടിരിക്കുന്നു. (വെളിപ്പാട് 22:17; പ്രവൃത്തികൾ 20:26, 27 താരതമ്യപ്പെടുത്തുക.) നിങ്ങൾ നിങ്ങളുടെ ജീവിതത്തെ ഉപയോഗിക്കുന്ന വിധം യഹോവ തന്റെ സ്ഥാപനംമുഖാന്തരം നൽകിയിരിക്കുന്ന ഉൾക്കാഴ്ചയെ നിങ്ങൾ വിലമതിക്കുന്നുണ്ടെന്നു തെളിവു നൽകുന്നുണ്ടോ?
19. (എ) യഹോവ തന്റെ സ്ഥാപനംമുഖാന്തരം നൽകുന്ന ഉൾക്കാഴ്ചയോടു വിലമതിപ്പു പ്രതിഫലിപ്പിക്കുന്ന ജീവിതമുള്ള ഒരാളുടെ ദൃഷ്ടാന്തം നൽകുക. (ബി) ആ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാൻകഴിയും?
19 ഭൂമിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള വ്യക്തികളുടെ ഒരു വലിയ സമൂഹത്തിന്റെ ജീവിതം അവരുടെ കാര്യത്തിൽ ഉത്തരം ഉവ്വ് എന്നാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ദൃഷ്ടാന്തത്തിന്, ജോൺ കട്ഫോർത്തിന്റെ കാര്യം പരിഗണിക്കുക. ഏതാണ്ട് 49 വർഷം മുമ്പ് ‘വിശ്വസ്തനായ അടിമ’വർഗ്ഗം അന്നു ശ്രദ്ധതിരിച്ചുകൊണ്ടിരുന്ന തിരുവെഴുത്തു ബുദ്ധിയുപദേശം അദ്ദേഹം കാര്യമായെടുത്തു. ഇന്നും അത് ഇതിലേക്കു ശ്രദ്ധതിരിക്കുന്നുണ്ട്, അതായത് “അപ്പോൾ, ഒന്നാമതായി രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടിരിക്കുക, ഈ മററുള്ളവയെല്ലാം നിങ്ങൾക്ക് കൂട്ടപ്പെടും. അതുകൊണ്ട് അടുത്ത ദിവസത്തെക്കുറിച്ച് ഒരിക്കലും ഉൽക്കണ്ഠപ്പെടരുത്.” (മത്തായി 6:33, 34) യഹോവയുടെ സേവനത്തിലെ വർഷങ്ങളോളമുള്ള അനുഭവജ്ഞാനത്തിനുശേഷം കട്ഫോർത്ത് സഹോദരൻ ഇങ്ങനെ പറഞ്ഞു: ‘എന്റെ മനസ്സിൽ ശക്തിമത്തായി പതിപ്പിക്കപ്പെട്ട കാര്യങ്ങളിലൊന്ന് യഹോവക്ക് താൻ നയിക്കുന്ന ഒരു സ്ഥാപനം ഭൂമിയിലുണ്ടെന്നും ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് ആ സ്ഥാപനത്തോടൊത്ത് പ്രവർത്തിക്കാൻ കഴിയുമെന്നും ഞാൻ അതിന്റെ നടത്തിപ്പും നിർദ്ദേശവും പൂർണ്ണമായി അനുസരിക്കുകയാണെങ്കിൽ അത് എനിക്ക് സമാധാനവും സംതൃപതിയും സന്തോഷവും മാത്രമല്ല, അനേകം സുഹൃത്തുക്കളെയും മററനേകം അനുഗ്രഹങ്ങളും കൈവരുത്തുമെന്നുമുള്ളതാണ്.’ അദ്ദേഹം ഐക്യനാടുകളിലും കാനഡായിലും ആസ്ത്രേലിയായിലും പാപ്പുവാ ന്യൂഗിനിയിലും സമൃദ്ധമായ ആത്മീയാനുഗ്രഹങ്ങളോടുകൂടിയ ഒരു ജീവിതം ആസ്വദിച്ചിരിക്കുന്നതുകൊണ്ട് ആ ബോദ്ധ്യം ആവർത്തിച്ചു ബലവത്താക്കപ്പെട്ടിരിക്കുന്നു.b സത്യമായി, നമ്മേസംബന്ധിച്ചെല്ലാം, ജ്ഞാനപൂർവകമായ ഗതി യഹോവ തന്റെ ജനത്തിന് ഉൾക്കാഴ്ച നൽകുന്ന മുഖാന്തരത്തോട് വിലമതിപ്പു പ്രതിഫലിപ്പിക്കുന്ന ഒരു ഗതിയാണ്.—മത്തായി 6:19-21.
ഉൾക്കാഴചാനഷ്ടത്തിനെതിരെ ജാഗരിക്കുക
20, 21. (എ) ചിലർക്ക് ഒരു കാലത്തുണ്ടായിരുന്ന ദൈവികഉൾക്കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നതെങ്ങനെ? (ബി) ഒരു ഹാനികരമായ ഗതിയിൽനിന്ന് നമ്മെ കാത്തുസൂക്ഷിക്കാൻ എന്തു സഹായിക്കും?
20 യഹോവ നൽകുന്ന ഉൾക്കാഴ്ച വിലമതിക്കേണ്ട ഒരു നിക്ഷേപമാണ്. എന്നിരുന്നാലും, ദൈവികഭക്തി നേടാൻ നമ്മെ പ്രാപ്തരാക്കിയിട്ടുള്ള ഗതിയിൽ നാം തുടരുന്നില്ലെങ്കിൽ നമുക്കതു നഷ്ടമാകാമെന്ന് നാമറിഞ്ഞിരിക്കണം. സങ്കടകരമെന്നു പറയട്ടെ, ചിലർക്ക് കൃത്യമായി ആ അനുഭവമുണ്ടായിട്ടുണ്ട്. (സദൃശവാക്യങ്ങൾ 21:16; ദാനിയേൽ 11:35) അവരെ വ്യക്തിപരമായി സ്പർശിച്ച ശിക്ഷണം നിരസിച്ചുകൊണ്ട് അവർ തങ്ങൾ ചെയ്തുകൊണ്ടിരുന്നതിനെ നീതീകരിക്കാൻ ശ്രമിച്ചു. അഹങ്കാരം അവർക്ക് ഒരു കെണിയായിത്തീർന്നു. ദൈവവചനം ചീത്തയാണെന്നു പ്രകടമാക്കുന്നതിനെ അവർ നല്ലതെന്നു വീക്ഷിക്കാൻ തുടങ്ങി, അവർ യഹോവയുടെ സ്ഥാപനത്തിൽനിന്ന് അകന്നുമാറി. എത്ര സങ്കടകരം!
21 അങ്ങനെയുള്ള ഒരാളുടെ സാഹചര്യം സങ്കീർത്തനം 36:1-3-ൽ വർണ്ണിക്കപ്പെട്ടിരിക്കുന്നതുപോലെയാണ്: “ദുഷ്ടന് ലംഘനത്തിന്റെ ഭാഷണം അവന്റെ ഹൃദയത്തിൻ മദ്ധ്യത്തിലാണ്.” അതായത്, അവന്റെതന്നെ സ്വാർത്ഥചിന്തകളും ആഗ്രഹങ്ങളും അവനെ ലംഘനത്തിലേക്കു നയിക്കുന്നു. “അവന്റെ കണ്ണുകൾക്കുമുമ്പിൽ ദൈവഭയമില്ല,” സങ്കീർത്തനക്കാരൻ തുടരുന്നു. “എന്തുകൊണ്ടെന്നാൽ അവൻ തെററിനെ വെറുക്കാൻതക്കവണ്ണം തന്റെ തെററു കണ്ടുപിടിക്കാൻ കഴിയാത്തവണ്ണം തന്നോടുതന്നെ തന്റെ ദൃഷ്ടികളിൽ വളരെ സൗമ്യമായി പ്രവർത്തിച്ചിരിക്കുന്നു. അവന്റെ വായിലെ വാക്കുകൾ ദ്രോഹവും വഞ്ചനയുമാണ്.” അവന് എന്തു ഫലമുണ്ടാകുന്നു? അവന് ‘നൻമചെയ്യാനുള്ള ഉൾക്കാഴ്ച ഇല്ലാതാകുന്നു’. അവൻ താൻ ചെയ്യുന്നത് ശരിയാണെന്ന് തന്നേത്തന്നെ യഥാർത്ഥത്തിൽ ബോധ്യപ്പെടുത്തുന്നു, തന്നെ അനുഗമിക്കാൻ മററുള്ളവരെ വശീകരിക്കുകയുംചെയ്യുന്നു. അപ്പോൾ നമുക്കു ഉൾക്കാഴ്ച ഉണ്ടായിരിക്കുന്നതുമാത്രമല്ല, അതു നേടാൻ യഹോവ നമ്മെ പ്രാപ്തരാക്കിയിരിക്കുന്ന മുഖാന്തരത്തെ വിലമതിക്കുന്നതിനാൽ അതിനെ കാത്തുസൂക്ഷിക്കുന്നതും എത്ര ജീവൽപ്രധാനമാണ്! (w89 3⁄15)
[അടിക്കുറിപ്പ്]
a വാച്ച്ററവർ പബ്ലിക്കേഷൻസ ഇൻഡകസ 1930-1985ലെ “മാര്യേജ്”, “ഫാമിലീസ്” “മോറൽ ബ്രേക്ക്ഡൗൺ” “ഡിപ്രഷൻ (മെൻറൽ)” എന്നിവക്കു കീഴിൽ നോക്കുക.
b വാച്ച്ററവറിന്റെ 1958 ജൂൺ 1-ലെ ലക്കത്തിന്റെ 333-6വരെ പേജുകൾ കാണുക.
നിങ്ങൾ എന്ത ഓർക്കുന്നു?
◻ ജ്ഞാനപൂർവകമായ തീരുമാനങ്ങൾ ചെയ്യാൻ നമ്മെ എന്തു സഹായിക്കും?
◻ “ഉൾക്കാഴ്ച”യിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
◻ നമ്മുടെ നാളിൽ യഹോവ തന്റെ ദാസൻമാർക്ക് എങ്ങനെ ഉൾക്കാഴ്ച നൽകുന്നു?
◻ യഹോവ നൽകുന്ന ഉൾക്കാഴ്ചയിൽനിന്ന് നമുക്ക് പൂർണ്ണപ്രയോജനംകിട്ടുന്നതിന് നമ്മിൽനിന്ന് എന്താവശ്യപ്പെട്ടിരിക്കുന്നു?
[28-ാം പേജിലെ ചിത്രം]
യഹോവ നൽകുന്ന ഉൾക്കാഴ്ചയിൽനിന്നു പ്രയോജനം ലഭിക്കുന്നതിന് നാം അവന്റെ സ്ഥാപനത്തെ വിലമതിക്കുകയും വ്യക്തിപരമായ പഠനത്തിൽ ഉൽസാഹം കാണിക്കുകയും നാം പഠിക്കുന്നത് എങ്ങനെ ബാധകമാക്കാമെന്ന് ധ്യാനിക്കുകയും വേണം