പാഠം 08
നിങ്ങൾക്ക് യഹോവയുടെ സുഹൃത്താകാൻ കഴിയുമോ?
നമ്മൾ യഹോവയെക്കുറിച്ച് കൂടുതൽ അറിയാൻ യഹോവ ആഗ്രഹിക്കുന്നുണ്ട്. യഹോവയുടെ ഗുണങ്ങൾ, യഹോവ പ്രവർത്തിക്കുന്ന വിധം, ഭാവിയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്നിവയൊക്കെ. എന്തുകൊണ്ട്? കാരണം, കൂടുതൽ അറിയുമ്പോൾ നമുക്ക് യഹോവയുടെ സുഹൃത്താകാൻ താത്പര്യം തോന്നും. നിങ്ങൾക്ക് ശരിക്കും യഹോവയുടെ ഒരു സുഹൃത്താകാൻ കഴിയുമോ? (സങ്കീർത്തനം 25:14 വായിക്കുക.) അതിനു നിങ്ങൾക്ക് എന്തൊക്കെ ചെയ്യാം? യഹോവയാണ് ഏറ്റവും നല്ല സുഹൃത്ത് എന്നു പറയുന്നത് എന്തുകൊണ്ട്? ഈ ചോദ്യങ്ങൾക്ക് ബൈബിൾ ഉത്തരം തരുന്നു.
1. യഹോവ നമ്മളെ തന്റെ അടുത്തേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു
“ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും.” (യാക്കോബ് 4:8) എന്താണ് ഇതിന്റെ അർഥം? യഹോവ നിങ്ങളെ സുഹൃത്താക്കാൻ ആഗ്രഹിക്കുന്നു. ‘ദൈവത്തെ കാണാൻ പറ്റില്ലല്ലോ, പിന്നെ എങ്ങനെയാണു സുഹൃത്താക്കാൻ പറ്റുന്നത്’ എന്നാണു പലരും ചിന്തിക്കുന്നത്. ദൈവത്തെ കാണാൻ കഴിയില്ല എന്നതു ശരിയാണ്. എന്നാൽ, തന്റെ വചനമായ ബൈബിളിലൂടെ താൻ എങ്ങനെയുള്ള വ്യക്തിയാണെന്ന് യഹോവതന്നെ വ്യക്തമാക്കുന്നുണ്ട്. അതു മനസ്സിലാക്കിയാൽ യഹോവയെ നമുക്കു സുഹൃത്താക്കാം. ദൈവവചനമായ ബൈബിൾ എത്രയധികം വായിക്കുന്നുവോ അത്രയധികം നമ്മൾ ദൈവത്തോട് അടുക്കും.
2. ‘യഹോവയാണ് ഏറ്റവും നല്ല സുഹൃത്ത്,’ എന്തുകൊണ്ട്?
യഹോവയെപ്പോലെ നിങ്ങളെ സ്നേഹിക്കുന്ന മറ്റാരും ഇല്ല. നമ്മൾ സന്തോഷമുളളവർ ആയിരിക്കാനും സഹായം ആവശ്യമുളളപ്പോൾ പ്രാർഥിക്കാനും യഹോവ ആഗ്രഹിക്കുന്നു. ‘ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട് നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും ദൈവത്തിന്റെ മേൽ ഇടാം.’ (1 പത്രോസ് 5:7) നമ്മൾ പ്രാർഥിക്കുമ്പോൾ ശ്രദ്ധിക്കാനും നമ്മളെ സഹായിക്കാനും ആശ്വസിപ്പിക്കാനും യഹോവ എപ്പോഴും തയ്യാറാണ്.—സങ്കീർത്തനം 94:18, 19 വായിക്കുക.
3. യഹോവയുടെ സുഹൃത്താകാൻ നമ്മൾ എന്തു ചെയ്യണം?
യഹോവ എല്ലാ ആളുകളെയും സ്നേഹിക്കുന്നുണ്ടെങ്കിലും “നേരുള്ളവരെയാണു ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത്.” (സുഭാഷിതങ്ങൾ 3:32) നമ്മൾ യഹോവ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാനും വെറുക്കുന്ന കാര്യങ്ങൾ ചെയ്യാതിരിക്കാനും ആണ് യഹോവ ആഗ്രഹിക്കുന്നത്. പക്ഷേ ദൈവം പ്രതീക്ഷിക്കുന്നതുപോലെ ജീവിക്കാൻ കഴിയില്ലെന്ന് ചിലർ വിചാരിക്കുന്നു. എന്നാൽ യഹോവയ്ക്ക് നമ്മുടെ അവസ്ഥ അറിയാം. ദൈവം കരുണയോടെയാണ് നമ്മളോട് ഇടപെടുന്നത്. തന്നെ സ്നേഹിക്കുകയും താൻ ഇഷ്ടപ്പെടുന്നതു ചെയ്യാൻ ആത്മാർഥമായി ശ്രമിക്കുകയും ചെയ്യുന്നവരെ യഹോവ അംഗീകരിക്കുന്നു.—സങ്കീർത്തനം 147:11; പ്രവൃത്തികൾ 10:34, 35.
ആഴത്തിൽ പഠിക്കാൻ
നിങ്ങൾക്ക് എങ്ങനെ യഹോവയുടെ സുഹൃത്താകാം? യഹോവയാണ് ഏറ്റവും നല്ല സുഹൃത്ത് എന്നു പറയുന്നത് എന്തുകൊണ്ട്? നമുക്ക് നോക്കാം.
4. അബ്രാഹാം—യഹോവയുടെ സുഹൃത്ത്
ദൈവത്തിന്റെ സുഹൃത്താകുക എന്നു പറഞ്ഞാൽ എന്താണ് അർഥം? ഇതു മനസ്സിലാക്കാൻ ബൈബിളിൽ അബ്രാഹാം അഥവാ അബ്രാം എന്ന ഒരാളെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഒരു ഭാഗം നോക്കാം. ഉൽപത്തി 12:1-4 വരെയുളള ഭാഗങ്ങളിൽനിന്ന് അബ്രാഹാമിനെക്കുറിച്ച് വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
യഹോവ അബ്രാഹാമിനോട് എന്തു ചെയ്യാനാണ് പറഞ്ഞത്?
യഹോവ അബ്രാഹാമിന് കൊടുത്ത വാഗ്ദാനം അല്ലെങ്കിൽ ഉറപ്പ് എന്താണ്?
യഹോവ പറഞ്ഞ കാര്യങ്ങൾ അബ്രാഹാം അനുസരിച്ചത് എങ്ങനെയാണ്?
5. തന്റെ സുഹൃത്തുക്കളിൽനിന്ന് യഹോവ എന്താണു പ്രതീക്ഷിക്കുന്നത്?
നമ്മൾ കൂട്ടുകാരിൽനിന്ന് ചില കാര്യങ്ങൾ പ്രതീക്ഷിക്കും.
കൂട്ടുകാർ ചെയ്തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്?
1 യോഹന്നാൻ 5:3 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
യഹോവയുടെ സുഹൃത്തുക്കളിൽനിന്ന് യഹോവ പ്രതീക്ഷിക്കുന്നത് എന്താണ്?
യഹോവയെ അനുസരിക്കുമ്പോൾ, നമ്മൾ സ്വഭാവത്തിലോ പെരുമാറ്റത്തിലോ ഒക്കെ ചില മാറ്റങ്ങൾ വരുത്തേണ്ടിവരും. യശയ്യ 48:17, 18 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ചില കാര്യങ്ങളിൽ നമ്മൾ മാറ്റം വരുത്തണമെന്ന് യഹോവ പറയുന്നത് എന്തുകൊണ്ടാണ്?
6. യഹോവ തന്റെ സുഹൃത്തുക്കളെ സഹായിക്കുന്നു
പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതു പരിഹരിക്കാൻ യഹോവ തന്റെ സ്നേഹിതരെ സഹായിക്കും. വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
യഹോവ എങ്ങനെയാണു ക്രിസ്റ്റലിനെ നിരാശയിൽനിന്ന് കരകയറാൻ സഹായിച്ചത്?
യശയ്യ 41:10, 13 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
യഹോവ തന്റെ സുഹൃത്തുക്കൾക്ക് എന്ത് ഉറപ്പു കൊടുത്തിരിക്കുന്നു?
ഒരു നല്ല സുഹൃത്തിനുവേണ്ട എല്ലാ ഗുണങ്ങളും യഹോവയ്ക്കുണ്ടോ? അങ്ങനെ തോന്നുന്നത് എന്തുകൊണ്ട്?
7. യഹോവയോടു സംസാരിക്കുക, യഹോവ പറയുന്നത് ശ്രദ്ധിക്കുക
കൂട്ടുകാർ തമ്മിൽത്തമ്മിൽ സംസാരിക്കുമ്പോഴാണ് ആ ബന്ധം കൂടുതൽ വളരുന്നത്. സങ്കീർത്തനം 86:6, 11 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
നമുക്ക് യഹോവയോട് എങ്ങനെ സംസാരിക്കാം?
നമ്മളോട് യഹോവ എങ്ങനെയാണു സംസാരിക്കുന്നത്?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ദൈവത്തെ സുഹൃത്താക്കുക എന്നു പറഞ്ഞാൽ നടക്കുന്ന കാര്യമാണോ?”
യഹോവയെ നമ്മുടെ സുഹൃത്താക്കാൻ കഴിയും എന്നു കാണിക്കാൻ ഏതു വാക്യം നിങ്ങൾ ഉപയോഗിക്കും?
ചുരുക്കത്തിൽ
യഹോവ നമ്മളെ സുഹൃത്താക്കാൻ ആഗ്രഹിക്കുന്നു. മാത്രമല്ല, ഒരു അടുത്ത ബന്ധത്തിലേക്ക് എങ്ങനെ വരാമെന്നു പറഞ്ഞുതരുകയും ചെയ്യുന്നു.
ഓർക്കുന്നുണ്ടോ?
യഹോവ തന്റെ സുഹൃത്തുക്കളെ സഹായിക്കുന്നത് എങ്ങനെയാണ്?
മാറ്റങ്ങൾ വരുത്താൻ യഹോവ തന്റെ സുഹൃത്തുക്കളോടു പറയുന്നത് എന്തുകൊണ്ടാണ്?
യഹോവ തന്റെ സുഹൃത്തുക്കളിൽനിന്ന് കഴിവിനപ്പുറം പ്രതീക്ഷിക്കുന്നുണ്ടോ? നിങ്ങൾക്ക് എന്തു തോന്നുന്നു?
കൂടുതൽ മനസ്സിലാക്കാൻ
യഹോവയെ സുഹൃത്താക്കിയാൽ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിത്തീരും?
“യഹോവ നാം അടുത്തറിയേണ്ട ഒരു ദൈവം” (വീക്ഷാഗോപുരം 2003 ഫെബ്രുവരി 15)
എങ്ങനെ ദൈവത്തിന്റെ സുഹൃത്താകാം?
“എനിക്ക് എങ്ങനെ ദൈവത്തിന്റെ കൂട്ടുകാരനാകാം?” (വെബ്സൈറ്റിലെ ലേഖനം)
യഹോവയെ സുഹൃത്താക്കിയതിലൂടെ തന്റെ ജീവിതത്തിന് മാറ്റം വന്നത് എങ്ങനെയെന്ന് ഒരു സ്ത്രീ പറയുന്നതു ശ്രദ്ധിക്കുക.
“ഞാൻ മരിക്കാൻ ആഗ്രഹിച്ചില്ല!” (വീക്ഷാഗോപുരം 2017 നമ്പർ 1)
യഹോവയെക്കുറിച്ച് ചില ചെറുപ്പക്കാർ പറയുന്നതു ശ്രദ്ധിക്കുക.