വാർത്തകൾ സംബന്ധിച്ച ഉൾക്കാഴച
ഒരു ഛിദ്രിച്ച ഭവനം
“ഒരു ഭവനം അതിനോടുതന്നെ ഛിദ്രിക്കുന്നുവെങ്കിൽ” അതിനു നിലനിൽക്കാൻ കഴിയുകയില്ലെന്ന് യേശു പറഞ്ഞു. (മർക്കോസ് 3:25) കാനഡായിലെ ഏററം വലിയ പ്രോട്ടസ്ററൻറ്സഭയായ യുണൈററഡ് ചർച്ച് ഓഫ് കാനഡാ സ്വവർഗ്ഗസംഭോഗവും സ്വവർഗ്ഗസംഭോഗികളായ സ്ത്രീപുരുഷൻമാർക്ക് പട്ടംകൊടുക്കുന്നതും സംബന്ധിച്ചുള്ള പ്രശ്നത്തിൽ ആ അവസ്ഥയിലായിരിക്കുകയാണ്.
യുണൈററഡ് ചർച്ച് ഓഫ് കാനഡായുടെ 32-ാമതു ജനറൽ കൗൺസിൽ പാസാക്കിയ ഒരു പ്രമേയം സ്വവർഗ്ഗസംഭോഗികൾ വൈദികരായി പ്രവർത്തിക്കാൻ അനുവദിക്കുന്നു. ഒരു കനേഡിയൻപത്രമായ ഗ്ലോബ ആൻഡ മെയൽ പറയുന്നതനുസരിച്ച് “യേശുക്രിസ്തുവിലെ വിശ്വാസവും അവനോടുള്ള അനുസരണവും അവകാശപ്പെടുന്ന ഏവനും ലൈംഗികചായ്വ് ഗണ്യമാക്കാതെ ചർച്ചിന്റെ പൂർണ്ണ അംഗങ്ങളായിരിക്കാനും ആകാനും സ്വാഗതമുണ്ട്, “സഭയുടെ എല്ലാ അംഗങ്ങൾക്കും സഭാശുശ്രൂഷക്ക് പരിഗണിക്കപ്പെടാൻ യോഗ്യതയുണ്ട്” എന്ന് പ്രസ്താവിക്കുന്നു. 125 പേജുള്ള ഒരു യുണൈററഡ് ചർച്ച് റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “വിവിധ ലൈംഗികചായ്വുകൾ ഉണ്ട്: സ്വവർഗ്ഗഭോഗം, ഉഭയസംഭോഗം, ഭിന്നസംഭോഗം. ഇവയെ സ്വാഭാവികവും ദൈവത്തിൽനിന്നുള്ള ദാനവുമായി കാണേണ്ടതാണ്.”
സ്വവർഗ്ഗഭോഗികളെ വൈദികരായി സ്വീകരിക്കാനുള്ള സഭയുടെ തീരുമാനത്തെസംബന്ധിച്ച് “പ്രമുഖ പ്രശ്നം സഭയുടെ നിലനിൽപ്പായിരുന്നു”വെന്ന് ഗ്ലോബ വിശദീകരിക്കുന്നു. 1972 മുതൽ സഭക്ക് സ്ഥിരമായി അംഗങ്ങൾ നഷ്ടപ്പെടുകയാണെന്നും അതിന് സാമ്പത്തികകുഴപ്പം അനുഭവപ്പെടുന്നുവെന്നും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. കാരണം? വൈദികനായ ജോൺ ററീഡി “സഭ അതിന്റെ ക്രിസ്തീയവേരുകളിൽനിന്ന് അകന്നുപോകുന്നതായി ആളുകൾ കാണുമ്പോൾ സഭയിൽനിന്ന് തുടർച്ചയായ വിട്ടുപോക്കു നടക്കുന്നതായി” എടുത്തുപറയുന്നു. “അതുകൊണ്ട് സ്വവർഗ്ഗസംഭോഗം, ദാമ്പത്യബന്ധത്തിനുപുറത്തെ ലൈംഗികത, ആവശ്യപ്രകാരമുള്ള ഗർഭച്ഛിദ്രം, വിവാഹമഴിക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങൾ അവർ സ്വീകരിച്ചിരിക്കുന്നത് ഒരു യുവ തലമുറയോടു കാണിക്കുന്ന ആനുകൂല്യമാണ്” എന്ന് കാനഡായിലെ ദി പോസററ റിപ്പോർട്ടുചെയ്യുന്നു.
എന്നിരുന്നാലും, ക്രിസ്തുവിനോടുള്ള അനുസരണം ബൈബിൾതത്വങ്ങൾ സംബന്ധിച്ച വിട്ടുവീഴ്ചക്ക് അനുവദിക്കുന്നുണ്ടോ? മറിച്ച്, ദൈവവചനം വ്യക്തമാണ്: “നിങ്ങളെത്തന്നെ വിഡ്ഢികളാക്കരുത്; ദുർമ്മാർഗ്ഗികളായ ആളുകൾ . . . സ്വവർഗ്ഗഭോഗികളായ വികടൻമാർ . . . ഇവരിലാരും ദൈവരാജ്യം അവകാശപ്പെടുത്തുകയില്ല.”—1 കൊരിന്ത്യർ 6:9, 10. ററുഡേയസ ഇംഗ്ലീഷ വേർഷൻ.
വടി ഉപയോഗിക്കൽ
“വടി ഒഴിവാക്കുക, എന്നാൽ പരിണതഫലങ്ങൾ ശ്രദ്ധിക്കുക” എന്നതായിരുന്നു ഒരു ദക്ഷിണാഫ്രിക്കൻ വർത്തമാനപ്പത്രമായ ദി നേററൽ മെർക്കുറിയിൽ പ്രത്യക്ഷപ്പെട്ട ഒരു ലേഖനത്തിന്റെ തലക്കെട്ട്. വീട്ടിലും സ്ക്കൂളിലും കുട്ടികളുടെ ശാരീരികശിക്ഷണം പിൻവലിക്കുന്നതിനുള്ള ആധുനികപ്രവണതയെക്കുറിച്ച് അവർ വിലമതിക്കുന്നു. തല്ലിനോടുള്ള ഈ മാററംഭവിച്ച മനോഭാവത്തിന് ആരാണുത്തരവാദി? സൗത്താഫ്രിക്കയിലെ നേററൽ യൂണിവേഴ്സിററിയിലെ ഒരു ശിശുരോഗവിദഗ്ദ്ധനായ പ്രൊഫസ്സർ സ്മിതേ കുററം മുഴുവനായും ശിശുമനഃശാസ്ത്രജ്ഞൻമാരുടെമേലാണ് വെക്കുന്നത്. “സാധാരണയായി, ഒരു വൈകാരികപ്രശ്നത്തിന്റെ മൂലത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ മനഃശാസ്ത്രപരമായ സിദ്ധാന്തത്തിൽ തുടങ്ങിയുള്ള മനോഭാവമാററമാണ് ഒരുവൻ കാണുന്നത്. ആദ്യം ഏതു രൂപത്തിലുമുള്ള ശാരീരികശിക്ഷണത്തോട് ഉഗ്രമായ എതിർപ്പ്, പിന്നീട് വിഫലമാക്കലോ വിലക്കോ പാടില്ലെന്നുള്ള വിശ്വാസപ്രമാണത്തിൽനിന്ന് സംജാതമാകുന്ന ശിക്ഷണരാഹിത്യത്തിന്റെ പരിണതഫലങ്ങളാലുള്ള ഭയം ഉണ്ടാകുന്നു എന്ന് സ്മിതെ വിശദീകരിക്കുന്നു.”
സ്മിതെ ഒരു സമനില ശുപാർശചെയ്യുന്നു. “അങ്ങേയററത്തെ അനുവദനീയത അങ്ങേയററത്തെ ശിക്ഷപോലെ മോശമാണ്, എന്നാൽ കുറഞ്ഞ അളവിൽ ശിക്ഷിക്കപ്പെടുന്ന കുട്ടിയെ അപേക്ഷിച്ച് അമിതശിക്ഷണം കൊടുക്കപ്പെടുന്ന കുട്ടിയാണ് ഗുണപ്പെടാൻ എളുപ്പമുള്ളവൻ എന്ന വസ്തുത സംശയമുള്ളപ്പോൾ ശിക്ഷണം കൊടുക്കുന്നതിലേക്ക് ചായുന്നതിനെ അനുകൂലിക്കുന്നു”വെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. ശാരീരികശിക്ഷണം കൊടുക്കുന്നതിലുള്ള ആന്തരം കുട്ടിയുടെ ഇപ്പോഴത്തെയും ഭാവിയിലെയും ക്ഷേമത്തിലുള്ള സ്നേഹനിർഭരമായ താല്പര്യമായിരിക്കണമെന്ന് പ്രൊഫസ്സർ ഊന്നിപ്പറയുന്നു.
അത്തരം ബുദ്ധിയുപദേശം പുതുതല്ല, പിന്നെയോ തെററില്ലാത്ത ഒരു ബൈബിൾമാർഗ്ഗനിർദ്ദേശത്തിലേക്കുള്ള ഒരു മടങ്ങിപ്പോക്കാണ്: “വടി പിൻവലിക്കുന്നവൻ തന്റെ പുത്രനെ ദ്വേഷിക്കുന്നു, എന്നാൽ അവനെ സ്നേഹിക്കുന്നവൻ ശിക്ഷണത്തോടെ അവനുവേണ്ടി നോക്കുന്നവനാണ്.”—സദൃശവാക്യങ്ങൾ 13:24; സദൃശവാക്യങ്ങൾ 23:13, 14 കൂടെ കാണുക.
ചൂതുകളി പാപമല്ല?
യു.എസ്.എ. വിസ്ക്കോൺസിനിലെ ഒരു റോമൻ കത്തോലിക്കാ പാരീഷ് അടുത്ത കാലത്ത് ലോട്ടറിടിക്കററുകൾ വിൽക്കാൻ ഒരു പെർമിററിനപേക്ഷിച്ച ആദ്യത്തെ മതസ്ഥാപനമായിത്തീർന്നു എന്ന് ഷിബോയൻ പ്രസ്സ റിപ്പോർട്ടുചെയ്യുന്നു. വില്പന പ്രതിവാര പണശേഖരത്തെ “വർദ്ധിപ്പിക്കാനുള്ള” ഒരു ശ്രമമായി വർണ്ണിക്കപ്പെട്ടുവെന്നിരിക്കെ, ലോട്ടറിടിക്കററുകളുടെ നിർദ്ദിഷ്ട വിൽപ്പനയുടെ പ്രധാന കാരണം “അതിന്റെ ബിംഗോ ഗെയിംസിലെ ഹാജർ വർദ്ധിപ്പിക്കുകയെന്നതാണ്” എന്ന് പ്രസ്സ കുറിക്കൊള്ളുന്നു. പള്ളി ഇപ്പോൾത്തന്നെ രാത്രിതോറും “800 മുതൽ 1,000 വരെ ഡോളർ” ആദായത്തോടെ ബിംഗോ ഗെയിംസ് നടത്തുന്നതായി റിപ്പോർട്ടുചെയ്യപ്പെടുന്നു.
ചൂതുകളി യഥാർത്ഥത്തിൽ പാപമാണോയെന്നു ചോദിച്ചപ്പോൾ പാരിഷ് പുരോഹിതനായ റോബർട്ട് ഫ്ളീഷ്മാൻ ഇങ്ങനെ മറുപടി പറഞ്ഞു: “എനിക്ക് അറിഞ്ഞുകൂടാ.” സഭ ബിംഗോയോ ലോട്ടറിടിക്കററിന്റെ വില്പനയോ പ്രോൽസാഹിപ്പിക്കുന്നത് “ഒരുപക്ഷേ നമ്മുടെ ആകമാനമായ ആത്മീയ തൊഴിലിന് അല്പം യോജിക്കാത്തതാണെന്ന്” സമ്മതിക്കുമ്പോൾത്തന്നെ തങ്ങളുടെ പണം ചെലവിടാൻ “അവർ ഇവിടെ വരുന്നില്ലെങ്കിൽ അവർ മറെറവിടെയെങ്കിലും പോകും” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്തുവിന്റെ ഒരു അനുഗാമിയെന്ന് അവകാശപ്പെടുന്ന ഒരു മതനേതാവ് ചൂതുകളിയെ പുരോഗമിപ്പിക്കണമോ? അശേഷം വേണ്ട! ഏതു രൂപത്തിലുമുള്ള ചൂതുകളി മനുഷ്യനിലെ ഏററവും മോശമായ ഗുണങ്ങളിലൊന്നിന് ആകർഷകമായിരിക്കുന്നു—അത്യാഗ്രഹത്തിന്. അതിനെ പ്രോൽസാഹിപ്പിക്കുന്നവർ മററുള്ളവരുടെ നഷ്ടത്തിൽനിന്ന് ലാഭമുണ്ടാക്കുന്നത് ശരിയാണെന്ന് വിശ്വസിക്കാൻ ആളുകളെ പ്രോൽസാഹിപ്പിക്കുന്നു. എന്നിരുന്നാലും, അത്യാഗ്രഹികൾ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ല എന്ന് ദൈവത്തിന്റെ നിശ്വസ്തവചനം ഖണ്ഡിതമായി പ്രസ്താവിക്കുന്നു.—1 കൊരിന്ത്യർ 6:9, 10; എഫേസ്യർ 4:19; 5:3. (w88 12⁄15)