-
നമുക്ക് എങ്ങനെ നല്ല തീരുമാനങ്ങളെടുക്കാം?ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
പാഠം 35
നമുക്ക് എങ്ങനെ നല്ല തീരുമാനങ്ങളെടുക്കാം?
നമുക്ക് എല്ലാവർക്കും പല കാര്യങ്ങളിലും തീരുമാനങ്ങളെടുക്കേണ്ടിവരും. അവ ഒന്നുകിൽ നമുക്കു ഗുണം ചെയ്യും അല്ലെങ്കിൽ ദോഷം ചെയ്യും. ചിലപ്പോൾ യഹോവയുമായുള്ള നമ്മുടെ ബന്ധത്തെപ്പോലും അതു ബാധിച്ചേക്കാം. ഉദാഹരണത്തിന്, എവിടെ താമസിക്കണം, എന്തു ജോലി ചെയ്യണം, കല്യാണം കഴിക്കണോ ഇങ്ങനെ പലതും. നല്ല തീരുമാനങ്ങളെടുക്കുമ്പോൾ നമുക്കു സന്തോഷത്തോടെ ജീവിക്കാൻ കഴിയും. യഹോവയെയും അതു സന്തോഷിപ്പിക്കും.
1. നല്ല തീരുമാനങ്ങളെടുക്കാൻ ബൈബിൾ എങ്ങനെ സഹായിക്കും?
ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക. എന്നിട്ട് ആ തീരുമാനത്തെക്കുറിച്ച് യഹോവയ്ക്ക് എന്താണു തോന്നുന്നത് എന്നറിയാൻ ബൈബിൾ പരിശോധിക്കുക. (സുഭാഷിതങ്ങൾ 2:3-6 വായിക്കുക.) ചില സാഹചര്യങ്ങളിൽ എന്തു ചെയ്യണമെന്ന് യഹോവ വ്യക്തമായ കല്പന അല്ലെങ്കിൽ നിയമം നൽകിയിട്ടുണ്ടായിരിക്കും. അത് അനുസരിക്കുന്നതാണു നമുക്ക് ഏറ്റവും പ്രയോജനം ചെയ്യുക.
എന്നാൽ ഒരു കാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള വ്യക്തമായ നിർദേശം ബൈബിൾ തരുന്നില്ലെങ്കിലോ? അപ്പോഴും യഹോവ ‘പോകേണ്ട വഴിയിലൂടെ നിങ്ങളെ നടത്തും’ അഥവാ സഹായിക്കും. (യശയ്യ 48:17) അത് എങ്ങനെയാണ്? ബൈബിൾതത്ത്വങ്ങളിലൂടെ. ദൈവത്തിന്റെ ചിന്തകളും വികാരങ്ങളും കാണിച്ചുതരുന്ന അടിസ്ഥാന സത്യങ്ങളാണു ബൈബിൾതത്ത്വങ്ങൾ. ബൈബിൾഭാഗങ്ങൾ വായിക്കുമ്പോൾ ഒരു കാര്യത്തെ ദൈവം എങ്ങനെയാണു കാണുന്നതെന്നു മനസ്സിലാക്കാൻ നമുക്കു കഴിയും. യഹോവയ്ക്ക് എന്തു തോന്നുന്നെന്നു തിരിച്ചറിഞ്ഞാൽ യഹോവയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു തീരുമാനമെടുക്കാൻ എളുപ്പമായിരിക്കും.
2. ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് എന്തൊക്കെ കാര്യങ്ങൾ ചിന്തിക്കണം?
“വിവേകമുള്ളവൻ ഓരോ കാലടിയും ശ്രദ്ധയോടെ വെക്കുന്നു” എന്നാണു ബൈബിൾ പറയുന്നത്. (സുഭാഷിതങ്ങൾ 14:15) അതിന്റെ അർഥം, ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് നമ്മുടെ മുന്നിലുള്ള ഓരോ മാർഗത്തെക്കുറിച്ചും നമ്മൾ സമയമെടുത്ത് ചിന്തിക്കണം എന്നാണ്. ഇങ്ങനെ ചിന്തിക്കുക: ‘ഇവിടെ ഉൾപ്പെട്ടിരിക്കുന്ന ബൈബിൾതത്ത്വങ്ങൾ ഏതൊക്കെയാണ്? ഏതു തീരുമാനമായിരിക്കും എനിക്കു മനസ്സമാധാനം തരുന്നത്? ഞാൻ എടുക്കുന്ന ഈ തീരുമാനത്തെക്കുറിച്ച് മറ്റുള്ളവർക്ക് എന്തു തോന്നും? ഏറ്റവും പ്രധാനമായി, എന്റെ തീരുമാനം യഹോവയെ സന്തോഷിപ്പിക്കുമോ?’—ആവർത്തനം 32:29.
നമ്മളോടു ശരിയേത് തെറ്റേത് എന്നു പറയാനുള്ള അവകാശം യഹോവയ്ക്കുണ്ട്. യഹോവയുടെ നിയമങ്ങളും തത്ത്വങ്ങളും നന്നായി മനസ്സിലാക്കുക, അതിനു ചേർച്ചയിൽ മുന്നോട്ടു പോകാൻ തീരുമാനിക്കുക. അങ്ങനെ നമുക്കു നല്ലൊരു മനസ്സാക്ഷി വളർത്തിയെടുക്കാൻ കഴിയും. ഒരു കാര്യം ശരിയാണ് അല്ലെങ്കിൽ തെറ്റാണ് എന്നു നമ്മുടെ ഉള്ളിൽനിന്ന് പറയുന്ന സ്വരമാണു മനസ്സാക്ഷി. (റോമർ 2:14, 15) അങ്ങനെ പരിശീലിപ്പിച്ചെടുത്ത മനസ്സാക്ഷി നല്ല തീരുമാനങ്ങളെടുക്കാൻ നമ്മളെ സഹായിക്കും.
ആഴത്തിൽ പഠിക്കാൻ
തീരുമാനമെടുക്കുന്ന കാര്യത്തിൽ ബൈബിൾതത്ത്വങ്ങളും മനസ്സാക്ഷിയും പ്രധാനപ്പെട്ട പങ്കു വഹിക്കുന്നത് എങ്ങനെയെന്നു നോക്കാം.
3. ബൈബിൾ വഴി കാണിക്കുന്നു
തീരുമാനങ്ങളെടുക്കുമ്പോൾ ബൈബിൾതത്ത്വങ്ങൾ എങ്ങനെയാണ് സഹായിക്കുന്നത്? വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
എന്താണ് ഇച്ഛാസ്വാതന്ത്ര്യം അല്ലെങ്കിൽ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം?
ഇച്ഛാസ്വാതന്ത്ര്യം യഹോവ നമുക്കു തന്നത് എന്തുകൊണ്ടാണ്?
നല്ല തീരുമാനങ്ങളെടുക്കാൻ എന്തൊക്കെ സഹായങ്ങൾ യഹോവ തന്നിട്ടുണ്ട്?
ബൈബിൾതത്ത്വത്തിന് ഒരു ഉദാഹരണം നോക്കാം. എഫെസ്യർ 5:15, 16 വായിക്കുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളിൽ ‘സമയം എങ്ങനെ ഏറ്റവും നന്നായി ഉപയോഗിക്കാമെന്നു’ ചർച്ച ചെയ്യുക.
ബൈബിൾ ദിവസവും വായിക്കാൻ.
നല്ലൊരു ഭാര്യയോ ഭർത്താവോ മകളോ മകനോ മാതാവോ പിതാവോ ആകാൻ.
മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ.
4. നല്ല തീരുമാനങ്ങളെടുക്കാൻ മനസ്സാക്ഷിയെ പരിശീലിപ്പിക്കുക
എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ബൈബിളിൽ വ്യക്തമായ ഒരു നിയമമുണ്ടെങ്കിൽ തീരുമാനമെടുക്കാൻ എളുപ്പമായിരിക്കും. എന്നാൽ അങ്ങനെയൊരു നിയമം ഇല്ലെങ്കിലോ? വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
വീഡിയോയിൽ കണ്ട സഹോദരി തന്റെ മനസ്സാക്ഷിയെ പരിശീലിപ്പിക്കാൻ എന്തൊക്കെയാണ് ചെയ്തത്? സഹോദരി യഹോവയ്ക്ക് ഇഷ്ടമുള്ള ഒരു തീരുമാനമെടുത്തത് എങ്ങനെ?
നമുക്കുവേണ്ടി തീരുമാനമെടുക്കാൻ മറ്റുള്ളവരോടു പറയരുതാത്തത് എന്തുകൊണ്ട്? എബ്രായർ 5:14 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
നമുക്കുവേണ്ടി തീരുമാനമെടുക്കാൻ മറ്റുള്ളവരോടു പറയുന്നത് എളുപ്പമാണെങ്കിലും, നമ്മൾതന്നെ ഏതു കാര്യം വേർതിരിച്ചറിയാൻ പരിശീലിക്കണം?
നല്ല മനസ്സാക്ഷി വളർത്തിയെടുക്കാനും നല്ല തീരുമാനങ്ങളെടുക്കാനും നമ്മളെ സഹായിക്കുന്ന എന്തൊക്കെ കാര്യങ്ങളുണ്ട്?
5. മറ്റുള്ളവർ മനസ്സാക്ഷിപൂർവം എടുക്കുന്ന തീരുമാനങ്ങളെ ആദരിക്കുക
ആളുകൾ വ്യത്യസ്തരായതുകൊണ്ട് അവർ വ്യത്യസ്ത തീരുമാനങ്ങളെടുക്കും. അവരുടെ ആ തീരുമാനങ്ങളെ നമ്മൾ ആദരിക്കുന്നുണ്ടെന്ന് എങ്ങനെ കാണിക്കാം? രണ്ടു സാഹചര്യങ്ങൾ നോക്കാം.
സാഹചര്യം 1: മേക്കപ്പിടാൻ ഇഷ്ടപ്പെടുന്ന ഒരു സഹോദരി മേക്കപ്പ് ഉപയോഗിക്കുന്നതൊന്നും അത്ര ഇഷ്ടമല്ലാത്ത കുറെ സഹോദരിമാരുള്ള ഒരു സഭയിലേക്കു പോകുന്നു.
റോമർ 15:1; 1 കൊരിന്ത്യർ 10:23, 24 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ഈ വാക്യങ്ങൾക്കു ചേർച്ചയിൽ, മേക്കപ്പ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സഹോദരി എന്തു തീരുമാനമെടുത്തേക്കാം? ഇനി, നിങ്ങളുടെ മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്ന ഒരു കാര്യം നിങ്ങളുടെ കൂടെയുള്ള ആളുടെ മനസ്സാക്ഷിക്കു തെറ്റാണെന്നു തോന്നുന്നു. ഇപ്പോൾ നിങ്ങൾ എന്തു തീരുമാനമെടുക്കും?
സാഹചര്യം 2: മിതമായ അളവിൽ മദ്യം കഴിക്കുന്നതിനെ ബൈബിൾ കുറ്റപ്പെടുത്തുന്നില്ലെന്ന് ഒരു സഹോദരന് അറിയാം. എങ്കിലും മദ്യം കഴിക്കേണ്ടെന്ന് അദ്ദേഹം തീരുമാനിക്കുന്നു. അങ്ങനെയിരിക്കെ, ഒരു വിരുന്നിന് കുറെ സഹോദരങ്ങൾ മദ്യം കഴിക്കുന്നത് അദ്ദേഹം കാണുന്നു.
സഭാപ്രസംഗകൻ 7:16; റോമർ 14:1, 10 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ഈ വാക്യങ്ങൾക്കു ചേർച്ചയിൽ സഹോദരൻ എന്തു തീരുമാനിച്ചേക്കാം? നിങ്ങളുടെ മനസ്സാക്ഷിക്ക് ശരിയല്ലെന്നു തോന്നുന്ന ഒരു കാര്യം മറ്റൊരാൾ ചെയ്യുന്നതു കണ്ടാൽ നിങ്ങൾ എന്തു ചെയ്യും?
നല്ല തീരുമാനമെടുക്കാൻ . . .
1. തീരുമാനമെടുക്കാനുള്ള സഹായത്തിന് യഹോവയോടു പ്രാർഥിക്കുക.—യാക്കോബ് 1:5.
2. നിങ്ങളുടെ സാഹചര്യവുമായി ബന്ധപ്പെട്ട ദൈവികതത്ത്വങ്ങൾ കണ്ടെത്താൻ ബൈബിളിലും ബൈബിൾ പ്രസിദ്ധീകരണങ്ങളിലും ഗവേഷണം നടത്തുക. അനുഭവപരിചയമുള്ള സഹോദരങ്ങളുടെ സഹായവും ചോദിക്കാം.
3. നിങ്ങളുടെയും മറ്റുള്ളവരുടെയും മനസ്സാക്ഷിയെ ആ തീരുമാനം എങ്ങനെ ബാധിക്കുമെന്നു ചിന്തിക്കുക.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “നമുക്ക് ഇഷ്ടമുള്ളത് നമ്മൾ ചെയ്യുക. മറ്റുള്ളവർ എന്തു പറയുമെന്ന് നോക്കേണ്ടാ.”
ദൈവത്തിനും മറ്റുള്ളവർക്കും എന്തു തോന്നുമെന്നു നമ്മൾ ചിന്തിക്കേണ്ടത് എന്തുകൊണ്ട്?
ചുരുക്കത്തിൽ
നല്ല തീരുമാനങ്ങളെടുക്കണമെങ്കിൽ അക്കാര്യത്തെക്കുറിച്ച് യഹോവയ്ക്ക് എന്താണു തോന്നുന്നതെന്ന് നമ്മൾ മനസ്സിലാക്കണം. അതോടൊപ്പം നമ്മൾ എടുക്കുന്ന തീരുമാനം മറ്റുള്ളവർക്ക് ഗുണമാണോ ദോഷമാണോ വരുത്തുന്നതെന്നും ചിന്തിക്കണം.
ഓർക്കുന്നുണ്ടോ?
യഹോവയ്ക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ എങ്ങനെ തീരുമാനങ്ങളെടുക്കാം?
നിങ്ങൾക്ക് എങ്ങനെ മനസ്സാക്ഷിയെ പരിശീലിപ്പിക്കാം?
മറ്റുള്ളവർ മനസ്സാക്ഷിപൂർവം എടുക്കുന്ന തീരുമാനങ്ങളെ നമ്മൾ ആദരിക്കുന്നുണ്ടെന്ന് എങ്ങനെ കാണിക്കാം?
കൂടുതൽ മനസ്സിലാക്കാൻ
ദൈവവുമായുള്ള സുഹൃദ്ബന്ധം ശക്തമാക്കാൻ സഹായിക്കുന്ന തീരുമാനങ്ങളെടുക്കാൻ എങ്ങനെ കഴിയും?
“ദൈവത്തിനു മഹത്ത്വം കരേറ്റുന്ന തീരുമാനങ്ങളെടുക്കുക” (വീക്ഷാഗോപുരം 2011 ഏപ്രിൽ 15)
യഹോവ എങ്ങനെയാണ് ഉപദേശങ്ങൾ തരുന്നതെന്ന് കൂടുതലായി മനസ്സിലാക്കുക.
നല്ലൊരു തീരുമാനമെടുക്കാൻ ബുദ്ധിമുട്ടു തോന്നിയ സാഹചര്യത്തിൽ ഒരു വ്യക്തിയെ സഹായിച്ച കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കുക.
ഒരു കാര്യം എങ്ങനെ ചെയ്യണം എന്നതിന് വ്യക്തമായ നിയമം ഇല്ലാത്തപ്പോൾപ്പോലും യഹോവയ്ക്ക് ഇഷ്ടമുള്ള വിധത്തിൽ തീരുമാനമെടുക്കാൻ എങ്ങനെ കഴിയും?
“നിങ്ങൾക്ക് എല്ലായ്പോഴും ഒരു ബൈബിൾ കൽപ്പന ആവശ്യമുണ്ടോ?” (വീക്ഷാഗോപുരം 2003 ഡിസംബർ 1)
-
-
യഹോവയോട് വിശ്വസ്തരായിരിക്കുകജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
യഹോവയുടെ സംഘടനയെക്കുറിച്ച് തെറ്റായ വിവരങ്ങൾ കേൾക്കാൻ ഇടയായാൽ നിങ്ങൾ അതിനോട് എങ്ങനെ പ്രതികരിക്കും? സുഭാഷിതങ്ങൾ 14:15 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
കേൾക്കുന്ന എല്ലാ കാര്യങ്ങളും നമ്മൾ വിശ്വസിക്കരുതാത്തത് എന്തുകൊണ്ട്?
2 യോഹന്നാൻ 9-11 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
വിശ്വാസത്യാഗികളോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം?
നമ്മൾ വിശ്വാസത്യാഗികളോടു സംസാരിക്കില്ലെങ്കിലും അവരുടെ ആശയങ്ങൾ ശ്രദ്ധിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഏതൊക്കെയാണ്?
നമ്മൾ യഹോവയെക്കുറിച്ചും സംഘടനയെക്കുറിച്ചും ഉള്ള തെറ്റായ വിവരങ്ങൾ ശ്രദ്ധിച്ചാൽ യഹോവയ്ക്ക് എന്തു തോന്നും?
4. സഭയിലെ ഒരാൾ പാപം ചെയ്താൽ നമുക്ക് എങ്ങനെ ദൈവത്തോടു വിശ്വസ്തരായിരിക്കാം?
-