-
പണം—ഉചിതമായ വീക്ഷണമെന്ത്?ഉണരുക!—2007 | ജൂൺ
-
-
ബൈബിളിന്റെ വീക്ഷണം
പണം—ഉചിതമായ വീക്ഷണമെന്ത്?
‘പണം സംരക്ഷണം നൽകുന്നു’ എന്ന് ബൈബിൾ പറയുന്നു. (സഭാപ്രസംഗി 7:12, ഓശാന ബൈബിൾ) പണം കൊടുത്ത് ആഹാരം, വസ്ത്രം, പാർപ്പിടം ഇവയെല്ലാം നമുക്കു നേടാനാകും. അതേ, പണം ഒരു സംരക്ഷണമാണ്. ഈ ലോകത്തിൽ പണംകൊണ്ടു വാങ്ങാനാകാത്തതായി ഒന്നുംതന്നെ ഇല്ലെന്നു പറയാം. “പണം എല്ലാറ്റിനും ഉത്തരമാണ്.”—സഭാപ്രസംഗി 10:19 (ഓശാന).
-
-
പണം—ഉചിതമായ വീക്ഷണമെന്ത്?ഉണരുക!—2007 | ജൂൺ
-
-
പണത്തെക്കാൾ ഉത്കൃഷ്ടമായത്
പണം സംരക്ഷണം നൽകുന്നു എന്നു പറഞ്ഞപ്പോൾത്തന്നെ “ജ്ഞാനവും പരിരക്ഷ നൽകുന്നു” എന്ന് ശലോമോൻ രാജാവ് പറയുകയുണ്ടായി. കാരണം അത് “ജ്ഞാനിയുടെ ജീവൻ രക്ഷിക്കും.” (സഭാപ്രസംഗി 7:12, പി.ഒ.സി. ബൈബിൾ) അവൻ എന്താണ് ഇവിടെ അർഥമാക്കുന്നത്? തിരുവെഴുത്തുകളുടെ സൂക്ഷ്മപരിജ്ഞാനത്തിലും ദൈവത്തോടുള്ള ആരോഗ്യാവഹമായ ഭയത്തിലും അധിഷ്ഠിതമായ ജ്ഞാനത്തിലേക്കാണ് അവൻ വിരൽചൂണ്ടുന്നത്. പണത്തെക്കാൾ ഉത്കൃഷ്ടമായ ഈ ജ്ഞാനം ഒരു വ്യക്തിയെ അനവധി പ്രശ്നങ്ങളിൽനിന്നും എന്തിന് അകാല മരണത്തിൽനിന്നുപോലും സംരക്ഷിക്കുന്നു. കൂടാതെ യഥാർഥ ജ്ഞാനം ഒരു കിരീടംപോലെയാണ്, അത് ഒരുവന് പേരും പെരുമയും നേടിക്കൊടുക്കുന്നു. (സദൃശവാക്യങ്ങൾ 2:10-22; 4:5-9) ദൈവാംഗീകാരം നേടാൻ സഹായിക്കുന്നതിനാൽ അതിനെ “ജീവ വൃക്ഷം” എന്നും വിളിച്ചിരിക്കുന്നു.—സദൃശവാക്യങ്ങൾ 3:18.
ഇത്തരം ജ്ഞാനത്തിനായുള്ള ആത്മാർഥമായ ആഗ്രഹവും അത് അന്വേഷിക്കാനുള്ള മനസ്സൊരുക്കവും ഉള്ളവർ അത് എളുപ്പം കണ്ടെത്തും. “മകനേ, . . . നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.”—സദൃശവാക്യങ്ങൾ 2:1-6.
-