-
‘എന്റെ ജനത്തെ ആശ്വസിപ്പിക്കുവിൻ’യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1
-
-
ഭൂമിയുടെ ആകൃതി എന്ത്?
ഭൂമി പരന്നതാണ് എന്നായിരുന്നു പുരാതന കാലങ്ങളിൽ ആളുകൾ പൊതുവെ വിശ്വസിച്ചിരുന്നത്. എന്നാൽ, പൊ.യു.മു. ആറാം നൂറ്റാണ്ടിൽത്തന്നെ ഗ്രീക്കു തത്ത്വചിന്തകനായ പൈതഗോറസ് ഭൂമി ഒരു ഗോളമായിരിക്കണമെന്ന് സിദ്ധാന്തിച്ചിരുന്നു. എന്നാൽ പൈതഗോറസ് ഈ സിദ്ധാന്തം മുന്നോട്ടു വെക്കുന്നതിനു മുമ്പ്, അസാധാരണമായ കൃത്യതയോടും ഉറപ്പോടും കൂടെ യെശയ്യാ പ്രവാചകൻ ഇങ്ങനെ പ്രസ്താവിച്ചു: ‘അവൻ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു.’ (യെശയ്യാവു 40:22) ‘മണ്ഡലം’ എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ച്യുഗ് എന്ന എബ്രായ പദത്തെ “ഗോളം” എന്നും വിവർത്തനം ചെയ്യാവുന്നതാണ്. രസാവഹമെന്നു പറയട്ടെ, ഗോളാകാരത്തിലുള്ള ഒരു വസ്തു മാത്രമേ ഏത് ദിശയിൽനിന്നു നോക്കിയാലും മണ്ഡലാകൃതിയിൽ അഥവാ വൃത്താകൃതിയിൽ കാണപ്പെടൂ.e ശാസ്ത്രീയമായി കൃത്യതയുള്ളതും കെട്ടുകഥകളിൽനിന്ന് മുക്തവുമായ ഒരു വസ്തുതയാണ് യെശയ്യാ പ്രവാചകൻ ഇവിടെ രേഖപ്പെടുത്തുന്നത്. അവൻ ജീവിച്ചിരുന്ന കാലഘട്ടം കണക്കിലെടുക്കുമ്പോൾ അതു തികച്ചും അതിശയകരംതന്നെ!
[അടിക്കുറിപ്പ്]
e സാങ്കേതികമായി പറഞ്ഞാൽ, ധ്രുവങ്ങൾ അൽപ്പം പരന്നിരിക്കുന്ന ഒരു ഗോളത്തിന്റെ ആകൃതിയാണ് ഭൂമിക്കുള്ളത്.
[403-ാം പേജിലെ ചിത്രം]
-
-
‘എന്റെ ജനത്തെ ആശ്വസിപ്പിക്കുവിൻ’യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1
-
-
21, 22. (എ) യഹോവയ്ക്കു തുല്യനായി മറ്റാരുമില്ലെന്ന കാര്യം യെശയ്യാവ് ഊന്നിപ്പറയുന്നത് എങ്ങനെ? (ബി) യെശയ്യാവിന്റെ വ്യക്തമായ വിവരണങ്ങൾ ഏതു നിഗമനത്തിൽ നമ്മെ എത്തിക്കുന്നു? (സി) ശാസ്ത്രീയമായി കൃത്യതയുള്ള ഏതു വിവരം യെശയ്യാ പ്രവാചകൻ രേഖപ്പെടുത്തുന്നു? (412-ാം പേജിലെ ചതുരം കാണുക.)
21 യഹോവയ്ക്കു തുല്യനായി മറ്റാരുമില്ല എന്ന കാര്യം കൂടുതലായി ഊന്നിപ്പറയാൻ സ്വർണവും വെള്ളിയും മരവും കൊണ്ട് വിഗ്രഹങ്ങൾ ഉണ്ടാക്കുന്നവരുടെ ഭോഷത്വം യെശയ്യാവ് തുറന്നുകാട്ടുന്നു. ‘ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുകയും’ അതിലെ നിവാസികളുടെമേൽ അധീശത്വം പുലർത്തുകയും ചെയ്യുന്നവന്റെ ഉചിതമായ പ്രതീകം എന്നവണ്ണം അത്തരമൊരു വിഗ്രഹം ഉപയോഗിക്കുന്നത് എത്ര ഭോഷത്വമാണ്!—യെശയ്യാവു 40:18-24 വായിക്കുക.
-