വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • അവിശ്വസ്‌ത മുന്തിരിത്തോപ്പിന്‌ അയ്യോ കഷ്‌ടം!
    യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1
    • 25, 26. ഇസ്രാ​യേ​ല്യ​രു​ടെ ഏതു ദുഷ്‌ട ചിന്താ​ഗ​തി​യാണ്‌ മൂന്നാ​മ​ത്തെ​യും നാലാ​മ​ത്തെ​യും കഷ്‌ട​ങ്ങ​ളി​ലൂ​ടെ യെശയ്യാവ്‌ തുറന്നു​കാ​ട്ടു​ന്നത്‌?

      25 യെശയ്യാവ്‌ പ്രഖ്യാ​പി​ക്കുന്ന മൂന്നാ​മ​ത്തെ​യും നാലാ​മ​ത്തെ​യും കഷ്‌ട​ങ്ങളെ കുറിച്ച്‌ ഇനി കേൾക്കുക: “വ്യാജ​പാ​ശം​കൊ​ണ്ടു അകൃത്യ​ത്തെ​യും വണ്ടിക്ക​യ​റു​കൊ​ണ്ടു എന്നപോ​ലെ പാപ​ത്തെ​യും വലിക്ക​യും അവൻ ബദ്ധപ്പെട്ടു തന്റെ പ്രവൃ​ത്തി​യെ വേഗത്തിൽ നിവർത്തി​ക്കട്ടെ; കാണാ​മ​ല്ലോ; യിസ്രാ​യേ​ലിൻ പരിശു​ദ്ധന്റെ ആലോചന അടുത്തു​വ​രട്ടെ; നമുക്കു അറിയാ​മ​ല്ലോ എന്നു പറകയും ചെയ്യുന്നവ[ർ]ക്കു അയ്യോ കഷ്ടം! തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടി​നെ വെളി​ച്ച​വും വെളി​ച്ചത്തെ ഇരുട്ടും ആക്കുക​യും കൈപ്പി​നെ മധുര​വും മധുരത്തെ കൈപ്പും ആക്കുക​യും ചെയ്യു​ന്ന​വർക്കു അയ്യോ കഷ്ടം!”—യെശയ്യാ​വു 5:18-20.

      26 പാപപ്രവൃത്തികളിൽ ഏർപ്പെ​ടു​ന്ന​വരെ എത്ര വ്യക്തമാ​യി ഇവിടെ ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു! ഭാരം വലിക്കുന്ന മൃഗങ്ങൾ വണ്ടി​യോ​ടു ബന്ധിക്ക​പ്പെ​ട്ടി​രി​ക്കു​ന്നതു പോലെ, അവർ പാപ​ത്തോ​ടു ബന്ധിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. വരാനി​രി​ക്കുന്ന ന്യായ​വി​ധി​യെ ഈ പാപികൾ ഭയപ്പെ​ടു​ന്നില്ല. “[ദൈവം] തന്റെ പ്രവൃ​ത്തി​യെ വേഗത്തിൽ നിവർത്തി​ക്കട്ടെ” എന്ന്‌ അവർ പരിഹാ​സ​പൂർവം പറയുന്നു. ദൈവ​ത്തി​ന്റെ നിയമ​ത്തി​നു കീഴ്‌പെ​ടു​ന്ന​തി​നു പകരം, അവർ കാര്യ​ങ്ങളെ വളച്ചൊ​ടി​ക്കു​ക​യും “തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും” പറയു​ക​യും ചെയ്യുന്നു.—യിരെ​മ്യാ​വു 6:15; 2 പത്രൊസ്‌ 3:3-7 എന്നിവ താരത​മ്യം ചെയ്യുക.

  • അവിശ്വസ്‌ത മുന്തിരിത്തോപ്പിന്‌ അയ്യോ കഷ്‌ടം!
    യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1
    • [83-ാം പേജിലെ ചിത്രങ്ങൾ]

      ഭാരം വലിക്കുന്ന ഒരു മൃഗം വണ്ടി​യോ​ടു ബന്ധിക്ക​പ്പെ​ട്ടി​രി​ക്കു​ന്നതു പോലെ, പാപി പാപ​ത്തോ​ടു ബന്ധിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക