-
യഹോവ പ്രകാശത്താൽ തന്റെ ജനത്തെ മനോഹരമാക്കുന്നുവീക്ഷാഗോപുരം—2002 | ജൂലൈ 1
-
-
4, 5. (എ) എന്തു ചെയ്യാൻ യഹോവ ഒരു സ്ത്രീയോടു കൽപ്പിക്കുന്നു, അവൻ എന്തു വാഗ്ദാനം നൽകുന്നു? (ബി) യെശയ്യാവു 60-ാം അധ്യായത്തിൽ പുളകപ്രദമായ എന്തു വിവരങ്ങൾ അടങ്ങിയിരിക്കുന്നു?
4 യെശയ്യാവു 60-ാം അധ്യായത്തിന്റെ പ്രാരംഭ വാക്കുകൾ വളരെ പരിതാപകരമായ അവസ്ഥയിലുള്ള, അന്ധകാരത്തിൽ നിലത്തു കമിഴ്ന്നു കിടക്കുന്ന, ഒരു സ്ത്രീയെ അഭിസംബോധന ചെയ്യുന്നതാണ്. പെട്ടെന്ന്, അന്ധകാരത്തെ കീറിമുറിച്ചുകൊണ്ട് പ്രകാശം എത്തുന്നു. യഹോവ ഇപ്രകാരം വിളിച്ചുപറയുന്നു: ‘[സ്ത്രീയേ,] എഴുന്നേററു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.’ (യെശയ്യാവു 60:1) സ്ത്രീ എഴുന്നേറ്റ് ദൈവത്തിന്റെ പ്രകാശത്തെ, അവന്റെ തേജസ്സിനെ പ്രതിഫലിപ്പിക്കാനുള്ള സമയം വന്നിരിക്കുന്നു. എന്തുകൊണ്ട്? അടുത്ത വാക്യത്തിൽ അതിനുള്ള ഉത്തരം കാണാം: “അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.” (യെശയ്യാവു 60:2) സ്ത്രീ യഹോവയുടെ കൽപ്പന അനുസരിക്കുമ്പോൾ, വിസ്മയകരമായ ഒരു ഫലം സംബന്ധിച്ച് അവൾക്ക് ഉറപ്പു ലഭിക്കുന്നു. യഹോവ പറയുന്നു: “ജാതികൾ [“ജനതകൾ,” NW] നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും.”—യെശയ്യാവു 60:3.
5 ഈ മൂന്നു വാക്യങ്ങളിലെ പുളകപ്രദമായ വാക്കുകൾ, യെശയ്യാവു 60-ാം അധ്യായത്തിന്റെ ശേഷിച്ച ഭാഗത്തിന്റെ ഒരു മുഖവുരയും അതിന്റെ ഒരു സംഗ്രഹവുമാണ്. അത് ഒരു പ്രാവചനിക സ്ത്രീയുടെ അനുഭവങ്ങൾ മുൻകൂട്ടി പറയുകയും മുഴു മനുഷ്യവർഗത്തെയും അന്ധകാരം മൂടിയിരിക്കുന്ന അവസ്ഥയിൽപ്പോലും നമുക്ക് എങ്ങനെ യഹോവയുടെ പ്രകാശത്തിൽ വസിക്കാനാകുമെന്നു വിശദീകരിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ ഈ മൂന്നു പ്രാരംഭ വാക്യങ്ങളിലെ പ്രതീകങ്ങൾ എന്തിനെയാണു പ്രതിനിധാനം ചെയ്യുന്നത്?
6. യെശയ്യാവു 60-ാം അധ്യായത്തിലെ സ്ത്രീ ആരാണ്, ഭൂമിയിൽ അവളെ ആർ പ്രതിനിധാനം ചെയ്യുന്നു?
6 യെശയ്യാവു 60:1-3-ലെ സ്ത്രീ സീയോനാണ്. അതായത്, യഹോവയുടെ ആത്മസൃഷ്ടികളുടെ സ്വർഗീയ സംഘടന. ഇന്ന് ‘ദൈവത്തിന്റെ ഇസ്രായേലി’ന്റെ ശേഷിപ്പ്, സ്വർഗത്തിൽ ക്രിസ്തുവിനോടൊപ്പം ഭരിക്കാൻ പ്രത്യാശയുള്ള ആത്മാഭിഷിക്ത ക്രിസ്ത്യാനികളുടെ സാർവദേശീയ സഭ, ഭൂമിയിൽ സീയോനെ പ്രതിനിധാനം ചെയ്യുന്നു. (ഗലാത്യർ 6:16) ഈ ആത്മീയ ജനതയിൽ മൊത്തം 1,44,000 അംഗങ്ങളുണ്ട്. അവരിൽ “അന്ത്യകാലത്തു” ഭൂമിയിൽ ജീവിച്ചിരിക്കുന്നവരെ കേന്ദ്രീകരിച്ചാണ് യെശയ്യാവു 60-ാം അധ്യായത്തിന്റെ ആധുനിക നിവൃത്തി. (2 തിമൊഥെയൊസ് 3:1; വെളിപ്പാടു 14:1) ഈ അഭിഷിക്ത ക്രിസ്ത്യാനികളുടെ സഹകാരികളായ “വേറെ ആടുക”ളുടെ “മഹാപുരുഷാര”ത്തെ കുറിച്ചും ഈ പ്രവചനത്തിനു വളരെ കാര്യങ്ങൾ പറയാനുണ്ട്.—വെളിപ്പാടു 7:9; യോഹന്നാൻ 10:16.
-
-
യഹോവ പ്രകാശത്താൽ തന്റെ ജനത്തെ മനോഹരമാക്കുന്നുവീക്ഷാഗോപുരം—2002 | ജൂലൈ 1
-
-
8. 1919-ൽ എന്തു നാടകീയമായ മാറ്റം ഉണ്ടായി, എന്തു ഫലത്തോടെ?
8 എന്നാൽ, 1919-ൽ നാടകീയമായ ഒരു മാറ്റമുണ്ടായി. യഹോവ സീയോന്റെമേൽ പ്രകാശം ചൊരിഞ്ഞു! ദൈവത്തിന്റെ ഇസ്രായേലിൽ അതിജീവിച്ചവർ വീണ്ടും ഒരിക്കൽക്കൂടി നിർഭയം സുവാർത്താ ഘോഷണം ഏറ്റെടുത്തുകൊണ്ടു ദൈവത്തിന്റെ പ്രകാശം പ്രതിഫലിപ്പിക്കാനായി എഴുന്നേറ്റു. (മത്തായി 5:14-16) ഈ ക്രിസ്ത്യാനികളുടെ പുനരുജ്ജീവിപ്പിക്കപ്പെട്ട തീക്ഷ്ണതയുടെ ഫലമായി മറ്റുള്ളവർ യഹോവയുടെ പ്രകാശത്തിലേക്ക് ആകർഷിക്കപ്പെട്ടു. ആദ്യമെത്തിയ നവാഗതർ ദൈവത്തിന്റെ ഇസ്രായേലിന്റെ ഭാഗമായി അഭിഷേകം ചെയ്യപ്പെട്ടു. ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിൽ ക്രിസ്തുവിനോടൊപ്പം കൂട്ടവകാശികൾ ആയിരിക്കാനുള്ളവർ ആയതിനാൽ അവരെ യെശയ്യാവു 60:3-ൽ “രാജാക്കന്മാർ” എന്നു വിളിച്ചിരിക്കുന്നു. (വെളിപ്പാടു 20:6) പിന്നീട്, വേറെ ആടുകളുടെ ഒരു മഹാപുരുഷാരം യഹോവയുടെ പ്രകാശത്തിലേക്ക് ആകർഷിക്കപ്പെടാൻ തുടങ്ങി. ഇവരെയാണ് ആ പ്രവചനത്തിൽ “ജനതകൾ” എന്നു പരാമർശിച്ചിരിക്കുന്നത്.
-