-
“നമുക്കു രമ്യതപ്പെടാം”യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1
-
-
5. യഹൂദന്മാർ അനുഷ്ഠിച്ചിരുന്ന ചില ആരാധനാക്രിയകൾ ഏവ, അവ യഹോവയ്ക്ക് ‘അസഹ്യ’മായിത്തീർന്നത് എന്തുകൊണ്ട്?
5 വളരെ ശക്തമായ ഭാഷയിൽത്തന്നെ യഹോവ ഇങ്ങനെ പറയുന്നതിൽ അതിശയിക്കാനില്ല: “ഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്ചകൊണ്ടുവരരുതു; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും—നീതികേടും [“പ്രകൃത്യതീത ശക്തി ഉപയോഗിക്കുന്നതും,” NW] ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ. നിങ്ങളുടെ അമാവാസ്യകളെയും ഉത്സവങ്ങളെയും ഞാൻ വെറുക്കുന്നു; അവ എനിക്കു അസഹ്യം; ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു [“ഞാൻ അവ ചുമന്നു മടുത്തിരിക്കുന്നു,” NW].” (യെശയ്യാവു 1:13, 14) ഭോജനയാഗം (ധാന്യ വഴിപാട്) അർപ്പിക്കാനും ധൂപം കാട്ടാനും ശബത്ത് ആചരിക്കാനും സഭായോഗം കൂടാനുമൊക്കെ ഇസ്രായേല്യർക്കു കൊടുത്ത ന്യായപ്രമാണത്തിൽ ദൈവം ആവശ്യപ്പെട്ടിരുന്നു. “അമാവാസ്യ”യുടെ (പുതുചന്ദ്രദിനം) കാര്യമെടുത്താൽ, അത് ആചരിക്കണമെന്നു മാത്രമേ ന്യായപ്രമാണം നിഷ്കർഷിച്ചിരുന്നുള്ളൂ. എങ്കിലും, കാലാന്തരത്തിൽ അതോടനുബന്ധിച്ച് ആരോഗ്യാവഹമായ മറ്റു പല സമ്പ്രദായങ്ങളും നിലവിൽ വന്നു. (സംഖ്യാപുസ്തകം 10:10; 28:11) അമാവാസ്യ ഒരു പ്രതിമാസ ശബത്തായി കരുതപ്പെട്ടിരുന്നു. ആ ദിവസം ആളുകൾ ജോലിയിൽനിന്നു വിരമിക്കുകയും പ്രവാചകന്മാരുടെയും പുരോഹിതന്മാരുടെയും പ്രബോധനം കേൾക്കാൻ കൂടിവരുകയും ചെയ്തിരുന്നു. (2 രാജാക്കന്മാർ 4:23; യെഹെസ്കേൽ 46:3; ആമോസ് 8:5) അത്തരം ആചാരങ്ങൾ തെറ്റല്ല. എന്നാൽ, അവ കേവലമൊരു ചടങ്ങായി അനുഷ്ഠിക്കുമ്പോഴാണു പ്രശ്നം. യഹൂദന്മാർ ദൈവത്തിന്റെ ന്യായപ്രമാണം ഔപചാരികമായി അനുഷ്ഠിക്കുന്നതോടൊപ്പം, “പ്രകൃത്യതീത ശക്തി”യെയും ആശ്രയിക്കുന്നു, അഥവാ ആത്മവിദ്യാ ചടങ്ങുകളിൽ ഏർപ്പെടുന്നു.b അതുകൊണ്ട്, തന്നെ ആരാധിക്കാനായി അവർ ചെയ്യുന്ന കാര്യങ്ങൾ യഹോവയ്ക്ക് ‘അസഹ്യമാണ്.’
-
-
“നമുക്കു രമ്യതപ്പെടാം”യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1
-
-
b “പ്രകൃത്യതീത ശക്തി” എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായ പദത്തെ “ഹാനികരം,” “ഗൂഢം,” അല്ലെങ്കിൽ “അബദ്ധജഡിലം” എന്നും തർജമ ചെയ്യാവുന്നതാണ്. പഴയനിയമ ദൈവശാസ്ത്ര നിഘണ്ടു (ഇംഗ്ലീഷ്) പറയുന്ന പ്രകാരം, “അധികാര ദുർവിനിയോഗം മൂലമുണ്ടാകുന്ന തിന്മ”യെ കുറ്റം വിധിക്കാൻ എബ്രായ പ്രവാചകന്മാർ ഈ പദം ഉപയോഗിച്ചിരുന്നു.
-