ഒരു നിത്യഭാവിക്കായി പണിയുക
“ഓരോ വീടിനും ഒരു നിർമ്മാതാവുണ്ട്, സകലത്തിന്റെയും നിർമ്മാതാവ് ദൈവംതന്നെ.”—എബ്രായർ 3:4, വെയ്മത്ത്.
1, 2. (എ) പെട്ടകത്തിന് രൂപകല്പന നൽകിയതാർ, നൽകപ്പെട്ട നിർദ്ദേശങ്ങൾ എത്ര വിശദമായിരുന്നു? (ബി) നോഹയെപ്പോലെ നാം അനുസരിക്കുന്നത് മർമ്മപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
എതാണ്ട് 4400 വർഷം മുമ്പ് ജീവസംരക്ഷണാർത്ഥം പെട്ടകം പണിയാൻ യഹോവ നോഹയോടു കല്പിച്ചു. എന്നാൽ പൊങ്ങിക്കിടന്നേക്കാവുന്ന ഏതെങ്കിലുമൊരു പെട്ടകം പണിയാൻ ദൈവം നോഹയെ അനുവദിച്ചില്ല. പകരം, നിർമ്മാണ വസ്തുക്കൾ, പ്ലാൻ, നീളം, വീതി, ഉയരം, വെൻറിലേഷൻ, ആന്തരികവും ബാഹ്യവുമായ മിനുക്കുപണി, എന്നിവ സംബന്ധിച്ച് അവൻ പ്രത്യേക നിർദ്ദേശങ്ങൾ കൊടുത്തു. “ദൈവം തന്നോടു കൽപ്പിച്ചിരുന്നതെല്ലാമനുസരിച്ചു ചെയ്യാൻ നോഹ പുറപ്പെട്ടു. അവൻ അങ്ങനെതന്നെ ചെയ്തു.—ഉല്പത്തി 6:13-16, 22.
2 യഹോവയുടെ ആധുനികനാളിലെ സാക്ഷികൾക്ക് എത്ര നല്ല ദൃഷ്ടാന്തം! നോഹയെപ്പോലെ, നമ്മെ ഒരു ജീവരക്താകരവേല ഭരമേൽപ്പിച്ചിരിക്കുകയാണ്. എന്നാൽ ഈ പ്രാവശ്യം ‘ഒരിക്കലും മരിക്കാതിരുന്നേക്കാവുന്ന ദശലക്ഷങ്ങളുടെ’ രക്ഷയെ നോട്ടമിട്ടുകൊണ്ടാണ്. നോഹയെപ്പോലെ നാം അനുസരണമുള്ളവരായിരിക്കുന്നത് എത്ര പ്രധാനം! ‘നീതി പ്രസംഗികളായി’ സേവിക്കുന്നതിൽ നാം വലിപ്പമേറിയ നോഹയായ യേശുക്രിസ്തുവിന്റെ മാതൃക അനുസരിക്കുന്നത് എത്ര അടിയന്തിരം!—2 പത്രോസ് 2:5.
ഒരു ആത്മീയ നിർമ്മാണവേല
3. (എ) യേശുവിന്റെ വചനങ്ങളിൻമേൽ പണിയുന്നതിൽനിന്ന് എന്തു ഫലമുണ്ടാകും? (ബി) യേശുവിന്റെ പ്രസംഗം വിശ്വാസം കെട്ടുപണിചെയ്യുന്നതായിരുന്നതെന്തുകൊണ്ട്?
3 “ജനങ്ങളേ, അനുതപിക്കുവിൻ, എന്തെന്നാൽ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” എന്ന യേശുവിന്റെ ഘോഷണത്താൽ യേശു ഗലീലാപ്രദേശത്തെ ഞെട്ടിച്ചിട്ട് ഇപ്പോൾ 1956 വർഷമായി. തന്റെ വചനങ്ങളനുസരിക്കുകയും അവയുടെമേൽ പണിയുകയും ചെയ്തവരെ അവൻ “പാറകൂട്ടത്തിൻമേൽ തന്റെ വീടു പണിത ബുദ്ധിയുള്ള ഒരു മനുഷ്യനോട് ഉപമിച്ചു. ആ മമനുഷ്യന്റെ വിശ്വാസം ദൃഢവും കുലുങ്ങാത്തതും ഇളകാത്തതുമാണ്. സമ്മർദ്ദത്തിൽ അതു നിലംപൊത്തുകയില്ല. യേശുവിന്റെ പ്രസംഗം വിശ്വാസം കെട്ടുപണിചെയ്യുന്നതായിരുന്നു. അത് യഹൂദമതനേതാക്കളുടെ കപടഭക്തിപരമായ മൊഴികളിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നതിനാൽ ആളുകളുടെ ഹൃദയങ്ങളിലേക്ക് ആണ്ടിറങ്ങി. യേശുവിന്റെ പഠിപ്പിക്കൽ രീതിയിൽ സാമാന്യജനം അത്ഭുതപ്പെട്ടുപോയി. അവനെ അറസ്ററു ചെയ്യാൻ അയയ്ക്കപ്പെട്ട പടയാളികൾ പോലും “ഒരിക്കലും മറെറാരു മനുഷ്യൻ ഇതുപോലെ സംസാരിച്ചിട്ടില്ല” എന്ന് ഉദ്ഘോഷിച്ചുകൊണ്ട് വെറും കൈയോടെ മടങ്ങിച്ചെന്നു.—മത്തായി 4:17; 7:24, 25, 28; യോഹന്നാൻ 7:46.
4. (എ) യേശു ഭാവിക്കായി പണിതതെങ്ങനെ? (ബി) പൊതുയുഗം 33ലെ പെന്തെക്കോസ്തിൽ ഏതു വലിയ നിർമ്മാണം നടന്നു.?
4 യേശു ഭാവിക്കായി പണിയുകയായിരുന്നു. “ഒരു കല്ല്” എന്നർത്ഥമുള്ള കേഫാസ് എന്നു പേരുണ്ടായിരുന്ന പത്രോസിനെപ്പോലെയുള്ള കൂട്ടുപണിക്കാരെ അവൻ കൂട്ടിച്ചേർത്തു. ഈ ശിഷ്യനോട് യേശു ഇങ്ങനെ പറഞ്ഞു: “നീ പത്രോസാകുന്നു, ഈ പാറക്കൂട്ടത്തിൻമേൽ ഞാൻ എന്റെ സഭ പണിയും.”തക്കസമയത്ത് പത്രോസ് സഭയുടെ “അടിസ്ഥാന മൂലക്കല്ലായ” യേശുവിൻമേൽ പണിയപ്പെട്ട അനേകം “ജീവനുള്ള കല്ലുകളിൽ” ഒന്നായിത്തീർന്നു. സ്വർഗ്ഗത്തിൽ ദൈവത്തിന്റെ വലതുഭാഗത്തിരുന്ന പുനരുത്ഥാനം പ്രാപിച്ച യേശു കാത്തിരുന്ന ശിഷ്യൻമാരുടെമേൽ പരിശുദ്ധാത്മാവിനെ പകർന്ന പൊതുയുഗം 33-ലെ പെന്തെക്കോസ്തിൽ ആ സഭ സ്ഥാപിക്കപ്പെട്ടു.—മത്തായി 16:18; 1 പത്രോസ് 2:4-6; പ്രവൃത്തികൾ 2:2-4, 32, 33.
5. ഏത് ആധുനികകാല വികാസങ്ങൾ ക്രിസ്തീയസഭയെ ആഴമായി ഉൾപ്പെടുത്തുന്നു?
5 ഇന്ന്, ക്രിസ്തീയസഭ യഹോവയുടെ ഉദ്ദേശ്യങ്ങളുടെ നിവർത്തിക്കലിൽ ആഴമായി ഉൾപ്പെടുന്നുണ്ട്. ഇത് “അപ്പോക്കലിപ്സിന്റെ” അഥവാ “വെളിപ്പെടുത്തലിന്റെ” സമയമാണ്. ഇപ്പോൾ “താമസിയാതെ നടക്കേണ്ട കാര്യങ്ങൾ” ദൈവത്തിന്റെ ഭൂമിയിലെ “അടിമകൾ”ക്ക് വെളിപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. (വെളിപ്പാട് 1:1-3, റെഫ. ബൈ. അടിക്കുറിപ്പ്) ഇത് ദൈവം സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയുടെമേൽ ന്യായവിധി നടത്തുന്നതിനു മുമ്പ് ഈ അടിമകൾ ‘ ഒരു സാക്ഷ്യത്തിനായി നിവസിതഭൂമിയിലെല്ലാം ദൈവരാജ്യസുവാർത്ത പ്രസംഗി’ക്കേണ്ട സമയമാണ്. ഇത് ഇപ്പോൾ സ്വർഗ്ഗത്തിൽ സിംഹാസനസ്ഥനായിരിക്കുന്ന രാജാവായ യേശുക്രിസ്തു ആ രാജ്യം ആഗ്രഹിക്കാത്ത ശാഠ്യക്കാരും കോലാടുതുല്യരുമായ ആളുകളെ വേർതിരിക്കുന്നതിനും “മഹോപദ്രവം” നേരിടുന്നതിന് മുൻപ് തന്റെ ആത്മീയ“സഹോദരൻമാരു”ടെ സഭയോട് ഈ “ചെമ്മരിയാടുകളെ” ചേർക്കുന്നതിനുമുള്ള സമയമാണ്.—മത്തായി 24:14, 21; 25:31-40.
6. ഇന്ന് “പെട്ടകം” എന്താണ്, നമുക്ക് എങ്ങനെ അതിജീവിക്കാം?
6 അതിജീവനത്തിനുള്ള ആധുനികനാളിലെ പെട്ടകം എന്താണ്? അത് 1919 മുതൽ യഹോവയുടെ സാക്ഷികൾ എത്തിച്ചേർന്നിരിക്കുന്ന ആത്മീയാവസ്ഥയാണ്, ഒരു ആത്മീയ പരദീസാ. നോഹയുടെ കുടുംബാംഗങ്ങളെപ്പോലെ അഭിഷിക്ത ക്രിസ്ത്യാനികളുടെ ശേഷിപ്പും അവരുടെ സഹപ്രവർത്തകരും അതിന്റെ അതിരുകൾക്കുള്ളിൽ സ്ഥിതിചെയ്യുകയും യഹോവ ഉദ്ദേശിച്ചിരിക്കുന്ന വലിയ ആത്മീയ പദ്ധതി പൂർത്തീകരിക്കുന്നതിന് അനുസരണപൂർവ്വം, മുഴുഹൃദയത്തോടെ പ്രവർത്തിക്കുകയും വേണം. ഈ പദ്ധതി “വീണ്ടും സകല അസ്തിത്വങ്ങളെയും, സ്വർഗ്ഗങ്ങളിലെ അസ്തിത്വങ്ങളെയും (പൊതുയുഗം 33-ൽ തുടങ്ങി സ്വർഗ്ഗത്തിലേക്കുള്ള അഭിഷിക്തരെയും) ഭൂമിയിലെ അസ്തിത്വങ്ങളെയും (ഗണ്യമായി 1935-ൽതുടങ്ങി ഭൂമിയിലെ നിത്യജീവന് നിർണ്ണയിക്കപ്പെട്ടിരിക്കുന്ന അന്തരാഷ്ട്ര “മഹാപുരുഷാര”ത്തെയും) ക്രിസ്തുവിൽ ഒന്നിച്ചു ചേർക്കുക”യെന്നതാണ്.—എഫേസ്യർ 1:10; വെളിപ്പാട് 7:9, 14.
‘പണിയുകയും നടുകയും’
7. ഏത് ഇരുമടങ്ങായ വേല ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു, നോഹയേയും യിരെമ്യാവിനെയുംപോലെ നമുക്ക് എങ്ങനെ സന്തുഷ്ടിയിൽ പങ്കുപററാം?
7 യഹോവ പ്രവാചകനായ യിരെമ്യാവിനെ നിയോഗിച്ചതുപോലെ, ഭൂമിയിലെ അഭിഷിക്തക്രിസ്ത്യാനികളുടെ ശേഷിപ്പിനെ “പിഴുതുമാററാനും പൊളിക്കാനും നശിപ്പിക്കാനും ഇടിച്ചുകളയാനും പണിയാനും നടാനും ജനതകളുടെമേലും രാജ്യങ്ങളുടെമേലും” നിയോഗിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇരുമടങ്ങായ ഒരു വേല ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്: (1) സാത്താന്റെ ദുഷ്ടലോകവ്യവസ്ഥിതിക്കെതിരായ യഹോവയുടെ ന്യായവിധി അറിയിക്കൽ, (2) സംരക്ഷണത്തിനുവേണ്ടി ദൈവത്തിന്റെ സ്വന്തം ജനത്തിന്റെ ഒരു സമുദായത്തെ പണിയുകയും സ്ഥാപിക്കുകയും. (യിരെമ്യാവ് 1:10; 24:6, 7; യെശയ്യാവ് 26:20, 21) അഭിഷിക്തരുടെ ശേഷിപ്പും അവരുടെ സഹപ്രവർത്തകരുടെ വർദ്ധിച്ചുവരുന്ന കൂട്ടവും ഇന്നത്തെ ഈ വേലയിൽ പങ്കെടുക്കുമ്പോൾ അവർ എത്ര സന്തുഷ്ടരാണ്! കർമ്മോൽസുകനായിരുന്ന നോഹയും അവന്റെ കുടുംബവും അവരുടെ നാളിൽ അനുഭവിച്ചിരുന്നതരം സന്തുഷ്ടിയാണത്.
8. കഴിഞ്ഞ 22 വർഷക്കാലത്ത് ഏതു പ്രസാധകവർദ്ധനവ് ദൃശ്യമാണ്?
8 ദശലക്ഷങ്ങൾ യഹോവയുടെ ക്രോധദിവസത്തെ അതിജീവിക്കുമോ? യഹോവയുടെ സാക്ഷികളുടെ 1985ലെ സേവനവർഷറിപ്പോർട്ട് സൂചിപ്പിക്കുന്ന പ്രകാരം അതിനു നല്ല സാദ്ധ്യതയുണ്ട്. ഈ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ 1986 ജാനുവരി 1ലെ വാച്ചററവറിന്റെ 20-23 വരെ പേജുകളിൽ കൊടുത്തിട്ടുണ്ട്. വയൽപ്രവർത്തകരുടെ അത്യുച്ചസംഖ്യയിലെ വിശിഷ്ടവർദ്ധനവ് ശ്രദ്ധിക്കുന്നതു പുളകപ്രദമാണ്. അത് ഇപ്പോൾ മൊത്തം 30,24,131 രാജ്യപ്രസംഗകരായി വളർന്നിരിക്കുന്നു. 10,00,000 എന്ന ലക്ഷ്യം ആദ്യമായി 1963ലും 20,00,000 1974ലും ഇപ്പോൾ 30,00,000ൽപരം എന്ന ലക്ഷ്യത്തിൽ 1985ലും എത്തിച്ചേർന്നു. ആ 22 വർഷങ്ങളിൽ 200 ശതമാനം വർദ്ധനവാണുണ്ടായത്. തന്റെ ആത്മാവിനാൽ വളർച്ച നൽകുന്ന യഹോവയോട് നാം എത്ര നന്ദിയുള്ളവരാണ്!—സെഖര്യാവ് 4:6; 1 കൊരിന്ത്യർ 3:6.
9. (എ) പയനിയർ വർദ്ധനവ് ഇതിലും ശ്രദ്ധേയമായിരിക്കുന്നതെന്തുകൊണ്ട്? (ബി) സാധിക്കുന്നവർക്കെല്ലാം എന്തു ശുപാർശ ചെയ്യപ്പെടുന്നു, എന്തുകൊണ്ട്?
9 ആ വർഷങ്ങളിൽ ഇതിലും മുന്തിനിന്നത് മുഴുസമയരാജ്യപ്രഘോഷകരിലുള്ള വർദ്ധനവാണ്. ലോകവ്യാപകമായി വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തികാവസ്ഥകൾ ഗണ്യമാക്കാതെ “പയനിയർമാരുടെ” ഈ ധീരസമൂഹത്തിന്റെ എണ്ണം 1963ലെ പ്രതിമാസശരാശരിയായ 38,573ൽനിന്ന് 1985ൽ 3,22,821 ആയി ഉയർന്നു—ഒരു 737 ശതമാനത്തിന്റെ വർദ്ധനവ്! ഇത് എന്താണ് സൂചിപ്പിക്കുന്നത്? ദൈവജനത്തിന്റെ ഇടയിൽ ലൂക്കോസ് 9:23ലെ യേശുവിന്റെ വാക്കുകൾക്ക് ചേർച്ചയായി ആത്മത്യാഗത്തിന്റെ ഒരു വിശിഷ്ടമായ ആത്മാവ് സ്ഥിതിചെയ്യുന്നുണ്ടെന്ന് അത് പ്രകടമാക്കുന്നു. സാധാരണയായി, പയണിയർ സേവനം വിജയപ്രദമാക്കുന്നതിന് ശ്രദ്ധാപൂർവ്വമായ ആസൂത്രണവും ആത്മത്യാഗവും ആവശ്യമാണ്. എന്നാൽ പ്രതിഫലങ്ങൾ വലുതാണ്.—റോമർ 12:1, 2; മലാഖി 3:10.
10. (എ) സഭാപ്രസാധകരെ എന്തിന് അനുമോദിക്കേണ്ടതാണ്? (ബി) ഇവിടെ പ്രവർത്തനത്തിന്റെ ഏത് മൂന്ന് പുതിയ അത്യുച്ചങ്ങൾ നിരീക്ഷിക്കപ്പെടുന്നു, അവ എന്തു സൂചിപ്പിക്കുന്നു?
10 ദശലക്ഷക്കണക്കിന് സഭാപ്രസാധകരും തങ്ങളുടെമേൽ സാത്താനും അവന്റെ ലോകവും വരുത്തിക്കുട്ടിയിരിക്കുന്ന സമ്മർദ്ദങ്ങളോട് പടവെട്ടേണ്ടിയിരിക്കുന്നു. അവരും ദൈവത്തിന് തങ്ങളുടെ “സ്തുതിയാഗങ്ങൾ” അർപ്പിക്കുന്നു. (എബ്രായർ 13:15. റോമർ 10:9, 10) വിശ്വസ്തപ്രസാധകരായ നിങ്ങൾ ഓരോ മാസവും റിപ്പോർട്ടു ചെയ്ത ആ മണിക്കൂറുകൾ, അനേകമായിരുന്നാലും, ചുരുങ്ങിയതായിരുന്നാലും, 1985ലെ വയൽസേവനമണിക്കൂറുകളുടെ അത്യുച്ചമായ 59,05,40,205-ൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത് 1984നെ അപേക്ഷിച്ച് 16.8 ശതമാനം വർദ്ധനവാണ്! 22,47,25,918 മടക്കസന്ദർശനങ്ങളുടെയും താൽപര്യക്കാരുമായുള്ള 23,79,146 ഭവനബൈബിളദ്ധ്യയനങ്ങളുടെയും പുതിയ അത്യുച്ചങ്ങൾ എല്ലായിടത്തുമുള്ള രാജ്യപ്രഘോഷകർ നല്ല ഉപദേഷ്ടാക്കളും തീക്ഷ്ണതയുള്ള പ്രസംഗകരുമായിരിക്കാൻ കഠിനശ്രമം ചെയ്യുകയാണെന്ന് സൂചിപ്പിക്കുന്നു.—മത്തായി 28:19, 20.
യഥാർത്ഥ സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി പണിയൽ
11. സമാധാനത്തിനും സുരക്ഷിതത്വത്തിനുമുള്ള യഥാർത്ഥ പ്രത്യാശ എങ്ങനെ പരസ്യം ചെയ്യപ്പെടുന്നു, എത്രത്തോളം?
11 ഐക്യരാഷ്ട്രങ്ങൾ 1985ന്റെ ഒടുവിൽ 1986നെ അന്തരാഷ്ട്ര സമാധാനവർഷമായി പ്രഖ്യാപിച്ചു. അടുത്ത കാലങ്ങളിൽ യൂ. എൻ. സമാധാനത്തെയും സുരക്ഷിതത്വത്തെയും കുറിച്ച് വളരെയധികം പറഞ്ഞുകൊണ്ടാണിരിക്കുന്നത്. എന്നാൽ 1985ൽ സമാധാനത്തിനും സുരക്ഷിതത്വത്തിനുംവേണ്ടിയുള്ള തിരുവെഴുത്തുപ്രത്യാശയുടെ പ്രാധാന്യമേറിയ പ്രഘോഷണത്തിന് വലിയ ആക്കം കൂട്ടിക്കൊണ്ട് യഹോവയുടെ സാക്ഷികൾ വയലിൽ 3,88,05,561 ബൈബിളുകളും പുസ്തകങ്ങളും ചെറുപുസ്തകങ്ങളും 30,05,45,609 മാസികകളും സമർപ്പിക്കുകയും വീക്ഷാഗോപുരത്തിനും ഉണരുക!ക്കും 17,19,930 വരിസംഖ്യകൾ സ്വീകരിക്കുകയും ചെയ്തു. യഥാർത്ഥ “സമാധാനപ്രഭു”വിന്റെ സ്ഥാപിതരാജ്യത്തിന് അച്ചടിച്ച പേജുകളിലൂടെയും വാമെഴിയിലൂടെയും എന്നോളം ലഭിച്ചിട്ടുള്ളതിലുംവച്ച് അതിമഹത്തായ സാക്ഷ്യം ലഭിക്കുകയുണ്ടായി. സത്യമായി, “ആധിപത്യത്തിന്റെ വർദ്ധനവിനും സമാധാനത്തിനും അവസാനമുണ്ടായിരിക്കയില്ല.”—യെശയ്യാ 9:6, 7, കിംഗ് ജെയിംസ് വേർഷൻ.
12. വികസനം ഏത് വലിയ ആവശ്യത്തിൽ കലാശിച്ചിരിക്കുന്നു, ആവശ്യം സാധിക്കുന്നതിന് ശ്രമിക്കുന്നതിൽ യഹോവയുടെ ജനം എങ്ങനെ ഐക്യപ്പെട്ടിരിക്കുന്നു?
12 വയലിലെ വിസ്മയാവഹമായ വളർച്ച സ്ഥാപനപിന്തുണയുടെ വളർച്ചയും ആവശ്യമാക്കിത്തീർത്തു. 1985ൽ ലോകവ്യാപകമായുള്ള യഹോവയുടെ സാക്ഷികളുടെ സഭകളുടെ എണ്ണം 47,869ൽനിന്ന് 49,716 ആയി ഉയർന്നു. ഇത് നൂറുകണക്കിന് പുതിയ യോഗസ്ഥലങ്ങൾ ആവശ്യമാക്കിത്തീർത്തു. അനേകം രാജ്യങ്ങളിൽ രാജ്യഹാളുകൾക്ക് സാമ്പത്തികസഹായം ചെയ്യാനുള്ള തങ്ങളുടെ ശ്രമങ്ങളിൽ സാക്ഷികൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് എത്ര നല്ലതാണ്! ആവശ്യമുണ്ടായിരുന്ന ചിലടങ്ങളിൽ വ്യക്തികളും സഭകളും നിസ്വാർത്ഥമായി അന്യോന്യം നിർമ്മാണപരിപാടികളിൽ സഹായിച്ചതുകൊണ്ട് ലോകവ്യാപക സഹോദരവർഗ്ഗത്തിന്റെ ഇടയിൽ ഒരു “സമീകരണം” നടന്നിട്ടുണ്ട്.—2 കൊരിന്ത്യർ 8:14, 15.
13. വ്യക്തികൾക്ക് രാജ്യഹാൾ നിർമ്മാണപദ്ധതികൾക്ക് എങ്ങനെ സംഭാവന ചെയ്യാം?
13 സാഹചര്യങ്ങൾ അനുകൂലമായിരിക്കുന്ന രാജ്യങ്ങളിൽ വാച്ച്ററവർ സൊസൈററിയുടെ ബ്രാഞ്ചാഫീസുകളും രാജ്യഹാൾ നിർമ്മാണപദ്ധതികൾക്ക് പിന്തുണ കൊടുത്തിട്ടുണ്ട്. ഐക്യനാടുകളിലും കാനഡായിലും അനേകം വ്യക്തികൾ പ്രത്യേകരാജ്യഹാൾ ഫണ്ടിലേക്കു സംഭാവന ചെയ്യുന്നുണ്ട്. അത് വർദ്ധിച്ച രാജ്യഹാൾ നിർമ്മാണത്തിന് വായ്പ സാദ്ധ്യമാക്കി. മററുചിലർ തങ്ങളുടെ ഊർജ്ജവും വൈദഗ്ദ്യവും സംഭാവന ചെയ്തിരിക്കുന്നു. തന്നിമിത്തം, ഒററ വാരാന്ത്യംകൊണ്ട് പെട്ടെന്നു നിർമ്മിച്ച രാജ്യഹാളുകൾ ഉയർന്നു വന്നിട്ടുണ്ട്. “യഹോവയ്ക്കെന്നപോലെ മുഴുഹൃദയത്തോടെ” അത്തരം പദ്ധതികളിൽ പ്രവർത്തിക്കുന്നതിനാൽ അവന്റെ സാക്ഷികൾക്ക് ലോകമനുഷ്യർ അസാദ്ധ്യമെന്നു വിചാരിക്കുന്നത് നേടാൻ കഴിയും.—കൊലോസ്യർ 3:23.
14. സമ്മേളനഹാളിന്റെ ആവശ്യങ്ങൾ എങ്ങനെ സാധിച്ചിരിക്കുന്നു?
14 അനേകം രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികളുടെ അർദ്ധവാർഷിക സർക്കിട്ട് സമ്മേളനങ്ങൾ നടത്താൻ പററിയ സൗകര്യങ്ങളുടെ അഭാവം ഒരു വലിയ പ്രശ്നമായിത്തീർന്നിട്ടുണ്ട്. വീണ്ടും, സാക്ഷികൾ പുരാതനകാലങ്ങളിലെ ദൈവദാസൻമാർ പ്രകടമാക്കിയ അതേ ആത്മാവിൽ നിർമ്മാണപരിപാടികളിലൂടെ വെല്ലുവിളിയെ സന്തോഷപൂർവ്വം നേരിട്ടിരിക്കുന്നു. ദൃഷ്ടാന്തമായി, സമാഗമനകൂടാരത്തിന്റെ നിർമ്മാണത്തിന് സാധനസാമഗ്രികൾ കണ്ടെത്തേണ്ടതാവശ്യമായിത്തീർന്നപ്പോൾ യിസ്രായേൽ സഭ ഒററക്കെട്ടായി ദൈവത്തിന്റെ കല്പന അനുസരിച്ചു: “നിങ്ങളുടെ ഇടയിൽനിന്ന് യഹോവയ്ക്കു ഒരു സംഭാവന എടുക്കുക. ഹൃദയസന്നദ്ധതയുള്ള ഓരോരുത്തനും അത് യഹോവയുടെ സംഭാവനയായി കൊണ്ടുവരട്ടെ.” ആ സഭ ആവശ്യമായിരുന്നതിലും വളരെയധികം പ്രദാനം ചെയ്തു. വേല പെട്ടെന്ന് നിർവ്വഹിക്കപ്പെട്ടു.—പുറപ്പാട് 35:5-19; 36:7.
15. (എ) വാച്ച്ററവർ സൊസൈററിയുടെ ബ്രാഞ്ചുകളിൽ എന്തു വികസനം നടന്നിരിക്കുന്നു? (ബി) വേല എങ്ങനെ നിർവ്വഹിക്കപ്പെട്ടിരിക്കുന്നു?
15 ബൈബിളുകളുടെയും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളുടെയും ആവശ്യം വർദ്ധിക്കുമ്പോൾ ലോകത്തെമ്പാടുമുള്ള 94 വാച്ച്ററവർ ബ്രാഞ്ചുകളിൽ പലതിനും സൗകര്യങ്ങൾ വികസിപ്പിക്കേണ്ടിവന്നിട്ടുണ്ട്. ബ്രൂക്ക്ളിനിലെയും വാച്ച്ററവർ ഫാമുകളിലെയും അച്ചടിപ്രവർത്തനമാണ് ഇപ്പോഴും ഏററവും വലുത്. എന്നാൽ സൊസൈററിയുടെ 36 ബ്രാഞ്ചുകൾ ഇപ്പോൾ സ്വന്തം മാസികയുടെ അച്ചടി നടത്തുന്നുണ്ട്. 6 ബ്രാഞ്ചുകൾ പുസ്തകങ്ങൾ അച്ചടിക്കാനും ബയൻഡുചെയ്യാനും സജ്ജമാണ്. ഇവയിൽ ജർമ്മനിയും ഇററലിയും ജപ്പാനും ബൈബിളുകൾ നിർമ്മിക്കുന്നുണ്ട്. ജർമ്മനിയിലെ സെൽറേറഴ്സിലുള്ള ഫാക്റററി പരാമാവധി പ്രവർത്തിക്കുന്നുണ്ട്. ജപ്പാനിലുള്ള എബീനായിൽ ഒരു ആറുനില ഫാക്റററിക്കെട്ടിടത്തിന്റെ നിർമ്മാണവും വേറെ 280 ജോലിക്കാരെ പാർപ്പിക്കുന്നതിന് ഒരു എട്ടുനില ബഥേൽ ഭവനനിർമ്മാണവും നടന്നുവരികയാണ്. യഹോവയുടെ ജനം “പൂർണ്ണഹൃദയത്തോടെ” ശലോമോന്റെ ആലയം പണിക്കു സഹായിച്ചതുപോലെ ഇന്നും വിവിധരാജ്യങ്ങളിലെ ദൈവജനം “യഹോവയ്ക്ക് സ്വമേധാദാനങ്ങൾ” കൊടുക്കുന്നു. വേല നിർവ്വഹിക്കത്തക്കവണ്ണം അവൻ തന്റെ അനുഗ്രഹം കൂട്ടുന്നു.—ദിനവൃത്താന്തം 22:14, 15; 29:7, 9; റെഫ. ബൈ; അടിക്കറിപ്പുകൾ കാണുക.
16. ഈ കൂടുതലായ നിർമ്മാണവും സംഘാടനവും ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
16 ഈ നിർമ്മാണവും സംഘാനടവുമെല്ലാം യഥാർത്ഥത്തിൽ ആവശ്യമാണോ? അതെ, “വിശ്വസ്തനും വിവേകിയുമായ അടിമ” “തക്കസമയത്തെ ആഹാരം” പ്രദാനം ചെയ്യുന്നതിൽ തുടരേണ്ടതുണ്ട്. അങ്ങനെയുള്ള ആഹാരം “ദൈവത്തിന്റെ ഭവനക്കാരുടെ” വളർച്ചക്കും 200-ൽപരം ഭാഷകളിലുള്ള ആഗോള പ്രസംഗത്തിനും അത്യാവശ്യമാണ്. (മത്തായി 24:45; എഫേസ്യർ 2:19. 4:15, 16) യഹോവയുടെ ജനംതന്നെ ഒരു ബഹുഭാഷാ ഇലക്ട്രോണിക്ക് ഫോട്ടോ റൈറപ് സെററിഗ് സിസ്ററം വികസിപ്പിച്ചെടുക്കുന്നതിന് തങ്ങളുടെ വൈദഗ്ദ്യം സംഭാവന ചെയ്തിരിക്കുന്നു. ഇപ്പോൾ 26 വാച്ച്ററവർ ബ്രാഞ്ചുകൾക്ക് ഇത് കൊടുക്കപ്പെട്ടിണ്ട്. ഇത് ഒരു എകീകൃത ആഗോള ഓഫ്സെററ് അച്ചടിപ്രവർത്തനം സാദ്ധ്യമാക്കിയിരിക്കുന്നു. ഭൂമിയുടെ അനേകം ഭാഗങ്ങളിൽ ഒരേ സമയത്തെ രാജ്യസന്ദേശപ്രസിദ്ധീകരണത്തിന് സഹായവും ചെയ്തിരിക്കുന്നു.—യെശയ്യാ 52:7-9 താരതമ്യപ്പെടുത്തുക.
17. ബ്രൂക്ക്ളിൻ ഹെഡ്ക്വാർട്ടേഴ്സിൽ ഏതാവശ്യം സ്ഥിതി ചെയ്യുന്നു, ഇത് എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു?
17 യഹോവയുടെ സ്ഥാപനത്തിന്റെ ആധുനിക നാളിലെ വികസനത്തിന് അവസാനമുള്ളതായി തോന്നുന്നില്ല. ഇപ്പോൾത്തന്നെ ന്യൂയോർക്ക് ബ്രൂക്കളിനിലെ ഹേഡ്ക്വാർട്ടേഴ്സ് ബഥേൽ കുടുംബം ലഭ്യമായ സകല സൗകര്യങ്ങളും പരമാവധി വിനിയോഗിക്കത്തക്കവണ്ണം വളർന്നുകഴിഞ്ഞിരിക്കുകയാണ്. യഹോവയുടെ ഇഷ്ടമെങ്കിൽ വേറെ ആയിരം ബഥേൽ ജോലിക്കാരെക്കൂടെ പാർപ്പിക്കാൻ ഒരു ഉയരമേറിയ കെട്ടിടം കൊളംബിയാ ഹൈററ്സിലെ സൊസൈററിയുടെ വസ്തുവിൽ നിർമ്മിച്ചേക്കാം. എന്നാൽ ഇത് സാക്ഷാത്ക്കരിക്കപ്പെടുന്നില്ലെങ്കിൽ ഈ കാര്യം സംബന്ധിച്ച യഹോവയുടെ കൂടുതലായ മാർഗ്ഗനിർദ്ദേശം നാം തേടുന്നതായിരിക്കും. ഈ വികസനത്തിനോടെല്ലാമുള്ള ബന്ധത്തിൽ ലോകവ്യാപകസഹോദരവർഗ്ഗത്തിന്റെ പ്രാർത്ഥനകളും വിശ്വസ്ത പിന്തുണയും തീർച്ചയും വിലമതിക്കപ്പെടുന്നു.—പ്രവൃത്തികൾ 21:14; 2 തെസ്സലോനീക്യർ 3:1 താരതമ്യപ്പെടുത്തുക.
18. അർമ്മഗെദ്ദോന്റെ സാമീപ്യം ഗണ്യമാക്കാതെ ഇത്രയധികം നിർമ്മാണപദ്ധതികൾ ഉള്ളതെന്തുകൊണ്ട്?
18 ‘എന്നാൽ നാം അർമ്മഗെദ്ദോനെ അഭിമുഖീകരിച്ചുനിൽക്കുമ്പോൾ ഇത്രയധികം വികസനപദ്ധതികൾ എന്തിന്?’ എന്ന് ആരെങ്കിലും ചോദിച്ചേക്കാം. അർമ്മഗെദ്ദോൻ സമീപിക്കുന്നതോടെ യഹോവയുടെ സ്ഥാപനം ‘അടച്ചുപൂട്ടുന്നില്ലെ’ന്നുള്ളതാണ് ഉത്തരം. സാത്താന്റെ സ്ഥാപനത്തിന്റെ അവസാനസമയം മാത്രമാണത്. യഹോവയുടെ സ്ഥാപനം ഒരു നിത്യഭാവിക്കായി പണിയുകയാണ്. മനുഷ്യനിർമ്മിത കെട്ടിടങ്ങൾ അർമ്മഗെദ്ദോന്റെ കൊടുങ്കാററിനെ ചെറുത്തുനിന്നാലും ഇല്ലെങ്കിലും ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന മഹത്തായ പരദീസയിൽ നിത്യസമാധാനവും സുരക്ഷിതത്വവും സ്ഥാപിക്കത്തക്കവണ്ണം ദൈവ സ്ഥാപനം ഒരു പ്രവർത്തനനിരതമായ പദ്ധതിയെന്ന നിലയിൽ അതിജീവിക്കുമെന്നും അതിനെയും അതിനെ വിശ്വസ്തമായി പിന്താങ്ങുന്നവരെയും യഹോവ ഉപയോഗിക്കുമെന്നും നമുക്കറിയാം.—വെളിപ്പാട് 7:9, 14-17; 21:1, 4, 5
ഒരു ഉദ്ദേശ്യാർത്ഥം പണിയൽ
19. ഏതു വെല്ലുവിളി 1985ലെ സ്മാരകറിപ്പോർട്ടിൽ കാണാവുന്നതാണ്?
19 നോഹ ഒരു ഉദ്ദേശ്യത്തിന്റെ കാഴ്ചപ്പാടിലാണ് പണിതത്, നാമും അങ്ങനെയായിരിക്കണം. 1985ലെ സേവനവർഷറിപ്പോർട്ടിന്റെ ഒരു സവിശേഷത ചിന്തക്ക് ധാരാളം വകനൽകുന്നു. അത് 1985 ഏപ്രിൽ 4ലെ യേശുവിന്റെ മരണത്തിന്റെ സ്മാരകത്തിനുണ്ടായ വളരെ അത്ഭുതകരമായ ഹാജരാണ്, 77,92,109 പേർ. ഇത് 1984ലെ മൊത്തത്തെക്കാൾ 3,75,135 കൂടുതലാണ്. തീർച്ചയായും അത്ഭുതകരം! എന്നാൽ ആ സംഖ്യയിൽ ഒരു വെല്ലുവിളി അടങ്ങിയിരിക്കുന്നു. രാജ്യസേവനത്തിൽ പങ്കെടുക്കുന്ന പ്രസാധകരുടെ അത്യുച്ചം 30,24,131 ആയതിനാൽ കുറെ അളവിലെങ്കിലും നമ്മോടു സഹവസിക്കുന്ന 40,00,000ത്തിൽപരം പേരുണ്ട്. അവർ ക്രിസ്തീയശുശ്രൂഷയിൽ പങ്കെടുത്തുകൊണ്ട് ഭാവിക്കുവേണ്ടി ഇനിയും പണിയേണ്ടിയിരിക്കുന്നു. നമുക്ക് അവരെ എങ്ങനെ സഹായിക്കാൻ കഴിയും?
20. വെല്ലുവിളിയെ നേരിടാൻ എന്ത് അടിയന്തിരാവശ്യമുണ്ട്, നമുക്ക് ഒരു പ്രായോഗികവിധത്തിൽ എങ്ങനെ അതിനുവേണ്ടി ശ്രമിക്കാം?
20 ഈ താൽപ്പര്യക്കാരിൽ മിക്കവരെയും നമുക്ക് വ്യക്തിപരമായി അറിയാം. അവർ കുടുംബാഗങ്ങളോ നാം ബൈബിളദ്ധ്യയനങ്ങൾ നടത്തുന്ന ആളുകളോ നമ്മുടെ മാസികകളുടെ വരിക്കാരോ മററുള്ളവരോ ആയിരിക്കാം. ചിലർ കഴിഞ്ഞ സ്മാരകം മുതൽ താലപര്യം കാണിക്കുന്നവർ പോലുമായിരിക്കാം. അവർ “അനർത്ഥങ്ങൾ കടന്നുപോകുന്നതുവരെ” യഹോവയുടെ ക്രമീകരണത്തിൽ അഭയം കണ്ടെത്തത്തക്കവണ്ണം ബൈബിളദ്ധ്യയനം മുഖേന അവരെ കെട്ടുപണിചെയ്തുകൊണ്ട് അവരെ വളർത്തിക്കൊണ്ടുവരാൻ ഇപ്പോൾ നമുക്ക് പ്രത്യേകശ്രമം ചെയ്യാൻ കഴിയുമോ? (സങ്കീർത്തനം 57:1) “മഹോപദ്രവം” യഹോവയുടെ സംസ്ഥാപനക്രിയ ആയിരിക്കും. അത് നോഹയുടെ കാലത്തെ പ്രളയത്തെക്കാൾ അർത്ഥവത്തും സമ്പൂർണ്ണവുമായിരിക്കും. ഈ താൽപര്യക്കാർ “യഹോവയുടെ നാമത്തെ വിളിച്ചപേക്ഷി”ക്കുകയും തുടച്ചുനീക്കപ്പെടാതിരിക്കയും ചെയ്യേണ്ടതിന് അവരെ ജീവദായകസത്യങ്ങളാൽ കെട്ടുപണിചെയ്യാൻ നാം ആഗ്രഹിക്കുന്നു. (മത്തായി 24:21, 22, 39; സെഫന്യാവ് 2:3; 3:8, 9) നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പാഠപ്പുസ്തകമോ വിശ്വാസം കെട്ടുപണിചെയ്യുന്ന മറേറതെങ്കിലും പുസ്തകമോ ഉപയോഗിച്ച് നമുക്ക് അവരൊടൊത്ത് ദൈവവചനം പഠിക്കാം.
21. നമുക്ക് തമ്മിലും മററുള്ളവരിലും നോഹയുടേതുപോലുള്ള വിശ്വാസം കെട്ടുപണി ചെയ്യാൻ എങ്ങനെ കഴിയും?
21 യഹോവയാം ദൈവം വിദഗ്ദനിർമ്മാതാവും മനുഷ്യവർഗ്ഗത്തിന്റെ മഹാദാതാവുമാണ്. (സങ്കീർത്തനം 127:1; 145:16. സഭാപ്രസംഗി 3:10-13) അവനായിരുന്നു പെട്ടകത്തിന്റെ രൂപകല്പനയും നിർമ്മാണവും സംബന്ധിച്ച് നോഹക്ക് നിർദ്ദേശം കൊടുത്തത്. വലിപ്പമേറിയ നോഹയായ യേശുക്രിസ്തുവിന്റെ മനസ്സൊരുക്കത്തോടെയുള്ള സഹകരണത്താൽ അവൻ അനുസരണമുള്ള മനുഷ്യരെ പാപത്തിൽനിന്നും മരണത്തിൽനിന്നും വീണ്ടെടുക്കാൻ ക്രമീകരണം ചെയ്തിട്ടുണ്ട്. ഈ പുത്രൻ മുഖേന അവൻ ആധുനിക നാളിലെ “പെട്ടക”വും നിർമ്മിച്ചിരിക്കുന്നു. അത് തഴച്ചുവളരുന്ന ആത്മീയ പരദീസയാണ്. വിശ്വാസമുള്ള സ്ത്രീപുരുഷൻമാർക്ക് നിത്യജീവൻ മുന്നിൽകണ്ടുകൊണ്ട് അവിടെ സംരക്ഷണം കണ്ടെത്താവുന്നതാണ്. (മത്തായി 20:26-28; യോഹന്നാൻ 3:16; 17:3) യഹോവയോടും അവന്റെ പുത്രനോടും ഒരു അടുത്ത ബന്ധം വളർത്തിയെടുക്കുന്നതിനും വിശ്വാസം കെട്ടുപണിചെയ്യുന്നതിനും നമുക്ക് മററനേകരെ സഹായിക്കാം. നീതിയെ സ്നേഹിക്കാനും ദുഷ്ടതയെ വെറുക്കാനും നമുക്ക് അവരെ സഹായിക്കാം. (എബ്രായർ 1:9) അങ്ങനെ, നോഹയുടേതുപോലുള്ള വിശ്വാസത്താൽ നമുക്ക് നിത്യഭാവിയിലേക്ക് ഒരുമിച്ചു പണിതുകൊണ്ടിരിക്കാം.—1 തിമോഥെയോസ് 4:15, 16. (w86 1/1)
ചില പുനരവലോകന ചോദ്യങ്ങൾ—
◻ യേശു ഭാവിക്കായി എങ്ങനെ പണിതു?
◻ 1985ലെ റിപ്പോർട്ടിൽ എന്തു മുന്തിനിൽക്കുന്നതായി നിങ്ങൾ കണ്ടെത്തി?
◻ ദിവ്യാധിപത്യനിർമ്മാണപരിപാടികൾ ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
◻ നമുക്കെല്ലാം ഒരു ഉദ്ദേശ്യത്തോടെ എങ്ങനെ പണിയാം?
[25-ാം പേജിലെ ചതുരം]
യഹോവയുടെ വേല നിരോധിക്കപ്പെട്ടിരിക്കുന്ന ഒരു ആഫ്രിക്കൻ രാജ്യത്തെ ഒരു സഭയിൽ 95 പ്രസാധകരുണ്ട്, അവരെല്ലാം ഓരോ മാസവും സേവനത്തിൽ പങ്കെടുക്കുന്നു. അവരുടെ യോഗങ്ങളിൽ ശരാശരി 130-ഉം പരസ്യപ്രസംഗങ്ങളിൽ 160-ഉം ഹാജരുണ്ട്. അവർക്ക് മൂന്ന് നിരന്തരപയനിയർമാരും അടുത്തകാലത്ത് എട്ട് സഹായ പയനിയർമാരുമുണ്ട്. വെറും ആറുമാസത്തിനുള്ളിൽ 21 പുതിയ പ്രസാധകർ വയൽസേവനം ആരംഭിച്ചു.
[22, 23 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
യഹോവയുടെ സാക്ഷികളാലുള്ള ആഗോളനിർമ്മാണം
ലോകവ്യാപകമായി 3,22,821 പയനിയർമാർ ഓരോ മാസവും റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നു. (24.7 ശതമാനം വർദ്ധനവ്)
ലോകവ്യാപകമായി പ്രസാധകർ 30,24,131 എന്ന അത്യുച്ചത്തിലേക്കുയർന്നു. (6.4 ശതമാനം വർദ്ധനവ്)
ഈ വർഷം താൽപ്പര്യക്കാർക്കു നടത്തിയ മടക്കസന്ദർശനങ്ങൾ മൊത്തം 22,47,25,918 ആയിരുന്നു. (14.8 ശതമാനം വർദ്ധനവ്)
ഓരോമാസവും നടത്തിയ ഭവനബൈബിളദ്ധ്യയനങ്ങളുടെ എണ്ണം 23,79,146 (16.2 ശതമാനം വർദ്ധനവ്)
ആഗോള ആത്മീയനിർമ്മാണപ്രവർത്തനത്തിന്റെ പിന്തുണയ്ക്ക് ഉപയോഗിക്കപ്പെടുന്ന ചില കെട്ടിടങ്ങൾ
[ചിത്രങ്ങൾ]
പയനിയർമാർ വീടുതോറുമുള്ള ശുശ്രൂഷക്ക് പുറപ്പെട്ടുപോകുന്നു. ബ്രൂക്കളിൻ, ന്യൂയോർക്ക്
കാനഡായിലെ മോണ്ട്രീയോൾ, ക്യൂബെക്കിൽ പതിന്നാലു ഭാഷയിൽ കൺവെൻഷൻ
സാക്ഷീകരണം, കാസിൽ കോംബ്, വിൽററ്ഷെയർ, ഇംഗ്ലണ്ട്
മൈക്രോനേഷ്യയിൽ യാപ്പിലെ അദ്ധ്യയനകൂട്ടം
ബൂക്ക്ളിനിൽ ബൈബിളുകളുടെയും ബൈബിൾ സാഹിത്യത്തിന്റെയും കയററിയയ്ക്കൽ 10,00,000 ചതുരശ്രഅടി വിസ്തീർണ്ണമുള്ള 360 ഫേർമൻ സ്ട്രീററിലെ ഈ കെട്ടിടത്തിൽനിന്ന് നിർവ്വഹിക്കപ്പെടുന്നു.
(ഡൗൺ പാട്രിക്ക്, നോർത്തേൺ അയർലണ്ടിലെ) ഈ രാജ്യഹാൾ 31 മണിക്കൂർ കൊണ്ടാണ് നിർമ്മിക്കപ്പെട്ടത്
റോമിലെ ഈ സമ്മേളനഹാൾ ഭൂമിക്കുചുററും ഉപയോഗിക്കപ്പെടുന്ന ബഹുദശം ഹോളുകളിലൊന്നാണ്.
ജപ്പാനിലെ ബഥേൽ ഹോമിനോടുള്ള ഈ കൂട്ടിച്ചേർപ്പ് ഇപ്പോൾ നിർമ്മാണത്തിലിരിക്കുകയാണ്.
[Chart appeared only in English Watchtower pages 20-23]
1985 SERVICE YEAR REPORT OF JEHOVAH’S WITNESSES WORLDWIDE
(See bound volume)
[26-ാം പേജിലെ ചാർട്ട്]
എട്ടുരാജ്യങ്ങൾ 1985-ൽ 1,00,000-ത്തിൽപരം പ്രസാധകരുടെ അത്യുച്ചം റിപ്പോർട്ട് ചെയ്തു.
യു.എസ്.ഏ. 7,23,220
ബ്രസീൽ 1,77,904
മെക്സിക്കോ 1,73,037
ഇററലി 1,27,526
നൈജീറിയ 1,21,729
ജർമ്മനി 1,15,604
ബ്രിട്ടൻ 1,03,522
ജപ്പാൻ 1,03,117