ദൈവവചനത്തിലെ നിധികൾ | യിരെമ്യ 51-52
യഹോവയുടെ വാക്കുകൾ ഓരോന്നും അണുവിട തെറ്റാതെ നിറവേറി
യഹോവ ഭാവികാര്യങ്ങൾ സ്പഷ്ടമായി മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു
“അസ്ത്രങ്ങൾ മിനുക്കൂ!”
“ബാബിലോണിന്റെ യുദ്ധവീരന്മാർ പോരാട്ടം നിറുത്തിയിരിക്കുന്നു”
നബോണീഡസ് വൃത്താന്തം പറയുന്നു: “കോരെശിന്റെ സൈന്യം യാതൊരു പോരാട്ടവും കൂടാതെ ബാബിലോണിലേക്കു പ്രവേശിച്ചു.” അതിന് അർഥം യിരെമ്യ പ്രവചിച്ചതുപോലെ ഒരു പോരാട്ടവും കൂടാതെയാണ് അവർ അകത്ത് കടന്നത് എന്നാണ്
‘ബാബിലോൺ കൽക്കൂമ്പാരങ്ങളാകും, എന്നും ഒരു പാഴ്നിലമായിക്കിടക്കും’
ബി.സി. 539 ആയപ്പോഴേക്കും ബാബിലോണിന്റെ പ്രതാപം മങ്ങിത്തുടങ്ങി. മഹാനായ അലക്സാണ്ടർ ചക്രവർത്തി ബാബിലോണിനെ തന്റെ തലസ്ഥാനമാക്കാൻ ഉദ്ദേശിച്ചിരുന്നു. പക്ഷേ അദ്ദേഹം പെട്ടെന്നു മരണമടഞ്ഞു. ക്രിസ്തുവർഷത്തിന്റെ തുടക്കത്തിലും കുറച്ച് ജൂതന്മാർ ബാബിലോണിലുണ്ടായിരുന്നു. അവരെ കാണാൻവേണ്ടിയായിരുന്നു പത്രോസ് അപ്പോസ്തലൻ ബാബിലോണിലേക്കു പോയത്. എന്നാൽ എ.ഡി. 4-ാം നൂറ്റാണ്ടോടെ നഗരം നശിക്കാൻതുടങ്ങി. ക്രമേണ അതു നാമാവശേഷമായി