-
“അന്ത്യം ഇപ്പോൾ നിന്റെ മേൽ വന്നിരിക്കുന്നു”യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു!
-
-
8. (എ) യഹസ്കേലിന്റെ ഈ പ്രവചനഭാഗം പ്രതീക്ഷയുടെ ഏതു തിരിനാളം അവശേഷിപ്പിച്ചു? (ബി) ‘കുറച്ച് രോമത്തെക്കുറിച്ചുള്ള’ പ്രവചനം നിറവേറിയത് എങ്ങനെ?
8 എന്നാൽ, ഈ പ്രവചനഭാഗം പ്രതീക്ഷയുടെ ഒരു തിരിനാളം അവശേഷിപ്പിക്കുന്നുണ്ട്. വടിച്ചുമാറ്റിയ രോമത്തെക്കുറിച്ച് യഹോവ പ്രവാചകനോട് ഇങ്ങനെയും പറഞ്ഞിരുന്നു: “കുറച്ച് രോമം എടുത്ത് നിന്റെ വസ്ത്രത്തിന്റെ മടക്കുകളിൽ കെട്ടിവെക്കണം.” (യഹ. 5:3) ജനതകളുടെ ഇടയിലേക്കു ചിതറിപ്പോയ ജൂതന്മാരിൽ ചിലരുടെ ജീവന് ആപത്തൊന്നും വരില്ല എന്ന് ആ വാക്കുകൾ സൂചിപ്പിച്ചു. “കുറച്ച് രോമം” എന്നു വിശേഷിപ്പിച്ചത് അവരെയാണ്. ബാബിലോണിലെ 70 വർഷത്തെ പ്രവാസജീവിതത്തിനു ശേഷം യരുശലേമിലേക്കു മടങ്ങിവരുന്നവരുടെ കൂട്ടത്തിൽ അവരിൽ ചിലരും ഉണ്ടാകുമായിരുന്നു. (യഹ. 6:8, 9; 11:17) ആ പ്രവചനം നിറവേറിയോ? തീർച്ചയായും. ചിതറിപ്പോയ ജൂതന്മാരിൽ ചിലർ യരുശലേമിലേക്കു മടങ്ങിവന്നതായി ബാബിലോൺപ്രവാസം അവസാനിച്ച് കുറെ വർഷങ്ങൾക്കുശേഷം ഹഗ്ഗായി പ്രവാചകൻ രേഖപ്പെടുത്തി. “മുമ്പുണ്ടായിരുന്ന ഭവനം (ശലോമോന്റെ ദേവാലയം) കണ്ടിട്ടുള്ള വൃദ്ധരായ” ചിലർ എന്നു പറഞ്ഞിരിക്കുന്നത് ഇവരെക്കുറിച്ചാണ്. (എസ്ര 3:12; ഹഗ്ഗാ. 2:1-3) ശുദ്ധാരാധന സംരക്ഷിക്കപ്പെടുമെന്നുള്ള തന്റെ വാഗ്ദാനം നിറവേറുന്നെന്ന് യഹോവ ഉറപ്പുവരുത്തി. ആ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഈ പുസ്തകത്തിന്റെ 9-ാം അധ്യായത്തിൽ നമ്മൾ കാണും.—യഹ. 11:17-20.
-
-
‘നിന്റെ തലയും താടിയും വടിക്കുക’യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു!
-
-
‘കെട്ടിവെക്കുക’
ചില പ്രവാസികൾ യരുശലേമിലേക്കു മടങ്ങും, ശുദ്ധാരാധന സംരക്ഷിക്കപ്പെടും
-