-
“ഞാൻ . . . ഒരു ഇടയനെ എഴുന്നേൽപ്പിക്കും”യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു!
-
-
5. യഹസ്കേൽ വിവരിച്ച കടങ്കഥയുടെ ചുരുക്കം എന്താണ്?
5 യഹസ്കേൽ 17:3-10 വായിക്കുക. ആ കടങ്കഥയുടെ ചുരുക്കം ഇതാണ്: “ഒരു വലിയ കഴുകൻ” ഒരു ദേവദാരുവിന്റെ “തുഞ്ചത്തെ ഇളംചില്ല” കൊത്തിയെടുത്ത് “വ്യാപാരികളുടെ ഒരു നഗരത്തിൽ” കൊണ്ടുചെന്ന് നടുന്നു. പിന്നെ അത് “ആ ദേശത്തുനിന്ന് കുറച്ച് വിത്തുകൾ” എടുത്ത് ‘നല്ല നീരോട്ടവും’ വളക്കൂറും ഉള്ള ഒരു നിലത്ത് പാകുന്നു. ആ വിത്ത് ഒരു ‘മുന്തിരിവള്ളിയായി പടർന്ന്’ പന്തലിക്കുന്നു. തുടർന്ന്, “മറ്റൊരു വലിയ കഴുകൻ” വരുന്നു. തന്നെ ആ കഴുകൻ നല്ല നീരോട്ടമുള്ള മറ്റൊരിടത്തേക്കു മാറ്റിനടുമെന്ന പ്രതീക്ഷയിൽ മുന്തിരിവള്ളി അതിന്റെ വേരുകൾ കഴുകന്റെ നേരെ “ആർത്തിയോടെ” നീട്ടുന്നു. മുന്തിരിവള്ളി ചെയ്തതിനെ യഹോവ കുറ്റം വിധിക്കുന്നു. അതിനെ വേരോടെ പിഴുതെടുക്കുമെന്നും അതു “നിശ്ശേഷം കരിഞ്ഞുപോകു”മെന്നും യഹോവ പറയുന്നു.
6. കടങ്കഥയുടെ അർഥം വിശദീകരിക്കുക.
6 ആ കടങ്കഥയുടെ അർഥം എന്തായിരുന്നു? (യഹസ്കേൽ 17:11-15 വായിക്കുക.) ബി.സി. 617-ൽ ബാബിലോൺരാജാവായ നെബൂഖദ്നേസർ (ആദ്യത്തെ “വലിയ കഴുകൻ”) യരുശലേം ഉപരോധിച്ചു. അദ്ദേഹം യഹൂദയിലെ യഹോയാഖീൻ രാജാവിനെ (‘തുഞ്ചത്തെ ഇളംചില്ലയെ’) സിംഹാസനത്തിൽനിന്ന് “കൊത്തിയെടുത്ത്” ബാബിലോണിലേക്കു (‘വ്യാപാരികളുടെ നഗരത്തിലേക്കു’) കൊണ്ടുപോയി. പകരം സിദെക്കിയയെ [‘ദേശത്തെ (രാജവംശത്തിൽപ്പെട്ട) വിത്തുകളിൽ ഒന്നിനെ’] യരുശലേമിലെ സിംഹാസനത്തിൽ വാഴിച്ചു. എന്നിട്ട് യഹൂദയിലെ ആ പുതിയ രാജാവിനെക്കൊണ്ട്, വിശ്വസ്തനായ ഒരു സാമന്തരാജാവായിരുന്നുകൊള്ളാം എന്നു ദൈവനാമത്തിൽ സത്യവും ചെയ്യിച്ചു. (2 ദിന. 36:13) പക്ഷേ സിദെക്കിയ വാക്കു പാലിച്ചില്ല. ബാബിലോണിനെ ധിക്കരിച്ച സിദെക്കിയ സൈനികസഹായം തേടി ഈജിപ്തിലെ ഫറവോനിലേക്കു (രണ്ടാമത്തെ ‘വലിയ കഴുകനിലേക്കു’) തിരിഞ്ഞു. പക്ഷേ അതു ഫലം കണ്ടില്ല. വാക്കുവ്യത്യാസം കാണിച്ച സിദെക്കിയയുടെ അവിശ്വസ്തതയെ യഹോവ കുറ്റം വിധിച്ചു. (യഹ. 17:16-21) അങ്ങനെ സിദെക്കിയയ്ക്കു സിംഹാസനം നഷ്ടമായി; ഒടുവിൽ ബാബിലോണിലെ തടവറയിൽവെച്ച് അദ്ദേഹം മരിച്ചു.—യിരെ. 52:6-11.
-
-
മിശിഹയെക്കുറിച്ചുള്ള പ്രവചനം—വലിയൊരു ദേവദാരുയഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു!
-
-
1. നെബൂഖദ്നേസർ യഹോയാഖീനെ ബാബിലോണിലേക്കു കൊണ്ടുപോകുന്നു
-