വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • “ഞാൻ ദിവ്യദർശനങ്ങൾ കണ്ടുതുടങ്ങി”
    യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു!
    • 15. ചക്രങ്ങ​ളു​ടെ ഘടന​യെ​യും വലുപ്പ​ത്തെ​യും കുറിച്ച്‌ യഹസ്‌കേൽ എന്തു രേഖ​പ്പെ​ടു​ത്തി?

      15 ആ ചക്രങ്ങ​ളു​ടെ വലുപ്പം കണ്ട്‌ യഹസ്‌കേൽ അന്ധാളി​ച്ചു​പോ​യി. “കണ്ടാൽ ആർക്കും പേടി തോന്നു​ന്നത്ര ഉയരമു​ള്ള​വ​യാ​യി​രു​ന്നു ചക്രങ്ങൾ” എന്ന്‌ അദ്ദേഹം എഴുതി. വാനം​മു​ട്ടെ ഉയർന്ന്‌, പ്രഭ ചൊരി​ഞ്ഞു​നിൽക്കുന്ന ആ കൂറ്റൻ ചക്രങ്ങൾ കാണാൻ യഹസ്‌കേൽ തല ഉയർത്തി മുകളി​ലേക്കു നോക്കു​ന്നതു നിങ്ങൾക്കു ഭാവന​യിൽ കാണാ​നാ​കു​ന്നു​ണ്ടോ? അവയുടെ എടുത്തു​പ​റ​യത്തക്ക ഒരു സവി​ശേ​ഷ​ത​യെ​ക്കു​റി​ച്ചും അദ്ദേഹം പറഞ്ഞു: “നാലു ചക്രത്തി​ന്റെ​യും വളയങ്ങൾ നിറയെ കണ്ണുക​ളാ​യി​രു​ന്നു.” എന്നാൽ ആ ചക്രങ്ങ​ളു​ടെ ഘടനയാ​യി​രു​ന്നു ഏറ്റവും അത്ഭുത​കരം. “ഒരു ചക്രത്തി​നു​ള്ളിൽ മറ്റൊരു ചക്രം എന്ന രീതി​യി​ലാ​യി​രു​ന്നു അതിന്റെ പണി” എന്നാണ്‌ അദ്ദേഹം എഴുതി​യത്‌. എന്തായി​രു​ന്നു അതിന്റെ അർഥം?

  • “ഞാൻ ദിവ്യദർശനങ്ങൾ കണ്ടുതുടങ്ങി”
    യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു!
    • 17 ഇത്ര​യേറെ ഉയരമുള്ള ആ ചക്രങ്ങൾക്ക്‌ ഒറ്റ കറക്കം​കൊ​ണ്ടു​തന്നെ കുറെ​യേറെ ദൂരം പിന്നി​ടാ​നാ​കും. വാസ്‌ത​വ​ത്തിൽ ആ വാഹനം മിന്നൽപ്പി​ണ​രി​ന്റെ വേഗത്തിൽ സഞ്ചരി​ക്കു​ന്നു എന്നാണു ദർശനം സൂചി​പ്പി​ച്ചത്‌. (യഹ. 1:14) ഏതു ദിശയി​ലേ​ക്കും അനായാ​സം സഞ്ചരി​ക്കാ​വുന്ന ആ ചക്രങ്ങ​ളു​ടെ അസാധാ​ര​ണ​ഘടന ഇന്നത്തെ എഞ്ചിനീ​യർമാ​രിൽ അസൂയ ജനിപ്പി​ക്കാൻപോ​ന്ന​വ​യാണ്‌. വേഗം ഒട്ടും കുറയ്‌ക്കാ​തെ​തന്നെ ഈ വാഹന​ത്തി​നു ദിശ മാറ്റാ​നാ​കും, അതിനാ​യി തിരി​യേണ്ട ആവശ്യം​പോ​ലും ഇല്ല! എന്നാൽ മുന്നും​പി​ന്നും നോക്കാ​തെ​യുള്ള ഒരു പാച്ചിലല്ല അത്‌. ചക്രങ്ങ​ളിൽ കാണുന്ന കണ്ണുകൾ സൂചി​പ്പി​ക്കു​ന്നത്‌, ചുറ്റും നടക്കുന്ന എല്ലാ കാര്യ​ങ്ങ​ളും ആ വാഹനം അറിയു​ന്നുണ്ട്‌ എന്നാണ്‌; അതിന്റെ ശ്രദ്ധയിൽപ്പെ​ടാ​ത്ത​താ​യി ഒന്നുമില്ല.

      യഹോവയുടെ സ്വർഗീയരഥത്തിന്റെ നാലു കൂറ്റൻ ചക്രങ്ങൾ.

      അസാമാന്യവലുപ്പമുള്ള ആ ചക്രങ്ങൾക്ക്‌ അസാധാ​ര​ണ​വേ​ഗ​മാ​യി​രു​ന്നു (17-ാം ഖണ്ഡിക കാണുക)

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക