-
ദൈവത്തിൽനിന്നുള്ള സന്ദേശവാഹകനാൽ ശക്തീകരിക്കപ്പെടുന്നുദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ!
-
-
17, 18. ദാനീയേൽ രണ്ടാം പ്രാവശ്യം സഹായിക്കപ്പെട്ടത് എങ്ങനെ, അത് എന്തു ചെയ്യാൻ അവനെ പ്രാപ്തനാക്കി?
17 കൗതുകകരമായ അത്തരമൊരു സന്ദേശം ലഭിക്കാൻ പോകുന്നതിന്റെ പേരിൽ ഉത്സാഹഭരിതൻ ആകേണ്ടതിനു പകരം കേട്ട കാര്യങ്ങൾ ദാനീയേലിനെ പ്രതികൂലമായി ബാധിച്ചെന്നു തോന്നുന്നു. വിവരണം പ്രസ്താവിക്കുന്നു: “അവൻ ഈ വാക്കുകളെ എന്നോടു സംസാരിക്കുമ്പോൾ ഞാൻ മുഖം കുനിച്ചു ഊമനായ്തീർന്നു.” എന്നാൽ സ്നേഹപൂർവകമായ സഹായം രണ്ടാമതും നൽകാൻ ദൂത സന്ദേശവാഹകൻ ഒരുക്കമായിരുന്നു. ദാനീയേൽ പറഞ്ഞു: “അപ്പോൾ മനുഷ്യരോടു സദൃശനായ ഒരുത്തൻ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാൻ വായ്തുറന്നു സംസാരിച്ചു.”b—ദാനീയേൽ 10:15, 16എ.
18 ദൂതൻ അധരങ്ങളെ തൊട്ടപ്പോൾ ദാനീയേൽ ശക്തീകരിക്കപ്പെട്ടു. (യെശയ്യാവു 6:7 താരതമ്യം ചെയ്യുക.) സംസാര പ്രാപ്തി വീണ്ടുകിട്ടിയതോടെ, ദാനീയേലിനു താൻ അനുഭവിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ട് ദൂത സന്ദേശവാഹകനോടു വിശദീകരിക്കാൻ സാധിച്ചു. അവൻ പറഞ്ഞു: “യജമാനനേ, ഈ ദർശനംനിമിത്തം എനിക്കു അതിവേദന പിടിപെട്ടു ശക്തിയില്ലാതായിരിക്കുന്നു. അടിയന്നു യജമാനനോടു സംസാരിപ്പാൻ എങ്ങനെകഴിയും? എനിക്കു പെട്ടെന്നു ശക്തിയില്ലാതായി, ശ്വാസം ശേഷിച്ചിരിപ്പില്ല.”—ദാനീയേൽ 10:16ബി, 17.
19. ദാനീയേൽ മൂന്നാം പ്രാവശ്യവും സഹായിക്കപ്പെട്ടത് എങ്ങനെ, ഫലം എന്തായിരുന്നു?
19 ദാനീയേൽ പരാതി പറയുകയോ ഒഴിവുകഴിവു കണ്ടെത്തുകയോ ആയിരുന്നില്ല. മറിച്ച് അവൻ തന്റെ വിഷമാവസ്ഥ പറഞ്ഞുവെന്നേ ഉള്ളൂ. ദൂതൻ അവന്റെ പ്രസ്താവന സ്വീകരിക്കുകയും ചെയ്തു. അങ്ങനെ മൂന്നാം പ്രാവശ്യവും ദൂത സന്ദേശവാഹകൻ ദാനീയേലിനു സഹായമേകി. “അപ്പോൾ മനുഷ്യസാദൃശ്യത്തിലുള്ളവൻ പിന്നെയും വന്നു എന്നെ തൊട്ടു ബലപ്പെടുത്തി” എന്നു പ്രവാചകൻ പറഞ്ഞു. ഉണർവേകുന്ന ആ സ്പർശനത്തെ തുടർന്ന് സന്ദേശവാഹകൻ പിൻവരുന്ന ആശ്വാസ വാക്കുകൾ പറഞ്ഞു: “ഏററവും പ്രിയപുരുഷാ, ഭയപ്പെടേണ്ടാ; നിനക്കു സമാധാനം! ബലപ്പെട്ടിരിക്ക, ബലപ്പെട്ടിരിക്ക.” കൃത്യമായും ദാനീയേലിനു വേണ്ടിയിരുന്നത് ആ സ്നേഹപൂർവകമായ സ്പർശനവും പരിപുഷ്ടിപ്പെടുത്തുന്ന വാക്കുകളും ആയിരുന്നുവെന്നു തോന്നുന്നു. ഫലമോ? ദാനീയേൽ ഇങ്ങനെ പ്രഖ്യാപിച്ചു: “അവൻ എന്നോടു സംസാരിച്ചപ്പോൾ ഞാൻ ബലപ്പെട്ടു: യജമാനനേ, സംസാരിക്കേണമേ; നീ എന്നെ ബലപ്പെടുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.” വെല്ലുവിളി നിറഞ്ഞ മറ്റൊരു നിയമനത്തിനു ദാനീയേൽ ഇപ്പോൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു.—ദാനീയേൽ 10:18, 19.
-
-
ദൈവത്തിൽനിന്നുള്ള സന്ദേശവാഹകനാൽ ശക്തീകരിക്കപ്പെടുന്നുദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ!
-
-
b ദാനീയേലിന്റെ അധരങ്ങൾ തൊട്ട് അവനെ പുനരുജ്ജീവിപ്പിച്ചത്, അവനോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതൻ തന്നെ ആയിരുന്നിരിക്കാം. എന്നിരുന്നാലും ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗം പരിഗണിക്കുമ്പോൾ, തൊട്ടതു മറ്റൊരു ദൂതൻ, ഒരുപക്ഷേ ഗബ്രീയേൽ, ആയിരുന്നിരിക്കാനും ഇടയുണ്ട്. എന്തായിരുന്നാലും, ദാനീയേൽ ഒരു ദൂത സന്ദേശവാഹകനാൽ ശക്തീകരിക്കപ്പെട്ടു.
-