-
ബൈബിൾ പുസ്തക നമ്പർ 31—ഓബദ്യാവ്‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’
-
-
5. (എ) ഓബദ്യാവിന്റെ രേഖ വിശ്വാസ്യവും സത്യവുമാണെന്ന് എന്തു തെളിയിക്കുന്നു? (ബി) ഓബദ്യാവ് എങ്ങനെ ഒരു സത്യപ്രവാചകന്റെ യോഗ്യതകൾ നിറവേററി, അവന്റെ പേർ ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
5 ഏദോമിനെതിരായ ഓബദ്യാവിന്റെ പ്രവചനം നിവൃത്തിയേറി—മുഴുവൻതന്നെ! പാരമ്യത്തിലെത്തുമ്പോൾ പ്രവചനം പ്രസ്താവിക്കുന്നു: “ഏശാവുഗൃഹം താളടിയും ആയിരിക്കും; അവർ അവരെ കത്തിച്ചു ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിന്നു ശേഷിപ്പു ഉണ്ടാകയില്ല; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.” (വാക്യം 18) ഏദോം വാളിനാൽ ജീവിച്ചു, വാളിനാൽ മരിച്ചു, അവളുടെ സന്തതികളുടെ കണികപോലും ശേഷിക്കുന്നില്ല. അങ്ങനെ രേഖ വിശ്വാസ്യവും സത്യവുമെന്നു തെളിയുന്നു. ഓബദ്യാവിന് ഒരു സത്യപ്രവാചകന്റെ സകല സാക്ഷ്യങ്ങളുമുണ്ട്: അവൻ യഹോവയുടെ നാമത്തിൽ സംസാരിച്ചു, അവന്റെ പ്രവചനം യഹോവയെ ബഹുമാനിച്ചു. തുടർന്നുളള ചരിത്രം തെളിയിച്ച പ്രകാരം അതു സത്യമായി ഭവിച്ചു. പ്രത്യക്ഷത്തിൽ അവന്റെ പേരിന്റെ അർഥം “യാഹിന്റെ സേവകൻ” എന്നാണ്.
-
-
ബൈബിൾ പുസ്തക നമ്പർ 31—ഓബദ്യാവ്‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’
-
-
12 ജോസീഫസ് പറയുന്നതനുസരിച്ചു ശേഷിച്ച ഏദോമ്യർ പൊ.യു.മു. രണ്ടാം നൂററാണ്ടിൽ യഹൂദാരാജാവായ ജോൺ ഹിർക്കാനസ് I-ാമനാൽ കീഴടക്കപ്പെടുകയും പരിച്ഛേദനക്കു വിധേയരാകാൻ നിർബന്ധിക്കപ്പെടുകയും ഒരു യഹൂദഗവർണരുടെ കീഴിലുളള യഹൂദാധിപത്യത്തിൽ ക്രമേണ ലയിക്കുകയും ചെയ്തു. റോമാക്കാരാലുളള പൊ.യു. 70-ലെ യെരുശലേമിന്റെ നാശത്തെ തുടർന്ന് അവരുടെ പേർ ചരിത്രത്തിൽനിന്ന് അപ്രത്യക്ഷമായി.c അത് ഓബദ്യാവ് മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെയായിരുന്നു: “നീ സദാകാലത്തേക്കും ഛേദിക്കപ്പെടും. . . . ഏശാവുഗൃഹത്തിന്നു ശേഷിപ്പ് ഉണ്ടാകയില്ല.”—ഓബ. 10, 18.
-