-
ബൈബിൾ പുസ്തക നമ്പർ 32—യോനാ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’
-
-
4. ഏതു തരം മത്സ്യം യോനായെ വിഴുങ്ങിയിരിക്കാം? എന്നാൽ നമ്മുടെ അറിവിന് എന്തു മതിയാകും?
4 യോനായെ വിഴുങ്ങിയ “മഹാമത്സ്യ”ത്തെ സംബന്ധിച്ചെന്ത്? ഇത് ഏതു തരം മത്സ്യമായിരിക്കാമെന്നതുസംബന്ധിച്ചു ഗണ്യമായ അഭ്യൂഹമുണ്ടായിട്ടുണ്ട്. എണ്ണത്തിമിംഗലം ഒരു മനുഷ്യനെ മുഴുവനോടെ വിഴുങ്ങാൻ തികച്ചും കഴിവുളളതാണ്. വലിയ വെളളസ്രാവിനും ആ കഴിവുണ്ട്. എന്നിരുന്നാലും, യോനായെ വിഴുങ്ങാൻ “യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു” എന്നുമാത്രം ബൈബിൾ പറയുന്നു. (യോനാ 1:17) ഏതു തരം മത്സ്യമാണെന്നു നിഷ്കൃഷ്ടമായി പറയുന്നില്ല. അത് ഒരു എണ്ണത്തിമിംഗലമാണോ ഒരു വലിയ വെളളസ്രാവാണോ അതോ തിരിച്ചറിയാത്ത ഒരു കടൽജീവിയാണോ എന്നു തീർച്ചപ്പെടുത്തുക സാധ്യമല്ല.a നമ്മുടെ അറിവിന് അത് ഒരു “മഹാമത്സ്യ”മായിരുന്നു എന്ന ബൈബിൾ രേഖ മതിയാകും.
-
-
ബൈബിൾ പുസ്തക നമ്പർ 32—യോനാ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’
-
-
6. “മഹാമത്സ്യ”വുമായുളള യോനായുടെ അനുഭവമെന്താണ്?
6 ഒരു “മഹാമത്സ്യം” വിഴുങ്ങുന്നു (1:17–2:10). “യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയററിൽ കിടന്നു.” (1:17) അവൻ മത്സ്യത്തിന്റെ ഉളളിൽനിന്നു യഹോവയോടു തീക്ഷ്ണമായി പ്രാർഥിക്കുന്നു. “പാതാളത്തിന്റെ വയററിൽനിന്നു” അവൻ സഹായത്തിനായി മുറവിളിക്കുകയും താൻ നേർന്നതു നിവർത്തിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു, എന്തുകൊണ്ടെന്നാൽ “രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു.” (2:2, 9) യഹോവയുടെ കൽപ്പനപ്രകാരം മത്സ്യം യോനായെ ഉണങ്ങിയ നിലത്തേക്കു ഛർദിക്കുന്നു.
-