ദൈവവചനത്തിലെ നിധികൾ | മത്തായി 12-13
ഗോതമ്പിന്റെയും കളകളുടെയും ദൃഷ്ടാന്തം
ഗോതമ്പുവർഗമായ അഭിഷിക്തക്രിസ്ത്യാനികളെ മുഴുവൻ മനുഷ്യരുടെ ഇടയിൽനിന്ന് എപ്പോൾ, എങ്ങനെ കൂട്ടിച്ചേർക്കുമെന്നു വ്യക്തമാക്കാനാണു യേശു ഗോതമ്പിന്റെയും കളകളുടെയും ദൃഷ്ടാന്തം ഉപയോഗിച്ചത്. എ.ഡി. 33-ലാണു വിത്തു വിതയ്ക്കാൻ തുടങ്ങിയത്.
‘ഒരു മനുഷ്യൻ തന്റെ വയലിൽ നല്ല വിത്ത് വിതച്ചു’
വിതക്കാരൻ: യേശുക്രിസ്തു
നല്ല വിത്ത് വിതച്ചത്: യേശുവിന്റെ ശിഷ്യന്മാരെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തത്
വയൽ: മനുഷ്യവർഗമാകുന്ന ലോകം
“ആളുകൾ ഉറക്കമായപ്പോൾ അയാളുടെ ശത്രു വന്ന് ഗോതമ്പിന്റെ ഇടയിൽ കളകൾ വിതച്ചു”
ശത്രു: പിശാച്
ആളുകൾ ഉറങ്ങിയത്: അപ്പോസ്തലന്മാരുടെ മരണം
“കൊയ്ത്തുവരെ രണ്ടും ഒന്നിച്ച് വളരട്ടെ”
ഗോതമ്പ്: അഭിഷിക്തക്രിസ്ത്യാനികൾ
കളകൾ: വ്യാജക്രിസ്ത്യാനികൾ
‘ആദ്യം കളകൾ പറിച്ചുകൂട്ടുക. പിന്നെ ഗോതമ്പ് ശേഖരിക്കുക’
അടിമകൾ/കൊയ്ത്തുകാർ: ദൈവദൂതന്മാർ
കളകൾ പറിച്ചുകൂട്ടുന്നത്: അഭിഷിക്തക്രിസ്ത്യാനികളെയും വ്യാജക്രിസ്ത്യാനികളെയും തമ്മിൽ വേർതിരിക്കുന്നത്
സംഭരണശാലയിൽ ശേഖരിക്കുന്നത്: പുനഃസ്ഥിതീകരിക്കപ്പെട്ട സഭയിലേക്ക് അഭിഷിക്തക്രിസ്ത്യാനികളെ കൂട്ടിച്ചേർക്കുന്നത്
കൊയ്ത്തുകാലം തുടങ്ങിയപ്പോൾ സത്യക്രിസ്ത്യാനികൾ വ്യാജക്രിസ്ത്യാനികളിൽനിന്ന് വ്യത്യസ്തരായിരുന്നത് എങ്ങനെ?
ഈ ദൃഷ്ടാന്തം മനസ്സിലാക്കുന്നത് എനിക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നു?