-
പ്രസംഗിക്കുന്ന ആളുകൾ—ശുശ്രൂഷകർ സ്വമനസ്സാലെ മുന്നോട്ടു വരുന്നുദൈവരാജ്യം ഭരിക്കുന്നു!
-
-
20. ദൈവരാജ്യത്തിന് എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കാനുള്ള യേശുവിന്റെ ഉപദേശത്തോടു യേശുവിന്റെ അനുഗാമികൾ എങ്ങനെ പ്രതികരിക്കുമെന്നാണു മറഞ്ഞിരിക്കുന്ന നിധിയെക്കുറിച്ചുള്ള ദൃഷ്ടാന്തം സൂചിപ്പിച്ചത്?
20 ദൈവരാജ്യത്തിന് എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കാനുള്ള ഉപദേശത്തോടു തന്റെ അനുഗാമികൾ എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്നു യേശുവിന് അറിയാമായിരുന്നു. മറഞ്ഞിരിക്കുന്ന നിധിയെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം നോക്കൂ. (മത്തായി 13:44 വായിക്കുക.) ആ ദൃഷ്ടാന്തത്തിലെ കൂലിപ്പണിക്കാരൻ പതിവുജോലിക്കിടെ, മറഞ്ഞിരിക്കുന്ന ഒരു നിധി യാദൃച്ഛികമായി കാണുന്നു. പെട്ടെന്ന് അതിന്റെ മൂല്യം തിരിച്ചറിഞ്ഞ അയാൾ എന്താണു ചെയ്തത്? അയാൾ “സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങി.” എന്താണു നമുക്കുള്ള പാഠം? ഒരിക്കൽ രാജ്യസത്യം കണ്ടെത്തി അതിന്റെ മൂല്യം തിരിച്ചറിഞ്ഞുകഴിഞ്ഞാൽ എന്തു ത്യാഗം ചെയ്തും രാജ്യതാത്പര്യങ്ങൾക്ക് അത് അർഹിക്കുന്ന പ്രാധാന്യം കൊടുക്കാൻ, അതായത് അതിനു നമ്മുടെ ജീവിതത്തിൽ എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കാൻ, നമുക്കു സന്തോഷമായിരിക്കും.d
-
-
പ്രസംഗിക്കുന്ന ആളുകൾ—ശുശ്രൂഷകർ സ്വമനസ്സാലെ മുന്നോട്ടു വരുന്നുദൈവരാജ്യം ഭരിക്കുന്നു!
-
-
d വിലയേറിയ മുത്തു തേടി സഞ്ചരിക്കുന്ന ഒരു വ്യാപാരിയെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിലൂടെയും യേശു സമാനമായൊരു കാര്യം അവതരിപ്പിച്ചു. അതു കണ്ടെത്തിയപ്പോൾ അയാൾ പോയി തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു. (മത്താ. 13:45, 46) ഈ രണ്ടു ദൃഷ്ടാന്തങ്ങൾ മറ്റൊരു കാര്യംകൂടെ നമ്മളെ പഠിപ്പിക്കുന്നു: പല വിധത്തിലായിരിക്കാം നമ്മൾ രാജ്യസത്യത്തെക്കുറിച്ച് അറിയുന്നത്. ചിലർക്ക് അത് അവിചാരിതമായി കിട്ടുന്നു, മറ്റു ചിലർ അത് അന്വേഷിച്ച് കണ്ടെത്തുന്നു. എന്നാൽ, നമ്മൾ സത്യം കണ്ടെത്തിയ വിധം ഏതായാലും ദൈവരാജ്യത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കാനായി ത്യാഗങ്ങൾ ചെയ്യാൻ തയ്യാറാണു നമ്മൾ.
-