-
ഏതു സഫലമാകുമെന്നു നീ അറിയുന്നില്ല!വീക്ഷാഗോപുരം—2008 | ജൂലൈ 15
-
-
വലയുടെ ദൃഷ്ടാന്തം
15, 16. (എ) വലയുടെ ദൃഷ്ടാന്തം ചുരുക്കിപ്പറയുക. (ബി) വല എന്തിനെ ചിത്രീകരിക്കുന്നു, രാജ്യവളർച്ചയുടെ ഏതു വശമാണ് ഈ ദൃഷ്ടാന്തം വ്യക്തമാക്കുന്നത്?
15 യേശുക്രിസ്തുവിന്റെ ശിഷ്യന്മാരെന്ന് അവകാശപ്പെടുന്നവരുടെ എണ്ണത്തെക്കാൾ അവരുടെ ഗുണനിലവാരമാണ് പ്രധാനം. വലയെക്കുറിച്ചുള്ള ദൃഷ്ടാന്തം പറഞ്ഞപ്പോൾ രാജ്യവളർച്ചയുടെ ഈ വശത്തെ പരാമർശിക്കുകയായിരുന്നു യേശു. അവൻ പറഞ്ഞു: “പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം.”—മത്താ. 13:47.
16 രാജ്യപ്രസംഗവേലയെ പ്രതിനിധാനം ചെയ്യുന്ന വലയിൽ സകലതരം മത്സ്യങ്ങളും കുടുങ്ങുന്നു. യേശു തുടരുന്നു: “[വല] നിറഞ്ഞപ്പോൾ അവർ അതു വലിച്ചു കരെക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളിൽ കൂട്ടിവെച്ചു, ചീത്ത എറിഞ്ഞു കളഞ്ഞു. അങ്ങനെ തന്നേ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ വേർതിരിച്ചു തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.”—മത്താ. 13:48–50.
17. വലയുടെ ദൃഷ്ടാന്തത്തിൽ പറഞ്ഞിരിക്കുന്ന വേർതിരിക്കൽ നടക്കുന്നത് എപ്പോൾ?
17 താൻ മഹത്ത്വത്തിൽ വരുമ്പോൾ നടക്കുമെന്ന് യേശു പറഞ്ഞ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും അന്തിമന്യായവിധിയെയാണോ ഈ വേർതിരിക്കൽ അർഥമാക്കുന്നത്? (മത്താ. 25:31–33.) അല്ല. ആ അന്തിമന്യായവിധി മഹാകഷ്ടത്തിന്റെ സമയത്തുള്ള യേശുവിന്റെ വരവിങ്കലാണ്. എന്നാൽ വലയുടെ ദൃഷ്ടാന്തത്തിലെ വേർതിരിക്കൽ നടക്കുന്നത് ‘ലോകാവസാനകാലത്താണ്.’b ആ കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്. ഇതു മഹാകഷ്ടത്തിൽ ചെന്നവസാനിക്കും. അങ്ങനെയെങ്കിൽ, ഈ വേർതിരിക്കൽ വേല ഇപ്പോൾ എങ്ങനെയാണ് നടക്കുന്നത്?
18, 19. (എ) നമ്മുടെ നാളിൽ വേർതിരിക്കൽ വേല നടക്കുന്നതെങ്ങനെ? (ബി) പരമാർഥഹൃദയർ എന്തു നടപടി സ്വീകരിക്കണം? (21-ാം പേജിലെ അടിക്കുറിപ്പുകൂടെ കാണുക.)
18 മനുഷ്യവർഗമാകുന്ന കടലിലെ ലക്ഷക്കണക്കിന് മത്സ്യങ്ങൾ ആധുനിക കാലത്ത് യഹോവയുടെ സംഘടനയിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട്. ചിലർ സ്മാരത്തിനു ഹാജരാകുന്നു, മറ്റുചിലർ യോഗങ്ങൾക്കു വരുന്നു, ഇനിയും വേറെ ചിലർ താത്പര്യത്തോടെ ബൈബിൾ പഠിക്കുന്നു. എന്നാൽ ഇവരെല്ലാം സത്യക്രിസ്ത്യാനികൾ ആണോ? അവരെ ‘വലിച്ചു കരെക്കു കയറ്റിയെന്നിരിക്കും.’ എന്നാൽ നല്ലതു മാത്രമേ പാത്രങ്ങളിൽ, അതായത് ക്രിസ്തീയ സഭകളിൽ, ശേഖരിക്കപ്പെടുകയുള്ളുവെന്ന് യേശു പറയുന്നു. ചീത്ത മത്സ്യങ്ങളെ എറിഞ്ഞു കളയുന്നു. ഭാവിയിലെ നാശത്തെ സൂചിപ്പിക്കുന്ന പ്രതീകാത്മക തീച്ചൂളയാണ് പിന്നെ അവരുടെ മുമ്പാകെയുള്ളത്.
19 ചിലർ ചീത്ത മത്സ്യങ്ങളെപ്പോലെയാണ്. യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരുന്ന അവർ അതു നിറുത്തിക്കളഞ്ഞിരിക്കുന്നു. ക്രിസ്തീയ കുടുംബത്തിൽ ജനിച്ച ചിലർക്ക് യേശുവിന്റെ അനുഗാമികളാകാനുള്ള യാതൊരു ആഗ്രഹവുമില്ല. ഒരുപക്ഷേ ദൈവത്തെ സേവിക്കാനുള്ള തീരുമാനമെടുക്കാൻ അവർക്ക് മനസ്സില്ലായിരിക്കാം അല്ലെങ്കിൽ കുറച്ചുനാൾ സേവിച്ചതിനുശേഷം നിറുത്തിക്കളഞ്ഞിരിക്കാം.c (യെഹെ. 33:32, 33) പരമാർഥഹൃദയരായ എല്ലാവരും അന്തിമന്യായവിധിക്കു മുമ്പുതന്നെ പാത്രസമാന സഭകളിൽ ഉണ്ടായിരിക്കണമെന്നു മാത്രമല്ല ആ സുരക്ഷിതസ്ഥാനത്തുതന്നെ തുടരേണ്ടതും അനിവാര്യമാണ്.
-
-
ഏതു സഫലമാകുമെന്നു നീ അറിയുന്നില്ല!വീക്ഷാഗോപുരം—2008 | ജൂലൈ 15
-
-
20, 21. (എ) വളർച്ച സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തങ്ങളുടെ പരിചിന്തനം നമ്മെ എന്തു പഠിപ്പിച്ചു? (ബി) എന്താണ് നിങ്ങളുടെ തീരുമാനം?
20 വളർച്ചയെ സംബന്ധിച്ച യേശുവിന്റെ ഈ ദൃഷ്ടാന്തങ്ങൾ പരിചിന്തിച്ചതിലൂടെ നാം എന്തു പഠിച്ചു? ഒന്നാമതായി, കടുകുമണിയുടെ വളർച്ചയെപ്പോലെ രാജ്യസന്ദേശത്തോടുള്ള ബന്ധത്തിൽ ഭൂമിയിൽ ഗംഭീരമായ ഒരു വളർച്ചയുണ്ടായിരിക്കുന്നു. യഹോവയുടെ വേലയുടെ വ്യാപനത്തിനു തടയിടാൻ ആർക്കുമാവില്ല. (യെശ. 54:17) മാത്രമല്ല, “[വൃക്ഷത്തിന്റെ] നിഴലിൽ വസി”ക്കുന്നവർക്ക് ആത്മീയസംരക്ഷണം ലഭിച്ചിരിക്കുന്നു. വളരുമാറാക്കുന്നത് ദൈവമാണ് എന്നതാണ് രണ്ടാമത്തെ സംഗതി. മാവിൽ അടക്കിവെക്കുന്ന പുളിപ്പ് മുഴുപിണ്ഡത്തെയും പുളിപ്പിക്കുന്നതുപോലെ, ഈ വളർച്ച എല്ലായ്പോഴും ദൃശ്യമല്ലെങ്കിലും അതു സംഭവിക്കുകതന്നെ ചെയ്യുന്നു! മൂന്നാമതായി, രാജ്യസന്ദേശത്തോടു പ്രതികരിച്ച എല്ലാവരും നല്ലവരാണെന്നതിനു തെളിവു നൽകിയിട്ടില്ല. ചിലർ യേശുവിന്റെ ദൃഷ്ടാന്തത്തിലെ ചീത്ത മത്സ്യങ്ങളെപ്പോലെയാണ്.
-
-
ഏതു സഫലമാകുമെന്നു നീ അറിയുന്നില്ല!വീക്ഷാഗോപുരം—2008 | ജൂലൈ 15
-
-
b മത്തായി 13:39-43 രാജ്യപ്രസംഗവേലയുടെ മറ്റൊരു വശത്തെയാണ് പരാമർശിക്കുന്നതെങ്കിലും, വലയുടെ ദൃഷ്ടാന്തം നിറവേറുന്ന സമയത്തുതന്നെയാണ് ഇതും നിറവേറുന്നത്. അതായത് ‘ലോകാവസാനകാലത്ത്.’ പ്രതീകാത്മക മത്സ്യങ്ങളുടെ വേർതിരിക്കൽ ഈ കാലഘട്ടത്തുടനീളം നടക്കുന്ന ഒരു പ്രക്രിയയാണ്, വിതയുടെയും കൊയ്ത്തിന്റെയും കാര്യത്തിലെന്നപോലെ.—വീക്ഷാഗോപുരം ഒക്ടോബർ 15, 2000, പേജ് 25-26; ഏകസത്യദൈവത്തെ ആരാധിക്കുക, പേജ് 178-181, ഖണ്ഡിക 8-11.
-