-
ധനികനായ ഒരു പ്രമാണിക്ക് യേശു നൽകുന്ന ഉത്തരംയേശു—വഴിയും സത്യവും ജീവനും
-
-
യേശു തുടരുന്നു: “എന്നാൽ മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.” (മത്തായി 19:30) യേശു ഈ പറഞ്ഞതിന്റെ അർഥം എന്താണ്?
ജൂതനേതാക്കന്മാരിൽ ഒരാളായിരുന്ന ധനികനായ ഈ പ്രമാണി ‘മുമ്പന്മാരിൽ’ ഒരാളാണ്. ദൈവകല്പന അനുസരിക്കുന്ന ആളായതുകൊണ്ട് അയാൾ യേശുവിന്റെ ശിഷ്യനായിത്തീരുന്നതിനും കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിനും ഉള്ള സാധ്യത ഏറെയായിരുന്നു. എന്നാൽ അയാളുടെ ജീവിതത്തിൽ സമ്പത്തിനും വസ്തുവകകൾക്കും ആണ് ഒന്നാം സ്ഥാനം. ഇതിനു വിപരീതമായി, യേശുവിന്റെ പഠിപ്പിക്കൽ സത്യമാണെന്നും അത് ജീവനിലേക്ക് നയിക്കുമെന്നും അന്നുണ്ടായിരുന്ന സാധാരണക്കാർ മനസ്സിലാക്കി. അങ്ങനെ “പിമ്പന്മാർ” ആയിരുന്നവർ ഇപ്പോൾ “മുമ്പന്മാർ” ആകാൻ പോകുന്നു. അവർക്ക് സ്വർഗത്തിൽ യേശുവിനോടൊപ്പം സിംഹാസനങ്ങളിൽ ഇരുന്ന് ഭൂമിയിലെ പറുദീസ ഭരിക്കുന്ന അവസരത്തിനായി നോക്കിപ്പാർത്തിരിക്കാം.
-
-
മുന്തിരിത്തോട്ടത്തിലെ പണിക്കാരുടെ ദൃഷ്ടാന്തംയേശു—വഴിയും സത്യവും ജീവനും
-
-
പെരിയയിൽവെച്ച് “മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും” എന്ന് യേശു തന്റെ ശ്രോതാക്കളോട് പറഞ്ഞതേ ഉള്ളൂ. (മത്തായി 19:30) ഈ കാര്യം വ്യക്തമാക്കാൻ മുന്തിരിത്തോട്ടത്തിലെ പണിക്കാരുടെ ദൃഷ്ടാന്തം യേശു ഉപയോഗിക്കുന്നു:
-