-
ക്രിസ്തുവിന്റെ സഹോദരന്മാരെ വിശ്വസ്തമായി പിന്തുണയ്ക്കുന്നുവീക്ഷാഗോപുരം—2015 | മാർച്ച് 15
-
-
4 “മനുഷ്യപുത്രൻ” അഥവാ “രാജാവ്” യേശുവാണെന്ന് വീക്ഷാഗോപുരം 1881-ൽ പറഞ്ഞിരുന്നു. യേശുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാനുള്ളവർ മാത്രമല്ല, പൂർണരായ ശേഷം ഭൂമിയിൽ ജീവിക്കാനിരിക്കുന്ന ഏവരും ഉൾപ്പെട്ടതാണ് രാജാവിന്റെ ‘സഹോദരന്മാർ’ എന്നും അതു വിശദീകരിച്ചു. ക്രിസ്തുവിന്റെ ആയിരംവർഷ ഭരണകാലത്തായിരിക്കും ആളുകൾ വേർതിരിക്കപ്പെടുക എന്നും എല്ലായ്പോഴും ദൈവത്തിന്റെ സ്നേഹം അനുകരിക്കുന്നവരാണ് ചെമ്മരിയാടുകൾ എന്നും ആ വീക്ഷാഗോപുരം വിശദീകരിച്ചു.
5. ദൈവജനം 1923-ൽ ഈ ഉപമയെക്കുറിച്ച് എങ്ങനെയാണ് മനസ്സിലാക്കിയിരുന്നത്?
5 ഈ ഉപമയെക്കുറിച്ചുള്ള ഗ്രാഹ്യം കൂടുതൽ വ്യക്തമാക്കാൻ യഹോവ തന്റെ ജനത്തെ സഹായിച്ചു. 1923 ഒക്ടോബർ 15-ലെ വീക്ഷാഗോപുരം “മനുഷ്യപുത്രൻ” യേശുവാണെന്ന് പറഞ്ഞു. എന്നാൽ ‘സഹോദരന്മാർ’ യേശുവിനോടുകൂടെ ഭരിക്കാനുള്ളവർ മാത്രമാണെന്നും അവരെല്ലാവരും ആയിരംവർഷ ഭരണകാലത്ത് സ്വർഗത്തിലായിരിക്കുമെന്നും തിരുവെഴുത്തുകൾ ഉപയോഗിച്ച് ആ ലേഖനം വ്യക്തമാക്കി. യേശുവിന്റെയും സഹോദരന്മാരുടെയും ഭരണത്തിൻകീഴിൽ ഭൂമിയിൽ ജീവിക്കുന്നവരെയാണ് ചെമ്മരിയാടുകൾ അർഥമാക്കുന്നതെന്നും അതു വിശദീകരിച്ചു. ഇവർ ക്രിസ്തുവിന്റെ സഹോദരന്മാരെ സഹായിക്കുന്നെന്ന് ഉപമയിൽ പറയുന്നതിനാൽ ആയിരംവർഷ ഭരണം ആരംഭിക്കുന്നതിനു മുമ്പ്, യേശുവിന്റെ അഭിഷിക്തസഹോദരന്മാർ ഭൂമിയിൽ ഉള്ളപ്പോൾത്തന്നെ, വേർതിരിക്കൽ അഥവാ ന്യായവിധി നടക്കണം. യേശുവിലും ദൈവരാജ്യം കൊണ്ടുവരാൻപോകുന്ന അനുഗ്രഹങ്ങളിലും വിശ്വസിക്കുന്നവരായിരിക്കും ചെമ്മരിയാടുകൾ എന്നും ആ ലേഖനം വ്യക്തമാക്കി.
-
-
ക്രിസ്തുവിന്റെ സഹോദരന്മാരെ വിശ്വസ്തമായി പിന്തുണയ്ക്കുന്നുവീക്ഷാഗോപുരം—2015 | മാർച്ച് 15
-
-
7. ഈ ഉപമയുടെ അർഥം എന്താണ്?
7 ഇന്ന് ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള ഉപമ വ്യക്തമായി നമുക്ക് അറിയാം. “മനുഷ്യപുത്രൻ” അഥവാ “രാജാവ്” യേശു ആണ്. യേശുവിന്റെ ‘സഹോദരന്മാർ’ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടവർ ആണ്, അവർ യേശുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കും. (റോമ. 8:16, 17) ‘ചെമ്മരിയാടുകളും’ ‘കോലാടുകളും’ സകലജനതകളിൽനിന്നുമുള്ള ആളുകൾ ആണ്. അവർ ന്യായം വിധിക്കപ്പെടുന്നത് മഹാകഷ്ടത്തിന്റെ അവസാനത്തോടടുത്ത് ആയിരിക്കും, അത് ഉടൻ ആരംഭിക്കും. യേശു ആളുകളെ ന്യായം വിധിക്കുന്നത്, അപ്പോഴും ഭൂമിയിലുള്ള അഭിഷിക്തരോട് അവർ എങ്ങനെ ഇടപെട്ടിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് നമ്മൾ മനസ്സിലാക്കുന്നു. ഈ ഉപമ ഉൾപ്പെടെ മത്തായി 24, 25 അധ്യായങ്ങളിലെ ഉപമകളെക്കുറിച്ചുള്ള ഗ്രാഹ്യം വർധിപ്പിക്കാൻ യഹോവ വർഷങ്ങളിലുടനീളം സഹായിച്ചിരിക്കുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്!
-
-
ക്രിസ്തുവിന്റെ സഹോദരന്മാരെ വിശ്വസ്തമായി പിന്തുണയ്ക്കുന്നുവീക്ഷാഗോപുരം—2015 | മാർച്ച് 15
-
-
9 ആദ്യംതന്നെ, യേശു ഉപയോഗിച്ച ഒരു ഉപമയാണ് ഇതെന്ന് മനസ്സിൽപ്പിടിക്കുക. അക്ഷരീയ ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചായിരുന്നില്ല യേശു സംസാരിച്ചത്. അതുകൊണ്ടുതന്നെ, ചെമ്മരിയാടായി ന്യായം വിധിക്കപ്പെടുന്ന ഓരോ വ്യക്തിയും, അഭിഷിക്തർക്ക് ആഹാരവും വസ്ത്രവും കൊടുക്കണമെന്നോ രോഗികളായിരിക്കുമ്പോൾ അവരെ ശുശ്രൂഷിക്കണമെന്നോ തടവിലായിരിക്കുമ്പോൾ അവരെ ചെന്നുകാണണമെന്നോ അല്ല യേശു ഉദ്ദേശിച്ചത്. പകരം, അഭിഷിക്തരോടുള്ള ചെമ്മരിയാടുതുല്യരായവരുടെ മനോഭാവത്തെക്കുറിച്ചാണ് യേശു പറഞ്ഞത്. ക്രിസ്തുവിന്റെ അഭിഷിക്തസഹോദരന്മാരുടെ ഒരു കൂട്ടം ഇപ്പോഴും ഭൂമിയിലുണ്ടെന്ന് അവർ തിരിച്ചറിയുകയും ഈ ദുഷ്കരമായ അന്ത്യനാളുകളിൽ അവരെ വിശ്വസ്തതയോടെ പിന്തുണയ്ക്കുകയും ചെയ്യുന്നതുകൊണ്ടാണ് യേശു അവരെ ‘നീതിമാന്മാരായി’ പരാമർശിച്ചിരിക്കുന്നത്.—മത്താ. 10:40-42; 25:40, 46; 2 തിമൊ. 3:1-5.
10. ചെമ്മരിയാടുകൾക്ക് എങ്ങനെ ക്രിസ്തുവിന്റെ സഹോദരന്മാരെ സഹായിക്കാൻ കഴിയും?
10 അടുത്തതായി, യേശു ഈ ഉപമ പറഞ്ഞ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുക. അന്ത്യനാളുകളിൽ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് സംസാരിക്കുന്ന വേളയിലാണ് യേശു ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള ഉപമ പറഞ്ഞത്. (മത്താ. 24:3) ആ സംഭാഷണത്തിൽ, അന്ത്യകാലത്തിന്റെ ഒരു മുഖ്യസവിശേഷത പ്രസംഗവേലയായിരിക്കുമെന്ന് യേശു പിൻവരുന്ന വാക്കുകളിലൂടെ വ്യക്തമാക്കിയിരുന്നു: “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും.” (മത്താ. 24:14) അതിനു ശേഷം, ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള ഉപമ പറയുന്നതിന് തൊട്ടുമുമ്പ് യേശു താലന്തുകളുടെ ഉപമ പറഞ്ഞിരുന്നു. പ്രസംഗവേലയിൽ തീക്ഷ്ണതയുള്ളവരായിരിക്കണമെന്ന് അഭിഷിക്തരെ പഠിപ്പിക്കാനാണ് യേശു ആ ഉപമ പറഞ്ഞത്. എന്നാൽ, അവരിൽ കുറച്ചു പേർ മാത്രമേ ഇപ്പോൾ ഭൂമിയിൽ ശേഷിക്കുന്നുള്ളൂ, ചെയ്യാൻ വലിയൊരു വേല മുന്നിലുണ്ടുതാനും! അന്ത്യം വരുന്നതിനു മുമ്പ് ‘സകല ജനതകളോടും’ പ്രസംഗിക്കാൻ അഭിഷിക്തർക്ക് സഹായം ലഭ്യമാണോ? ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള ഉപമയിൽ കണ്ടതുപോലെ “ചെമ്മരിയാടുകൾ” ക്രിസ്തുവിന്റെ സഹോദരന്മാരെ സഹായിക്കും. അതിനുള്ള ഏറ്റവും മികച്ച മാർഗം പ്രസംഗവേലയിൽ അവരെ സഹായിക്കുക എന്നതാണ്. അതിൽ, സംഭാവനകളും പിന്തുണയും മാത്രമേ ഉൾപ്പെടുന്നുള്ളോ, അതോ അതിലുമധികം ചെയ്യേണ്ടതുണ്ടോ?
-