ചോദ്യപ്പെട്ടി
● പുതിയ ശിഷ്യർ രണ്ടാമത്തെ പുസ്തകം പൂർത്തിയാക്കുതിനുമുമ്പ് സ്നാപനമേററാൽപോലും രണ്ടു പുസ്തകങ്ങൾ അവരുമായി പൂർണ്ണമായി പഠിച്ചുതീർക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
സഭകളിൽ തടിച്ചുകൂടുന്ന പുതിയവരുടെ ഒഴുക്കിനാൽ യഹോവ തന്റെ സ്ഥാപനത്തെ അനുഗ്രഹിക്കുകയാണ്. നാം ഈ വലിയ കൂട്ടിച്ചേർപ്പു കാണുന്നതിൽ സന്തോഷിക്കുന്നു. എന്നിരുന്നാലും, ഈ ചെമ്മരിയാടുതുല്യർക്ക് യഹോവയെ സേവിക്കാൻ പഠിക്കുന്നതിൽ തുടർന്നുളള സഹായവും മാർഗ്ഗനിർദ്ദേശവും ആവശ്യമാണെന്നു നാം മനസ്സിലാക്കുന്നു.
പുതിയവർക്ക് സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനത്തിൽ എത്തിച്ചേരുന്നതിന് സഹായമാവശ്യമാണ്. (കൊലോ.1:9, 10) ബൈബിളിന്റെ അടിസ്ഥാന ഉപദേശങ്ങൾ സംബന്ധിച്ച നല്ല ഗ്രാഹ്യവും ധാർമ്മികപ്രമാണങ്ങളെയും ക്രിസ്തീയജീവിതത്തെയും ബന്ധപ്പെട്ട കാര്യങ്ങളെയുംകുറിച്ചു ബൈബിൾ പഠിപ്പിക്കുന്നതുസംബന്ധിച്ചുളള നല്ല അറിവും നേടാൻ അവരെ സഹായിക്കാനുളള പദവി നമുക്കുണ്ട്. ഇതു ഭാവിയിലെ ഏതു പരീക്ഷകളെയും തരണം ചെയ്യത്തക്കവണ്ണം സത്യത്തിൽ സുസ്ഥിരത നേടാൻ അവരെ സഹായിക്കും.
അദ്ധ്യേതാക്കൾ തങ്ങളുടെ ഗ്രഹണശക്തികളിൽ പൂർണ്ണവളർച്ചയിലെത്തിയവരാകേണ്ടതുണ്ട്. (1 കൊരി. 14:20) പൂർണ്ണവളർച്ചയിലെത്തിയ ആത്മീയ മമനുഷ്യന്റെ നില നേടുന്നതിന് ഒരു ഗുരുവിനോടുകൂടെയുളള വ്യക്തിപരമായ ബൈബിൾപഠനം സഹായകമാണെന്ന് അനുഭവം പ്രകടമാക്കിയിട്ടുണ്ട്. അങ്ങനെ, ഒരു വ്യക്തി രണ്ടു പുസ്തകങ്ങൾ പഠിച്ചുതീർക്കുന്നതിനു മുമ്പ് സ്നാപനമേററാൽപോലും രണ്ടു പുസ്തകങ്ങുടെയും പഠനം പൂർത്തിയാക്കുന്നതുവരെ അയാളുടെ ഭവനബൈബിളദ്ധ്യയനം തുടരേണ്ടതാണെന്ന് ജ്ഞാനം നിർദ്ദേശിക്കുന്നു.
സ്നാപനത്തിനുശേഷം
പഠിപ്പിച്ചും സ്നാപനപ്പെടുത്തിയുംകൊണ്ട് നാം ശിഷ്യരെ ഉളവാക്കേണ്ടതാണെന്ന് യേശു പറഞ്ഞു. (മത്താ. 28:19, 20) ശിഷ്യരുടെ പ്രബോധനത്തിലധികവും സ്നാപനത്തിനുശേഷമാണ് നടക്കുന്നത്. ഒരൊററ പുസ്തകത്തിൽനിന്നു കിട്ടാൻ കഴിയുന്ന അറിവ് സാധാരണയായി അയാളുടെ ആത്മീയ പരിശീലനത്തെ പൂർത്തിയാക്കാൻ മതിയായതല്ല. അയാളെ ശുശ്രൂഷാവേലക്ക് യോഗ്യനാക്കാനും ഈ അന്ത്യനാളുകളിൽ യഹോവയെ സേവിക്കുന്നവരുടെമേൽ വരുന്ന സമ്മർദ്ദങ്ങളെ ചെറുത്തുനിൽക്കുന്നതിന് അയാളെ സജ്ജനാക്കുന്നതിനും കൂടുതലായ പ്രബോധനം ആവശ്യമാണ്. വേണ്ടത്ര പരിശീലനം കൊടുക്കുന്നതിലുളള പരാജയം ആത്മീയമായി സ്വന്തകാലിൽ നിൽക്കാൻ വിദ്യാർത്ഥിയെ സജ്ജനാക്കാതിരുന്നേക്കാം. പുതിയ ഒരാൾ സ്നാപനമേററ ശേഷം അയാൾ രണ്ടു പുസ്തകം പൂർത്തിയാക്കിയാലും ഇല്ലെങ്കിലും കൂടുതൽ പുരോഗതി നേടാൻ നാം അയാളെ സഹായിക്കുന്നതിൽ തുടരുന്നു. പഠിച്ച ആദ്യത്തെ പുസ്തകം അടിസ്ഥാനകാര്യങ്ങൾ സംബന്ധിച്ച ഗ്രാഹ്യം നൽകുന്നു. രണ്ടാമത്തെ പ്രസിദ്ധീകരണം ക്രിസ്തീയഗുണങ്ങൾ കൈകാര്യംചെയ്യുന്നു. ഈ പ്രസിദ്ധീകരണങ്ങൾ എന്നേക്കും ജീവിക്കാൻ എന്നതും ആരാധനയിൽ ഏകീകൃതർ, യഥാർത്ഥ സമാധാനം എന്നിവയിലൊന്നും ആകാം. ഈ പുസ്തകങ്ങൾ ലഭ്യമല്ലെങ്കിൽ, സമാനമായ വിവരങ്ങളടങ്ങിയിരിക്കുന്ന മററു പുസ്തകങ്ങൾ ഉപയോഗിക്കാവുന്നതാണ്. രണ്ടാമത്തെ പുസ്തകം പൂർത്തിയാകുന്നതുവരെ ബൈബിളദ്ധ്യയനം തുടരുന്നത് യഹോവയുടെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ചും അവന്റെ സമുന്നത ക്രിസ്തീയ പ്രമാണങ്ങളും വ്യവസ്ഥകളും സംബന്ധിച്ചും അവികലമായ വിദ്യാഭ്യാസം പ്രദാനംചെയ്യുന്നു. ഇത് ക്രിസ്തീയ തത്വങ്ങളുടെ അർത്ഥം ഗ്രഹിക്കുന്നതിനും വിശ്വാസത്തിൽ വേരുറയ്ക്കുന്നതിനും പുതിയ ആളെ സഹായിക്കുന്നു. (കൊലോ. 2:7) കൂടുതലായ വിശദാംശങ്ങൾക്കും അങ്ങനെയുളള അദ്ധ്യയനങ്ങൾ റിപ്പോർട്ടുചെയ്യുന്നതുസംബന്ധിച്ച വിവരങ്ങൾക്കും 1987 ഡിസംബറിലെ നമ്മുടെ രാജ്യശുശ്രൂഷയിലെ ചോദ്യപ്പെട്ടി കാണുക.
തീർച്ചയായും, സ്നാപനത്തിനുശേഷം പുതിയവർ ആത്മീയ പുരോഗതി നേടാൻ പ്രതീക്ഷിക്കപ്പെടണം. (എബ്രാ. 6:1-3) മിക്കപ്പോഴും, രണ്ടാമത്തെ പുസ്തകം പൂർത്തിയാക്കാൻ ദീർഘനാൾ വേണ്ടിവരുകയില്ല. പുതിയ ആൾക്ക് അങ്ങനെ ഉറച്ച അടിസ്ഥാനം കൊടുക്കപ്പെടുന്നു.