വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മറ്റുള്ളവരോടു നാം എങ്ങനെ ഇടപെടണം?
    വീക്ഷാഗോപുരം—2008 | മേയ്‌ 15
    • 12. (എ) ആത്മീയ പ്രകാശത്തെക്കുറിച്ച്‌ യേശു എന്തു പറഞ്ഞു? (ബി) നമുക്കെങ്ങനെ പ്രകാശം പരത്താം?

      12 ദൈവത്തിൽനിന്നുള്ള ആത്മീയ പ്രകാശം നേടാൻ മറ്റുള്ളവരെ സഹായിക്കുമ്പോൾ നാം അവരോട്‌ ഏറ്റവും നന്നായി ഇടപെടുകയാണ്‌. (സങ്കീ. 43:3) “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്ന്‌ യേശു ശിഷ്യന്മാരോടു പറഞ്ഞു. മറ്റുള്ളവർ അവരുടെ “നല്ല പ്രവൃത്തികളെ” കാണേണ്ടതിന്‌ തങ്ങളുടെ വെളിച്ചം അവരുടെ മുമ്പാകെ പ്രകാശിപ്പിക്കാനും യേശു ഉദ്‌ബോധിപ്പിക്കുകയുണ്ടായി. ‘മനുഷ്യരുടെ മുമ്പാകെ’ അഥവാ സകലരുടെയും പ്രയോജനത്തിനുവേണ്ടി ആത്മീയ പ്രകാശം പരക്കാൻ അത്‌ ഇടയാക്കുമായിരുന്നു. (മത്തായി 5:14-16 വായിക്കുക.) മറ്റുള്ളവർക്കു നന്മ ചെയ്‌തുകൊണ്ടും “ലോകത്തിൽ എങ്ങും” അതായത്‌ “സകലജാതികളോടും” സുവാർത്ത പ്രസംഗിച്ചുകൊണ്ടും നാം ഇന്ന്‌ പ്രകാശം പരത്തിക്കൊണ്ടാണിരിക്കുന്നത്‌. (മത്താ. 26:13; മർക്കൊ. 13:10) എത്ര വലിയ ഒരു ബഹുമതിയാണത്‌!

  • മറ്റുള്ളവരോടു നാം എങ്ങനെ ഇടപെടണം?
    വീക്ഷാഗോപുരം—2008 | മേയ്‌ 15
    • 14. (എ) ഒന്നാം നൂറ്റാണ്ടിലെ വിളക്കുകൾ എങ്ങനെയുള്ളതായിരുന്നു? (ബി) ആത്മീയ വെളിച്ചം പറയിൻകീഴിൽ വെക്കരുത്‌ എന്നതിന്റെ അർഥമെന്ത്‌?

      14 വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിന്മേൽ വെക്കുന്നതിനെക്കുറിച്ച്‌ യേശു പറയുകയുണ്ടായി. അപ്പോൾ വീട്ടിലുള്ളവർക്കെല്ലാം പ്രകാശം ലഭിക്കുമായിരുന്നു. ഒലിവെണ്ണ ഒഴിച്ച്‌ തിരിയിട്ട മൺവിളക്കുകളാണ്‌ ഒന്നാം നൂറ്റാണ്ടിൽ പൊതുവേ ഉപയോഗിച്ചിരുന്നത്‌. “വീട്ടിലുള്ള എല്ലാവർക്കും” വെളിച്ചം കിട്ടാൻപാകത്തിന്‌ മരംകൊണ്ടോ ലോഹംകൊണ്ടോ ഉള്ള തണ്ടിന്മേലാണ്‌ അതു വെച്ചിരുന്നത്‌. ആരും വിളക്കുകത്തിച്ച്‌ “പറ”യിൻകീഴിൽ വെക്കില്ലായിരുന്നു. ശിഷ്യന്മാർ തങ്ങളുടെ ആത്മീയ പ്രകാശം പറയുടെ കീഴിൽ എന്നപോലെ മറച്ചുവെക്കരുതെന്നാണ്‌ യേശു ഉദ്ദേശിച്ചത്‌. തിരുവെഴുത്തുസത്യം മറ്റുള്ളവരെ അറിയിക്കുന്നതിൽനിന്നു നമ്മെ തടയാൻ എതിർപ്പിനെയോ പീഡനത്തെയോ അനുവദിക്കുന്നതിനു പകരം പ്രകാശം പരത്താൻ ദൃഢനിശ്ചയം ഉള്ളവരായിരിക്കണം നാം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക