-
‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ നിങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നുവോ?യഹോവയോട് അടുത്തുചെല്ലുവിൻ
-
-
11 നിങ്ങൾ ഒരു സഹാരാധകനെ നീരസപ്പെടുത്തിയതായി തോന്നുന്നെങ്കിൽ എന്തുചെയ്യണം? യേശു പറഞ്ഞു: “ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക [“സമാധാനത്തിലാവുക,” NW]; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.” (മത്തായി 5:23, 24) നിങ്ങളുടെ സഹോദരന്റെ അടുക്കലേക്കു പോകാൻ മുൻകൈ എടുത്തുകൊണ്ട് നിങ്ങൾക്ക് ആ നല്ല ബുദ്ധിയുപദേശം പിൻപറ്റാൻ കഴിയും. അയാളുമായി ‘സമാധാനത്തിലാകുക’b എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. ആ ലക്ഷ്യം കൈവരിക്കാൻ നിങ്ങൾ അയാളുടെ വ്രണിത വികാരങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതിനു പകരം അംഗീകരിക്കുകയായിരിക്കാം വേണ്ടത്. സമാധാനം പുനഃസ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെ നിങ്ങൾ അയാളെ സമീപിക്കുകയും ആ മനോഭാവം നിലനിറുത്തുകയും ചെയ്താൽ തെറ്റിദ്ധാരണ നീക്കാനും ഉചിതമായ ക്ഷമാപണം നടത്താനും ക്ഷമിക്കാനും കഴിയും. സമാധാനമുണ്ടാക്കാൻ നിങ്ങൾ മുൻകൈ എടുക്കുമ്പോൾ, നിങ്ങൾ ദൈവിക ജ്ഞാനത്താൽ നയിക്കപ്പെടുന്നുവെന്നു പ്രകടമാക്കുന്നു.
-
-
‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ നിങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നുവോ?യഹോവയോട് അടുത്തുചെല്ലുവിൻ
-
-
b “സമാധാനത്തിലാകുക” എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്ക് പദപ്രയോഗം “‘ഒരു മാറ്റം വരുത്തുക, പകരം കൊടുക്കുക,’ അങ്ങനെ ‘അനുരഞ്ജനപ്പെടുക’” എന്നർഥമുള്ള ഒരു ക്രിയയിൽനിന്ന് ഉളവായിരിക്കുന്നതാണ്. അതുകൊണ്ട് നമ്മുടെ ലക്ഷ്യം ഒരു മാറ്റം വരുത്തുക, വ്രണിതനായ ആളിന്റെ ഹൃദയത്തിൽനിന്നു സാധ്യമെങ്കിൽ നീരസം നീക്കുക എന്നതാണ്.—റോമർ 12:18.
-