-
ഇന്നേക്കുള്ള സന്ദേശം അടങ്ങിയ ഒരു ജ്ഞാനഗ്രന്ഥംവീക്ഷാഗോപുരം—1999 | ഏപ്രിൽ 1
-
-
ഭർത്താവിൽ വന്ന മാറ്റങ്ങൾ കണ്ട്, മീഹോക്കോയും താൻ പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കാൻ തുടങ്ങി. അവൾക്കു പ്രത്യേകിച്ചും സഹായകമായിരുന്ന ഒരു തത്ത്വം ഇതാണ്: “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.”e അങ്ങനെ, ഇരുവരുടെയും നല്ല ഗുണങ്ങളെ കുറിച്ചു സംസാരിക്കാനും അന്യോന്യം പോരായ്മകൾ കണ്ടുപിടിക്കുന്നതിനു പകരം എങ്ങനെ തങ്ങൾക്കു പുരോഗമിക്കാനാകും എന്നു കണ്ടെത്താനും മീഹോക്കോയും ഭർത്താവും തീരുമാനിച്ചു. ഫലമോ? “അതെന്നെ വളരെ സന്തുഷ്ടയാക്കി. ദിവസവും അത്താഴത്തിനു മുമ്പ് ഞങ്ങൾ പരിപുഷ്ടിപ്പെടുത്തുന്ന സംഭാഷണത്തിൽ ഏർപ്പെടാറുണ്ട്. മൂന്നു വയസ്സുകാരനായ ഞങ്ങളുടെ മകനും അതിൽ പങ്കെടുക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അതു തികച്ചും നവോന്മേഷപ്രദമാണ്!”
-