-
“നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്”യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു!
-
-
1, 2. എ.ഡി. 29-ൽ യേശു യഹൂദ്യവിജനഭൂമിയിൽ എത്തിയത് എങ്ങനെ, അവിടെവെച്ച് എന്തു സംഭവിച്ചു? (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.)
വർഷം എ.ഡി. 29. നവംബറിനോട് അടുത്ത സമയം. കഴിഞ്ഞ 40 ദിവസമായി യേശു ചാവുകടലിനു തൊട്ടുവടക്ക്, യഹൂദ്യവിജനഭൂമിയിലാണ്. പാറക്കെട്ടുകളും മലയിടുക്കുകളും ഒക്കെയുള്ള ഒരു തരിശുഭൂമിയാണ് അത്. സ്നാനമേറ്റ്, ആത്മാഭിഷിക്തനായ യേശുവിനെ പരിശുദ്ധാത്മാവ് അവിടേക്കു നയിക്കുകയായിരുന്നു. ഉപവസിക്കാനും സ്വസ്ഥമായിരുന്ന് പ്രാർഥിക്കാനും ധ്യാനിക്കാനും യേശുവിന് ആവോളം സമയം കിട്ടി. ഒരുപക്ഷേ ഈ സമയത്ത് യഹോവ തന്റെ പുത്രനുമായി ആശയവിനിമയം നടത്തിക്കാണും. വരാനിരുന്ന കാര്യങ്ങൾക്കായി അതു യേശുവിനെ ഒരുക്കി.
-
-
“നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്”യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു!
-
-
3, 4. (എ) എന്തു പറഞ്ഞുകൊണ്ടാണു സാത്താൻ ആദ്യത്തെ രണ്ടു പ്രലോഭനങ്ങൾ അവതരിപ്പിച്ചത്, യേശുവിന്റെ മനസ്സിൽ എന്തു സംശയം ജനിപ്പിക്കുകയായിരുന്നു അവന്റെ ലക്ഷ്യം? (ബി) സാത്താൻ ഇന്നും സമാനമായ തന്ത്രങ്ങൾ പ്രയോഗിക്കുന്നത് എങ്ങനെ?
3 മത്തായി 4:1-7 വായിക്കുക. “നീ ഒരു ദൈവപുത്രനാണെങ്കിൽ” എന്ന വാക്കുകളോടെ വളരെ തന്ത്രപൂർവമാണു സാത്താൻ ആദ്യത്തെ രണ്ടു പ്രലോഭനങ്ങളും അവതരിപ്പിക്കുന്നത്. യേശു ദൈവപുത്രനാണെന്ന കാര്യത്തിൽ സാത്താന് എന്തെങ്കിലും സംശയമുണ്ടായിരുന്നോ? ഇല്ല. യേശു ദൈവത്തിന്റെ ആദ്യജാതനാണെന്നു വഴിപിഴച്ചുപോയ ഈ ദൂതപുത്രനു നന്നായി അറിയാമായിരുന്നു. (കൊലോ. 1:15) ഇനി, യേശുവിന്റെ സ്നാനസമയത്ത് യഹോവ സ്വർഗത്തിൽനിന്ന് “ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു പറഞ്ഞതിനെക്കുറിച്ചും സാത്താന് അറിയാമായിരുന്നിരിക്കണം. (മത്ത. 3:17) യേശുവിന്റെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ പാകാനായിരുന്നിരിക്കാം സാത്താന്റെ ശ്രമം. തന്റെ പിതാവ് ആശ്രയയോഗ്യനാണോ, പിതാവിനു തന്നെക്കുറിച്ച് ശരിക്കും ചിന്തയുണ്ടോ എന്നൊക്കെ യേശു സംശയിക്കാൻ സാത്താൻ ആഗ്രഹിച്ചിരിക്കണം. കല്ലുകൾ അപ്പമാക്കാനുള്ള ആദ്യത്തെ പ്രലോഭനത്തിലൂടെ സാത്താൻ ഒരർഥത്തിൽ ഇങ്ങനെ ചോദിക്കുകയായിരുന്നു: ‘നീ ദൈവപുത്രനല്ലേ, എന്നിട്ട് എന്താ ഈ തരിശുഭൂമിയിൽ പിതാവ് നിനക്കു ഭക്ഷണം തരാത്തത്?’ ദേവാലയത്തിന്റെ മുകളിലെ കൈമതിലിൽനിന്ന് ചാടാനുള്ള രണ്ടാമത്തെ പ്രലോഭനത്തിലൂടെ സാത്താൻ ഇങ്ങനെ ചോദിക്കുകയായിരുന്നു: ‘നീ ദൈവപുത്രനല്ലേ, നിന്റെ പിതാവ് നിന്നെ സംരക്ഷിക്കുമെന്നു നിനക്കു ശരിക്കും വിശ്വാസമുണ്ടോ?’
-