യേശുവിന്റെ ജീവിതവും ശുശ്രൂഷയും
യേശുവിന്റെ ദൃഷ്ടാന്തങ്ങളിൽനിന്ന് പ്രയോജനമനുഭവിക്കൽ
കടൽത്തീരത്തെ ജനക്കൂട്ടത്തോടുള്ള യേശുവിന്റെ പ്രസംഗത്തിനുശേഷം ശിഷ്യൻമാർ അവന്റെ അടുക്കൽ വരുമ്പോൾ അവന്റെ പുതിയ പഠിപ്പിക്കൽരീതിയിൽ അവർ ജിജ്ഞാസുക്കളാണ്. മുമ്പ് അവൻ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നത് അവർ കേട്ടിട്ടുണ്ട്, എന്നാൽ ഒരിക്കലും ഇത്ര വിപുലമായിരുന്നിട്ടില്ല. അതുകൊണ്ട് “നീ അവരോട് ദൃഷ്ടാന്തങ്ങളുടെ ഉപയോഗത്താൽ സംസാരിക്കുന്നതെന്തുകൊണ്ട്?” എന്ന് അറിയാൻ അവരാഗ്രഹിക്കുന്നു.
അവൻ അങ്ങനെ ചെയ്യുന്നതിന്റെ ഒരു കാരണം പ്രവാചകൻമാരുടെ വാക്കുകൾ നിവർത്തിക്കുകയെന്നതാണ്: “ഞാൻ ദൃഷ്ടാന്തങ്ങളോടെ എന്റെ വായ് തുറക്കും, ലോകസ്ഥാപനം മുതൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ പ്രസിദ്ധമാക്കും.” എന്നാൽ അതുസംബന്ധിച്ച് അതിൽ കൂടുതൽ ഉണ്ട്. അവനാലുള്ള ദൃഷ്ടാന്തങ്ങളുടെ ഉപയോഗം ആളുകളുടെ ഹൃദയഭാവം വെളിപ്പെടുത്താൻ സഹായിക്കുകയെന്ന ഉദ്ദേശ്യത്തിന് ഉതകുന്നു.
യഥാർത്ഥത്തിൽ, മിക്കവരും കേവലം ഒരു വിദഗ്ദ്ധ കാഥികൻ അല്ലെങ്കിൽ അത്ഭുതം പ്രവർത്തിക്കുന്നവൻ എന്ന നിലയിലാണ് അവനിൽ തല്പരരായത്, കർത്താവ് എന്ന നിലയിൽ സേവിക്കപ്പെടുകയോ നിസ്വാർത്ഥമായി അനുഗമിക്കപ്പെടുകയോ ചെയ്യേണ്ടവനായിട്ടല്ല. അവർ തങ്ങളുടെ വീക്ഷണങ്ങൾ സംബന്ധിച്ചോ ജീവിതരീതി സംബന്ധിച്ചോ ശല്യപ്പെടുത്തപ്പെടാൻ ആഗ്രഹിക്കുന്നില്ല. അവന്റെ സന്ദേശം അത്രത്തോളം തുളച്ചുകടക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് യേശു പറയുന്നു:
“അതുകൊണ്ടാണു ഞാൻ ദൃഷ്ടാന്തങ്ങളുടെ ഉപയോഗത്താൽ അവരോടു സംസാരിക്കുന്നത്, എന്തുകൊണ്ടെന്നാൽ നോക്കിയിട്ടും അവർ വ്യർത്ഥമായി നോക്കുന്നു, കേട്ടിട്ടും അവർ വ്യർത്ഥമായി കേൾക്കുന്നു, അവർ അതിന്റെ അർത്ഥവും ഗ്രഹിക്കുന്നില്ല; അവരിൽ യെശയ്യാവിന്റെ പ്രവചനം നിവൃത്തിയേറുന്നു, അതിങ്ങനെ പറയുന്നു, ‘. . . എന്തെന്നാൽ ഈ ജനത്തിന്റെ ഹൃദയം സ്വീകാരക്ഷമമല്ലാതായിത്തീർന്നിരിക്കുന്നു.’”
യേശു തുടരുന്നു: “എന്നിരുന്നാലും, നിങ്ങളുടെ കണ്ണുകൾ കാണുന്നതുകൊണ്ട് അവയും നിങ്ങളുടെ ചെവികൾ കേൾക്കുന്നതുകൊണ്ട് അവയും സന്തുഷ്ടമാകുന്നു. എന്തെന്നാൽ ഞാൻ സത്യമായി നിങ്ങളോടു പറയുന്നു, നിങ്ങൾ കാണുന്ന കാര്യങ്ങൾ കാണാൻ അനേകം പ്രവാചകൻമാരും നീതിമാൻമാരും ആഗ്രഹിച്ചിരുന്നു, എന്നാൽ അവ കണ്ടില്ല; നിങ്ങൾ കേൾക്കുന്ന കാര്യങ്ങൾ കേൾക്കാനും ആഗ്രഹിച്ചിരുന്നു, എന്നാൽ അവ കേട്ടില്ല.”
അതെ, 12 അപ്പോസ്തലൻമാർക്കും അവരോടുകൂടെയുണ്ടായിരുന്നവർക്കും സ്വീകാരക്ഷമമായ ഹൃദയങ്ങളുണ്ട്. അതുകൊണ്ട് യേശു പറയുന്നു: “സ്വർഗ്ഗരാജ്യത്തിന്റെ പാവനരഹസ്യങ്ങൾ ഗ്രഹിക്കാൻ നിങ്ങൾക്ക് വരം ലഭിച്ചിരിക്കുന്നു, എന്നാൽ ആ ആളുകൾക്ക് അതു ലഭിച്ചിട്ടില്ല.” ഗ്രാഹ്യത്തിനുവേണ്ടിയുള്ള ശിഷ്യൻമാരുടെ ആഗ്രഹം നിമിത്തം യേശു വിതക്കാരന്റെ ദൃഷ്ടാന്തത്തിന്റെ ഒരു വിശദീകരണം അവർക്കു കൊടുക്കുന്നു.
“വിത്ത് ദൈവവചനം ആകുന്നു”വെന്നും മണ്ണ് ഹൃദയമാകുന്നുവെന്നും യേശു പറയുന്നു. വഴിയരികിലെ ഉറച്ച പ്രതലത്തിൽ വിതക്കപ്പെട്ട വിത്തിനെക്കുറിച്ച് അവൻ ഇങ്ങനെ വിശദീകരിക്കുന്നു: “അവർ വിശ്വസിക്കയും രക്ഷിക്കപ്പെടുകയും ചെയ്യാതിരിക്കേണ്ടതിന് പിശാച് വന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു.”
മറിച്ച്, അടിയിൽ പാറയുള്ള മണ്ണിൽ വിതക്കപ്പെട്ട വിത്ത് സന്തോഷത്തോടെ വചനം സ്വീകരിക്കുന്ന ആളുകളുടെ ഹൃദയങ്ങളെ പരാമർശിക്കുന്നു. എന്നിരുന്നാലും, അങ്ങനെയുള്ള ഹൃദയങ്ങളിൽ, വചനത്തിന് ആഴത്തിൽ വേരിറക്കാൻ കഴിയാത്തതുകൊണ്ട് പരിശോധനയുടെയോ പീഡനത്തിന്റെയോ സമയം വരുമ്പോൾ ആ ആളുകൾ വീണുപോകുന്നു.
മുള്ളിനിടയിൽ വീണ വിത്തിനെ സംബന്ധിച്ചാണെങ്കിൽ, അത് വചനം കേട്ടിരിക്കുന്ന ആളുകളെ പരാമർശിക്കുന്നു, യേശു തുടരുന്നു. എന്നിരുന്നാലും, ഈ ആളുകൾ ഉത്ക്കണ്ഠകളാലും ധനത്താലും ഈ ജീവിതത്തിലെ ഉല്ലാസങ്ങളാലും ആകർഷിക്കപ്പെടുന്നു. തന്നിമിത്തം അവർ പൂർണ്ണമായി ഞെരുക്കപ്പെട്ട് യാതൊന്നും പൂർത്തിയാക്കുന്നില്ല.
ഒടുവിൽ, നല്ല മണ്ണിൽ വിതക്കപ്പെട്ട വിത്തിനെ സംബന്ധിച്ചാണെങ്കിൽ, അവ മേത്തരവും നല്ലതുമായ ഒരു ഹൃദയത്തോടെ വചനം കേട്ടശേഷം അതു പിടിച്ചുകൊള്ളുകയും സഹിഷ്ണുതയോടെ ഫലം കായിക്കുകയും ചെയ്യുന്നവരാണ് എന്ന് യേശു പറയുന്നു.
യേശുവിന്റെ പഠിപ്പിക്കലുകളുടെ ഒരു വിശദീകരണം ലഭിക്കാൻ ശ്രമിച്ച ആ ശിഷ്യൻമാർ എത്ര അനുഗൃഹീതരാണ്! മററുള്ളവർക്ക് സത്യം പ്രദാനംചെയ്യാൻ തന്റെ ദൃഷ്ടാന്തങ്ങൾ മനസ്സിലാക്കപ്പെടണമെന്ന് യേശു ഉദ്ദേശിക്കുന്നു. “ഒരു വിളക്ക് ഒരു പറയിൻകീഴിലോ കട്ടിലിൻകീഴിലോ വെക്കാൻ കൊണ്ടുവരുന്നില്ല, ഉണ്ടോ?”, അവൻ ചോദിക്കുന്നു. ഇല്ല, “ഒരു വിളക്കുതണ്ടിൻമേൽ വെക്കാനാണ് അതു കൊണ്ടുവരപ്പെടുന്നത്.” അങ്ങനെ, യേശു കൂട്ടിച്ചേർക്കുന്നു: “അതുകൊണ്ട് നിങ്ങൾ എങ്ങനെ കേൾക്കുന്നുവെന്ന് ശ്രദ്ധിക്കുക.” മത്തായി 13:10-23, 34-36; മർക്കോസ 4:10-25, 33, 34; ലൂക്കോസ 8:9-18; സങ്കീർത്തനം 78:2; യെശയ്യാവ 6:9, 10.
◆ യേശു ദൃഷ്ടാന്തങ്ങൾ സഹിതം സംസാരിച്ചതെന്തുകൊണ്ട്?
◆ യേശുവിന്റെ ശിഷ്യൻമാർ ജനക്കൂട്ടത്തിൽനിന്ന് വ്യത്യസ്തരാണെന്ന് അവർ എങ്ങനെ തെളിയിക്കുന്നു?
◆ വിതകാരന്റെ ദൃഷ്ടാന്തത്തിന് യേശു എന്തു വിശദീകരണം കൊടുക്കുന്നു? (w87 4⁄1)