വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ
◼ യോഹന്നാൻ 6:53-ൽ, “ഏററവും സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, മനുഷ്യപുത്രന്റെ മാംസം നിങ്ങൾ തിന്നുകയും അവന്റെ രക്തം കുടിക്കയും ചെയ്യുന്നില്ല എങ്കിൽ, നിങ്ങൾക്ക് നിങ്ങളിൽത്തന്നെ ജീവൻ ഇല്ല” എന്നു അഭിപ്രായപ്പെട്ടപ്പോൾ, അഭിഷിക്ത ക്രിസ്ത്യാനികളെ മാത്രമാണോ യേശു സൂചിപ്പിച്ചത്?
അനേക വർഷങ്ങളായി ഈ വാക്കുകൾ യേശുക്രിസ്തുവിനോടുകൂടെ സ്വർഗ്ഗത്തിൽ ഭരിക്കുവാൻ എടുക്കപ്പെടുന്ന അഭിഷിക്തക്രിസ്ത്യാനികൾക്കു പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നു ഞങ്ങൾ വിശദീകരിച്ചിരുന്നു. എന്നിരുന്നാലും, ഈ വസ്തുതയുടെ കൂടുതലായ ഒരു പഠനം യോഹന്നാൻ 6:53-ന്റെ ഒന്നുകൂടെ വ്യാപകമായ ബാധകമാക്കൽ ശുപാർശ ചെയ്യുന്നു.
കഴിഞ്ഞ വർഷങ്ങളിൽ ഇതുപോലെയുള്ള പ്രസ്താവനങ്ങൾ ഉപയോഗിക്കുന്ന മററു വാക്യങ്ങളുടെ വെളിച്ചത്തിൽ ഞങ്ങൾ ഈ വാക്യത്തെ വീക്ഷിച്ചു. ഉദാഹരണത്തിന്, “നിങ്ങളിൽത്തന്നെ ജീവൻ” എന്ന ശൈലി യോഹന്നാൻ 5:26-ലെ യേശുവിന്റെ വാക്കുകളോട് സാമ്യമുള്ളതാണ്. എങ്കിലും, ഈ മാസികയുടെ 1986 ഓഗസ്ററ് ലക്കം 17, 18 പുറങ്ങളിൽ വിശദീകരിച്ചിരിക്കുന്നതുപോലെ യോഹന്നാൻ 5:26-ന്റെ സന്ദർഭം, ആ വാക്യത്തിലെ “തന്നിൽത്തന്നെ ജീവൻ ഉണ്ടായിരിക്ക” എന്ന വാക്കുകളുടെ ഗ്രാഹ്യത്തിനുള്ള അടിസ്ഥാനം നൽകുന്നു. എന്നാൽ യോഹന്നാൻ 6:53 ഒരു വർഷത്തിനു ശേഷമായിരുന്നു ഉച്ചരിക്കപ്പെട്ടത്; ഒരു വ്യത്യസ്ത സന്ദർഭവുമുണ്ട്.
യോഹന്നാൻ 6:53-ന്റെ ഞങ്ങളുടെ മുൻവീക്ഷണത്തിനുണ്ടായിരുന്ന മറെറാരു സ്വാധീനം, ‘തന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും’ ചെയ്യുന്നതിനേപ്പററിയുള്ള യേശുവിന്റെ വാക്കുകൾ ആയിരുന്നു. കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തുമ്പോൾ യേശു പറഞ്ഞതിനോട് ഇതിന് സാമ്യമുണ്ടായിരുന്നു. അതു ഏർപ്പെടുത്തുമ്പോൾ അവന്റെ മാംസത്തേയും രക്തത്തേയും സംബന്ധിച്ച് അവൻ പറയുകയും ഇവയുടെ ചിഹ്നങ്ങളിൽ (പുളിപ്പില്ലാത്ത അപ്പവും വീണ്ടും) പുതിയനിയമത്തിലേക്കും ഒരു രാജ്യത്തിനുവേണ്ടിയുള്ള നിയമത്തിലേക്കും എടുക്കപ്പെടുന്ന തന്റെ അനുഗാമികൾ പങ്കുകൊള്ളണമെന്നു ആജ്ഞാപിക്കുകയും ചെയ്തു. (ലൂക്കോസ് 22:14-22, 28-30) എന്നിരുന്നാലും, വീണ്ടും യോഹന്നാൻ 6:53-ന്റെ സന്ദർഭവും വിലമതിക്കപ്പെടേണ്ട ആവശ്യമുണ്ട്.
യോഹന്നാൻ 6:53-ൽ രേഖപ്പെടുത്തിയിരിക്കുന്നത് യേശു പറഞ്ഞപ്പോൾ, അവൻ കർത്താവിന്റെ സന്ധ്യാഭക്ഷണം എർപ്പെടുത്തുന്നതുമായി പിന്നെയും ഒരു വർഷത്തെ അകലമുണ്ടായിരുന്നു. യേശുവിനെ കേട്ട ഒരുവനും യേശുവിന്റെ ശരീരരക്തങ്ങൾക്കുവേണ്ടി നിൽക്കുന്ന അക്ഷരീയ ചിഹ്നങ്ങൾ സഹിതം ഒരു വാർഷീകാചരണത്തേപ്പററി യാതൊരാശയവുമില്ലായിരുന്നു. നേരെ മറിച്ച് യോഹന്നാൻ 6-ാം അദ്ധ്യായത്തിലെ യേശുവിന്റെ പ്രതിപാദ്യം, അഥവാ വാദഗതി മന്നായോടുള്ള താരതമ്യത്തിൽ തന്റെ ശരീരത്തെ സംബന്ധിച്ചായിരുന്നു. എങ്കിലും, അവിടെ ഒരു വ്യത്യാസം ഉണ്ട്. അവന്റെ മാംസം (അവന്റെ രക്തവും എന്നു, അവൻ കൂട്ടിച്ചേർത്തു) നിത്യജീവൻ സാദ്ധ്യമാക്കിക്കൊണ്ട്, ലോകത്തിന്റെ ജീവനുവേണ്ടി നൽകപ്പെടുന്ന തന്റെ മാംസം എന്ന നിലയ്ക്ക് അക്ഷരീയ മന്നായേക്കാൾ മികച്ചതാണ്.—യോഹന്നാൻ 6:48-51.
അനന്തരഫലമായി, യോഹന്നാൻ 5:26-ലെ യേശുവിന്റെ വാക്കുകളും യോഹന്നാൻ 6:53-ലെ അവന്റെ അഭിപ്രായങ്ങളും തമ്മിൽ ഒരു വർഷത്തെ വ്യത്യാസമുണ്ടെന്നു കൂടുതലായ ഗവേഷണം അടുത്ത കാലത്ത് വെളിവാക്കി; അപ്പോൾ അത്, അവൻ കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തിയതിന് ഒരു വർഷം മുമ്പായിരുന്നു. യോഹന്നാൻ 6:53-ലെ തൊട്ടടുത്ത സന്ദർഭത്തിനു കൂടുതൽ തൂക്കവും നൽകപ്പെട്ടിരിക്കുന്നു. അപ്രകാരം, 1986 ഓഗസ്ററ് 1 വീക്ഷാഗോപുരത്തിന്റെ 21-26 പുറങ്ങളിലെ ലേഖനം യോഹന്നാൻ 15:53-ന്റെ ഒന്നുകൂടെ വ്യാപകമായ ബാധകമാക്കൽ നൽകുന്നു; സ്വർഗ്ഗീയ ജീവനുവേണ്ടിയുള്ള പുതിയ നിയമത്തിലേക്കെടുക്കുന്നവരേയും ഒരു പരദീസാഭൂമിയലെ നിത്യജീവന്റെ പ്രത്യാശയുള്ളവരേയും ഉൾപ്പെടുത്തുന്നു. (w86 2/15)
◼ ബെഥാന്യായിൽ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടിൽ വച്ച് യേശു ഭക്ഷിക്കയും പരിമളതൈലത്താൽ അഭിഷേകം ചെയ്യപ്പെടുകയും ചെയ്തത് എപ്പോൾ എന്നതു സംബന്ധിച്ച് സുവിശേഷ വിവരണങ്ങളും സൂചനാകൃതികളും തമ്മിൽ വിയോജിക്കുന്നുവെന്ന് തോന്നുന്നു. അത് എപ്പോൾ ആയിരുന്നു?
ഈ സംഭവങ്ങൾ പൊ. യു. 33-ലെ നീസാൻ 9-ന് (യഹൂദ കലണ്ടർ) നടന്നു എന്നു തോന്നുന്നു. ഈ അനുമാനത്തിന്, താഴെ കുറിക്കൊള്ളുന്ന കാരണങ്ങളിൽ, ദൈവവചനത്തിന്റെ തുടർച്ചയായ പഠനത്തിന് നിങ്ങളുടെ അറിവിനും ഗ്രാഹ്യത്തിനും അഭിവൃദ്ധി കൈവരുത്തുവാൻ കഴിയുന്നതെന്തുകൊണ്ട് എന്നു നിങ്ങൾ കാണും.
നാലിൽ, മൂന്നു സുവിശേഷങ്ങളിലും ഈ വിരുന്നിന്റെ വിശദാംശങ്ങൾ നൽകപ്പെടുന്നു. (മത്തായി 26:6-13; മർക്കോസ് 14:3-9; യോഹന്നാൻ 12:2-8) യെരൂശലേമിലേക്കുള്ള യേശുവിന്റെ ജൈത്രയാത്രയ്ക്കും, ഫലമില്ലാത്ത അത്തിവൃക്ഷത്തെ ശപിക്കുന്നതിനും, വ്യവസ്ഥിതിയുടെ സമാപനത്തേക്കുറിച്ചുള്ള ശിഷ്യൻമാരുടെ ചോദ്യത്തിന് അവന്റെ ഉത്തരത്തിനും ശേഷമാണ് മത്തായിയും മർക്കോസും ആ വിരുന്നിനേപ്പററി പറയുന്നത്. മത്തായിയുടെയും മർക്കോസിന്റെയും വിവരണത്തിൽ ആ വിരുന്നിനുശേഷമാണ് യൂദാ യഹൂദനേതാക്കൻമാരുമായി യേശുവിനെ ഒററിക്കൊടുക്കുന്നതിനു ഇടപാട് ചെയ്യുന്നതായി രേഖപ്പെടുത്തുന്നത്. ഈ രണ്ടു വിവരണങ്ങളിലേയും വിരുന്നിന്റെ സ്ഥാനീകരണം യേശുവിന്റെ ഒററിക്കൊടുക്കലിനും നീസാൻ 14-ലെ വധത്തിനും രണ്ടു ദിവസം മുമ്പ് നീസാൻ 12-ന് സംഭവിച്ചുവെന്നു സൂചിപ്പിക്കുന്നു. അതുകൊണ്ട്, ഞങ്ങളുടെ കഴിഞ്ഞ ചില പ്രസിദ്ധീകരണങ്ങൾ ഉൾപ്പെട്ടെ, യേശുവിന്റെ ജീവിതത്തിലെ സംഭവങ്ങൾ കാണിക്കുന്ന പല ചാർട്ടുകളിലും ആ വിരുന്നിന്റെ തീയതി നീസാൻ 12 എന്ന് കുറിച്ചിരിക്കുന്നു.
യോഹന്നാൻ 12-ാം അദ്ധ്യായത്തിൽ ശീമോന്റെ വീട്ടിലെ വിരുന്ന് ഒരു വ്യത്യസ്ത രംഗത്തിൽ കാണിച്ചിരിക്കുന്നു. യെരൂശലേമിനു സമീപമുള്ള ബഥന്യായിൽ യേശു “പെസഹായ്ക്കു ആറു ദിവസം മുമ്പേ” എത്തി എന്ന് യോഹന്നാൻ 12:1 റിപ്പോർട്ട് ചെയ്യുന്നു, അത് നീസാൻ 8 ആയിരുന്നു. പിന്നീട് 2-8 വാക്യങ്ങളിൽ ബഥന്യായിലെ ഒരു സന്ധ്യാഭക്ഷണത്തെ വിവരിക്കുന്നു, 9-11 വാക്യങ്ങൾ യേശു സമീപത്ത് ഉണ്ടെന്നു കേട്ട യഹൂദൻമാർ അവനെ കാണുവാൻ വന്നു എന്നു നമ്മോട് പറയുന്നു. 12-15 വാക്യങ്ങൾ “അടുത്ത ദിവസം” ക്രിസ്തു ജൈത്രയാത്രയായി യെരൂശലേമിൽ പ്രവേശിച്ചു എന്നു പറയുന്നു. (പ്രവൃത്തികൾ 20:7-11 താരതമ്യപ്പെടുത്തുക) അതുകൊണ്ട്, ശീമോന്റെ വീട്ടിലെ ഭക്ഷണം നീസാൻ 9 വൈകുന്നേരത്തായിരുന്നുവെന്ന് യോഹന്നാൻ 12:1-15 സൂചിപ്പിക്കുന്നു, അത് യഹൂദ കലണ്ടർ പ്രകാരം പുതിയ ദിവസത്തിന്റെ ആരംഭം കുറിക്കും, യെരൂശലേമിലേക്കുള്ള യേശുവിന്റെ പ്രവേശനത്താൽ ആ ദിവസത്തിന്റെ (നീസാൻ 9) പകൽ വെളിച്ച ഭാഗം പിന്തുടർന്നു.
ഈ രണ്ടു സാദ്ധ്യതകളിൽ രണ്ടാമത്തേതിന് കൂടുതൽ തൂക്കം തോന്നുന്നു. എന്തുകൊണ്ട്? അതേ, നമുക്കു വിവരങ്ങളും സന്ദർഭങ്ങളും താരതമ്യപ്പെടുത്താം. മത്തായിയോ മർക്കോസോ ശീമോന്റേ വീട്ടിലെ വിരുന്നിനു യാതൊരു തീയതിയും നൽകുന്നില്ല. എന്നിരുന്നാലും, ആ വിരുന്നിങ്കൽ മറിയ വിലയേറിയ തൈലം ഉപയോഗിച്ചതു സംബന്ധിച്ചു പരാതി ഉണ്ടായി എന്നു കാണിക്ക തന്നെ ചെയ്യുന്നുണ്ട് അത്യാഗ്രഹിയായ യൂദായാൽ നയിക്കപ്പെട്ട പരാതിയാണെന്നു യോഹന്നാൻ സൂചിപ്പിക്കുന്നു. (മത്തായി 26:8, 9; മർക്കോസ് 14:4, 5; യോഹന്നാൻ 12:4-6) നാം കുറിക്കൊണ്ടപ്രകാരം, മത്തായിയും മർക്കോസും ഇരുവരും വിരുന്നിന്റെ സംഭവകഥയിൽ, ക്രിസ്തുവിനെ ഒററിക്കൊടുക്കുന്നതിന് യൂദാക്കു പുരോഹിതൻമാരിൽനിന്ന് എന്തു കിട്ടുമെന്നു കാണുവാൻ സമീപിക്കുന്നത് വിരുന്നിനെ പിന്തുടരുന്നു. അതുകൊണ്ട് മത്തായിയും മർക്കോസും പ്രതിപാദ്യ വസ്തുത നിമിത്തം വിരുന്നിനേപ്പററി പറയുകയും, യൂദായുടെ അത്യാഗ്രഹത്തിന്റെ ഒരു തെളിവിനെ അതിന്റെ അന്തിമപ്രകടനത്തോട് ബന്ധിപ്പിക്കുകയും ചെയ്യുകയായിരിക്കാം.
എന്നാൽ യോഹന്നാൻ, വിരുന്നിന്റെ കൃത്യമായ ഒരു തീയതി നൽകിക്കൊണ്ട്, അതിന്റെ കാലക്രമാനുസരണ നില പറഞ്ഞുവെന്നു സൂചിപ്പിക്കുന്നു. ഇത് പൊ. യു. 33 നീസാൻ 8-ന് യേശു ബഥന്യായി ശീമോന്റെ ഭവനത്തിലെത്തിയ ശേഷം സന്ധ്യാഭക്ഷണം നടന്നു എന്ന അനുമാനത്തെ പിന്താങ്ങുന്നു. കൂടാതെ, യേശു ‘ഇപ്പോൾ ബഥന്യായിൽ ഉണ്ടെന്നു അറിഞ്ഞ’ യഹൂദൻമാർ യെരൂശലേമിൽനിന്ന്, അവനെയും, ലാസറേയും കാണുന്നതിനു വന്നു, ലാസർ ബഥന്യായിൽ താമസിച്ചിരുന്നു, അവന്റെ സഹോദരിമാർ വിരുന്നിനുണ്ടായിരുന്നു എന്നിങ്ങനെയുള്ള യോഹന്നാന്റെ വിവരണങ്ങളേക്കുറിച്ചു ഓർമ്മിക്കുക. യേശു ബഥന്യായിൽ ഉണ്ടെന്ന് “അറിഞ്ഞ” ഉടനേയുള്ള യഹൂദൻമാരാലുള്ള സന്ദർശനം അവൻ യെരൂശലേമിൽ പ്രവേശിക്കുന്നതിനു മുമ്പ് നടന്നിരിക്കാനാണ് കൂടുതൽ സാദ്ധ്യത, ഇതു അടുത്ത ദിവസം, നീസാൻ 9-തിന്റെ പകൽ സമയം നഗരത്തിലേക്കുള്ള ക്രിസ്തുവിന്റെ യാത്രയിൽ ആവേശഭരിതമായ സ്വീകരണത്തിനു സാദ്ധ്യതയനുസരിച്ച് സംഭാവന ചെയ്തിരിക്കണം.
ഗ്രീക്കു തിരുവെഴുത്തുകളുടെ രാജ്യവരിമദ്ധ്യഭാഷാന്തരം 1985-ലെ പതിപ്പിൽ ഉള്ളതുപോലെ “യേശുവിന്റെ ഭൗമീക ജീവിതത്തിലെ മുഖ്യ സംഭവങ്ങൾ” ചാർട്ടിന്റെ അടുത്ത കാലത്തെ മുദ്രണങ്ങളിൽ ഈ അനുമാനത്തിലേക്കു നയിക്കുന്ന കൂടുതൽ സൂക്ഷ്മഗവേഷണം പ്രതിഫലിച്ചിരിക്കുന്നു. ഇതു ചെറിയ ഒരു സാങ്കേതിക ബിന്ദുവെന്നു തോന്നാമെങ്കിലും ദൈവവചനത്തിലേ നേർത്ത വിശദാംശങ്ങളുടെ ഗ്രാഹ്യത്തിലും അറിവിലും വളരുന്നതിൽ നമുക്കെല്ലാം തുടരുവാൻ കഴിയുന്നതെങ്ങനെയെന്നു ദൃഷ്ടാന്തീകരിക്കുന്നു. (w86 2/15)