-
വാഗ്ദാനം ചെയ്തിരുന്ന കുഞ്ഞ്യേശു—വഴിയും സത്യവും ജീവനും
-
-
ഒരു മാസം കടന്നുപോയി. യേശുവിന് ഇപ്പോൾ 40 ദിവസം പ്രായമുണ്ട്. യേശുവിനെയുംകൊണ്ട് അപ്പനും അമ്മയും ഇപ്പോൾ എങ്ങോട്ടാണു പോകുന്നത്? യരുശലേമിലെ ആലയത്തിലേക്ക്. അവർ താമസിക്കുന്നിടത്തുനിന്ന് അങ്ങോട്ട് ഏതാനും കിലോമീറ്ററേയുള്ളൂ. ഒരു ആൺകുഞ്ഞു ജനിച്ചാൽ 40 ദിവസം കഴിയുമ്പോൾ അമ്മ യരുശലേമിലെ ആലയത്തിൽ ചെന്ന് ശുദ്ധീകരണയാഗം അർപ്പിക്കണമെന്നു ദൈവനിയമം ആവശ്യപ്പെട്ടിരുന്നു.—ലേവ്യ 12:4-8.
അതാണു മറിയ ചെയ്യുന്നത്. യാഗം അർപ്പിക്കാൻ മറിയ രണ്ടു ചെറിയ പക്ഷികളെ കൊണ്ടുവരുന്നു. ഇതിൽനിന്ന് യോസേഫിന്റെയും മറിയയുടെയും സാമ്പത്തികസ്ഥിതിയെക്കുറിച്ച് നമുക്കു മനസ്സിലാക്കാം. ദൈവനിയമമനുസരിച്ച് ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെയും ഒരു പക്ഷിയെയും ആണ് യാഗം അർപ്പിക്കേണ്ടത്. എന്നാൽ ആടിനെ അർപ്പിക്കാനുള്ള വകയില്ലെങ്കിൽ രണ്ടു ചെങ്ങാലിപ്രാവുകളെയോ രണ്ടു നാട്ടുപ്രാവുകളെയോ അർപ്പിക്കാം. മറിയയ്ക്ക് അതിനുള്ള വകയേ ഉള്ളൂ, അതാണു മറിയ അർപ്പിക്കുന്നതും.
-