-
ക്രിയാത്മകവീക്ഷണം എങ്ങനെ നിലനിറുത്താം?വീക്ഷാഗോപുരം—2014 | മാർച്ച് 15
-
-
8, 9. (എ) ദരിദ്രയായ വിധവയുടെ സാഹചര്യങ്ങൾ എന്തായിരുന്നു? (ബി) എന്ത് നിഷേധാത്മകവികാരങ്ങൾ വിധവയ്ക്ക് ഉണ്ടായിരുന്നിട്ടുണ്ടാകാം?
8 യെരുശലേം ആലയത്തിൽവെച്ച് യേശു ദരിദ്രയായ ഒരു വിധവയെ നിരീക്ഷിച്ചു. ആ വിധവയുടെ മാതൃക, പരിമിതികളുള്ളപ്പോൾപ്പോലും ഒരു ക്രിയാത്മകവീക്ഷണം നിലനിറുത്താൻ നമ്മെ സഹായിക്കും. (ലൂക്കോസ് 21:1-4 വായിക്കുക.) വിധവയുടെ സാഹചര്യങ്ങളെക്കുറിച്ചു ചിന്തിക്കുക: ഭർത്താവിനെ നഷ്ടപ്പെട്ട ദുഃഖം അവൾ സഹിക്കേണ്ടിയിരുന്നു. അതു കൂടാതെ, അവിടത്തെ മതനേതാക്കന്മാർ അവളെപ്പോലുള്ള ബലഹീനരെ സഹായിക്കുന്നതിനു പകരം “വിധവമാരുടെ വീടുകൾ വിഴുങ്ങു”ന്നവരായിരുന്നു. അത്തരം മതനേതാക്കന്മാരുടെ അധീനതയിലുള്ള മതപരമായ അന്തരീക്ഷത്തിലും അവൾക്കു സഹിച്ചുനിൽക്കേണ്ടതുണ്ടായിരുന്നു. (ലൂക്കോ. 20:47) അവൾ വളരെ ദരിദ്രയായിരുന്നതിനാൽ രണ്ടു ചെറുതുട്ടുകൾ മാത്രമാണ് അവൾക്ക് ആലയത്തിൽ സംഭാവന നൽകാൻ സാധിച്ചത്; ഒരു കൂലിപ്പണിക്കാരന് ഏതാനും മിനിട്ടുകൊണ്ടു സമ്പാദിക്കാനാകുന്ന വേതനത്തിനു തുല്യമായ തുക.
9 രണ്ടു ചെറുനാണയത്തുട്ടുകളുമായി ആലയപ്രാകാരത്തിൽ പ്രവേശിച്ചപ്പോൾ ആ വിധവയുടെ വികാരം എന്തായിരുന്നിരിക്കുമെന്നു ചിന്തിക്കുക. തന്റെ ഭർത്താവ് ജീവിച്ചിരുന്നപ്പോൾ തനിക്കു നൽകാൻ കഴിയുമായിരുന്നതിനെക്കാൾ എത്രയോ തുച്ഛമായ തുകയാണ് താനിപ്പോൾ നൽകാൻപോകുന്നതെന്ന് അവൾ ചിന്തിച്ചിട്ടുണ്ടാകുമോ? തനിക്കു മുമ്പു വന്നവർ നൽകുന്ന വലിയ സംഭാവനകൾ കണ്ടിട്ട് താൻ നൽകുന്നതു മൂല്യമില്ലാത്തതാണെന്നു ചിന്തിച്ചുകൊണ്ട് അവൾക്കു ജാള്യം തോന്നിക്കാണുമോ? അവൾക്ക് ഇത്തരം വികാരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽത്തന്നെ, സത്യാരാധനയ്ക്കുവേണ്ടി തനിക്കു ചെയ്യാൻ കഴിയുന്നത് അവൾ ചെയ്തു.
-
-
ക്രിയാത്മകവീക്ഷണം എങ്ങനെ നിലനിറുത്താം?വീക്ഷാഗോപുരം—2014 | മാർച്ച് 15
-
-
11. ദരിദ്രയായ വിധവയുടെ വിവരണത്തിൽനിന്ന് നമുക്ക് എന്ത് പഠിക്കാനാകും?
11 യഹോവയ്ക്കുവേണ്ടി എത്രത്തോളം നൽകാനാകുമെന്നത് നിങ്ങളുടെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. പ്രായാധിക്യമോ ശാരീരികപരിമിതികളോ നിമിത്തം, സുവാർത്താവേലയിൽ പരിമിതമായ സമയമേ ചിലർക്കു ചെലവിടാനാകുന്നുള്ളൂ. തങ്ങളുടെ സേവനം മൂല്യമുള്ളതല്ലെന്ന് അവർ ചിന്തിക്കേണ്ടതുണ്ടോ? നിങ്ങൾക്ക് അത്രയധികം പരിമിതികളില്ലെങ്കിലും സേവനത്തിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ദൈവത്തെ ആരാധിക്കാനായി ഓരോ വർഷവുംദൈവജനം ചെലവിടുന്ന സമയത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ ആകുന്നുള്ളൂ എന്ന് നിങ്ങൾക്കു തോന്നിയേക്കാം. എന്നിരുന്നാലും യഹോവയ്ക്കായി ചെയ്യുന്ന ഓരോ പ്രവൃത്തിയും, പ്രത്യേകിച്ച് ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ ചെയ്യുന്നവ, അവൻ നിരീക്ഷിക്കുകയും മൂല്യവത്തായി കരുതുകയും ചെയ്യുന്നുവെന്ന് ദരിദ്രയായ വിധവയുടെ വിവരണത്തിൽനിന്നു നാം മനസ്സിലാക്കുന്നു. കഴിഞ്ഞ വർഷം യഹോവയ്ക്കായി നിങ്ങൾ ചെയ്ത സേവനത്തെക്കുറിച്ച് ചിന്തിക്കുക. അതിൽ ഏതെങ്കിലുമൊരു മണിക്കൂറിനുവേണ്ടി നിങ്ങളുടെ ഭാഗത്തു പ്രത്യേകത്യാഗങ്ങൾ ആവശ്യമായി വന്നോ? അങ്ങനെയെങ്കിൽ ആ മണിക്കൂറിൽ നിങ്ങൾ അവനുവേണ്ടി ചെയ്ത കാര്യങ്ങൾ യഹോവ മൂല്യവത്തായി കാണുന്നുവെന്ന് ഉറപ്പുണ്ടായിരിക്കാനാകും. ദരിദ്രയായ വിധവയെപ്പോലെ യഹോവയുടെ സേവനത്തിൽ നിങ്ങളാലാവുന്നതെല്ലാം ചെയ്യുമ്പോൾ നിങ്ങൾ “വിശ്വാസത്തിൽ നിലനിൽക്കുന്നു”വെന്ന് ഉറപ്പാക്കാൻ ഈടുറ്റ അടിസ്ഥാനമുണ്ട്.
-