-
‘നിങ്ങളുടെ വിടുതൽ അടുത്തുവരുന്നു!’വീക്ഷാഗോപുരം—2015 | ജൂലൈ 15
-
-
2. റോമൻ സൈന്യം നഗരം വളഞ്ഞതുകണ്ടപ്പോൾ ക്രിസ്ത്യാനികൾ എന്തു ചെയ്യണമായിരുന്നു, അത് എങ്ങനെ സാധിക്കുമായിരുന്നു?
2 ഈ സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് വർഷങ്ങൾക്കു മുമ്പ് യേശു തന്റെ അനുഗാമികളോട് ഇങ്ങനെ നിർദേശിച്ചു: “സൈന്യങ്ങൾ യെരുശലേമിനു ചുറ്റും പാളയമടിച്ചിരിക്കുന്നതു കാണുമ്പോൾ അവളുടെ ശൂന്യമാക്കൽ അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിൻ. അപ്പോൾ യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ. യെരുശലേമിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടിൻപുറങ്ങളിലുള്ളവർ അവളിൽ കടക്കുകയുമരുത്.” (ലൂക്കോ. 21:20, 21) നഗരത്തിനു ചുറ്റും പട്ടാളക്കാർ നിൽക്കുമ്പോൾ യെരുശലേം വിട്ടുപോകാനുള്ള യേശുവിന്റെ നിർദേശം അവർക്ക് എങ്ങനെ അനുസരിക്കാൻ കഴിയുമായിരുന്നു? തികച്ചും അപ്രതീക്ഷിതമായ ഒന്ന് സംഭവിച്ചു. റോമൻ സൈന്യം യെരുശലേമിൽനിന്ന് പെട്ടെന്നു തിരികെപ്പോയി! യേശു പറഞ്ഞതുപോലെ, ആ ആക്രമണം ‘ചുരുങ്ങി.’ (മത്താ. 24:22) സൈന്യം തിരികെപ്പോയ സ്ഥിതിക്ക്, വിശ്വസ്തരായ ക്രിസ്ത്യാനികൾക്ക് യേശുവിനെ അനുസരിച്ചുകൊണ്ട് എത്രയുംവേഗം മലകളിലേക്ക് ഓടിപ്പോകാനുള്ള അവസരം ഉണ്ടായിരുന്നു.a പിന്നീട് എ.ഡി. 70-ൽ പുതിയൊരു റോമൻ സൈന്യം യെരുശലേമിലേക്ക് തിരികെവന്നു. ഇത്തവണ അവർ നഗരം നശിപ്പിച്ചു. എന്നാൽ യേശുവിന്റെ നിർദേശങ്ങൾ അനുസരിച്ച എല്ലാവരും രക്ഷപ്പെട്ടു.
-
-
‘നിങ്ങളുടെ വിടുതൽ അടുത്തുവരുന്നു!’വീക്ഷാഗോപുരം—2015 | ജൂലൈ 15
-
-
പരിശോധനയുടെയും ന്യായവിധിയുടെയും ഒരു കാലഘട്ടം
7, 8. വ്യാജമതത്തിന്റെ നാശത്തിനു ശേഷം എന്തിനുള്ള അവസരമുണ്ടായിരിക്കും, അന്ന് ദൈവജനം മറ്റുള്ളവരിൽനിന്ന് എങ്ങനെ വ്യത്യസ്തരായിരിക്കും?
7 വ്യാജമതത്തിന്റെ നാശത്തിന് ശേഷം എന്തു സംഭവിക്കും? നമ്മുടെ ഹൃദയത്തിൽ യഥാർഥത്തിൽ എന്താണുള്ളതെന്ന് വെളിപ്പെടുത്താനുള്ള സമയമായിരിക്കും അത്. അന്ന് മിക്ക ആളുകളും സംരക്ഷണത്തിനും സഹായത്തിനും ആയി “പർവതങ്ങളിലെ പാറക്കെട്ടു”കളിൽ, അതായത്, മനുഷ്യസംഘടനകളിൽ അഭയംതേടാൻ ശ്രമിക്കും. (വെളി. 6:15-17) എന്നാൽ യഹോവയുടെ ജനം സംരക്ഷണത്തിനായി യഹോവയിലേക്കു തിരിയും. ഒന്നാം നൂറ്റാണ്ടിലുണ്ടായ ആക്രമണം ‘ചുരുങ്ങിയപ്പോൾ,’ എല്ലാ യഹൂദന്മാർക്കും പെട്ടെന്നു ക്രിസ്ത്യാനികളായി മാറാനുള്ള ഒരു സമയമായിരുന്നില്ല അത്. പകരം, അപ്പോൾത്തന്നെ ക്രിസ്ത്യാനികളായിരുന്നവർക്ക് യേശുവിന്റെ നിർദേശം അനുസരിച്ചുകൊണ്ട് യെരുശലേമിനു പുറത്ത് പോകാനുള്ള സമയമായിരുന്നു അത്. സമാനമായി ഭാവിയിൽ മഹതിയാം ബാബിലോണിനെതിരെയുള്ള ആക്രമണം ‘ചുരുങ്ങുമ്പോൾ’ അനേകമാളുകൾ പെട്ടെന്നു സത്യക്രിസ്ത്യാനികളായിത്തീരുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാകില്ല. മറിച്ച് എല്ലാ സത്യാരാധകർക്കും യഹോവയോടുള്ള സ്നേഹം തെളിയിക്കാനും അഭിഷിക്തരെ പിന്തുണയ്ക്കാനും ഉള്ള അവസരമായിരിക്കും അത്.—മത്താ. 25:34-40.
8 ആ പരിശോധനാകാലഘട്ടത്തിൽ സംഭവിക്കുന്നത് എന്തായിരിക്കുമെന്ന് കൃത്യമായി നമുക്ക് അറിയില്ല. എങ്കിലും, ജീവിതം എളുപ്പമായിരിക്കില്ലെന്നും പല ത്യാഗങ്ങളും ചെയ്യേണ്ടിവരുമെന്നും നമ്മൾ പ്രതീക്ഷിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക്, അതിജീവിക്കുന്നതിനായി തങ്ങളുടെ വീടുകൾ ഉപേക്ഷിക്കേണ്ടതായും അനേകം പ്രയാസങ്ങൾ സഹിക്കേണ്ടതായും വന്നു. (മർക്കോ. 13:15-18) നമ്മൾ സ്വയം ഇങ്ങനെ ചോദിക്കണം: ‘ഭൗതികവസ്തുക്കൾ ഉപേക്ഷിക്കാൻ ഞാൻ തയ്യാറാണോ? യഹോവയോട് വിശ്വസ്തനായി തുടരാൻ ചെയ്യേണ്ടതെല്ലാം ചെയ്യാൻ ഞാൻ ഒരുക്കമുള്ളവനാണോ?’ ദാനിയേൽ പ്രവാചകനെപ്പോലെ, എന്തെല്ലാം സംഭവിച്ചാലും അന്ന് നമ്മുടെ ദൈവത്തെ ആരാധിക്കുന്നത് നമ്മൾ മാത്രമായിരിക്കുമെന്ന് ഓർക്കുക!—ദാനീ. 6:10, 11.
-