-
ഭയജനകമായ ഒരു കൊടുങ്കാററിനെ ശാന്തമാക്കുന്നുവീക്ഷാഗോപുരം—1990 | മാർച്ച് 1
-
-
നമുക്കു മനസ്സിലാക്കാവുന്നതുപോലെ, യേശു ക്ഷീണിതനാണ്. അതുകൊണ്ട് അവർ നീങ്ങിയശേഷം ഉടനെ അവൻ വള്ളത്തിന്റെ പിൻഭാഗത്ത് ഒരു തലയിണയിൽ തലവെച്ച് കിടക്കുകയും ഗാഢനിദ്രയിലാകുകയുംചെയ്യുന്നു. അപ്പോസ്തലൻമാരിൽ പലരും പരിചയസമ്പന്നരായ വള്ളക്കാരാണ്, ഗലീലക്കടലിൽ വിപുലമായ മീൻപിടുത്തം നടത്തിയിട്ടുള്ളതുകൊണ്ടുതന്നെ. അതുകൊണ്ട് അവർ വള്ളംതുഴയുന്നതിന്റെ ചുമതലയേറെറടുക്കുന്നു.
എന്നാൽ ഇത് ഒരു അനായാസയാത്രയല്ല. തടാകത്തിന്റെ ഉപരിതലത്തിലെ കൂടിയ ഊഷ്മാവും അടുത്തുള്ള പർവതങ്ങളിൽനിന്നുള്ള തണുത്ത വായുവും നിമിത്തം ചില സമയങ്ങളിൽ ശക്തമായ കാററുകൾ വീശുകയും തടാകത്തിൽ പെട്ടെന്നുള്ള ഉഗ്രമായ കൊടുങ്കാററുകൾ സൃഷ്ടിക്കുകയുംചെയ്യുന്നു. തടാകത്തിന്റെ ഉപരിതലം സമുദ്രനിരപ്പിൽനിന്ന് 700 അടി (210 മീ.) താഴെയാണ്. ഇപ്പോൾ ഇതുതന്നെയാണ് സംഭവിക്കുന്നത്. പെട്ടെന്നുതന്നെ തിരമാലകൾ വള്ളത്തിനെതിരെ ആഞ്ഞടിക്കുകയും അതിലേക്കു വെള്ളം കയററുകയും ചെയ്യുന്നു, അങ്ങനെ അതു മറിയാറാകുന്നു. എന്നിരുന്നാലും, യേശു തുടർന്നുറങ്ങുകയാണ്!
-
-
ഭയജനകമായ ഒരു കൊടുങ്കാററിനെ ശാന്തമാക്കുന്നുവീക്ഷാഗോപുരം—1990 | മാർച്ച് 1
-
-
[12-ാം പേജ് നിറയെയുള്ള ചിത്രം]
-