പാഠം 18
യേശുവിന്റെ യഥാർഥ അനുഗാമികളെ എങ്ങനെ തിരിച്ചറിയാം?
കോടിക്കണക്കിന് ആളുകൾ യേശുവിന്റെ അനുഗാമികളാണെന്ന് അവകാശപ്പെടുന്നു. എന്നാൽ അവർക്കെല്ലാം വ്യത്യസ്ത വിശ്വാസങ്ങളും നിലവാരങ്ങളും ആണുള്ളത്. അങ്ങനെയെങ്കിൽ യഥാർഥ ക്രിസ്ത്യാനികളെ എങ്ങനെ തിരിച്ചറിയാം?
1. യഥാർഥ ക്രിസ്ത്യാനികൾ ആരാണ്?
യേശുക്രിസ്തുവിന്റെ ശിഷ്യന്മാർ അല്ലെങ്കിൽ അനുഗാമികൾ ആണ് ക്രിസ്ത്യാനികൾ. (പ്രവൃത്തികൾ 11:26 വായിക്കുക.) യേശുവിന്റെ ശിഷ്യന്മാരാണെന്ന് അവർ എങ്ങനെയാണ് തെളിയിക്കുന്നത്? യേശു പറഞ്ഞു: “എന്റെ വചനത്തിൽ നിലനിൽക്കുന്നെങ്കിൽ നിങ്ങൾ ശരിക്കും എന്റെ ശിഷ്യന്മാരാണ്.” (യോഹന്നാൻ 8:31) അതുകൊണ്ട് യഥാർഥ ക്രിസ്ത്യാനികൾ യേശു പഠിപ്പിച്ചത് അനുസരിക്കണം. യേശു ആളുകളെ ദൈവത്തിൽനിന്നുള്ള വാക്കുകളാണ് പഠിപ്പിച്ചത്. യഥാർഥ ക്രിസ്ത്യാനികൾ പഠിപ്പിക്കുന്നതും പ്രവർത്തിക്കുന്നതും ബൈബിളിനു ചേർച്ചയിൽ ആയിരിക്കും.—ലൂക്കോസ് 24:27 വായിക്കുക.
2. യഥാർഥ ക്രിസ്ത്യാനികൾ യേശുവിന്റെ സ്നേഹം അനുകരിക്കുന്നത് എങ്ങനെ?
“ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം” എന്ന് യേശു തന്റെ അനുഗാമികളോടു പറഞ്ഞു. (യോഹന്നാൻ 15:12) യേശു എങ്ങനെയാണ് തന്റെ ശിഷ്യന്മാരെ സ്നേഹിച്ചത്? യേശു അവരെ പ്രോത്സാഹിപ്പിച്ചു, സഹായിച്ചു, അവരുടെ കൂടെ സമയം ചെലവഴിച്ചു. അവർക്കു വേണ്ടി ജീവൻ കൊടുക്കാൻ പോലും യേശു തയ്യാറായി. (1 യോഹന്നാൻ 3:16) യഥാർഥ ക്രിസ്ത്യാനികൾ സ്നേഹത്തെക്കുറിച്ച് സംസാരിക്കുക മാത്രമല്ല, അവരുടെ പ്രവൃത്തിയിലും സ്നേഹം ഉണ്ടായിരിക്കും.
3. ക്രിസ്ത്യാനികൾ ഏതു പ്രവർത്തനത്തിലാണ് ഉത്സാഹത്തോടെ ഏർപ്പെടേണ്ടത്?
തന്റെ ശിഷ്യന്മാർക്ക് ചെയ്യാൻ യേശു ഒരു ഉത്തരവാദിത്വം കൊടുത്തു. ‘ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാൻ യേശു അവരെ അയച്ചു.’ (ലൂക്കോസ് 9:2) ആദ്യകാല ക്രിസ്ത്യാനികൾ അവരുടെ ആരാധനാലയങ്ങളിൽ മാത്രമായിരുന്നില്ല പ്രസംഗിച്ചത്, പൊതുസ്ഥലങ്ങളിലും വീടുകളിലും അവർ ആളുകളോട് സംസാരിച്ചു. (പ്രവൃത്തികൾ 5:42; 17:17 വായിക്കുക.) അവരെപ്പോലെ ഇന്നും യഥാർഥ ക്രിസ്ത്യാനികൾ ബൈബിൾ സത്യങ്ങളെക്കുറിച്ച് ആളുകളെ കണ്ടുമുട്ടുന്ന എല്ലായിടങ്ങളിലും സംസാരിക്കുന്നു. കാരണം, അവർ ആളുകളെ സ്നേഹിക്കുന്നു. അതുകൊണ്ട് ആശ്വാസവും പ്രത്യാശയും തരുന്ന ബൈബിളിലെ സന്ദേശങ്ങൾ മറ്റുള്ളവരോടു പറയാൻ അവർ സന്തോഷത്തോടെ സമയവും ഊർജവും ഉപയോഗിക്കുന്നു.—മർക്കോസ് 12:31.
ആഴത്തിൽ പഠിക്കാൻ
യഥാർഥ ക്രിസ്ത്യാനികളെ മറ്റുള്ളവരിൽനിന്ന് എങ്ങനെ വേർതിരിച്ചറിയാം? നമുക്കു നോക്കാം.
4. അവർ ബൈബിളിലെ സത്യങ്ങൾ അന്വേഷിക്കുന്നു
ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന പലരും ബൈബിൾസത്യങ്ങൾക്ക് ഒരു വിലയും കൊടുക്കുന്നില്ല. വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന ചില മതവിഭാഗങ്ങൾ ക്രിസ്തു പഠിപ്പിച്ച കാര്യങ്ങൾ മറച്ചുവെച്ചത് എങ്ങനെ?
യേശു പഠിപ്പിച്ചതെല്ലാം ദൈവത്തിൽനിന്നുള്ള സത്യങ്ങളാണ്. യോഹന്നാൻ 18:37 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
“സത്യത്തിന്റെ പക്ഷത്തുള്ള” ക്രിസ്ത്യാനികളെ എങ്ങനെ തിരിച്ചറിയാമെന്നാണ് യേശു പറഞ്ഞത്?
5. അവർ ബൈബിളിലെ സത്യങ്ങൾ പ്രസംഗിക്കുന്നു
സ്വർഗത്തിലേക്കു പോകുന്നതിനു മുമ്പ് യേശു തന്റെ അനുഗാമികളെ വലിയ ഒരു ഉത്തരവാദിത്വം ഏൽപ്പിച്ചു. അത് ഇന്നും ചെയ്യേണ്ടതാണ്. മത്തായി 28:19, 20; പ്രവൃത്തികൾ 1:8 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
പ്രസംഗപ്രവർത്തനം എത്രത്തോളം വ്യാപകമായി ചെയ്യണമായിരുന്നു?
6. അവർ പ്രസംഗിക്കുന്നതുതന്നെ പ്രവർത്തിക്കുന്നു
യഥാർഥ ക്രിസ്ത്യാനികൾ ആരാണെന്ന് ഒരു വ്യക്തി മനസ്സിലാക്കിയത് എങ്ങനെ? വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
വീഡിയോയിൽ കണ്ട ടോം എന്ന വ്യക്തി മതം ഉപേക്ഷിക്കാൻ കാരണം എന്തായിരുന്നു?
താൻ കണ്ടെത്തിയത് സത്യമാണെന്ന് ടോമിന് ബോധ്യമായത് എങ്ങനെ?
ആളുകൾ വാക്കുകളേക്കാൾ ശ്രദ്ധിക്കുന്നത് പ്രവൃത്തികളാണ്. മത്തായി 7:21 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
യേശു പ്രാധാന്യം കൊടുക്കുന്നത്, നമ്മുടെ അവകാശവാദങ്ങൾക്കാണോ അതോ നമ്മൾ പ്രവൃത്തിയിലൂടെ തെളിയിക്കുന്ന കാര്യങ്ങൾക്കാണോ?
7. അവർ പരസ്പരം സ്നേഹിക്കുന്നു
യഥാർഥ ക്രിസ്ത്യാനികൾ സഹാരാധകർക്കുവേണ്ടി ജീവൻ കൊടുക്കാൻപോലും തയ്യാറായിട്ടുണ്ടോ? വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
ജോഹാൻസണുവേണ്ടി ജീവൻ കൊടുക്കാൻപോലും ലോയിഡ് തയ്യാറായത് എന്തുകൊണ്ട്?
ലോയിഡ് ഒരു യഥാർഥ ക്രിസ്ത്യാനിയാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ?
യോഹന്നാൻ 13:34, 35 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
യേശുവിന്റെ ശിഷ്യന്മാർ അഥവാ യഥാർഥ ക്രിസ്ത്യാനികൾ മറ്റ് വംശത്തിലോ ജനതയിലോ ഉള്ളവരോട് എങ്ങനെ പെരുമാറും?
ഒരു യുദ്ധം നടക്കുന്ന സമയത്ത് യഥാർഥ ക്രിസ്ത്യാനികൾ എങ്ങനെ സ്നേഹം കാണിക്കും?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ക്രിസ്ത്യാനികൾ മോശമായ പല കാര്യങ്ങളും ചെയ്തുകൂട്ടിയിട്ടുണ്ട്. പിന്നെ എങ്ങനെ അത് സത്യമതമാകും?”
യഥാർഥ ക്രിസ്ത്യാനികൾ ആരാണെന്ന് തെളിയിക്കാൻ നിങ്ങൾ ഏതു ബൈബിൾവാക്യം കാണിക്കും?
ചുരുക്കത്തിൽ
യഥാർഥ ക്രിസ്ത്യാനികൾ ബൈബിൾ പഠിപ്പിക്കലുകൾ അനുസരിക്കുന്നു, ജീവൻ കൊടുത്തുപോലും മറ്റുള്ളവരോടുള്ള സ്നേഹം കാണിക്കുന്നു, ബൈബിളിലുള്ള സത്യങ്ങൾ പ്രസംഗിക്കുന്നു.
ഓർക്കുന്നുണ്ടോ?
യഥാർഥ ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം എന്താണ്?
യഥാർഥ ക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന ഗുണം ഏതാണ്?
യഥാർഥ ക്രിസ്ത്യാനികൾ ചെയ്യേണ്ട പ്രധാനപ്പെട്ട ഉത്തരവാദിത്വം എന്താണ്?
കൂടുതൽ മനസ്സിലാക്കാൻ
യേശുവിന്റെ ജീവിതവും പഠിപ്പിക്കലുകളും അനുസരിച്ച് ജീവിക്കാൻ കഠിനശ്രമം ചെയ്യുന്ന ഒരു കൂട്ടത്തെക്കുറിച്ച് മനസ്സിലാക്കാം.
ലോകമെങ്ങുമുള്ള ഒരു ആത്മീയ കുടുംബത്തിന്റെ ഭാഗമാകാൻ ഒരു കന്യാസ്ത്രീക്ക് കഴിഞ്ഞത് എങ്ങനെയെന്ന് മനസ്സിലാക്കാം.
യഥാർഥ ക്രിസ്ത്യാനികൾ പരസ്പരം സ്നേഹിക്കുകയും ആവശ്യങ്ങളിൽ സഹായിക്കുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം.
പ്രകൃതിദുരന്തങ്ങളിൽ സഹോദരങ്ങൾക്ക് സഹായവുമായി—ശകലങ്ങൾ (3:57)
തന്റെ ശിഷ്യന്മാരെ എങ്ങനെ തിരിച്ചറിയാമെന്ന് യേശു പറഞ്ഞു. ആദ്യകാല ക്രിസ്ത്യാനികളെപ്പോലെതന്നെ ഇന്നത്തെ യഥാർഥ ക്രിസ്ത്യാനികളും യേശു പറഞ്ഞതുപോലെ പ്രവർത്തിക്കുന്നത് എങ്ങനെയെന്നു കാണാം.
“യഥാർഥ ക്രിസ്ത്യാനികളെ എങ്ങനെ തിരിച്ചറിയാം?” (വെബ്സൈറ്റിലെ ലേഖനം)