യേശുവിന്റെ ജീവിതവും ശുശ്രൂഷയും
കൂടുതലായ തിരുത്തൽബുദ്ധിയുപദേശം
കഫർന്നഹൂമിലെ വീട്ടിൽത്തന്നെ ആയിരിക്കുമ്പോൾ ഏററവും വലിയവൻ ആരാണെന്നുള്ള അപ്പോസ്തലൻമാരുടെ തർക്കത്തിനു പുറമേ ചിലതുകൂടെ ചർച്ചചെയ്യപ്പെടുന്നു. ഈ സംഭവവും കഫർന്നഹൂമിലേക്കുള്ള അവരുടെ മടങ്ങിവരവിന്റെ സമയത്ത് നടന്നിരിക്കാം, അപ്പോൾ യേശു വ്യക്തിപരമായി സന്നിഹിതനല്ലായിരുന്നു. അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “ഒരു മനുഷ്യൻ നിന്റെ നാമത്തിന്റെ ഉപയോഗത്താൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കാണുകയും അയാളെ തടയാൻ ഞങ്ങൾ ശ്രമിക്കുകയും ചെയ്തു, എന്തുകൊണ്ടെന്നാൽ അയാൾ നമ്മോടുകൂടെ പോരുകയല്ലായിരുന്നു.”
പ്രസ്പഷ്ടമായി യോഹന്നാൻ അപ്പോസ്തലൻമാരെ കുത്തകാവകാശമുള്ള, സ്ഥാനപ്പേരുകളോടുകൂടിയ, സൗഖ്യദായകരുടെ ഒരു ററീമായി വീക്ഷിക്കുന്നു. അതുകൊണ്ട് ആ മനുഷ്യൻ തങ്ങളുടെ സംഘത്തിൽപെട്ടയാളല്ലാഞ്ഞതുകൊണ്ട് അയാൾ അനുചിതമായിട്ടാണ് വീര്യപ്രവൃത്തികൾ ചെയ്യുന്നതെന്ന് അവൻ വിചാരിക്കുന്നു.
എന്നിരുന്നാലും, യേശു ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “എന്റെ നാമത്തിന്റെ അടിസ്ഥാനത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ട് പെട്ടെന്ന് എന്നെ അധിക്ഷേപിക്കാൻ കഴിയുന്ന ആരുമില്ലാത്തതുകൊണ്ട് അയാളെ തടയാൻ ശ്രമിക്കരുത്, എന്തെന്നാൽ നമുക്ക് എതിരല്ലാത്തവൻ നമുക്ക് അനുകൂലമാണ്, എന്തെന്നാൽ നിങ്ങൾ ക്രിസ്തുവിനുള്ളവർ ആണെന്നുള്ള കാരണത്താൽ നിങ്ങൾക്ക് ഒരു കപ്പു വെള്ളം തരുന്ന ഏവനും യാതൊരു പ്രകാരത്തിലും തന്റെ പ്രതിഫലം നഷ്ടപ്പെടുകയില്ലെന്ന് സത്യമായി ഞാൻ നിങ്ങളോടു പറയുന്നു.”
ഈ മനുഷ്യൻ യേശുവിന്റെ പക്ഷത്തായിരിക്കുന്നതിന് ശാരീരികമായി അവനെ അനുഗമിക്കേണ്ടതാവശ്യമായിരുന്നില്ല. ക്രിസ്തീയസഭ അന്നുവരെ സ്ഥാപിക്കപ്പെട്ടിരുന്നില്ല, അതുകൊണ്ട് അയാൾ അവരുടെ സംഘത്തിന്റെ ഭാഗമല്ലാഞ്ഞതിന് അയാൾ ഒരു വേറിട്ട സഭയിൽപെട്ടിരുന്നുവെന്നർത്ഥമില്ലായിരുന്നു. ആ മനുഷ്യന് യഥാർത്ഥത്തിൽ യേശുവിന്റെ നാമത്തിൽ വിശ്വാസമുണ്ടായിരുന്നു, അങ്ങനെ ഭൂതങ്ങളെ പുറത്താക്കുന്നതിൽ വിജയിച്ചിരുന്നു. ഒരു പ്രതിഫലത്തിന് അർഹമെന്ന് യേശു പറഞ്ഞതിനോട് അനുകൂലമായി താരതമ്യപ്പെടുത്താവുന്നത് അയാൾ ചെയ്യുന്നുണ്ടായിരുന്നു. ഇതു ചെയ്യുന്നതിന് അയാൾക്ക് പ്രതിഫലം നഷ്ടപ്പെടുകയില്ലെന്ന് യേശു പ്രകടമാക്കുന്നു.
എന്നാൽ അപ്പോസ്തലൻമാരുടെ വാക്കുകളാലും പ്രവർത്തനങ്ങളാലും ആ മനുഷ്യൻ ഇടറിപ്പോയിരുന്നെങ്കിലോ? അത് വളരെ ഗൗരവമുള്ളതായിരിക്കുമായിരുന്നു. “വിശ്വസിക്കുന്ന ഈ ചെറിയവരിലൊരുവനെ ആർതന്നെ ഇടറിച്ചാലും ഒരു കഴുത തിരിക്കുന്നതുപോലെയുള്ള ഒരു തിരികല്ല് അയാളുടെ കഴുത്തിൽ കെട്ടി അയാൾ യഥാർത്ഥത്തിൽ കടലിൽ തള്ളപ്പെടുന്നുവെങ്കിൽ അയാൾക്ക് ഏറെ നന്നായിരിക്കുമായിരുന്നു” എന്ന് യേശു പ്രസ്താവിക്കുന്നു.
തന്റെ അനുഗാമികൾ ഒരു കൈയോ ഒരു പാദമോ ഒരു കണ്ണോ പോലെ തങ്ങൾക്കു പ്രിയപ്പെട്ടതും തങ്ങൾ ഇടറാനിടയാക്കാവുന്നതുമായ എന്തിനെയും തങ്ങളുടെ ജീവിതത്തിൽനിന്ന് നീക്കംചെയ്യണമെന്ന് യേശു പറയുന്നു. ഈ പ്രിയങ്കരമായ സംഗതി കൂടാതെ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് അതിനോടു പററിനിൽക്കുകയും നിത്യനാശത്തെ പ്രതീകപ്പെടുത്തുന്ന ഗീഹെന്നായിൽ (യെരൂശലേമിനടുത്തുണ്ടായിരുന്ന എരിയുന്ന ഒരു ചപ്പുചവറുകൂന) തള്ളപ്പെടുകയും ചെയ്യുന്നതിനെക്കാൾ മെച്ചമാണ്.
യേശു ഇങ്ങനെയും മുന്നറിയിപ്പുനൽകുന്നു: “നിങ്ങൾ ഈ ചെറിയവനിൽ ഒരുവനെ നിന്ദിക്കാതിരിക്കാൻ ശ്രദ്ധിക്കുക; എന്തെന്നാൽ സ്വർഗ്ഗത്തിലെ അവരുടെ ദൂതൻമാർ എല്ലായ്പ്പോഴും സ്വർഗ്ഗത്തിലുള്ള എന്റെ പിതാവിന്റെ മുഖം കാണുന്നുവെന്ന് ഞാൻ നിങ്ങളോടു പറയുന്നു.” അനന്തരം അവൻ നൂറ് ആടുണ്ടായിട്ട് ഒന്നു നഷ്ടപ്പെടുന്ന ഒരു മനുഷ്യനെക്കുറിച്ച് പറഞ്ഞുകൊണ്ട് “ചെറിയവരുടെ” വിലയെ ദൃഷ്ടാന്തീകരിക്കുന്നു. ആ മനുഷ്യൻ നഷ്ടപ്പെട്ടതിനെ തെരയാൻ 99നെയും വിടുമെന്നും അതിനെ കണ്ടെത്തുമ്പോൾ 99നെയുംകാൾ അതിനെക്കുറിച്ച് സന്തോഷിക്കുമെന്നും യേശു വിശദീകരിക്കുന്നു. അനന്തരം “ഈ ചെറിയവരിലൊരുവൻ നശിക്കുന്നത് സ്വർഗ്ഗത്തിലുള്ള എന്റെ പിതാവിന് അഭികാമ്യമായ ഒരു സംഗതിയല്ല” എന്ന് പറഞ്ഞ് യേശു ഉപസംഹരിക്കുന്നു.
സാദ്ധ്യതയനുസരിച്ച് തന്റെ അപ്പോസ്തലൻമാരുടെ ഇടയിലെ തർക്കം മനസ്സിൽവെച്ചുകൊണ്ട് യേശു പ്രോൽസാഹിപ്പിക്കുന്നു: “നിങ്ങളിൽത്തന്നെ ഉപ്പുണ്ടായിരിക്കുക, അന്യോന്യം സമാധാനം പാലിക്കുക.” രുചിയില്ലാത്ത വസ്തുക്കൾ ഉപ്പിനാൽ രുചികരമാക്കപ്പെടുന്നു. അങ്ങനെ, ആലങ്കാരിക ഉപ്പ് ഒരുവൻ പറയുന്നതിനെ എളുപ്പത്തിൽ സ്വീകാര്യമാക്കുന്നു. അങ്ങനെയുള്ള ഉപ്പ് സമാധാനം കാത്തുസൂക്ഷിക്കാൻ സഹായിക്കും.
എന്നാൽ മാനുഷ അപൂർണ്ണത നിമിത്തം ചില സമയങ്ങളിൽ ഗൗരവമായ തർക്കങ്ങളുണ്ടാകും. അവ കൈകാര്യംചെയ്യുന്നതിനുള്ള മാർഗ്ഗരേഖകളും യേശു പ്രദാനംചെയ്യുന്നു. “നിന്റെ സഹോദരൻ പാപംചെയ്യുന്നുവെങ്കിൽ നിനക്കും അവനും ഇടയിൽമാത്രം അവന്റെ കുററം വെളിച്ചത്താക്കുക. അവൻ നിന്നെ കേട്ടനുസരിക്കുന്നുവെങ്കിൽ നീ നിന്റെ സഹോദരനെ നേടിയിരിക്കുന്നു.” അവൻ കേട്ടനുസരിക്കുന്നില്ലെങ്കിൽ “രണ്ടോ മൂന്നോ സാക്ഷികളുടെ വായാൽ സകല കാര്യവും സ്ഥാപിക്കപ്പെടേണ്ടതിന് നിന്നോടുകൂടെ ഒന്നോ രണ്ടോ പേരെക്കൂടെ കൊണ്ടുപോകുക” എന്ന് യേശു ബുദ്ധിയുപദേശിക്കുന്നു.
അവസാനക്കൈ ആയിട്ടുമാത്രം കാര്യം “സഭയുടെ മുമ്പാകെ”, അതായത്, ഒരു ന്യായത്തീർപ്പു നൽകാൻ കഴിയുന്ന സഭയിലെ ഉത്തരവാദിത്വമുള്ള മേൽവിചാരകൻമാരുടെ അടുക്കൽ കൊണ്ടുവരാൻ യേശു പറയുന്നു. പാപി അവരുടെ തീരുമാനം അനുസരിക്കുകയില്ലെങ്കിൽ “അയാൾ ജനതകളിലെ ഒരു മനുഷ്യനെപ്പോലെയും ഒരു നികുതിപിരിവുകാരനെപ്പോലെയും ആയിരിക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് യേശു ഉപസംഹരിപ്പിക്കുന്നു.
അങ്ങനെയുള്ള ഒരു തീരുമാനം ചെയ്യുന്നതിൽ മേൽവിചാരകൻമാർ യഹോവയുടെ വചനത്തിലെ നിർദ്ദേശങ്ങളോട് അടുത്തുപററിനിൽക്കേണ്ടയാവശ്യമുണ്ട്. അങ്ങനെ ഒരു വ്യക്തി കുററക്കാരനാണെന്നും ശിക്ഷക്ക് അർഹനാണെന്നും അവർ കണ്ടെത്തുമ്പോൾ ന്യായവിധി ‘അപ്പോൾത്തന്നെ സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും.’ അവർ “ഭൂമിയിൽ അഴിക്കുമ്പോൾ” അതായത് ഒരുവൻ നിർദ്ദോഷിയാണെന്ന് കണ്ടെത്തുമ്പോൾ അത് അപ്പോൾത്തന്നെ “സ്വർഗ്ഗത്തിൽ അഴിക്കപ്പെട്ടിരിക്കും.” അങ്ങനെയുള്ള നീതിന്യായപരമായ ആലോചനകളിൽ “എന്റെ നാമത്തിൽ രണ്ടോ മൂന്നോ പേർ ഒന്നിച്ചുകൂടിയിരിക്കുന്നടത്ത് ഞാൻ അവരുടെ മദ്ധ്യത്തിലുണ്ട്” എന്ന് യേശു പറയുന്നു. മത്തായി 18:6-20; മർക്കോസ് 9:38-50; ലൂക്കോസ് 9:49, 50.
◆ യേശുവിന്റെ നാളിൽ അവരോടുകൂടെ നടക്കേണ്ടയാവശ്യമില്ലാഞ്ഞതെന്തുകൊണ്ട്?
◆ ഒരു ചെറിയവനെ ഇടറിക്കുന്നത് എത്ര ഗൗരവമുള്ള ഒരു കാര്യമാണ്, അങ്ങനെയുള്ള ചെറിയവരുടെ പ്രാധാന്യം യേശു ദൃഷ്ടാന്തീകരിച്ചതെങ്ങനെ?
◆ അപ്പോസ്തലൻമാരുടെ ഇടയിൽത്തന്നെ ഉപ്പുണ്ടായിരിക്കാൻ യേശു അവർക്കു കൊടുത്ത പ്രോൽസാഹനത്തിന് എന്ത് പ്രേരിപ്പിച്ചിരിക്കാനിടയുണ്ട്?
◆ ‘കെട്ടുന്നതിന്റെ’യും ‘അഴിക്കുന്നതിന്റെ’യും സാർത്ഥകതയെന്ത്? (w88 2⁄15)