ഇന്ന ഭരണസംഘവുമായി സഹകരിക്കൽ
“അവൻ അവനെ തന്റെ സകല സ്വത്തുക്കളിൻമേലും നിയമിക്കും.”—ലൂക്കോസ് 12:44
1. ക്രി.വ. 33ൽ ക്രിസ്തു ഏതു രാജ്യത്തിൽ ഭരിച്ചുതുടങ്ങി, ഏതു മുഖാന്തരത്താൽ?
ക്രി. വ. 33ലെ പെന്തെക്കോസ്തിൽ സഭയുടെ തലയായ യേശുക്രിസ്തു തന്റെ ആത്മാഭിഷിക്ത അടിമകളുടെ രാജ്യത്തിൽ സജീവമായി ഭരിക്കാൻ തുടങ്ങി. എങ്ങനെ? പരിശുദ്ധാത്മാവും ദൂതൻമാരും ഒരു ദൃശ്യ ഭരണസംഘവും മുഖേന. അപ്പോസ്തലനായ പൗലോസ് സൂചിപ്പിച്ചതുപോലെ, ദൈവം ‘അഭിഷിക്തരെ ഇരുട്ടിന്റെ അധികാരത്തിൽനിന്നു വിടുവിക്കുകയും തന്റെ സ്നേഹപുത്രന്റെ രാജ്യത്തിലേക്കു മാററുകയും ചെയ്തു.’—കൊലോസ്യർ 1:13-18; പ്രവൃത്തികൾ 2:33, 42; 15:2; ഗലാത്യർ 2:1, 2; വെളിപ്പാട് 22:16.
2. ക്രിസ്തു 1914 മുതൽ ഏതു വലിപ്പമേറിയ രാജ്യത്തിൽ ഭരിച്ചുതുടങ്ങി?
2 “ജനതകളുടെ നിയമിത കാലങ്ങളുടെ” അവസാനത്തിങ്കൽ യഹോവ ക്രിസ്തുവിന്റെ രാജകീയ അധികാരത്തെ വർദ്ധിപ്പിക്കുകയും അതു ക്രിസ്തീയസഭക്കുമതീതമായി വിപുലപ്പെടുത്തുകയും ചെയ്തു. (ലൂക്കോസ് 21:24) അതെ, 1914 എന്ന വർഷത്തിൽ ദൈവം തന്റെ പുത്രന് “ജനതകളുടെ” മേൽ, സകല മനുഷ്യവർഗ്ഗവുമാകുന്ന “ലോകരാജ്യ”ത്തിൻമേൽ, രാജകീയാധികാരം കൊടുത്തു.—സങ്കീർത്തനം 2:6-8; വെളിപ്പാട് 11:15.
“തന്റെ സകല സ്വത്തുക്കളിൻമേലും” നിയമിക്കപ്പെടുന്നു
3, 4. (എ) മൈനാകളെ സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തത്തിൽ, കുലീനജാതനായ മനുഷ്യനാൽ പ്രതിനിധാനംചെയ്യപ്പെട്ടതാർ? (ബി) ഏതു രാജ്യവികാസങ്ങൾ 1918ലും 1919ലും സംഭവിച്ചു?
3 കുലീനജാതനായ ഒരു മനുഷ്യനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം ഇവിടെ ശ്രദ്ധാർഹമാണ്. (ലൂക്കോസ് 19:11-27) രാജകീയാധികാരം പ്രാപിക്കാൻ വിദേശത്തേക്കു യാത്രപോകുന്നതിനു മുമ്പ് ആ മനുഷ്യൻ തന്റെ അടിമകൾക്ക് പണം (മൈനാകൾ) കൊടുത്തു, അതുകൊണ്ട് അവർ പ്രവർത്തിക്കണമായിരുന്നു. ക്രിസ്തുവിനെ പ്രതിനിധാനംചെയ്യുന്ന ഈ മനുഷ്യൻ മടങ്ങിവന്നപ്പോൾ “താൻ വെള്ളിപ്പണം കൊടുത്തിരുന്ന ഈ അടിമകൾ വ്യാപാരപ്രവർത്തനത്താൽ എന്തു നേടിയിരുന്നുവെന്ന് തിട്ടപ്പെടുത്താൻ” തന്റെ മുമ്പാകെ അവരെ വിളിച്ചുവരുത്തി. (ലൂക്കോസ് 19:15) യേശു രാജകീയാധികാരം നേടിയശേഷം ഇത് എങ്ങനെ പ്രവർത്തനത്തിലായി?
4 സിംഹാസനസ്ഥനാക്കപ്പെട്ടിരുന്ന യേശുക്രിസ്തു നേരത്തെ ക്രൈസ്തവലോകത്തിലെ സഭകൾ വിട്ട് തങ്ങളുടെ യജമാനന്റെ ഭൗമികതാല്പര്യങ്ങളെ പരിപാലിക്കുന്നതിൽ തിരക്കോടെ ഏർപ്പെട്ടിരുന്ന ഒരു ചെറിയ സംഘം ക്രിസ്ത്യാനികളെ 1918ൽ കണ്ടെത്തി. തീകൊണ്ടെന്നപോല അവരെ ശുദ്ധീകരിച്ച ശേഷം യേശു 1919-ൽ തന്റെ അടിമകൾക്ക് വർദ്ധിച്ച അധികാരം കൊടുത്തു. (മലാഖി 3:1-4; ലൂക്കോസ് 19:16-19) അവൻ അവരെ “തന്റെ സകല സ്വത്തുക്കളിൻമേലും” നിയമിച്ചു—ലൂക്കോസ് 12:42-44.
“ഉചിതമായ സമയത്തെ ആഹാരവിഹിതം”
5, 6. (എ) ക്രിസ്തുവിന്റെ ഗൃഹവിചാരകന് ഏതു വിപുലീകൃത നിയമനം ലഭിച്ചു? (ബി) 1914നു ശേഷം ഏതു പ്രവചനങ്ങൾ നിവൃത്തിയേറേണ്ടതായിരുന്നു, ഗൃഹവിചാരകവർഗ്ഗം അവയുടെ നിവൃത്തിയിൽ എങ്ങനെ സജീവമായി പങ്കെടുക്കേണ്ടിയിരുന്നു?
5 വാഴ്ചനടത്തുന്ന രാജാവായ യേശുക്രിസ്തു ഭൂമിയിലെ തന്റെ ഗൃഹവിചാരകന് ഒരു വിപുലീകൃത നിയമനം കൊടുത്തു. അഭിഷിക്തക്രിസ്ത്യാനികൾ ഭൂമിയിലെ സകല ജനങ്ങളുടെയുംമേൽ ഭരിക്കാൻ അധികാരപ്പെടുത്തപ്പെട്ട ഒരു രാജാവിനു പകരമുള്ള ദൈവത്തിന്റെ “സ്ഥാനപതികളാ”യിരിക്കേണ്ടതായിരുന്നു. (2 കൊരിന്ത്യർ 5:20; ദാനിയേൽ 7:14) അവരുടെ കൂട്ടായ ഉത്തരവാദിത്തം മേലാൽ ക്രിസ്തുവിന്റെ അഭിഷിക്ത സേവകൻമാരുടെ സംഘത്തിന് “ഉചിതമായ സമയത്തെ അവരുടെ ആഹാരവിഹിതം” കൊടുക്കുകയെന്നതു മാത്രമായിരുന്നില്ല. (ലൂക്കോസ് 12:42) അവർ ഇപ്പോൾ 1914ലെ രാജ്യസ്ഥാപനത്തിനുശേഷം നിവൃത്തിയാകാനുള്ള പ്രവചനങ്ങളുടെ നിവൃത്തിയിൽ ഒരു സജീവപങ്കു വഹിക്കണമായിരുന്നു
6 യഥാർത്ഥനടപടിയിൽ ഇത് എന്തർത്ഥമാക്കി? അത് ‘രാജ്യത്തിന്റെ ഈ സുവാർത്തയുടെ സകല നിവസിതഭൂമിയിലെയും പ്രസംഗത്തെ’ വികസിപ്പിക്കുന്നതിനെ അർത്ഥമാക്കി. (മത്തായി 24:14) തന്നെയുമല്ല, അത് സാത്താന്റെ ദുഷ്ടവ്യവസ്ഥിതിക്കും അതിന്റെ പിന്തുണക്കാർക്കുമെതിരായ ശക്തമായ ന്യായവിധിദൂതുകൾ പ്രസിദ്ധമാക്കുന്നതിനെയും അർത്ഥമാക്കി. ഇതിന് ‘ജനതകളെ ഇളക്കു’ന്ന ഫലമുണ്ടായിരുന്നു. അങ്ങനെ “അഭികാമ്യർ,” ക്രിസ്തുവിന്റെ “വേറെ ആടുകൾ,” വന്നുതുടങ്ങി. (ഹഗ്ഗായി 2:7; യോഹന്നാൻ 10:16) 1935 മുതൽ “മഹാപുരുഷാരം” യഹോവയുടെ ലോകവ്യാപകമായ സ്ഥാപനത്തിലേക്കു കൂട്ടമായി വരാൻതുടങ്ങി. (വെളിപ്പാട് 7:9, 10) ഇത് സംഘടനയിൽ ക്രമാനുഗതമായ അഭിവൃദ്ധികൾ ആവശ്യമാക്കിത്തീർത്തു. പ്രതീകാത്മകമായി പറഞ്ഞാൽ, കല്ലുകൾക്കു പകരം ഇരുമ്പും മരത്തിനു പകരം ചെമ്പും ഇരുമ്പിനു പകരം വെള്ളിയും ചെമ്പിനു പകരം സ്വർണ്ണവും വെക്കണമായിരുന്നു. (യെശയ്യാവ് 60:17) ഇതെല്ലാം 1919 മുതൽ യേശുക്രിസ്തുവിന്റെ സജീവവും സൂക്ഷ്മവുമായ മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ നടന്നിരിക്കുന്നു. അവൻ തന്റെ സകല ഭൗമിക രാജ്യതാല്പര്യങ്ങളും അഥവാ സ്വത്തുക്കളും തന്റെ വിശ്വസ്ത അടിമവർഗ്ഗത്തെയും അതിന്റെ ഭരണസംഘത്തെയും ഭരമേൽപ്പിച്ചിരിക്കുന്നു.
7. ഗൃഹവിചാരകന്റെ വർദ്ധിച്ച ഉത്തരവാദിത്തങ്ങളിൽ എന്ത് ഉൾപ്പെട്ടിരുന്നു?
7 യജമാനന്റെ അടിമയുടെമേൽ അഥവാ ഗൃഹവിചാരകന്റെ മേൽ നിക്ഷിപ്തമായ വർദ്ധിച്ച ഉത്തരവാദിത്തഭാരത്തിൽ തീവ്രമായ എഴുത്തും പ്രസാധനപ്രവർത്തനങ്ങളും ഉൾപ്പെട്ടിരുന്നുവെന്ന് നമുക്ക് അനായാസം മനസ്സിലാക്കാൻ കഴിയും. വീക്ഷാഗോപുരത്തിൽ ഉചിതമായ സമയത്ത് ക്രമമായി ആത്മീയ ആഹാരവിഹിതം പ്രസിദ്ധപ്പെടുത്തണമായിരുന്നു. “വീട്ടുകാരെ” പരിപുഷ്ടിപ്പെടുത്തുന്നതിനു പുറമെ, പൊതുജനതാല്പര്യം ഉണർത്താൻ 1919-ൽ സ്വർണ്ണയുഗം (പിൽക്കാലത്ത് ആശ്വാസവും പിന്നീട് ഉണരുക!യും ആയിത്തീർന്ന ഒരു കൂട്ടുമാസിക) പ്രസിദ്ധീകരിച്ചുതുടങ്ങി. (മത്തായി 24:45) ധാരാളം പുസ്തകങ്ങളും ചെറുപുസ്തകങ്ങളും ലഘുലേഖകളും ഈ വർഷങ്ങളിൽ ഉല്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്.
തുടർച്ചയായ പരിഷക്കരണങ്ങൾ
8. ഭരണസംഘത്തിലെ അംഗങ്ങൾ ആദ്യം ആരായി തിരിച്ചറിയപ്പെട്ടിരുന്നു, വാച്ച്ററവർ 1944ൽ ഏതു പ്രസ്താവന ചെയ്തു?
8 ഈ “അന്ത്യകാലത്ത്” പിന്തിരിഞ്ഞുനോക്കുമ്പോൾ ഭരണസംഘത്തിലെ അംഗങ്ങൾ ആദ്യം വാച്ച്ററവർ സൊസൈററിയുടെ എഡിറേറാറിയൽ സ്ററാഫിനോട് അടുത്തു ബന്ധപ്പെട്ടിരുന്നതിൽ നാം അതിശയിക്കുന്നില്ല. (ദാനിയേൽ 12:4) 1944 നവംബർ 1-ൽ ഇംഗ്ലീഷ്വീക്ഷാഗോപുരത്തിൽ പ്രസിദ്ധപ്പെടുത്തിയ “ഇന്നത്തെ ദിവ്യാധിപത്യ ക്രമീകരണം” എന്ന ലേഖനം ഇങ്ങനെ പ്രസ്താവിച്ചു: “ന്യായമായി, വെളിപ്പെടുത്തപ്പെട്ട ബൈബിൾ സത്യങ്ങളുടെ പ്രസിദ്ധീകരണം ഭരമേൽപ്പിക്കപ്പെട്ടവർ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കാനും, വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന മററുള്ളവരിലേക്ക് ഈ വെളിപ്പെടുത്തപ്പെട്ട സത്യങ്ങൾ പരത്തുന്നതിൽ ഒററക്കെട്ടായി സേവിക്കാനും ആഗ്രഹിച്ച എല്ലാവരെയും നയിക്കാനുള്ള കർത്താവിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണസംഘമായി വീക്ഷിക്കപ്പെട്ടു.”
9. ഭരണസംഘം പിന്നീട് ആരായി തിരിച്ചറിയപ്പെട്ടു, എന്തുകൊണ്ട്?
9 മാസികകളും മററു ബൈബിൾപഠനസഹായികളും പ്രസിദ്ധപ്പെടുത്തുന്നതിൽ ഉൾപ്പെട്ടിരുന്ന നിയമപരമായ വ്യവസ്ഥകളുണ്ടായിരുന്നു. അതുകൊണ്ട്, യു. എസ്. എ. യിലെ പെൻസിൽവേനിയാ സംസ്ഥാനത്ത് വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി സ്ഥാപിക്കപ്പെടുകയും രജിസ്ററർ ചെയ്യപ്പെടുകയും ചെയ്തു. വർഷങ്ങളിൽ ദൃശ്യമായ ഭരണസംഘം ഭൂവ്യാപകമായുള്ള കർത്താവിന്റെ ജനത്തിന് ആവശ്യമായിരുന്നതും അവരാൽ ഉപയോഗിക്കപ്പെട്ടിരുന്നതുമായ ബൈബിൾപഠനസഹായികൾ പ്രസിദ്ധപ്പെടുത്താൻ സ്ഥാപിതമായ ഈ കോർപ്പറേഷന്റെ ഏഴംഗ ബോർഡ് ഓഫ് ഡയറക്ടേഴ്സായി തിരിച്ചറിയപ്പെട്ടിരുന്നു.
10, 11. ആയിരത്തിത്തൊള്ളായിരത്തിപ്പതിനാലിൽ ഏതു പരിഷ്ക്കരണങ്ങൾ നടന്നു, വീക്ഷാഗോപുരത്തിൽ ഇതുസംബന്ധിച്ച് എന്തു പ്രസ്താവന ചെയ്യപ്പെട്ടു?
10 സൊസൈററിയുടെ ഏഴു ഡയറക്ടർമാർ വിശ്വസ്ത ക്രിസ്ത്യാനികളായിരുന്നു. എന്നാൽ ഒരു നിയമപരമായ കോർപ്പറേഷനിലെ അവരുടെ ധർമ്മം, ഭരണസംഘത്തിലെ അവരുടെ സ്ഥാനങ്ങൾ വാച്ച് ററവർ സൊസൈററിയുടെ നിയമപരമായ അംഗങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നതിനോടു കടപ്പെട്ടിരിക്കുന്നതായി സൂചിപ്പിക്കുമായിരുന്നു. തന്നെയുമല്ല, നിയമത്താൽ അങ്ങനെയുള്ള അംഗത്വവും അതിന്റെ വോട്ടിംഗ് പദവികളും ആദ്യം അനുവദിക്കപ്പെട്ടിരുന്നത് സൊസൈററിക്ക് സംഭാവനനൽകിയിരുന്ന ചിലർക്കു മാത്രമായിരുന്നു. ഈ ക്രമീകരണം മാറണമായിരുന്നു. ഇത് 1944 ഒക്ടോബർ 2ന് നടത്തപ്പെട്ട വാച്ച്ററവർ സൊസൈററിയുടെ പെൻസിൽവേനിയാ കോർപ്പറേഷന്റെ വാർഷികമീററിംഗിൽ മാററപ്പെട്ടു. മേലാൽ അംഗത്വം ഒരു സാമ്പത്തികാടിസ്ഥാനത്തിലായിരിക്കാത്ത വിധം സൊസൈററിയുടെ നിയമങ്ങൾ പരിഷ്ക്കരിക്കപ്പെട്ടു. അംഗങ്ങൾ യഹോവയുടെ വിശ്വസ്തദാസൻമാരിൽനിന്ന് തെരഞ്ഞെടുക്കപ്പെടും, ഇവരിൽ ബ്രൂക്ക്ളിൻ ന്യൂയോർക്കിലെ സൊസൈററിയുടെ ഹെഡ്ക്വാർട്ടേഴ്സിലും ലോകത്തിലെങ്ങുമുള്ള അതിന്റെ ബ്രാഞ്ചുകളിലും മുഴുസമയവും സേവിക്കുന്ന അനേകർ ഉൾപ്പെടാനിടയായിട്ടുണ്ട്.
11 ഈ പരിഷ്ക്കാരത്തെ സംബന്ധിച്ച് റിപ്പോർട്ടുചെയ്തുകൊണ്ട് 1944 നവംബർ 1ലെ വാച്ച്ററവർ ഇങ്ങനെ പ്രസ്താവിച്ചു: “സാമ്പത്തികസംഭാവനകളിൽ പ്രതിനിധാനം ചെയ്യപ്പെടുന്ന പണത്തിന് നിർണ്ണായകസ്വാധീനം ഉണ്ടായിരിക്കരുത്, യഥാർത്ഥത്തിൽ ഭൂമിയിലെ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിന്റെ നികത്തലുമായി യാതൊരു ബന്ധവും അതിന് ഉണ്ടായിരിക്കരുത്. . . . യഹോവയാം ദൈവത്തിൽനിന്ന് ക്രിസ്തുയേശുവിലൂടെ താഴേക്കു വരുന്ന പ്രവർത്തനനിരതമായ ശക്തിയായ പരിശുദ്ധാത്മാവാണ് കാര്യം നിശ്ചയിക്കുകയും വഴിനടത്തുകയും ചെയ്യേണ്ടത്.”
ഒരു ഡയറക്ടർബോർഡിൽനിന്നു വ്യത്യസ്തം
12. ഭരണസംഘത്തിന്റെ നടത്തിപ്പിലുള്ള പരിഷ്ക്കരണങ്ങളെ യഹോവ അനുഗ്രഹിച്ചുവെന്ന് എന്തു പ്രകടമാക്കുന്നു?
12 പിന്നീടുള്ള ദശകങ്ങളിലെ പ്രസംഗവേലയുടെ പുരോഗതി ഭരണസംഘത്തെ സംബന്ധിച്ച ഗ്രാഹ്യത്തിലെ മേല്പറഞ്ഞ പരിഷ്ക്കാരങ്ങളെ യഹോവ അനുഗ്രഹിച്ചുവെന്നു തെളിയിക്കുന്നു. (സദൃശവാക്യങ്ങൾ 10:22) എന്തിന്, ഭൂമിയിലെമ്പാടുമുള്ള രാജ്യഘോഷകരുടെ എണ്ണം 1944-ലെ 1,30,000ത്തിലേതിലും കുറഞ്ഞ സംഖ്യയിൽനിന്ന് 1970ലെ 14,83,430ലേക്കു കുതിച്ചുയർന്നു! എന്നാൽ കൂടുതലായ പരിഷ്ക്കാരങ്ങൾ വരാനിരിക്കുകയായിരുന്നു.
13. (എ) ഭരണസംഘത്തെ സംബന്ധിച്ച അവസ്ഥ 1971വരെ എന്തായിരുന്നു? (ബി) 1971ലെ സൊസൈററിയുടെ വാർഷികമീററിംഗിൽ എന്തു സംഭവിച്ചു?
13 ആയിരത്തിത്തൊള്ളായിരത്തി എഴുപത്തൊന്നുവരെ ഭരണസംഘത്തിൽപെട്ടവർ പിന്നെയും പെൻസിൽവേനിയായിലെ വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ ഡയറക്ടർബോർഡിലെ ഏഴംഗങ്ങളായി തിരിച്ചറിയപ്പെട്ടിരുന്നു. ലോകത്തിലെങ്ങുമുള്ള സൊസൈററിയുടെ ബ്രാഞ്ചുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങൾ ചെയ്യുന്നതിനുള്ള ഉത്തരവാദിത്തത്തിന്റെ മുഖ്യഭാരം വഹിച്ചിരുന്നത് സൊസൈററിയുടെ പ്രസിഡണ്ടായിരുന്നു. എന്നാൽ 1971 ഒക്ടോബർ 1ൽ നടത്തപ്പെട്ട വാർഷികയോഗത്തിൽ യുഗപ്പിറവിയെ കുറിക്കുന്ന പ്രസംഗങ്ങൾ ചെയ്യപ്പെട്ടു. സൊസൈററിയുടെ പ്രസിഡണ്ട് “വിശുദ്ധസ്ഥലത്തെ അതിന്റെ ശരിയായ സ്ഥാനത്തു വരുത്തുന്നു” എന്ന വിഷയത്തെ ആസ്പദമാക്കിയും വൈസ്പ്രസിഡണ്ട് “ഒരു നിയമപരമായ കോർപ്പറേഷനിൽനിന്നു വ്യത്യസ്തമായ ഒരു ഭരണസംഘം” എന്ന വിഷയത്തെ ആസ്പദമാക്കിയും പ്രസംഗിച്ചു. ഭരണസംഘവും നിയമപരമായ കോർപ്പറേഷനും തമ്മിൽ എന്തു വ്യത്യാസമുണ്ട്?
14. ഒരു നിയമപരമായ കോർപ്പറേഷനും ഭരണസംഘവും തമ്മിൽ ഏതു വ്യത്യാസം സ്ഥിതിചെയ്യുന്നു?
14 നേരത്തെ പറഞ്ഞതുപോലെ, പെൻസിൽവേനിയായിലെ വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിക്ക് ഏഴംഗങ്ങളിൽ പരിമിതപ്പെട്ടിരിക്കുന്ന ഒരു ഡയറക്ടർബോർഡുണ്ട്. ഈ സമർപ്പിത ക്രിസ്തീയ പുരുഷൻമാർ ഭൂരിപക്ഷവും അഭിഷിക്തക്രിസ്ത്യാനികളല്ലാത്ത മൊത്തം 500ൽ കവിയാത്ത കോർപ്പറേഷൻ അംഗങ്ങളാൽ 3 വർഷ കാലഘട്ടങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നു. തന്നെയുമല്ല, കോർപ്പറേഷന്റെ അസ്തിത്വം ഒരു നിശ്ചിത സ്ഥലത്തെ ഹെഡ്ക്വാർട്ടേഴ്സോടുകൂടിയ, ശുദ്ധമേ നിയമപരമായ ഒന്നാകയാൽ അതിന് കൈസറാൽ, അതായത്, രാഷ്ട്രത്താൽ, പിരിച്ചുവിടപ്പെടാൻ കഴിയും. (മർക്കോസ് 12:17) എന്നിരുന്നാലും, ഭരണസംഘം ഒരു നിയമപരമായ സംവിധാനമല്ല. അതിലെ അംഗങ്ങൾ തെരഞ്ഞെടുക്കപ്പെടുന്നവരല്ല. അവർ യഹോവയാം ദൈവത്തിന്റെയും യേശുക്രിസ്തുവിന്റെയും മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ പരിശുദ്ധാത്മാവു മുഖാന്തരം നിയമിക്കപ്പെടുന്നവരാണ്. (പ്രവൃത്തികൾ 20:28 താരതമ്യപ്പെടുത്തുക.) മാത്രവുമല്ല, ഭരണസംഘത്തിൽപെട്ടവർ നിശ്ചിത ഭൂമിശാസ്ത്രപരമായ സ്ഥാനത്തോ ഹെഡ്ക്വാർട്ടേഴ്സിലൊപെട്ടവരായിരിക്കാൻ യാതൊരു കടപ്പാടുമില്ലാത്ത ആത്മാഭിഷിക്തരായ പുരുഷൻമാരാണ്.
15. ഡിസംബർ15, 1971ലെ വാച്ച്ററവറിൽ സ്ഥാപനത്തെസംബന്ധിച്ച് ഏതു പ്രസ്താവന ചെയ്യപ്പെട്ടു, ആധുനികനാളിലെ ഭരണസംഘത്തെ സംബന്ധിച്ച് എന്തു പറയാൻ കഴിയും?
15 ഗ്രാഹ്യത്തിലെ ഈ പരിഷ്ക്കരണങ്ങൾ സംബന്ധിച്ച് 1971 ഡിസംബർ 15ലെ വാച്ച്ററവർ ഇങ്ങനെ പറയുകയുണ്ടായി: “ഇത് ഒരൊററ മമനുഷ്യന്റെ മതസ്ഥാപനമല്ലെന്നും അതിന് ആത്മാഭിഷിക്ത ക്രിസ്ത്യാനികളുടെ ഒരു ഭരണസംഘമുണ്ടെന്നും യഹോവയുടെ സാക്ഷികൾ നന്ദിപൂർവം ഗ്രഹിക്കുകയും തറപ്പിച്ചുപ്രസ്താവിക്കുകയും ചെയ്യുന്നു.” അഭിഷിക്ത അടിമവർഗ്ഗത്തിന്റെയും ദശലക്ഷക്കണക്കിനുള്ള വേറെ ആടുകളുടെ ഇടയിലെ അവരുടെ കൂട്ടാളികളുടെയും ഭരണസംഘം അതിന്റെ മേൽവിചാരകജോലി നിർവഹിക്കാൻ തുടർച്ചയായി സജ്ജമാക്കപ്പെട്ടിരിക്കുന്നു.
16. ക്രിസ്തുവിന്റെ ഭൗമികസ്വത്തുക്കൾ 1971മുതൽ വർദ്ധിച്ചിരിക്കുന്നതെങ്ങനെ, ഭരണസംഘത്താൽ പ്രതിനിധാനംചെയ്യപ്പെടുന്ന വിശ്വസ്തനും വിവേകിയുമായ അടിമയുടെ പരിപാലനത്തിന് അവൻ ഭരമേല്പിച്ചിരിക്കുന്ന അവയിൽ ചിലതേവ?
16 രാജാവായ യേശുക്രിസ്തുവിന്റെ ഭൗമികസ്വത്തുക്കൾ തുടർച്ചയായി വർദ്ധിച്ചിരിക്കുന്നു. 1971 മുതൽ യഹോവയുടെ സാക്ഷികളുടെ എണ്ണം 16,00,000ത്തിനു താഴെനിന്ന് 1989ലെ 37,00,000ത്തിൽപരം എന്ന അത്യുച്ചത്തിലേക്കു കുതിച്ചുയർന്നു. ദൈവാനുഗ്രഹത്തിന്റെ എന്തോരു തെളിവ്! (യെശയ്യാവ് 60:22) ഈ വളർച്ച സൊസൈററിയുടെ ഹെഡ്ക്വാർട്ടേഴ്സിലെയും അതിന്റെ ബ്രാഞ്ചുകളിലെയും സൗകര്യങ്ങളുടെ വികസിപ്പിക്കലും ഉല്പാദന, വിതരണ, രീതികളുടെ ആധുനീകരണവും ആവശ്യമാക്കിത്തീർത്തു. അത് ഭൂമിയിലുടനീളം അനേകം രാജ്യഹാളുകളുടെയും സമ്മേളനഹാളുകളുടെയും നിർമ്മാണത്തിൽ കലാശിച്ചിരിക്കുന്നു. ഈ കാലത്തെല്ലാം ഭരണസംഘം പ്രസംഗവേലയുടെ മേൽനോട്ടം വഹിക്കുന്നതിന്റെയും ബൈബിൾപഠനവിവരങ്ങളുടെ ഉല്പാദനത്തിന്റെയും ബ്രാഞ്ചുകളിലും ഡിസ്ട്രിക്ടുകളിലും സർക്കിട്ടുകളിലും സഭകളിലും മേൽവിചാരകൻമാരെ നിയമിക്കുന്നതിന്റെയും ഉത്തരവാദിത്തം തുടർന്നു നിറവേററിയിരിക്കുന്നു. ഭരണസംഘത്താൽ പ്രതിനിധാനംചെയ്യപ്പെടുന്ന വിശ്വസ്തനും വിവേകിയുമായ അടിമയുടെ പരിപാലനത്തിനായി ക്രിസ്തു ഭരമേല്പിച്ചിരിക്കുന്ന രാജ്യതാല്പര്യങ്ങളാണിവ.
17. മേൽവിചാരണയിലെ കൂടുതലായ എന്തു പരിഷ്ക്കരണങ്ങൾ 1971ലും 1974ലും 1976ലും വരുത്തപ്പെട്ടു?
17 ഒന്നാം നൂററാണ്ടിലെ ഭരണസംഘം യേശുവിന്റെ അപ്പോസ്തലൻമാരെക്കാൾ കൂടുതൽ പേരെ ഉൾപ്പെടുത്താൻതക്കവണ്ണം വിപുലീകരിക്കപ്പെട്ടു. പരിച്ഛേദനയുടെ വിവാദപ്രശ്നം തീരുമാനിക്കപ്പെട്ടപ്പോൾ, തെളിവനുസരിച്ച് ആ സംഘത്തിൽ “അപ്പോസ്തലൻമാരും യരൂശലേമിലെ പ്രായമേറിയ പുരുഷൻമാരും” ഉൾപ്പെട്ടിരുന്നു. (പ്രവൃത്തികൾ 15:1, 2) സമാനമായി, 1971ലും വീണ്ടും 1974ലും ഭരണസംഘം വിപുലീകരിക്കപ്പെട്ടു. തങ്ങളുടെ മേൽവിചാരണവേലയെ സുകരമാക്കുന്നതിന് ഭരണസംഘം 1976 ജനുവരി 1ന് പ്രവർത്തിച്ചുതുടങ്ങാൻ അഞ്ചു കമ്മിററികൾക്ക് ഏർപ്പാടുചെയ്തു. ഓരോ കമ്മിററിയും മൂന്നു മുതൽ ആറുവരെ അംഗങ്ങൾ ഉൾപ്പെടുന്നതാണ്, അവരിൽ ഓരോരുത്തർക്കും പരിചിന്തിക്കപ്പെടുന്ന കാര്യങ്ങളിൽ തുല്യമായ അഭിപ്രായപ്രകടനസ്വാതന്ത്ര്യം ഉണ്ട്. ഓരോ കമ്മിററിയുടെയും അദ്ധ്യക്ഷൻ ഒരു വർഷത്തേക്കു സേവിക്കുന്നു. ഭരണസംഘത്തിലെ വ്യക്തികളായ അംഗങ്ങൾ ഒന്നോ അധികമോ കമ്മിററികളിൽ സേവിക്കുന്നു. ഈ അഞ്ചു കമ്മിററികളിൽ ഓരോന്നും ക്രിസ്തുവിന്റെ ഭൗമികസ്വത്തുക്കളുടെ ഒരു പ്രത്യേകവശത്തിനു വിശേഷാൽ ശ്രദ്ധകൊടുക്കുന്നു. ആറാമത്തെ കമ്മിററിയായ അദ്ധ്യക്ഷകമ്മിററി അടിയന്തിരപ്രശ്നങ്ങൾ കൈകാര്യംചെയ്യുന്നു—അതിലെ അംഗത്വം ഓരോ വർഷവും പരിവർത്തനംചെയ്യുന്നു.
ഭരണസംഘത്തോടു സജീവസഹകരണം
18. ഭരണസംഘം പ്രവർത്തിക്കുന്നതെങ്ങനെ, അതിനോടുള്ള നമ്മുടെ സഹകരണത്തെ പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഒരു മാർഗ്ഗമേത്?
18 ഭരണസംഘത്തിന്റെ കമ്മിററികൾ പ്രധാനപ്പെട്ട കാര്യങ്ങൾ പുനരവലോകനംചെയ്യുന്നതിന് പ്രതിവാരമീററിംഗുകൾ നടത്തുകയും പ്രാർത്ഥനാപൂർവകമായ പരിചിന്തനത്തിനുശേഷം തീരുമാനങ്ങളെടുക്കുകയും ഭാവി ദിവ്യാധിപത്യപ്രവർത്തനത്തിനുവേണ്ടി ആസൂത്രണംചെയ്യുകയും ചെയ്യുന്നു. നേരത്തെ കണ്ടതുപോലെ, തീരുമാനം ആവശ്യമായിരുന്ന ഒരു ഘനമായ പ്രശ്നം പരിചിന്തനത്തിനുവേണ്ടി ഒന്നാം നൂററാണ്ടിലെ ഭരണസംഘത്തിനു വിട്ടുകൊടുക്കപ്പെട്ടുവെന്ന് പ്രവൃത്തികൾ 15-ാം അദ്ധ്യായം പ്രകടമാക്കുന്നു. ഇന്നും സമാനമായി പ്രധാനപ്പെട്ട പ്രശ്നങ്ങൾ മുഴു ഭരണസംഘത്തിനും വിട്ടുകൊടുക്കുന്നു, അത് വാരംതോറുമോ ആവശ്യമുള്ളപ്പോൾ കൂടെക്കൂടെയോ കുടിവരുന്നു. ഇപ്പോൾ 12 പേരടങ്ങിയ ഭരണസംഘം തിരുവെഴുത്തുകളിലൂടെയും പ്രാർത്ഥനമുഖേനയും യഹോവയാം ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശം തേടുന്നു. ഭരണസംഘവുമായുള്ള നമ്മുടെ സഹകരണത്തെ നാം പ്രതിഫലിപ്പിക്കുന്ന ഒരു വിധം ഈ പ്രത്യേക നിയമനമുള്ളവരെ നമ്മുടെ ദൈനംദിനപ്രാർത്ഥനകളിൽ ഓർക്കുകയാണ്.—റോമർ 12:12.
19. ഭരണസംഘത്തിന്റെ നിർദ്ദേശങ്ങൾ സഭകളിലെത്തുന്നതെങ്ങനെ?
19 ഭരണസംഘത്തിന്റെ നിർദ്ദേശങ്ങളും തീരുമാനങ്ങളും സഭകളിലെത്തുന്നതെങ്ങനെയാണ്? ഒന്നാം നൂററാണ്ടിലെ ഭരണസംഘത്തിലെ അംഗങ്ങൾ ദൈവാത്മാവിന്റെ സഹായത്തോടെ തീരുമാനങ്ങളിലെത്തിയശേഷം അവർ സഭകളിലേക്ക് ഒരു ലേഖനം അയച്ചു. (പ്രവൃത്തികൾ 15:22-29) എന്നിരുന്നാലും, ഇന്ന് മുഖ്യമാർഗ്ഗം ക്രിസ്തീയപ്രസിദ്ധീകരണങ്ങളാണ്.
20. (എ) 1976ൽ സ്ഥാപനപരമായി കൂടുതലായി എന്തു പരിഷ്ക്കരണങ്ങൾ വരുത്തപ്പെട്ടു? (ബി) ബ്രാഞ്ചുകമ്മിററികൾ ഭരണസംഘത്തോടു സഹകരിക്കുന്നതെങ്ങനെ?
20 ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയാറ് ഫെബ്രുവരി 1 മുതൽ വാച്ച്ററവർ സൊസൈററിയുടെ ബ്രാഞ്ചുകളിലോരോന്നിലും ഭരണസംഘത്താൽ നിയമിക്കപ്പെടുന്ന പ്രാപ്തിയുള്ള പുരുഷൻമാരടങ്ങിയ ഒരു ബ്രാഞ്ചുകമ്മിററിയുണ്ട്. ഒരു രാജ്യത്തിലെയോ ബ്രാഞ്ചിന്റെ മേൽനോട്ടത്തിൻകീഴിലുള്ള രാജ്യങ്ങളിലെയോ, ഭരണസംഘത്തിന്റെ പ്രതിനിധികളെന്ന നിലയിൽ ഈ സഹോദരൻമാർ വിശ്വസ്തരും ഭക്തരുമായ പുരുഷൻമാർ ആയിരിക്കണം. ഇത് പുരാതന ഇസ്രായേൽജനത്തെ ന്യായം വിധിക്കാൻ മോശയെ സഹായിച്ച പ്രാപ്തിയും ദൈവഭയവുമുണ്ടായിരുന്ന വിശ്വാസയോഗ്യരായ പുരുഷൻമാരെക്കുറിച്ചു നമ്മെ ഓർപ്പിക്കുന്നു. (പുറപ്പാട് 18:17-26) ബ്രാഞ്ചുകമ്മിററിയിലെ അംഗങ്ങൾ സൊസൈററിയുടെ പുസ്തകങ്ങളും മാസികകളും നമ്മുടെ രാജ്യശുശ്രൂഷയും, അതുപോലെതന്നെ പൊതുവായ എഴുത്തുകളും, സ്ഥലപരമായ പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്ന പ്രത്യേക എഴുത്തുകളും മുഖേന ലഭിക്കുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നു. ബ്രാഞ്ചുകമ്മിററികൾ ഓരോ രാജ്യത്തെയും വേലയുടെ പുരോഗതിയെക്കുറിച്ചും സംജാതമാകാവുന്ന പ്രശ്നങ്ങളെക്കുറിച്ചും ഭരണസംഘത്തിന് നാളിതുവരെയുള്ള അറിവുകൊടുക്കുന്നു. ലോകത്തിലെല്ലായിടത്തുംനിന്നുള്ള അത്തരം റിപ്പോർട്ടുകൾ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളിൽ ഏതു വിഷയങ്ങൾ കൈകാര്യംചെയ്യണമെന്നു തീരുമാനിക്കാൻ ഭരണസംഘത്തെ സഹായിക്കുന്നു.
21. സഞ്ചാര മേൽവിചാരകൻമാർ നിയമിക്കപ്പെടുന്നതെങ്ങനെ, അവരുടെ ചുമതലകളിൽ എന്തുൾപ്പെടുന്നു?
21 പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ ബ്രാഞ്ച് കമ്മിററികൾ സർക്കിട്ട് മേൽവിചാരകൻമാരായും ഡിസ്ട്രിക്ററ് മേൽവിചാരകൻമാരായും സേവിക്കാൻ പക്വതയുള്ള ആത്മീയ പുരുഷൻമാരെ ശുപാർശചെയ്യുന്നു. ഭരണസംഘത്താൽ നേരിട്ടു നിയമിക്കപ്പെട്ടശേഷം അവർ സഞ്ചാരമേൽവിചാരകൻമാരായി സേവിക്കുന്നു. ഈ സഹോദരൻമാർ ആത്മീയമായി കെട്ടുപണിചെയ്യാനും ഭരണസംഘത്തിൽനിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾ ബാധകമാക്കാൻ സഹായിക്കുന്നതിനുമായി സർക്കിട്ടുകളെയും സഭകളെയും സന്ദർശിക്കുന്നു. (പ്രവൃത്തികൾ 16:4 താരതമ്യപ്പെടുത്തുക; റോമർ 1:11, 12.) സഞ്ചാരമേൽവിചാരകൻമാർ ബ്രാഞ്ചാഫീസിലേക്ക് റിപ്പോർട്ടുകളയയ്ക്കുന്നു. പരിശുദ്ധാത്മാവിന്റെയും നിശ്വസ്ത തിരുവെഴുത്തുകളുടെയും സഹായത്താൽ അവർ ഭരണസംഘത്താലോ അതിന്റെ പ്രതിനിധികളാലോ ശുശ്രൂഷാദാസൻമാരും മൂപ്പൻമാരുമായി നിയമിക്കപ്പെടുന്നതിന് യോഗ്യതയുള്ള സഹോദരൻമാരെ ശുപാർശചെയ്യുന്നതിൽ സ്ഥലത്തെ മൂപ്പൻമാരുമായി പങ്കുചേരുന്നു.—ഫിലിപ്പിയർ 1:1; തീത്തോസ് 1:5; 1 തിമൊഥെയോസ് 3:1-13; 4:14 താരതമ്യപ്പെടുത്തുക.
22. (എ) സഭാമൂപ്പൻമാർ ഭരണസംഘത്തോടു സഹകരിക്കുന്നതെങ്ങനെ? (ബി) ഈ ദിവ്യാധിപത്യക്രമീകരണത്തെ യഹോവ അനുഗ്രഹിക്കുന്നുണ്ടെന്ന് എന്തു തെളിയിക്കുന്നു?
22 ക്രമത്തിൽ, മൂപ്പൻമാരുടെ സംഘങ്ങളായിരിക്കുന്നവർ ‘തങ്ങൾക്കുതന്നെയും ആരുടെ ഇടയിൽ പരിശുദ്ധാത്മാവു തങ്ങളെ മേൽവിചാരകൻമാരാക്കിവെച്ചിരിക്കുന്നുവോ ആ ആട്ടിൻകൂട്ടം മുഴുവനും ശ്രദ്ധകൊടുക്കുന്നു.’ (പ്രവൃത്തികൾ 20:28) ഈ മേൽവിചാരകൻമാർ വിശ്വസ്തനും വിവേകിയുമായ അടിമയും അതിന്റെ ഭരണസംഘവും മുഖേന യഹോവയിൽനിന്നും യേശുക്രിസ്തുവിൽനിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ വിശ്വസ്തമായി നടപ്പിലാക്കാൻ ശ്രമിക്കുന്നു. യഹോവ ഈ ദിവ്യാധിപത്യക്രമീകരണത്തെ അനുഗ്രഹിക്കുകയാണ്, എന്തുകൊണ്ടെന്നാൽ ‘സഭകൾ വിശ്വാസത്തിൽ സ്ഥിരപ്പെടുന്നതിലും അനുദിനം എണ്ണത്തിൽ പെരുകുന്നതിലും തുടരുകയാണ്.’—പ്രവൃത്തികൾ 16:5.
23. ഭരണസംഘത്തെസംബന്ധിച്ച് എന്തു ചെയ്യാൻ നാം ദൃഢനിശ്ചയമുള്ളവരായിരിക്കണം?
23 യഹോവയാം ദൈവവും യജമാനനായ യേശുക്രിസ്തുവും ഭരണസംഘം മുഖേന ദൈവജനത്തിനുള്ള പിന്തുണ പ്രകടമാക്കുന്നുവെന്നത് എത്ര നല്ലതാണ്! (സങ്കീർത്തനം 94:14) യഹോവയുടെ സ്ഥാപനത്തിന്റെ ഭാഗമെന്ന നിലയിൽ നമുക്ക് അങ്ങനെയുള്ള പിന്തുണയിൽനിന്ന് വ്യക്തിപരമായി പ്രയോജനം കിട്ടുന്നു. (സങ്കീർത്തനം 145:14) ഇത് ദൈവത്തിന്റെ ക്രമീകരണവുമായി സഹകരിക്കുന്നതിനുള്ള നമ്മുടെ തീരുമാനത്തെ ബലിഷ്ഠമാക്കേണ്ടതാണ്. തീർച്ചയായും, “വെള്ളങ്ങൾ സമുദ്രത്തെത്തന്നെ മൂടുന്നതുപോലെ ഭൂമി യഹോവയെക്കുറിച്ചുള്ള പരിജ്ഞാനത്താൽ നിറയു”ന്ന കാലത്തേക്കു നാം മുന്നേറവേ, നാം എല്ലായ്പ്പോഴും യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തോടു സഹകരിക്കുന്നവരായി കാണപ്പെടട്ടെ.—യെശയ്യാവ് 11:9. (w90 3/15)
ഓർത്തിരിക്കേണ്ട മുഖ്യ പോയിൻറുകൾ
◻ ഗൃഹവിചാരകവർഗ്ഗത്തിന് 1919ൽ ഏതു വർദ്ധിച്ച ഉത്തരവാദിത്തങ്ങൾ ലഭിച്ചു?
◻ അനേകം വർഷങ്ങളിൽ ദൃശ്യ ഭരണസംഘം ആരായി തിരിച്ചറിയപ്പെട്ടിരുന്നു?
◻ ഭരണസംഘത്തിലെ അംഗങ്ങളുടെ നിയമനത്തിൽ ക്രമാനുഗതമായ ഏതു പരിഷ്ക്കാരങ്ങൾ വരുത്തപ്പെട്ടു?
◻ ക്രിസ്തു തന്റെ അടിമവർഗ്ഗത്തിനും അതിന്റെ ഭരണസംഘത്തിനും ഭരമേല്പിച്ചിരിക്കുന്ന തന്റെ ഭൗമികസ്വത്തുക്കളിൽ ചിലത് ഏവ?
◻ നമുക്ക് ഭരണസംഘത്തോട് എങ്ങനെ സഹകരിക്കാൻ കഴിയും?
[16, 17 പേജുകളിലെ ചിത്രങ്ങൾ]
വാച്ച് ടവർ സൊസൈററിയുടെ 93 ബ്രാഞ്ചാഫീസുകളിലായി യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണവേലയുടെയും പ്രസംഗവേലയുടെയും മേൽനോട്ടം നിർവ്വഹിക്കുന്നത്, ന്യൂയോർക്കിലെ ബ്രൂക്ക്ളിനിലുള്ള അതിന്റെ ലോക ആസ്ഥാനത്തിലെ ഭരണസംഘമാണ്
ജർമ്മനി
ജപ്പാൻ
സൗത്താഫ്രിക്കാ
ബ്രസീൽ