-
ഭക്ഷണത്തിനുള്ള ക്ഷണം—ആരെയാണു ദൈവം ക്ഷണിക്കുന്നത്?യേശു—വഴിയും സത്യവും ജീവനും
-
-
“ഒരാൾ വലിയൊരു അത്താഴവിരുന്ന് ഒരുക്കി അനേകരെ ക്ഷണിച്ചു. . . . അടിമയെ അയച്ച്, അയാൾ ക്ഷണിച്ചിരുന്നവരോട്, ‘വരൂ, എല്ലാം തയ്യാറാണ് ’ എന്ന് അറിയിച്ചു. എന്നാൽ എല്ലാവരും ഒരുപോലെ ഒഴികഴിവുകൾ പറഞ്ഞുതുടങ്ങി. ആദ്യത്തെയാൾ അടിമയോടു പറഞ്ഞു: ‘ഞാൻ ഒരു വയൽ വാങ്ങി. എനിക്കു പോയി അതൊന്നു കാണണം. എന്നോടു ക്ഷമിക്കൂ.’ മറ്റൊരാൾ പറഞ്ഞു: ‘ഞാൻ അഞ്ചു ജോടി കാളയെ വാങ്ങി. അവ എങ്ങനെയുണ്ടെന്നു നോക്കാൻ പോകുകയാണ്. എന്നോടു ക്ഷമിക്കണം.’ വേറൊരാൾ പറഞ്ഞു: ‘ഞാൻ കല്യാണം കഴിച്ചതേ ഉള്ളൂ. അതുകൊണ്ട് എനിക്കു വരാൻ കഴിയില്ല.’”—ലൂക്കോസ് 14:16-20.
-
-
ഭക്ഷണത്തിനുള്ള ക്ഷണം—ആരെയാണു ദൈവം ക്ഷണിക്കുന്നത്?യേശു—വഴിയും സത്യവും ജീവനും
-
-
യേശു ഇപ്പോൾ പറഞ്ഞ കാര്യം, സ്വർഗരാജ്യത്തിനുവേണ്ടിയുള്ളവരെ ദൈവമായ യഹോവ യേശുക്രിസ്തുവിലൂടെ ക്ഷണിക്കുന്നതിനെ നന്നായി ഉദാഹരിക്കുന്നു. ജൂതന്മാർക്കായിരുന്നു ആദ്യക്ഷണം, പ്രത്യേകിച്ച് മതനേതാക്കന്മാർക്ക്. പക്ഷേ യേശു ശുശ്രൂഷ ചെയ്‌ത കാലത്തെല്ലാം അവരിൽ മിക്കവരും ആ ക്ഷണം നിരസിച്ചു. എന്നാൽ അവർക്കു മാത്രമല്ല ഈ ക്ഷണം വെച്ചുനീട്ടിയത്. ഭാവിയിൽ രണ്ടാമത്തെ ക്ഷണം, താഴേക്കിടയിലുള്ള ജൂതന്മാർക്കും ജൂതമതം സ്വീകരിച്ചവർക്കും വെച്ചുനീട്ടുമെന്നാണു യേശു ഇവിടെ വ്യക്തമാക്കുന്നത്. അതിനു ശേഷം മൂന്നാമത്തേതും അവസാനത്തേതും ആയ ക്ഷണം നൽകുന്നു. ദൈവമുമ്പാകെ ജൂതന്മാർ വിലകെട്ടവരായി കണ്ടിരുന്നവർക്കായിരുന്നു ഈ ക്ഷണം.—പ്രവൃത്തികൾ 10:28-48.
-