വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ‘യഹോവ കരുണയും കൃപയുമുള്ള ദൈവം’
    വീക്ഷാഗോപുരം—1998 | ഒക്‌ടോബർ 1
    • 12, 13. ഇന്നു ചിലർക്കു സുബോ​ധം വരാൻ എന്തെല്ലാം സംഗതി​കൾ സഹായി​ച്ചി​രി​ക്കു​ന്നു? (ചതുരം കാണുക.)

      12 “അപ്പോൾ സുബോ​ധം വന്നിട്ടു അവൻ: എന്റെ അപ്പന്റെ എത്ര കൂലി​ക്കാർ ഭക്ഷണം കഴിച്ചു ശേഷി​പ്പി​ക്കു​ന്നു; ഞാനോ വിശപ്പു​കൊ​ണ്ടു നശിച്ചു​പോ​കു​ന്നു. ഞാൻ എഴു​ന്നേ​ററു അപ്പന്റെ അടുക്കൽ ചെന്നു അവനോ​ടു: അപ്പാ, ഞാൻ സ്വർഗ്ഗ​ത്തോ​ടും നിന്നോ​ടും പാപം ചെയ്‌തി​രി​ക്കു​ന്നു. ഇനി നിന്റെ മകൻ എന്ന പേരിന്നു ഞാൻ യോഗ്യ​നല്ല; നിന്റെ കൂലി​ക്കാ​രിൽ ഒരുത്ത​നെ​പ്പോ​ലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു. അങ്ങനെ അവൻ എഴു​ന്നേ​ററു അപ്പന്റെ അടുക്കൽ പോയി.”—ലൂക്കൊസ്‌ 15:17-20.

  • ‘യഹോവ കരുണയും കൃപയുമുള്ള ദൈവം’
    വീക്ഷാഗോപുരം—1998 | ഒക്‌ടോബർ 1
    • 14. ധൂർത്ത പുത്രൻ എന്തു നിശ്ചയി​ച്ചു​റച്ചു, അങ്ങനെ ചെയ്യു​ന്ന​തിൽ അവൻ താഴ്‌മ പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

      14 എന്നാൽ വഴി തെറ്റി​യ​വർക്ക്‌ തങ്ങളുടെ സ്ഥിതി​വി​ശേഷം സംബന്ധിച്ച്‌ എന്തു ചെയ്യാൻ കഴിയും? യേശു​വി​ന്റെ ഉപമയി​ലെ ധൂർത്ത പുത്രൻ വീട്ടി​ലേക്കു മടങ്ങാ​നും പിതാ​വി​ന്റെ ക്ഷമ യാചി​ക്കാ​നും തീരു​മാ​നി​ച്ചു. “നിന്റെ കൂലി​ക്കാ​രിൽ ഒരുത്ത​നെ​പ്പോ​ലെ എന്നെ ആക്കേണമേ” എന്നു പറയാൻ ധൂർത്ത പുത്രൻ നിശ്ചയി​ച്ചു​റച്ചു. കൂലി​ക്കാ​രൻ ദിവസ​ക്കൂ​ലി​ക്കു പണി എടുക്കു​ന്ന​വ​നാണ്‌. ഒറ്റ ദിവസം​കൊണ്ട്‌ പിരി​ച്ചു​വി​ടാ​വുന്ന കൂലി​ക്കാ​രൻ അടിമ​യെ​ക്കാൾ താണവൻ ആണ്‌. എന്നാൽ അടിമ​യാ​കട്ടെ, ഒരു തരത്തിൽ പറഞ്ഞാൽ ഒരു കുടും​ബാം​ഗ​ത്തെ​പ്പോ​ലെ ആയിരു​ന്നു. അതു​കൊണ്ട്‌ ഒരു പുത്രൻ എന്ന നിലയി​ലുള്ള പഴയ സ്ഥാന​ത്തേക്ക്‌ തന്നെ തിരി​ച്ചെ​ടു​ക്ക​ണ​മെന്ന ഉദ്ദേശ്യ​മൊ​ന്നും ധൂർത്ത പുത്രന്‌ ഉണ്ടായി​രു​ന്നില്ല. പിതാ​വി​നോ​ടുള്ള തന്റെ പുതു​ക്കിയ വിശ്വ​സ്‌തത അനുദി​നം തെളി​യി​ക്കു​ന്ന​തിന്‌ ഏറ്റവും താണ സ്ഥാനം സ്വീക​രി​ക്കാൻ അവൻ തികച്ചും മനസ്സൊ​രു​ക്കം ഉള്ളവൻ ആയിരു​ന്നു. എന്നാൽ, ധൂർത്ത പുത്രന്‌ അത്ഭുത​ക​ര​മായ ഒരു വരവേൽപ്പ്‌ ലഭിക്കാൻ പോകു​ക​യാ​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക