-
എങ്ങനെയുള്ള ആരാധനയാണ് ദൈവം ഇഷ്ടപ്പെടുന്നത്?ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
1. ദൈവത്തിന്റെ അംഗീകാരമുള്ള ആരാധന ഏതാണെന്ന് എങ്ങനെ മനസ്സിലാക്കാം?
യേശു ദൈവത്തോട് ഇങ്ങനെ പറഞ്ഞു: “അങ്ങയുടെ വചനം സത്യമാണ്.” (യോഹന്നാൻ 17:17) അതുകൊണ്ട് ദൈവവചനം പറയുന്നതുപോലെയാണ് നമ്മൾ ദൈവത്തെ ആരാധിക്കേണ്ടത്. ദൈവത്തിന്റെ വചനമായ ബൈബിളിൽ പറഞ്ഞിരിക്കുന്ന സത്യങ്ങൾ പല മതനേതാക്കന്മാരും തള്ളിക്കളയുന്നു. അതിനു പകരം, അവർ സ്വന്തം പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും പഠിപ്പിക്കലുകൾക്കും പ്രാധാന്യം കൊടുത്തിരിക്കുന്നു. അങ്ങനെ ‘ദൈവകല്പന അവഗണിക്കുന്നവരെ’ ദൈവത്തിന് ഇഷ്ടമല്ല. (മർക്കോസ് 7:9 വായിക്കുക.) എന്നാൽ, ബൈബിൾ പറയുന്ന വിധത്തിലുള്ള ആരാധനയാണ് യഹോവ അംഗീകരിക്കുന്നത്. അത് യഹോവയെ സന്തോഷിപ്പിക്കും.
-
-
യഹോവയുടെ സാക്ഷികൾ യേശുവിന്റെ യഥാർഥ അനുഗാമികളാണോ?ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
1. യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളുടെ അടിസ്ഥാനം എന്താണ്?
“[ദൈവത്തിന്റെ] വചനം സത്യമാണ്” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 17:17) ഞങ്ങളുടെ വിശ്വാസങ്ങളുടെ അടിസ്ഥാനവും ദൈവവചനമാണ്. ഞങ്ങളുടെ ആധുനികകാലത്തെ ചരിത്രം നോക്കിയാൽ അത് മനസ്സിലാകും. 1870-നോടടുത്ത് ഒരു കൂട്ടം ബൈബിൾ വിദ്യാർഥികൾ വളരെ ശ്രദ്ധയോടെ ബൈബിൾ പരിശോധിക്കാൻ തുടങ്ങി. പള്ളികളിൽ പഠിപ്പിച്ചിരുന്നതിൽനിന്ന് വ്യത്യസ്തമായിരുന്നു ബൈബിളിൽനിന്ന് അവർ കണ്ടെത്തിയ പല കാര്യങ്ങളും. അവർ ആ ബൈബിൾസത്യങ്ങൾ വിശ്വസിച്ചു, അവ മറ്റുള്ളവരോടു പറയാനും തുടങ്ങി.a
-