-
“എന്താണു സത്യം?”വീക്ഷാഗോപുരം—1995 | ജൂലൈ 1
-
-
“എന്താണു സത്യം?”
നേർക്കുനേരേ നിൽക്കുന്ന രണ്ടു പുരുഷൻമാർ. പക്ഷേ, അവർക്കു പരസ്പരം ഒരു സാമ്യവുമില്ല. ഒരാൾ രാഷ്ട്രീയക്കാരൻ, ദോഷൈകദൃക്ക്, അധികാരമോഹി, ധനാഢ്യൻ, സ്വന്തം ജീവിതവൃത്തിക്കുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവൻ. മറ്റേയാൾ സമ്പത്തും സ്ഥാനമാനങ്ങളും വിട്ടെറിഞ്ഞ, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻവേണ്ടി സ്വന്തം ജീവൻ ബലികഴിക്കാൻ ഒരുങ്ങിയിരുന്ന ഒരു ഗുരു. രണ്ടുപേരുടെയും കാഴ്ചപ്പാടിനു വ്യത്യാസമുണ്ടായിരുന്നു എന്നു പറയേണ്ടതില്ലല്ലോ! എന്നാൽ വിശേഷിച്ച് ഒരു കാര്യത്തിൽ അവർ അശേഷം യോജിച്ചില്ല—സത്യത്തിന്റെ കാര്യം.
പൊന്തിയോസ് പീലാത്തോസും യേശുക്രിസ്തുവുമായിരുന്നു ആ മനുഷ്യർ. കുറ്റംവിധിക്കപ്പെട്ട ഒരു കുറ്റവാളി എന്നനിലയിൽ പീലാത്തോസിന്റെ മുന്നിൽ നിൽക്കുകയായിരുന്നു യേശു. എന്തുകൊണ്ട്? യേശു ഇതിനുള്ള കാരണം ഒരു സംഗതിയിൽ ക്രോഡീകരിച്ചു: സത്യം—തീർച്ചയായും ഭൂമിയിലേക്കു വന്നതിനുള്ള, തന്റെ ശുശ്രൂഷ ഏറ്റെടുത്തതിനുള്ള കാരണമായി അവൻ അതിനെ വിശദീകരിച്ചു. “ഇതിനുവേണ്ടിയാണു ഞാൻ ജനിച്ചത്; ഇതിനുവേണ്ടിയാണു ഞാൻ ഈ ലോകത്തിലേക്കു വന്നതും—സത്യത്തിനു സാക്ഷ്യം നൽകാൻ,” അവൻ പറഞ്ഞു.—യോഹന്നാൻ 18:37, പി.ഒ.സി. ബൈബിൾ.
പീലാത്തോസിന്റെ മറുപടി ശ്രദ്ധേയമായ ഒരു ചോദ്യമായിരുന്നു: “എന്താണു സത്യം?” (യോഹന്നാൻ 18:38, പി.ഒ.സി. ബൈ.) ഉത്തരം ലഭിക്കണമെന്ന് അദ്ദേഹത്തിനു വാസ്തവത്തിൽ ആഗ്രഹമുണ്ടായിരുന്നോ? ഒരുപക്ഷേ ഇല്ല. ആത്മാർഥമായി ചോദിക്കുന്ന ഏതു ചോദ്യത്തിനും ഉത്തരം പറയാൻ സാധിക്കുന്ന മനുഷ്യനായിരുന്നു യേശു. എന്നാൽ പീലാത്തോസിനോട് അവൻ ഉത്തരം പറഞ്ഞില്ല. ചോദ്യം ചോദിച്ചിട്ട് ഉടൻതന്നെ പീലാത്തോസ് സ്ഥലംവിട്ടു എന്നു ബൈബിൾ പറയുന്നു. തുച്ഛീകരിക്കുംവിധം അവിശ്വാസത്തോടെയായിരിക്കും റോമൻ ഗവർണർ ആ ചോദ്യം ഉന്നയിച്ചത്, അതായത്, “സത്യം? എന്താണ് അത്? അങ്ങനെയൊരു സംഗതിയേ ഇല്ല!”a
-
-
“എന്താണു സത്യം?”വീക്ഷാഗോപുരം—1995 | ജൂലൈ 1
-
-
a ബൈബിൾ പണ്ഡിതനായ ആർ. സി. എച്ച്. ലെൻസ്കി പറയുന്നതനുസരിച്ച്, പീലാത്തോസിന്റെ “സംസാരരീതി മതപരമായ സത്യത്തിന്റെ സ്വഭാവമുള്ള എന്തും നിരർഥകമായ ഊഹാപോഹമാണെന്നു പറയാൻ ചോദ്യത്തിലൂടെ ഉദ്ദേശിക്കുന്ന, വിപ്രതിപത്തിയുള്ള ഒരു ലൗകികന്റേതാണ്.”
-