നിങ്ങൾ ഓർമ്മിക്കുന്നുവോ?
നിങ്ങൾ വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങൾ വായിച്ചാസ്വദിച്ചിരിക്കുന്നുവോ? ശരി, ചുവടെ ചേർക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ നിങ്ങൾക്കു കഴിയുമോയെന്ന് കാണുക:
□ എല്ലാ ബൈബിളെഴുത്തുകാരും തങ്ങളുടെ അവതരണത്തിലുള്ള വ്യത്യാസങ്ങൾ ഗണ്യമാക്കാതെ ഏതു ദിശയിലേക്കും ദൈവോദ്ദേശ്യത്തിലേക്കും വിരൽചൂണ്ടി?
മനുഷ്യവർഗ്ഗത്തെ സന്തുഷ്ടരാക്കാൻ യഹോവയാം ദൈവം എന്തു ചെയ്യുമെന്നും ദൈവാംഗീകാരം പ്രാപിക്കാൻ മനുഷ്യർ വ്യക്തിപരമായി എന്തു ചെയ്യണമെന്നും അവരെല്ലാം കാണിച്ചുതന്നു.—2⁄1 പേജ് 7.
□ സത്യക്രിസ്ത്യാനികളും നാമധേയക്രിസ്ത്യാനികളും തമ്മിലുള്ള ശ്രദ്ധേയമായ നാലു വ്യത്യാസങ്ങളെന്തെല്ലാം?
സത്യ ക്രിസ്ത്യാനികൾ രക്തം വർജ്ജിക്കുന്നു. (പ്രവൃത്തികൾ 15:28, 29) അവർ ഉയർന്ന ഒരു ധാർമ്മിക നിലവാരം പുലർത്തുന്നു. (1 കൊരിന്ത്യർ 6:9, 10) യഥാർത്ഥ ക്രിസ്ത്യാനികൾ രാഷ്ട്രീയവും അനേകം ദേശീയ ശണ്ഠകളും സംബന്ധിച്ച് നിഷ്പക്ഷരായി നിലകൊള്ളുന്നു. (യോഹന്നാൻ 17:16) യേശുവിനെ പിന്തുടരുന്നവർ തങ്ങളുടെ ഗാർഹിക ബന്ധങ്ങൾക്ക് അവന്റെ ദൃഷ്ടാന്തത്തെ ഒരു മാതൃകയായി ഉപയോഗിക്കുന്നു. (എഫേസ്യർ 5:21-25)—2⁄1 പേജുകൾ 11-13.
□ സത്യസന്ധരായിരിക്കുന്നതിന്റെ ചില പ്രതിഫലങ്ങളും പ്രയോജനങ്ങളും എന്തെല്ലാം?
ആശ്രയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒരു കാലാവസ്ഥ വികാസം പ്രാപിക്കുകയും ആരോഗ്യപ്രദമായ മനോഭാവങ്ങളിലേക്കും ബന്ധങ്ങളിലേക്കും നയിക്കുകയും ചെയ്യുന്നു. സത്യസന്ധത ശുദ്ധമായ ഒരു മനഃസാക്ഷിക്കും സംഭാവന ചെയ്യുന്നു, അതു മനഃസമാധാനവും നൽകുന്നു. തന്നിമിത്തം ഒരുവന് ബുദ്ധിമുട്ടിന്റെ ഭീതി കൂടാതെ മററുള്ളവരെ അഭിമുഖീകരിക്കാൻ കഴിയും. (എബ്രായർ 9:14; 1 തിമൊഥെയോസ് 1:19)—3⁄1 പേജ് 7.
□ വെളിപ്പാട് 9:16-ൽ പറഞ്ഞിരിക്കുന്ന “കുതിരപ്പട”യാൽ പ്രതിനിധാനം ചെയ്യപ്പെടുന്നതെന്ത്?
ഈ പ്രതീകാത്മക കുതിരകൾ കുറഞ്ഞുവരുന്ന അഭിഷിക്തശേഷിപ്പിനെ മാത്രമല്ല, വർദ്ധിച്ചുവരുന്നതും ശക്തവുമായ “വേറെ ആടുകളുടെ” “മഹാപുരുഷാര”ത്തെയും പ്രതിനിധാനംചെയ്യുന്നു. (വെളിപ്പാട് 7:9; യോഹന്നാൻ 10:16)—4⁄1 പേജ് 19.
□ ഇന്നത്തെ കൗമാരപ്രായ ഗർഭധാരണത്തിനുള്ള പരിഹാരമെന്താണ്?
യുവജനങ്ങൾക്ക് ധാർമ്മികവും ആത്മീയവുമായ മാർഗ്ഗദർശനം കൊടുക്കപ്പെടണം. ഇതു ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കാണുള്ളതെന്ന് ബൈബിൾ പ്രകടമാക്കുന്നു. (എഫേസ്യർ 6:4)—5⁄1 പേജ് 27.
□ പണ്ടത്തെയും ഇപ്പോഴത്തെയും സാക്ഷികളുടെ മിഷനറിവേലയുടെ വിജയത്തിന് സംഭാവനചെയ്തിരിക്കുന്ന മൂന്ന് അടിസ്ഥാന ഘടകങ്ങളേവ?
ഒന്ന് ആളുകളെ അവരുടെ വീടുകളിൽ വ്യക്തിപരമായി സമീപിക്കുന്നതാണ്. മറെറാന്ന് വളച്ചുകെട്ടില്ലാത്ത, ലളിതമായ, ബൈബിളധിഷ്ഠിത രാജ്യസന്ദേശമാണ്. മൂന്നാമത്തേത് ആളുകളുമായി ഇടപെടുന്നതിൽ മിഷനറിമാർ പ്രകടമാക്കുന്ന ക്രിസ്തുതുല്യ വ്യക്തിത്വമാണ്—6⁄1 പേജ് 14.
□ മക്കളെ വിജയകരമായി വളർത്തുന്നത് പ്രയാസകരമാക്കുന്നതെന്ത്?
മാതാപിതാക്കളും മക്കളും അപൂർണ്ണരാണ്, തന്നിമിത്തം തെററുകൾ ചെയ്യുന്നു. (റോമർ 5:12) കൂടാതെ, വളർന്നുകൊണ്ടിരിക്കുന്ന കുട്ടികൾ ഇന്നത്തെ സമൂഹത്തിന്റെ ചീത്ത പ്രവണതകളാൽ വളരെയധികം സ്വാധീനിക്കപ്പെടുന്നു; ഇത് അവരുടെ മൂല്യങ്ങളെയും ജീവിതവീക്ഷണത്തെയും പ്രതികൂലമായി ബാധിക്കുന്നു. (2 തിമൊഥെയോസ് 3:1-5)—8⁄1 പേജ് 4.
□ സെഫന്യാവ് 3:9-ൽ പറഞ്ഞിരിക്കുന്ന “നിർമ്മലമായ ഭാഷ” എന്താണ്?
ഇത് യഹോവയെ തോളോടുതോൾചേർന്ന് സേവിക്കാൻ സകല ജനതകളിലെയും വർഗ്ഗങ്ങളിലെയും ദൈവഭയമുള്ള ആളുകളെ പ്രാപ്തരാക്കുന്ന തിരുവെഴുത്തുസത്യമാകുന്ന ഭാഷയാണ്.—8⁄1 പേജ് 8.
□ ഒരുവൻ എന്തു മുഖേന യഹോവയാൽ അംഗീകരിക്കപ്പെടുന്നു?
സമർപ്പണവും സ്നാപനവും മുഖേന. അപൂർണ്ണമനുഷ്യന് ഒരു ‘സൻമനസ്സുള്ള മനുഷ്യൻ’ അഥവാ ദൈവാംഗീകാരമുള്ള മനുഷ്യൻ ആയിത്തീരുക സാദ്ധ്യമാണ്. (ലൂക്കോസ് 2:14)—8⁄1 പേജ് 14.
□ തെററു ചെയ്യുന്ന മൈനറായ ഒരു കുട്ടി സ്നാപനമേൽക്കാത്ത ഒരു പ്രസാധകനെന്ന നിലയിൽ അയോഗ്യനായാൽ അല്ലെങ്കിൽ അവൻ പുറത്താക്കപ്പെട്ടാൽ പോലും അവനെ സഹായിക്കാൻ മാതാപിതാക്കൾക്ക് എന്തുചെയ്യാൻ കഴിയും?
മാതാപിതാക്കൾ ഭക്ഷണവും വസ്ത്രവും അഭയവും പ്രദാനംചെയ്യുന്നതിൽ തുടരുന്നതുപോലെ അവർ ദൈവവചനത്തിനു ചേർച്ചയായി അവന് ഉപദേശവും ശിക്ഷണവും കൊടുക്കണം. അവർക്ക് അവനുമായി ഒററക്ക് അദ്ധ്യയനം നടത്തുകയോ കുടുംബാദ്ധ്യയനക്രമീകരണത്തിൽ അവനെ പങ്കെടുപ്പിക്കുകയോ ചെയ്യാവുന്നതാണ്.—8⁄1 പേജ് 23.
□ ദൈവവുമായി ഒരു ബന്ധം വികസിപ്പിച്ചെടുക്കുന്നതിൽനിന്ന് ഏതു സ്വാതന്ത്ര്യങ്ങൾ സംസിദ്ധമാകുന്നു?
അടിമപ്പെടുത്തുന്ന മാനുഷഭയത്തിൽനിന്നും യഥാർഥ അർത്ഥമോ മൂല്യമോ ഇല്ലാത്ത ഭാരപ്പെടുത്തുന്ന ആചാരങ്ങളിൽനിന്നുമുള്ള സ്വാതന്ത്ര്യം. (സദൃശവാക്യങ്ങൾ 29:25) കൂടാതെ, മരണഭീതിയിൽനിന്നുള്ള സ്വാതന്ത്ര്യവും. (സഭാപ്രസംഗി 9:5, 10; യോഹന്നാൻ 5:28, 29)—9⁄1 പേജ് 5.
□ വെളിപ്പാട് 11:1ൽ പരാമർശിച്ചിരിക്കുന്ന ആലയമേതാണ്, അത് എപ്പോൾ ആസ്തിക്യത്തിൽ വന്നു?
അത് വലിയ ആത്മീയാലയമാണ്, അതിന്റെ അതിവിശുദ്ധം സ്വർഗ്ഗത്തിലെ യഹോവയുടെ വാസസ്ഥലമാണ്. യേശു അഭിഷേകം ചെയ്യപ്പെടുകയും മഹാപുരോഹിതനായി സേവിച്ചുതുടങ്ങുകയും ചെയ്ത ക്രി.മു. 29ൽ അത് ആസ്തിക്യത്തിൽ വന്നു.—9⁄1 പേജ് 12.
□ “അഗ്നോസ്ററിക്ക്” (അജ്ഞേയം) എന്ന പദം എന്തിൽനിന്ന് നിഷ്പന്നമായിരിക്കുന്നു, അത് ബൈബിളിൽ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു?
“അഗ്നോസ്ററിക്ക്” എന്നത് “അറിയപ്പെടാത്ത” എന്നർത്ഥമുള്ള അഗ്നോസ്റേറസ് എന്ന ഗ്രീക്ക് പദത്തിൽനിന്ന് നിഷ്പന്നമായിരിക്കുന്നതാണ്. ഏതൻസുകാരോടുള്ള തന്റെ ഒരു പ്രസംഗത്തിൽ “ഒരു അജ്ഞാതദേവന്” സമർപ്പിതമായിരുന്ന ഒരു വിഗ്രഹാരാധക ബലിപീഠത്തെ പരാമർശിച്ചപ്പോൾ പൗലോസ് അതിന്റെ ഒരു രൂപം ഉപയോഗിച്ചു. (പ്രവൃത്തികൾ 17:23)—9⁄1 പേജ് 21.
□ യഹോവയോട് നന്ദി പ്രകടിപ്പിക്കാനുള്ള ചില മാർഗ്ഗങ്ങളേവ?
നന്ദി ശക്തമായിരിക്കുമ്പോൾ വിലമതിപ്പുള്ള ഹൃദയത്തിൽ ദൈവത്തെ സേവിക്കാനുള്ള ഒരു അദമ്യമായ ആഗ്രഹം വളരുന്നു. ഈ ആഗ്രഹത്തെ തൃപ്തിപ്പെടുത്താനുള്ള ഒരു മാർഗ്ഗം ശുശ്രൂഷയിൽ, ഒരുപക്ഷേ, പയനിയർശുശ്രൂഷയിൽ ഏർപ്പെടുകയാണ്. മറെറാന്ന് ലോകവ്യാപകമായി ഇപ്പോൾ നടന്നുവരുന്ന നിർമ്മാണപരിപാടിയിൽ സഹകരിക്കുകയാണ്.—10⁄1 പേജ് 20.