-
‘എന്റെ ജനത്തെ ആശ്വസിപ്പിക്കുവിൻ’യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1
-
-
5, 6. (എ) ബാബിലോണിൽനിന്ന് യെരൂശലേമിലേക്കുള്ള ദീർഘയാത്ര ദൈവത്തിന്റെ വാഗ്ദാന നിവൃത്തിക്കു വിഘാതമായിരിക്കുകയില്ലാത്തത് എന്തുകൊണ്ട്? (ബി) യഹൂദന്മാർ സ്വദേശത്തേക്ക് പുനഃസ്ഥിതീകരിക്കപ്പെടുമ്പോൾ, അതു മറ്റു ജനതകളുടെമേൽ എന്തു ഫലം ഉളവാക്കും?
5 ബാബിലോണിൽനിന്ന് യെരൂശലേമിലേക്ക് 800 മുതൽ 1,600 വരെ കിലോമീറ്റർ ദൂരമുണ്ട്, അത് ഏതു വഴി തിരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ആ ദീർഘയാത്ര ദൈവത്തിന്റെ വാഗ്ദാന നിവൃത്തിക്കു വിഘാതമാകുമോ? തീർച്ചയായും ഇല്ല! യെശയ്യാവ് ഇങ്ങനെ എഴുതുന്നു: “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ. എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം. യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.”—യെശയ്യാവു 40:3-5.
6 പൂർവ ദേശങ്ങളിലെ ഭരണാധികാരികൾ ഒരു യാത്ര പുറപ്പെടുന്നതിനു മുമ്പ്, വഴിയിൽനിന്ന് വലിയ കല്ലുകൾ നീക്കം ചെയ്യാനും റോഡുകൾ നിർമിക്കാനും കുന്നുകൾ നിരപ്പാക്കാനുമൊക്കെ തങ്ങൾക്കു മുമ്പായി മിക്കപ്പോഴും ആളുകളെ അയയ്ക്കുമായിരുന്നു. എന്നാൽ മാതൃദേശത്തേക്കു മടങ്ങിവരുന്ന ഈ യഹൂദന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ മുന്നിലുള്ള എല്ലാ തടസ്സങ്ങളും ദൈവംതന്നെ നീക്കം ചെയ്യുമായിരുന്നു. എന്തൊക്കെയാണെങ്കിലും, അവർ യഹോവയുടെ നാമം വഹിക്കുന്ന ജനമാണല്ലോ. മാത്രമല്ല, അവരെ തങ്ങളുടെ സ്വദേശത്തു പുനഃസ്ഥിതീകരിക്കുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തിന്റെ നിവൃത്തി, സകല ജനതകളുടെയും മുമ്പാകെ അവന്റെ മഹത്ത്വം പ്രകടമാകാൻ ഇടയാക്കും. അവരുടെ മനോഭാവം എന്തായിരുന്നാലും യഹോവ തന്റെ വാഗ്ദാനങ്ങളെ നിവർത്തിക്കുന്നതു കാണാൻ അവർ നിർബന്ധിതരാകും.
7, 8. (എ) യെശയ്യാവു 40:3-ന് പൊ.യു. ഒന്നാം നൂറ്റാണ്ടിൽ എന്തു നിവൃത്തി ഉണ്ടായി? (ബി) യെശയ്യാ പ്രവചനത്തിന് 1919-ൽ എന്തു വലിയ നിവൃത്തിയാണ് ഉണ്ടായത്?
7 പൊ.യു.മു. ആറാം നൂറ്റാണ്ടിലെ പുനഃസ്ഥിതീകരണം മാത്രമായിരുന്നില്ല ഈ പ്രവചനത്തിന്റെ നിവൃത്തി. അതിന് പൊ.യു. ഒന്നാം നൂറ്റാണ്ടിലും ഒരു നിവൃത്തി ഉണ്ടായി. യെശയ്യാവു 40:3-ന്റെ നിവൃത്തിയായി ‘മരുഭൂമിയിൽ വിളിച്ചുപറയുന്ന’ ഒരുവൻ യോഹന്നാൻ സ്നാപകൻ ആയിരുന്നു. (ലൂക്കൊസ് 3:1-6) നിശ്വസ്തതയിൽ യോഹന്നാൻ യെശയ്യാവിന്റെ വാക്കുകൾ തനിക്കുതന്നെ ബാധകമാക്കി. (യോഹന്നാൻ 1:19-23) പൊ.യു. 29 മുതൽ യോഹന്നാൻ യേശുക്രിസ്തുവിനു വഴി ഒരുക്കാൻ തുടങ്ങി.a യോഹന്നാൻ മുൻകൂട്ടി നൽകിയ അറിയിപ്പ് വാഗ്ദത്ത മിശിഹായെ കണ്ടെത്താനുള്ള ആളുകളുടെ താത്പര്യത്തെ ഉണർത്തി. അങ്ങനെ, അവർക്ക് അവനെ അനുഗമിക്കുന്നതിനും അവന്റെ വാക്കുകൾ ചെവിക്കൊള്ളുന്നതിനും സാധിക്കുമായിരുന്നു. (ലൂക്കൊസ് 1:13-17, 76, 77) യേശു മുഖാന്തരം, ദൈവരാജ്യത്തിനു മാത്രം നൽകാൻ കഴിയുന്ന സ്വാതന്ത്ര്യത്തിലേക്ക്—പാപത്തിൽനിന്നും മരണത്തിൽ നിന്നുമുള്ള വിമോചനത്തിലേക്ക്—അനുതാപമുള്ളവരെ യഹോവ നയിക്കുകയും ചെയ്യുമായിരുന്നു. (യോഹന്നാൻ 1:29; 8:32) 1919-ൽ മഹാബാബിലോണിൽ നിന്ന് ആത്മീയ ഇസ്രായേലിന്റെ ശേഷിപ്പ് വിടുവിക്കപ്പെട്ട് സത്യാരാധനയിലേക്കു പുനഃസ്ഥിതീകരിക്കപ്പെട്ടപ്പോൾ യെശയ്യാവിന്റെ വാക്കുകൾക്കു കൂടുതലായ നിവൃത്തി ഉണ്ടായി.
-
-
‘എന്റെ ജനത്തെ ആശ്വസിപ്പിക്കുവിൻ’യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1
-
-
a യഹോവയ്ക്ക് വഴി ഒരുക്കുന്നതിനെ കുറിച്ച് യെശയ്യാവ് മുൻകൂട്ടി പറയുന്നു. (യെശയ്യാവു 40:3) എന്നിരുന്നാലും, യേശുക്രിസ്തുവിനു വേണ്ടി യോഹന്നാൻ സ്നാപകൻ വഴി ഒരുക്കിയതിനാണ് സുവിശേഷങ്ങൾ ആ പ്രവചനം ബാധകമാക്കുന്നത്. ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ നിശ്വസ്ത എഴുത്തുകാർ പ്രസ്തുത പ്രവചനം അങ്ങനെ ബാധകമാക്കിയത് യേശു തന്റെ പിതാവിനെ പ്രതിനിധാനം ചെയ്തുകൊണ്ട് അവന്റെ നാമത്തിൽ വന്നതിനാലാണ്.—യോഹന്നാൻ 5:43; 8:29.
-