വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    വീക്ഷാഗോപുരം—1989 | ഫെബ്രുവരി 1
    • തീർച്ച​യാ​യും സ്വർഗ്ഗ​ത്തി​ലെ ജീവനാ​യാ​ലും പറുദീ​സാ ഭൂമി​യി​ലെ ജീവനാ​യാ​ലും ദൈവ​ത്തി​ന്റെ ക്ഷമയും നിത്യ​ജീ​വ​നും പ്രാപി​ക്കേണ്ട എല്ലാവർക്കും യേശു​വി​ന്റെ ബലിയി​ലുള്ള വിശ്വാ​സം ജീവൽപ്ര​ധാ​ന​മാണ്‌. ക്രിസ്‌തു ഇത്‌ യോഹ​ന്നാൻ 6:51-54-ൽ പ്രകട​മാ​ക്കി: “ഞാൻ സ്വർഗ്ഗ​ത്തിൽ നിന്ന്‌ ഇറങ്ങിവന്ന ജീവനുള്ള അപ്പമാ​കു​ന്നു. ആരെങ്കി​ലും ഈ അപ്പം തിന്നു​ന്നു​വെ​ങ്കിൽ അവൻ എന്നേക്കും ജീവി​ക്കും; . . . ഞാൻ കൊടു​ക്കുന്ന അപ്പം [വീണ്ടെ​ടു​ക്ക​പ്പെ​ടാ​വുന്ന മനുഷ്യ​വർഗ്ഗ​മാ​കുന്ന] ലോക​ത്തി​ന്റെ ജീവനു​വേ​ണ്ടി​യുള്ള എന്റെ മാംസ​മാ​കു​ന്നു. . . എന്റെ മാംസം ഭക്ഷിക്ക​യും എന്റെ രക്തം കുടി​ക്ക​യും ചെയ്യു​ന്ന​വന്‌ നിത്യ​ജീ​വൻ ഉണ്ട്‌.”

      എന്നിരു​ന്നാ​ലും തന്റെ ശിഷ്യൻമാ​ര​ല്ലാ​ത്ത​വ​രെ​യും​കൂ​ടെ സംബോ​ധന ചെയ്‌തു​കൊ​ണ്ടാണ്‌ യേശു ആ വാക്കുകൾ പറഞ്ഞ​തെ​ന്നത്‌ ശ്രദ്ധാർഹ​മാണ്‌. അവൻ അത്ഭുത​ക​ര​മാ​യി ആയിര​ങ്ങളെ പോഷി​പ്പി​ച്ച​ശേഷം ഒരു ദിവസം കഴിഞ്ഞ്‌ ജനക്കൂട്ടം കഫർന്ന​ഹൂം പ്രദേ​ശത്ത്‌ യേശു​വി​ന്റെ അടുക്ക​ലേക്ക്‌ വന്നു. യോഹ​ന്നാൻ 6:51-54 വരെയുള്ള അവന്റെ വാക്കുകൾ ഉൾപ്പെട്ട ഈ സംഭാ​ഷണം ഈ ജനക്കൂ​ട്ട​വു​മാ​യി​ട്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ മരുഭൂ​മി​യിൽവെച്ച്‌ തിന്ന മന്നാ​യെ​ക്കാൾ നിലനിൽക്കുന്ന ജീവ​പ്ര​ത്യാ​ശകൾ പ്രദാനം ചെയ്യാൻ കഴിയുന്ന “സ്വർഗ്ഗ​ത്തിൽ നിന്ന്‌ ഇറങ്ങിവന്ന” ആലങ്കാ​രിക “അപ്പം” താനാ​ണെന്നു പറഞ്ഞ​പ്പോൾ യേശു മുഖ്യ​മാ​യി ശിഷ്യൻമാ​രോ​ടാ​യി​രു​ന്നില്ല സംസാ​രി​ച്ചത്‌.—യോഹ​ന്നാൻ 6:24-34.

      മരുഭൂ​മി​യി​ലെ ആ പുരാതന അനുഭ​വ​ത്തെ​ക്കു​റി​ച്ചു പരിചി​ന്തി​ക്കു​മ്പോൾ ഈജി​പ്‌ററ്‌ വിട്ട്‌ മരുഭൂ​മി​യി​ലേക്ക്‌ വന്നത്‌ ആരാ​ണെന്നു ചിന്തി​ക്കുക. അത്‌ ‘നടന്നുവന്ന ആറുലക്ഷം വരുന്ന യിസ്രാ​യേൽ പുത്രൻമാ​രും കൂടാതെ കുഞ്ഞു​ങ്ങ​ളും ഒരു വലിയ​സ​മ്മി​ശ്ര സംഘവു​മാ​യി​രു​ന്നു.’ (പുറപ്പാട്‌ 12:37, 38; 16:13-18) ഈ “സമ്മിശ്ര സംഘത്തിൽ” യിസ്രാ​യേ​ല്യ​രെ വിവാഹം ചെയ്‌ത ഈജി​പ്‌റ​റു​കാ​രും യിസ്രാ​യേ​ലു​മാ​യി ചേർന്നി​രുന്ന മററ്‌ ഈജി​പ്‌റ​റു​കാ​രും ഉൾപ്പെ​ട്ടി​രു​ന്നു. യിസ്രാ​യേ​ല്യർക്കും “സമ്മിശ്ര സംഘത്തി​നും” ജീവി​ച്ചി​രി​ക്കു​ന്ന​തിന്‌ മന്ന ആവശ്യ​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും സമ്മിശ്ര സംഘത്തിന്‌ അതേ പ്രത്യാ​ശ​ക​ളു​ണ്ടാ​യി​രു​ന്നോ? ഇല്ലായി​രു​ന്നു. അവർക്ക്‌ യിസ്രാ​യേ​ല്യ​രു​ടെ​യി​ട​യിൽ ആരാധി​ക്കാ​നും വാഗ്‌ദ​ത്ത​ദേ​ശത്ത്‌ പ്രവേ​ശി​ക്കു​ന്ന​തിന്‌ പ്രത്യാ​ശി​ക്കു​ന്ന​തി​നും കഴിയു​മാ​യി​രു​ന്നെ​ങ്കി​ലും ന്യായ​പ്ര​മാണ ഉടമ്പടി​യിൻ കീഴിൽ അവർക്കൊ​രി​ക്ക​ലും രാജാ​ക്കൻമാ​രൊ പുരോ​ഹി​തൻമാ​രൊ ആയിരി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ മരുഭൂ​മി​യി​ലെ അക്ഷരീയ മന്നായു​ടെ തീററി എല്ലാവർക്കും ഒരേ പ്രതീ​ക്ഷകൾ നൽകി​യില്ല.

  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    വീക്ഷാഗോപുരം—1989 | ഫെബ്രുവരി 1
    • തീർച്ച​യാ​യും രാജ്യ ഭരണാ​ധി​പ​ത്യ​ത്തിൻകീ​ഴിൽ ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ നോക്കി​പ്പാർത്തി​രി​ക്കുന്ന ഇന്നത്തെ സകല സത്യ ക്രിസ്‌ത്യാ​നി​കൾക്കും യേശു​വി​ന്റെ ബലിയിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്ന​തി​നാൽ മാത്രമെ അതു സാധ്യ​മാ​ക​യു​ള്ളു എന്നറി​യാം. യേശു ജനക്കൂ​ട്ട​ത്തോട്‌ പറഞ്ഞതു​പോ​ലെ അവൻ “സ്വർഗ്ഗ​ത്തിൽ നിന്ന്‌ ഇറങ്ങി വന്ന ജീവനുള്ള അപ്പ”മാകുന്നു. (യോഹ​ന്നാൻ 6:51) എന്നിരു​ന്നാ​ലും ഭൗമിക പ്രത്യാ​ശ​യു​ള്ളവർ അക്ഷരീയ സ്‌മാരക ചിഹ്നങ്ങ​ളിൽ പങ്കെടു​ക്കേ​ണ്ട​താ​ണെന്ന്‌ അത്‌ അർത്ഥമാ​ക്കു​ന്നില്ല, എന്തു​കൊ​ണ്ടെ​ന്നാൽ അവർ “പുതിയ ഉടമ്പടി”യിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നില്ല, അവർ ‘അവന്റെ രാജ്യ​ത്തിൽ സിംഹാ​സ​ന​ങ്ങ​ളിൽ ഇരിക്കു​ന്ന​തിന്‌’ യേശു​വു​മാ​യുള്ള ഉടമ്പടി​യി​ലും ഉൾപ്പെ​ട്ടി​രി​ക്കു​ന്നില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക