-
“ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല”“വന്ന് എന്നെ അനുഗമിക്കുക”
-
-
അധ്യായം 11
“ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല”
1, 2. (എ) യേശുവിനെ പിടികൂടാൻ പോയവർ ദൗത്യം നിറവേറ്റാതെ തിരികെവന്നത് എന്തുകൊണ്ട്? (ബി) യേശു മികച്ച ഒരു ഉപദേഷ്ടാവായിരുന്നത് എന്തുകൊണ്ടാണ്?
ആലയത്തിൽ കൂടിവന്നിരിക്കുന്നവരെ തന്റെ പിതാവിനെപ്പറ്റി പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് യേശു. അപ്പോൾ ശ്രോതാക്കൾക്കിടയിൽ അവനെച്ചൊല്ലി ഒരു ഭിന്നിപ്പുണ്ടാകുന്നു. കൂടിയിരുന്നവരിൽ പലരും യേശുവിന്റെ ഉപദേശങ്ങൾ കേട്ട് അവനിൽ വിശ്വാസം അർപ്പിക്കുന്നു. എന്നാൽ ചിലർ അവനെ പിടിച്ചുകെട്ടാൻ ആഗ്രഹിക്കുന്നു. കോപം അടക്കാനാവാതെ മതനേതാക്കന്മാർ യേശുവിനെ അറസ്റ്റുചെയ്യാൻ ഭടന്മാരെ അയയ്ക്കുന്നു. എന്നാൽ ദൗത്യം നിറവേറ്റാതെയാണ് ആ ഭടന്മാർ തിരിച്ചുവന്നത്. “നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞതെന്ത്?” എന്ന് പരീശന്മാരും മുഖ്യപുരോഹിതന്മാരും അവരോടു ചോദിക്കുന്നു. “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല” എന്ന് ഭടന്മാർ ബോധിപ്പിക്കുന്നു.a യേശുവിന്റെ ഉപദേശങ്ങൾ കേട്ട് അത്യന്തം വിസ്മയിച്ചുപോയ അവർക്ക് അവനെ പിടികൂടാൻ മനസ്സുതോന്നിയില്ല.—യോഹന്നാൻ 7:45, 46.
-
-
“ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല”“വന്ന് എന്നെ അനുഗമിക്കുക”
-
-
a സാധ്യതയനുസരിച്ച് ആ ഉദ്യോഗസ്ഥന്മാർ മുഖ്യപുരോഹിതന്മാരുടെ കീഴിലുള്ളവരും സൻഹെദ്രിമിനുവേണ്ടി പ്രവർത്തിച്ചിരുന്നവരും ആയിരുന്നു.
-