-
”ആരുടെയും രക്തം സംബന്ധിച്ച് ഞാൻ കുറ്റക്കാരനല്ല”“ദൈവരാജ്യത്തെക്കുറിച്ച് സമഗ്രസാക്ഷ്യം” നൽകുക!
-
-
22. എഫെസൊസിലെ മൂപ്പന്മാർക്ക് പൗലോസ് പ്രിയങ്കരനായിരുന്നത് എന്തുകൊണ്ട്?
22 സഹോദരന്മാരോട് പൗലോസിന് ആത്മാർഥ സ്നേഹം ഉണ്ടായിരുന്നതിനാൽ അദ്ദേഹം അവർക്കു പ്രിയങ്കരനായിരുന്നു. പൗലോസ് അവരെ വിട്ട് പോകുമ്പോൾ, “എല്ലാവരും കുറെ നേരം കരഞ്ഞു; അവർ പൗലോസിനെ കെട്ടിപ്പിടിച്ച് സ്നേഹത്തോടെ ചുംബിച്ചു” എന്നു നാം കാണുന്നു. (പ്രവൃ. 20:37, 38) പൗലോസിനെപ്പോലെ, ആട്ടിൻകൂട്ടത്തിനുവേണ്ടി സ്വയം ഉഴിഞ്ഞുവെക്കാൻ മനസ്സുകാണിക്കുന്നവരെ സഹോദരങ്ങൾ അങ്ങേയറ്റം സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. പൗലോസിന്റെ ഉത്കൃഷ്ടമാതൃക പരിചിന്തിച്ചശേഷം നിങ്ങൾക്ക് എന്തു തോന്നുന്നു? “ആരുടെയും രക്തം സംബന്ധിച്ച് ഞാൻ കുറ്റക്കാരനല്ല” എന്ന് അദ്ദേഹം പറഞ്ഞപ്പോൾ അത് അതിശയോക്തിയോ വീമ്പിളക്കലോ ആയിരുന്നില്ല എന്നതിനോടു നിങ്ങൾ യോജിക്കില്ലേ?—പ്രവൃ. 20:26.
-