യഹോവയുടെ തീക്ഷണതയുള്ള സാക്ഷികൾ മുന്നേറുന്നു!
യഹോവയുടെ ഒന്നാം നൂററാണ്ടിലെ സാക്ഷികൾ ധൈര്യവും തീക്ഷ്ണതയും സഹിതം പ്രവർത്തിക്കുന്ന ഒരു ജനമായിരുന്നു. അവർ യേശുവിന്റെ നിയോഗം ആകാംക്ഷയോടെ നിറവേററി: “പോയി . . . സകല ജനതകളിലെയും ആളുകളെ ശിഷ്യരാക്കുക.”—മത്തായി 28:19, 20.
എന്നാൽ ക്രിസ്തുവിന്റെ ആ ആദിമ അനുഗാമികൾ ആ നിയോഗം ഗൗരവമായി എടുത്തുവെന്ന് നമുക്കെങ്ങനെയറിയാം? എന്തിന്, ബൈബിൾപുസ്തകമായ അപ്പോസ്തലപ്രവൃത്തികൾ, അവർ യഥാർത്ഥത്തിൽ മുന്നേറിക്കൊണ്ടിരുന്ന യഹോവയുടെ തീക്ഷ്ണതയുള്ള ജനമായിരുന്നു എന്ന് തെളിയിക്കുന്നു!
പ്രയോജനങ്ങളും മററു സവിശേഷതകളും
മൂന്നാമത്തെ സുവിശേഷവും പ്രവൃത്തികളുടെ പുസ്തകവും തമ്മിൽ ഭാഷയിലും ശൈലിയിലുമുള്ള സാമ്യം ഏക എഴുത്തുകാരനെ സൂചിപ്പിക്കുന്നു—“പ്രിയവൈദ്യനായ” ലൂക്കോസിനെ. (കൊലോസ്യർ 4:14) അതിന്റെ അനുപമ സവിശേഷതകളിൽ പ്രവൃത്തികളിൽ സൂക്ഷിച്ചിട്ടുള്ള സംഭാഷണങ്ങളും പ്രാർത്ഥനകളും ഉൾപ്പെടുന്നു. പുസ്തകത്തിന്റെ 20 ശതമാനത്തിൽ സത്യവിശ്വാസത്തിന്റെ സംരക്ഷണാർത്ഥം പത്രോസും പൗലോസും ചെയ്തതുപോലുള്ള പ്രസംഗങ്ങൾ അടങ്ങിയിരിക്കുന്നു.
പ്രവൃത്തികളുടെ പുസ്തകം റോമിൽവെച്ച് ക്രി.വ. ഉദ്ദേശം 61-ൽ എഴുതപ്പെട്ടു. പ്രത്യക്ഷത്തിൽ അതുകൊണ്ടാണ് കൈസറുടെ മുമ്പാകെയുള്ള പൗലോസിന്റെ ഹാജരാകലിനെക്കുറിച്ചോ ക്രി.വ. ഉദ്ദേശം 64-ൽ ക്രിസ്ത്യാനികൾക്കെതിരെ നീറോ നടത്തിയ പീഡനത്തെക്കുറിച്ചോ അത് പരാമർശിക്കാത്തത്.—2 തിമൊഥെയോസ് 4:11.
ലൂക്കോസിന്റെ സുവിശേഷത്തെപ്പോലെ പ്രവൃത്തികൾ തെയോഫിലോസിനെ സംബോധന ചെയ്തിരിക്കുന്നു. ഇത് വിശ്വാസത്തെ പിന്താങ്ങുന്നതിനും ക്രിസ്ത്യാനിത്വത്തിന്റെ വ്യാപനത്തെ റിപ്പോർട്ടുചെയ്യുന്നതിനുംവേണ്ടി എഴുതപ്പെട്ടു. (ലൂക്കോസ് 1:1-4; പ്രവൃത്തികൾ 1:1, 2) ഈ പുസ്തകം യഹോവയുടെ കൈ അവന്റെ വിശ്വസ്തദാസൻമാരുടെമേൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നു. അത് അവന്റെ ആത്മാവിന്റെ ശക്തിയെ നമുക്കു ബോധ്യപ്പെടുത്തിത്തരുകയും ദിവ്യനിശ്വസ്തപ്രവചനത്തിലുള്ള നമ്മുടെ വിശ്വാസത്തെ ശക്തീകരിക്കുകയും ചെയ്യുന്നു. കൂടാതെ, പ്രവൃത്തികൾ നമ്മെ പീഡനം സഹിക്കുന്നതിന് സഹായിക്കുകയും യഹോവയുടെ ആത്മത്യാഗികളായ സാക്ഷികളായിരിക്കുന്നതിന് പ്രേരിപ്പിക്കുകയും രാജ്യപ്രത്യാശയിലുള്ള നമ്മുടെ വിശ്വാസത്തെ കെട്ടുപണിചെയ്യുകയും ചെയ്യുന്നു.
ചരിത്രപരമായ കൃത്യത
പൗലോസിന്റെ സഹകാരിയെന്ന നിലയിൽ ലൂക്കോസ് അവരുടെ യാത്രകൾ രേഖപ്പെടുത്തി. അവൻ ദൃക്സാക്ഷികളോട് സംസാരിക്കുകയും ചെയ്തു. ഈ വസ്തുതകളും സമ്പൂർണ്ണമായ ഗവേഷണവും അവന്റെ എഴുത്തുകളെ ചരിത്രപരമായ കൃത്യതയെ സംബന്ധിച്ചിടത്തോളം ഒരു അത്യുത്തമ കൃതിയാക്കിത്തീർക്കുന്നു.
അതുകൊണ്ട് പണ്ഡിതനായ വില്യം റാംസേക്ക് ഇപ്രകാരം പറയാൻ കഴിഞ്ഞു: “ലൂക്കോസ് ഒന്നാംകിടയിലുള്ള ഒരു ചരിത്രകാരനാണ്: വസ്തുതകൾ സംബന്ധിച്ചുള്ള അവന്റെ പ്രസ്താവനകൾ ആശ്രയയോഗ്യമാണെന്നുമാത്രമല്ല, അവൻ യഥാർത്ഥ ചരിത്രാവബോധമുള്ളവനുമാണ് . . . ഈ ഗ്രന്ഥകാരനെ വളരെ വലിയ ചരിത്രകാരൻമാരോടൊപ്പം വെക്കണം.”
പത്രോസ്—ഒരു വിശ്വസ്ത സാക്ഷി
ദൈവദത്തമായ സുവാർത്താപ്രഘോഷണവേല യഹോവയുടെ പരിശുദ്ധാത്മാവിന്റെ ശക്തിയിൽ മാത്രമെ നിർവഹിക്കാൻ കഴിയുകയുള്ളു. അതുകൊണ്ട്, യേശുവിന്റെ അനുഗാമികൾക്ക് പരിശുദ്ധാത്മാവു ലഭിക്കുമ്പോൾ അവർ യെരുശലേമിലും യഹൂദ്യയിലും ശമര്യയിലും “ഭൂമിയുടെ അതിവിദൂരഭാഗത്തോളവും” അവന്റെ സാക്ഷികളായിത്തീരും. ക്രി.വ. 33-ലെ പെന്തെക്കൊസ്തിൽ അവർ പരിശുദ്ധാത്മാവിനാൽ നിറയപ്പെടുന്നു. സമയം രാവിലെ 9 മണിയേ ആയിരുന്നുള്ളു എന്നതിനാൽ ചിലർ വിചാരിക്കുന്നതുപോലെ അവർ മത്തരല്ല. പത്രോസ് ഒരു പുളകപ്രദമായ സാക്ഷ്യം കൊടുക്കുന്നു, 3,000 പേർ സ്നാപനമേൽക്കുകയും ചെയ്യുന്നു. മതശത്രുക്കൾ രാജ്യപ്രഘോഷകരെ നിശബ്ദരാക്കാൻ ശ്രമിക്കുന്നുവെങ്കിലും പ്രാർത്ഥനക്കുത്തരമായി ദൈവം തന്റെ സാക്ഷികളെ അവന്റെ വചനം ധൈര്യത്തോടെ പ്രസംഗിക്കുന്നതിന് പ്രാപ്തരാക്കുന്നു. വീണ്ടും ഭീഷണിപ്പെടുത്തപ്പെട്ടപ്പോൾ അവർ ഇപ്രകാരം പ്രതികരിക്കുന്നു: “ഞങ്ങൾ മനുഷ്യരേക്കാൾ അധികമായി ദൈവത്തെ ഭരണാധിപനായി അനുസരിക്കേണ്ടതാണ്.” അവർ തുടർന്ന് വീടുതോറും പ്രസംഗിക്കുമ്പോൾ വേല മുന്നേറുന്നു.—1:1–5:42.
യഹോവയുടെ ആത്മാവിലുള്ള ആശ്രയം പീഡനം സഹിച്ചുനിൽക്കുന്നതിന് തന്റെ സാക്ഷികളെ പ്രാപ്തരാക്കുന്നു. വിശ്വസ്തസാക്ഷിയായ സ്തേഫാനോസിനെ കല്ലെറിഞ്ഞുകൊന്നതിനുശേഷം യേശുവിന്റെ അനുഗാമികൾ ചിതറിപ്പോകുന്നു, എന്നാൽ ഇത് വചനം പരത്തുകമാത്രം ചെയ്യുന്നു. സുവിശേഷകനായ ഫിലിപ്പോസ് ശമര്യായിൽ മുന്നോടിയായി പ്രവർത്തിക്കുന്നു. ആശ്ചര്യകരമായി ഭീകര പീഡകനായിരുന്ന തർസോസിലെ ശൗൽ പരിവർത്തനംചെയ്യുന്നു. അപ്പോസ്തലനായ പൗലോസ് എന്ന നിലയിൽ അവൻ ഡമാസ്കസിലെ പീഡനത്തിന്റെ ചൂട് അനുഭവിക്കുന്നു, എന്നാൽ യഹൂദൻമാരുടെ മാരകമായ ലക്ഷ്യങ്ങളിൽനിന്ന് രക്ഷപെടുന്നു. അല്പകാലം പൗലോസ് യരുശലേമിലെ അപ്പോസ്തലൻമാരോടു സഹവസിക്കുകയും പിന്നീട് തന്റെ ശുശ്രൂഷയിൽ മുന്നോട്ടുനീങ്ങുകയും ചെയ്യുന്നു.—6:1–9:31.
പ്രവൃത്തികൾ തുടർന്നു കാണിക്കുന്നതുപോലെ യഹോവയുടെ കൈ തന്റെ സാക്ഷികളുടെമേൽ ഉണ്ട്. പത്രോസ് ഡോർക്കാസിനെ (തബീഥാ) മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കുന്നു. ഒരു വിളിയനുസരിച്ച് അവൻ കൈസരിയായിൽ കൊർന്നെല്യോസിനോടും അവന്റെ ഭവനക്കാരോടും സ്നേഹിതരോടും സുവാർത്ത പ്രഘോഷിക്കുന്നു. അവർ ആദ്യമായി വിജാതീയരിൽനിന്ന് യേശുവിന്റെ ശിഷ്യരായിത്തീർന്നവർ എന്ന നിലയിൽ സ്നാപനമേൽക്കുന്നു. അപ്രകാരം “എഴുപത് ആഴ്ചകൾ” അവസാനിക്കുകയും നമ്മെ ക്രി.വ. 36-ൽ എത്തിക്കുകയുംചെയ്യുന്നു. (ദാനിയേൽ 9:24) അതിനുശേഷം താമസിയാതെ ഹെരോദാവ് അഗ്രിപ്പാ I-ാമൻ അപ്പോസ്തലനായ യാക്കോബിനെ വധിക്കുകയും പത്രോസിനെ ബന്ധിക്കുകയും ചെയ്യുന്നു. എന്നാൽ അപ്പോസ്തലൻ തടവിൽനിന്ന് ദൂതനാലുള്ള വിടുതൽ അനുഭവിക്കുകയും ‘യഹോവയുടെ വചനം തുടർന്ന് വളരുകയും വ്യാപിക്കുകയും ചെയ്യുന്നു.’—9:32–12:25.
പൗലോസിന്റെ മൂന്നു മിഷനറിപര്യടനങ്ങൾ
പൗലോസ് ചെയ്തതുപോലെ ദൈവികസേവനത്തിൽ തങ്ങളെത്തന്നെ ചെലവഴിക്കുന്നവർക്ക് അനുഗ്രഹങ്ങൾ ലഭിക്കുന്നു. അവന്റെ ആദ്യമിഷനറിപര്യടനം സിറിയയിലെ അന്തോക്യയിൽ ആരംഭിക്കുന്നു. സൈപ്രസ്ദ്വീപിൽ ദേശാധിപതിയായ സെർഗ്യോസ് പൗലോസും മററനേകരും വിശ്വാസികളായിത്തീരുന്നു. പംഫുല്യയിലെ പെർഗയിൽ വെച്ച് യോഹന്നാൻ മർക്കോസ് വിട്ടുപിരിഞ്ഞ് യെരുശലേമിലേക്ക് പോകുന്നു, എന്നാൽ പൗലോസും ബർന്നബാസും പിസിദ്യയിലെ അന്ത്യോക്യയിലേക്കു നീങ്ങുന്നു. ലുസ്ത്രയിൽ യഹൂദൻമാർ പീഡനം ഇളക്കിവിട്ടു. അടിക്കപ്പെടുകയും മരിച്ചുവെന്നുവിചാരിച്ച് ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നുവെങ്കിലും പൗലോസ് സുഖം പ്രാപിക്കുകയും ശുശ്രൂഷയിൽ തുടരുകയും ചെയ്യുന്നു. ഒടുവിൽ പൗലോസും ബർന്നബാസും സിറിയയിലെ അന്ത്യോക്യയിലേക്ക് മടങ്ങുന്നു, ഒന്നാമത്തെ പര്യടനം അവസാനിപ്പിക്കുന്നു.—13:1–14:28.
ഇന്നത്തെ ഭരണസംഘം ഒന്നാം നൂററാണ്ടിലെ അതിന്റെ മറുഘടകത്തെപ്പോലെ പ്രശ്നങ്ങൾക്ക് പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്താൽ പരിഹാരംകാണുന്നു. പരിച്ഛേദന “അവശ്യസംഗതികളിൽ”പെട്ടതല്ലായിരുന്നു, അവയിൽ “വിഗ്രഹങ്ങൾക്ക് അർപ്പിക്കപ്പെട്ട വസ്തുക്കളിൽനിന്നും രക്തത്തിൽനിന്നും ശ്വാസംമുട്ടിച്ചത്ത വസ്തുക്കളിൽനിന്നും ഒഴിഞ്ഞിരിക്കു”ന്നത് ഉൾപ്പെട്ടിരുന്നു. (15:28, 29) പൗലോസും ബർന്നബാസും രണ്ടാമത്തെ പര്യടനം തുടങ്ങുമ്പോൾ തിമൊഥെയോസ് അവരോടു ചേരുന്നു. മക്കദോന്യയിലേക്കു പോകുന്നതിനുള്ള ഒരു വിളിയെത്തുടർന്ന് ശക്തമായ നടപടിയുണ്ടാകുന്നു. ഫിലിപ്യയിലെ സാക്ഷീകരണം ഒരു ബഹളത്തിലും തടങ്കൽവാസത്തിലും കലാശിക്കുന്നു. എന്നാൽ ഒരു ഭൂമികുലുക്കത്താൽ പൗലോസും ബർന്നബാസും വിടുവിക്കപ്പെടുകയും ജയിലറോടും കുടുംബത്തോടും പ്രസംഗിക്കുകയും അവർ വിശ്വാസികളായിത്തീരുകയും ചെയ്യുന്നു.—15:1-16-40.
യഹോവയുടെ ദാസൻമാർ അവന്റെ വചനത്തിന്റെ തീക്ഷ്ണതയുള്ള വിദ്യാർത്ഥികളായിരിക്കണം. തിരുവെഴുത്തുഗവേഷകരായിരുന്ന ബരോവാക്കാരും പൗലോസും അങ്ങനെയുള്ളവരായിരുന്നു. ഏതെൻസിലെ അരയോപഗസിൽ അവൻ യഹോവയുടെ സൃഷ്ടികർതൃത്വത്തെക്കുറിച്ച് ഒരു സാക്ഷ്യംകൊടുക്കുകയും ചിലർ വിശ്വാസികളായിത്തീരുകയും ചെയ്യുന്നു. കൊരിന്തിൽ വളരെയധികം താൽപ്പര്യം പ്രകടമായതുകൊണ്ട് അവൻ ആ നഗരത്തിൽ 18 മാസം കഴിയുന്നു. അവിടെവെച്ച് അവൻ തെസ്സലോനിക്യർക്കുള്ള ഒന്നും രണ്ടും ലേഖനങ്ങൾ എഴുതുന്നു. ശീലാസിൽനിന്നും തിമൊഥെയോസിൽനിന്നും പിരിഞ്ഞശേഷം അപ്പോസ്തലൻ എഫേസോസിലേക്ക് കപ്പൽകയറുകയും പിന്നീട് കൈസരിയായിലേക്കു പോകുകയും യെരുശലേമിലേക്ക് സഞ്ചരിക്കുകയുംചെയ്യുന്നു. അവൻ സിറിയയിലെ അന്ത്യോക്യയിലേക്ക് മടങ്ങിച്ചെല്ലുന്നതോടെ അവന്റെ രണ്ടാമത്തെ മിഷനറിപര്യടനം അവസാനിച്ചു.—17:1–18:22.
പൗലോസ് പ്രകടമാക്കിയതുപോലെ വീടുതോറുമുള്ള സാക്ഷീകരണം ക്രിസ്തീയശുശ്രൂഷയുടെ ജീവൽപ്രധാനമായ ഭാഗമാണ്. അപ്പോസ്തലന്റെ മൂന്നാമത്തെ പര്യടനം (ക്രി.വ. 52-56) അധികമായും തന്റെ രണ്ടാമത്തെ യാത്രയുടെ മടക്കസന്ദർശനമായിരുന്നു. പൗലോസിന്റെ ശുശ്രൂഷ എഫേസോസിൽ എതിർപ്പ് ഇളക്കിവിടുന്നു. അവിടെവെച്ച് അവൻ കൊരിന്ത്യർക്കുള്ള ഒന്നാമത്തെ ലേഖനമെഴുതുന്നു. രണ്ടു കൊരിന്ത്യർ മക്കദോന്യയിൽവെച്ച് എഴുതുന്നു, റോമർക്ക് അവൻ കൊരിന്തിലായിരുന്നപ്പോൾ എഴുതുന്നു. മിലേത്തോസിൽവെച്ച് അവൻ എഫേസോസിലെ മൂപ്പൻമാരുമായി യോഗംചേരുകയും അവൻ എപ്രകാരം അവരെ പരസ്യമായും വീടുതോറും പഠിപ്പിച്ചുവെന്ന് പറയുകയും ചെയ്യുന്നു. അവൻ യെരുശലേമിൽ തിരിച്ചെത്തുമ്പോൾ അവന്റെ മൂന്നാമത്തെ പര്യടനം അവസാനിക്കുന്നു.—18:23–21:14.
പീഡനം നിഷഫലം
പീഡനം യഹോവയുടെ വിശ്വസ്ത സാക്ഷികളുടെ വായടക്കുന്നില്ല. അതുകൊണ്ട് യെരുശലേമിലെ ആലയത്തിൽ പൗലോസിനെതിരെ ജനക്കൂട്ടത്തിന്റെ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ അവൻ പ്രക്ഷുബ്ധരായ വിപ്ലവകാരികളോട് ധൈര്യപൂർവം സാക്ഷീകരിക്കുന്നു. അവനെ ഒരു പട്ടാളക്കാവലോടെ കൈസരിയായിൽ ഗവർണർ ഫേലിക്സിന്റെ അടുക്കലേക്കയച്ചപ്പോൾ അവനെ വധിക്കുന്നതിനുള്ള ഒരു ഗൂഢാലോചന നിഷ്ഫലമാകുന്നു. ഫേലിക്സ് കൈക്കൂലി കാംക്ഷിച്ചെങ്കിലും അത് ഒരിക്കലും ലഭിക്കാഞ്ഞതിനാൽ പൗലോസ് രണ്ടുവർഷം ബന്ധനത്തിൽ സൂക്ഷിക്കപ്പെടുന്നു. അയാളുടെ പിൻഗാമി ഫെസ്തോസ്, പൗലോസ് കൈസർക്ക് അപ്പീൽ കൊടുക്കുന്നതു കേൾക്കുന്നു. എന്നിരുന്നാലും റോമിലേക്കു പോകുന്നതിനുമുമ്പ് അപ്പോസ്തലൻ അഗ്രിപ്പാരാജാവിന്റെ മുമ്പാകെ ഒരു തീവ്രമായ പ്രതിവാദം നടത്തുന്നു.—21:15–26:32.
പരിശോധനകളാൽ ഭയചകിതരാകാതെ യഹോവയുടെ ദാസൻമാർ പ്രസംഗം തുടരുന്നു. ഇത് തീർച്ചയായും പൗലൊസിനെസംബന്ധിച്ച് സത്യമായിരുന്നു. കൈസർക്ക് അപ്പീൽ കൊടുത്തിരുന്നതിനാൽ അപ്പോസ്തലൻ ക്രി.വ. 58-നോടടുത്ത് ലൂക്കോസിനോടുകൂടെ റോമിലേക്കു പുറപ്പെടുന്നു. ലുക്കിയയിലെ മുറാപട്ടണത്തിൽവെച്ച് അവർ കപ്പൽ മാറിക്കയറുന്നു. അവർ കപ്പൽചേതത്തിൽ അകപ്പെടുകയും മാൾട്ടാദ്വീപിൽ ഇറങ്ങുകയും ചെയ്തെങ്കിലും പിന്നീട് മറെറാരു കപ്പലിൽ അവരെ ഇററലിയിലേക്ക് കൊണ്ടുപോകുന്നു. പട്ടാളക്കാവലിൻകീഴിലാണെങ്കിലും പൗലോസ് ആളുകളെ കാണുകയും അവരോട് സുവാർത്ത പ്രഘോഷിക്കുകയും ചെയ്യുന്നു. ഈ ജയിൽവാസകാലത്ത് അവൻ എഫേസ്യർക്കും ഫിലിപ്യർക്കും കൊലോസ്യർക്കും ഫിലേമോനും എബ്രായർക്കും എഴുതുന്നു.—27:1–28:31.
സ്ഥിരമായി മുന്നേററത്തിൽ
ദൈവപുത്രൻ തുടങ്ങിയ വേല ഒന്നാം നൂററാണ്ടിലെ യഹോവയുടെ സാക്ഷികൾ വിശ്വസ്തമായി തുടർന്നുവെന്ന് പ്രവൃത്തികളുടെ പുസ്തകം പ്രകടമാക്കുന്നു. ഉവ്വ്, ദൈവത്തിന്റെ ആത്മാവിന്റെ ശക്തിയാൽ അവർ തീക്ഷ്ണതയോടെ സാക്ഷീകരിച്ചു.
യേശുവിന്റെ ആദിമ അനുഗാമികൾ പ്രാർത്ഥനാപൂർവം ദൈവത്തിൽ ആശ്രയിച്ചതുകൊണ്ട് അവന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു. അങ്ങനെ ആയിരങ്ങൾ വിശ്വാസികളായിത്തീർന്നു. സുവാർത്ത ‘ആകാശത്തിൻകീഴെങ്ങുമുള്ള സൃഷ്ടികളിൽ പ്രസംഗിക്കപ്പെടുകയും ചെയ്തു.’ (കൊലോസ്യർ 1:23) യഥാർത്ഥത്തിൽ, സത്യക്രിസ്ത്യാനികൾ അന്നും ഇന്നും യഹോവയുടെ മുന്നേറിക്കൊണ്ടിരിക്കുന്ന തീക്ഷ്ണതയുള്ള സാക്ഷികളാണെന്ന് തെളിയിച്ചിരിക്കുന്നു! (w90 5/15)
[30-ാം പേജിലെ ചതുരം/ചിത്രം]
ശതാധിപനായ കൊർന്നേലിയോസ്: കൊർന്നേലിയോസ് ഒരു സൈനികോദ്യോഗസ്ഥൻ അഥവാ ഒരു ശതാധിപൻ ആയിരുന്നു. (10:1) ഒരു ശതാധിപന്റെ വാർഷികശമ്പളം കാലാൾപ്പടയിലെ ഒരു ഭടന്റേതിന്റെ ഏതാണ്ട് അഞ്ചിരട്ടിയായിരുന്നു, അഥവാ ഏതാണ്ട് 1,200 ദിനാർ ആയിരുന്നു. എന്നാൽ ഇതിൽ വളരെ കൂടുതൽ ആയിരിക്കാൻ കഴിയുമായിരുന്നു. ജോലിയിൽനിന്ന് വിരമിക്കുമ്പോൾ അയാൾക്ക് പണമായൊ വസ്തുവായൊ ഒരു ഗ്രാൻറ് കിട്ടിയിരുന്നു. അയാളുടെ സൈനികവേഷം വർണ്ണോജ്ജ്വലമായിരുന്നു, ഒരു രജതഹെൽമെററ് മുതൽ ഒരു നേർത്ത കമ്പിളിക്കുപ്പായവും പാവാടപോലുള്ള വസ്ത്രവും അലങ്കൃതമായ കാലുറകളും ഉണ്ടായിരുന്നു. ഒരു ശതാധിപന്റെ സൈന്യദളത്തിൽ സൈദ്ധാന്തികമായി നൂറുപേർ അടങ്ങിയിരുന്നു. എന്നാൽ ചില സമയങ്ങളിൽ എൺപതോളംപേരെ ഉണ്ടായിരുന്നുള്ളു. “ഇററാലിയൻ പടയണി”യിൽ ചേർത്തിരുന്നത് പ്രത്യക്ഷത്തിൽ റോമാപൗരൻമാരിൽനിന്നും ഇററലിയിലെ സ്വതന്ത്രരിൽനിന്നുമുള്ളവരെ ആയിരുന്നു.
[30-ാം പേജിലെ ചതുരം/ചിത്രം]
പുരമുകളിലെ പ്രാർത്ഥന: പത്രോസ് ഒററക്ക് പുരമുകളിൽ പ്രാർത്ഥിച്ചപ്പോൾ അവൻ പൊങ്ങച്ചം കാട്ടുകയല്ലായിരുന്നു. (10:9) പരന്ന മേൽക്കൂരക്കു ചുററുമുള്ള ഒരു പാരപ്പററ് അവനെ കാഴ്ചയിൽനിന്ന് മറച്ചിരിക്കാനിടയുണ്ട്. (ആവർത്തനം 22:8) മേൽപ്പുര വിശ്രമിക്കുന്നതിനും സന്ധ്യയിലെ തെരുവു ശബ്ദത്തിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതിനും ഉള്ള ഒരു സ്ഥലവും ആയിരുന്നു.
[30-ാം പേജിലെ ചതുരം/ചിത്രം]
മനുഷ്യരൂപത്തിലുള്ള സാങ്കൽപ്പിക ദൈവങ്ങൾ: പൗലോസ് ഒരു മുടന്തനെ സൗഖ്യമാക്കിയത് ലുസ്ത്രനിവാസികൾ ദൈവങ്ങൾ മനുഷ്യരായി പ്രത്യക്ഷപ്പെട്ടുവെന്ന് വിചാരിക്കാനിടയാക്കി. (14:8-18) മുഖ്യ ഗ്രീക്കുദൈവമായ സിയൂസിന് ആ നഗരത്തിൽ ഒരു ക്ഷേത്രമുണ്ടായിരുന്നു. അവന്റെ പുത്രനും ദൈവങ്ങളുടെ സന്ദേശവാഹകനുമായ ഹെർമിസ് വാചാലതക്കു കീർത്തിപ്പെട്ടവനായിരുന്നു. പൗലോസ് സംസാരത്തിന് നേതൃത്വം വഹിച്ചതുകൊണ്ട് അവൻ ഹെർമിസാണെന്ന് ആളുകൾ വിചാരിച്ചതിനാൽ ബർന്നബാസിനെ അവർ സിയൂസ് എന്ന നിലയിൽ വീക്ഷിച്ചു. വ്യാജദൈവങ്ങളുടെ വിഗ്രഹങ്ങളെ പൂമാലകളൊ സൈപ്രസ് ഇലകളൊ പൈൻഇലകളൊ കൊണ്ടുള്ള ഹാരങ്ങളൊ അണിയിക്കുന്നത് പതിവായിരുന്നു. എന്നാൽ പൗലൊസും ബർന്നബാസും അങ്ങനെയുള്ള വിഗ്രഹാരാധനാപരമായ പെരുമാററത്തെ തള്ളിക്കളഞ്ഞു.
[30-ാം പേജിലെ ചതുരം/ചിത്രം]
ജയിലർ വിശ്വസിക്കുന്നു: ഒരു ഭൂകമ്പം കാരാഗൃഹവാതിലുകൾ തുറക്കുകയും അന്തേവാസികളുടെ ബന്ധനങ്ങൾ അഴിക്കുകയും ചെയ്തപ്പോൾ ഫിലിപ്യൻ ജയിലർ തന്നെത്തന്നെ കൊല്ലാൻ പോകയായിരുന്നു. (16:25-27) എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ റോമൻ നിയമം രക്ഷപ്പെടുന്ന ഒരാളുടെ ശിക്ഷ ജയിലർ അനുഭവിക്കണമെന്ന് വിധിച്ചിരുന്നു. പ്രത്യക്ഷത്തിൽ ദണ്ഡനത്താൽ മരണം അനുഭവിക്കുന്നതിനേക്കാൾ ആത്മഹത്യചെയ്യുന്നതിനാണ് ജയിലർ ഇഷ്ടപ്പെട്ടത്. തടവുകാരിൽ ചിലർക്ക് ദണ്ഡനത്താലുള്ള മരണം ഭവിക്കാനിരിക്കയായിരുന്നു. എന്നിരുന്നാലും അയാൾ സുവാർത്ത സ്വീകരിച്ചു, “അയാളും അയാൾക്കുള്ളവരും താമസംവിനാ സ്നാപനമേററു.”—16:28-34.
[31-ാം പേജിലെ ചതുരം/ചിത്രം]
കൈസറിന് ഒരു അപ്പീൽ: ജൻമനാ റോമൻ പൗരനായിരുന്ന പൗലോസിന് കൈസറിന് അപ്പീൽ കൊടുക്കുന്നതിനും റോമിൽ വിസ്തരിക്കപ്പെടുന്നതിനും അവകാശം ഉണ്ടായിരുന്നു. (25:10-12) റോമൻ പൗരനെ ബന്ധിക്കുകയൊ ചമ്മട്ടികൊണ്ടടിക്കുകയൊ വിസ്താരം കൂടാതെ ശിക്ഷിക്കയൊ ചെയ്യാൻ പാടില്ലായിരുന്നു.—16:35-40; 22:22-29; 26:32.
[കടപ്പാട]
Musei Capitolini, Roma
[31-ാം പേജിലെ ചതുരം/ചിത്രം]
അർത്തേമിസിന്റെ ക്ഷേത്രപാലക: പൗലോസിന്റെ പ്രസംഗത്തിൽ അസ്വസ്ഥനായി ദമത്രിയസ് എന്ന തട്ടാൻ ഒരു വിപ്ലവം ഇളക്കിവിട്ടു. എന്നാൽ നഗരത്തിലെ രേഖസൂക്ഷിപ്പുകാരൻ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. (19:23-41) തട്ടാൻമാർ ക്ഷേത്രത്തിന്റെ അതിവിശുദ്ധഭാഗത്തിന്റെ ചെറിയ വെള്ളിരൂപങ്ങൾ നിർമ്മിച്ചിരുന്നു. അവിടെയായിരുന്നു ബഹുസ്തനങ്ങളോടുകൂടിയ ഫലപുഷ്ടിദേവതയായ അർത്തേമിസിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടിരുന്നത്. നഗരങ്ങൾ അവളുടെ നിയോക്രോസ് അഥവാ “ക്ഷേത്രപാലക”യായിരിക്കുന്നതിന്റെ ബഹുമതിക്കുവേണ്ടി അന്യോന്യം മൽസരിച്ചിരുന്നു.
[31-ാം പേജിലെ ചതുരം/ചിത്രം]
സമുദ്രത്തിലെ കുഴപ്പം: പൗലോസ് കയറിയിരുന്ന കപ്പലിൽ ഈശാനമൂലൻ എന്ന കൊടുങ്കാററടിച്ചു, ‘അവർക്ക് അമരത്തിങ്കലെ തോണി കൈവശപ്പെടുത്താൻ തീരെ സാധിച്ചില്ല.’ (27:15, 16) തോണി സാധാരണയായി ഒരു കപ്പൽ കെട്ടിവലിച്ചിരുന്ന ഒരു ചെറിയ വള്ളമായിരുന്നു. കപ്പൽ അതിന്റെ ചട്ടക്കൂടിനെ ചുററിക്കെട്ടാൻ കഴിയുന്ന വടങ്ങൾ കൊണ്ടുപോയിരുന്നു. കൊടുങ്കാററിന്റെ സമയത്തെ പായ്മരത്തിന്റെ പ്രവർത്തനം മൂലമുള്ള സമ്മർദ്ദത്തിൽനിന്ന് അത് രക്ഷ നൽകിയിരുന്നു. (27:17) ഈ നാവികർ നാലു നങ്കൂരങ്ങൾ ഇടുകയും കപ്പലിനെ തിരിക്കുന്നതിനുപയോഗിക്കുന്ന ചുക്കാൻതുഴകളുടെ അഥവാ തണ്ടുകളുടെ ബന്ധനങ്ങൾ അഴിക്കുകയും ചെയ്തു. (27:29, 40) അലക്സാൻട്രിയൻ കപ്പലിന് “സിയൂസ്പുത്രൻമാരുടെ” പ്രതിമയുണ്ടായിരുന്നു.—നാവികരുടെ രക്ഷാധികാരികളായി കരുതപ്പെട്ടിരുന്ന കാസ്റററിന്റെയും പോളക്സിന്റെയും തന്നെ.—28:11.