-
“യഹോവയിൽനിന്നുള്ള അധികാരത്താൽ അവർ ധൈര്യത്തോടെ പ്രസംഗിച്ചു”“ദൈവരാജ്യത്തെക്കുറിച്ച് സമഗ്രസാക്ഷ്യം” നൽകുക!
-
-
8. പൗലോസും ബർന്നബാസും ഇക്കോന്യ വിട്ട് പോയത് എന്തുകൊണ്ട്, അവരുടെ മാതൃകയിൽനിന്ന് നാം എന്തു പഠിക്കുന്നു?
8 കുറച്ചു നാളുകൾക്കുശേഷം ഇക്കോന്യയിലെ എതിരാളികൾ പൗലോസിനെയും ബർന്നബാസിനെയും കല്ലെറിയാൻ പദ്ധതിയിട്ടു. ഇതേക്കുറിച്ച് അറിഞ്ഞ ആ മിഷനറിമാർ പ്രസംഗിക്കുന്നതിനായി മറ്റു പ്രദേശങ്ങളിലേക്കു പോയി. (പ്രവൃ. 14:5-7) ഇന്നും രാജ്യഘോഷകർ സമാനമായി വിവേകത്തോടെ പ്രവർത്തിക്കുന്നു. നമ്മെക്കുറിച്ച് ആരെങ്കിലും ആരോപണം ഉന്നയിക്കുമ്പോൾ നാം സധൈര്യം മറുപടി കൊടുക്കുമെന്നതു ശരിയാണ്. (ഫിലി. 1:7; 1 പത്രോ. 3:13-15) എന്നാൽ ആക്രമണഭീഷണി ഉണ്ടാകുമ്പോൾ, നമ്മുടെതന്നെയോ സഹവിശ്വാസികളുടെയോ ജീവൻ അനാവശ്യമായി അപകടത്തിലാക്കാത്തവിധത്തിൽ നാം പ്രവർത്തിക്കും.—സുഭാ. 22:3.
-