ദൈവത്തെ അന്വേഷിക്കാനുള്ള സമയം
ഈ പേജിലെ ചിത്രം അഥീനിയൻ അക്രോപ്പോളിസിന്റേതാണ്, ഒരു കാലത്ത് അനേകം ദൈവങ്ങളുടെയും ദേവികളുടെയും ആരാധനാകേന്ദ്രമായിരുന്നു അത്. അക്രോപ്പോളിസിനു താഴെയാണ് പുരാതനകാലങ്ങളിലെ ഒരു നീതിന്യായകോടതിയുടെ സ്ഥാനമാണെന്നു പറയപ്പെടുന്ന അരയോപഗസ്. ഏതാണ്ട് 2,000 വർഷം മുമ്പ് അപ്പോസ്തലനായ പൗലോസ് ഈ സ്ഥാനത്തു നിന്നുകൊണ്ടാണ് യഥാർത്ഥമായി ശ്രദ്ധേയമായ ഒരു പ്രസംഗം ചെയ്തത്. അവൻ പറഞ്ഞ കാര്യങ്ങളിൽ ചിലതാണ് ചുവടെ ചേർക്കുന്നത്:
“ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ [ദൈവം] ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു. അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നുതന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല താനും. അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.”—പ്രവൃത്തികൾ 17:26-28.
പൊതു മനുഷ്യവർഗ്ഗം പൗലോസിന്റെ വാക്കുകൾ ശ്രദ്ധിച്ചിരുന്നെങ്കിൽ ചരിത്രം എത്ര വ്യത്യസ്തമായിരിക്കുമായിരുന്നു! പരമാധികാര കർത്താവായ യഹോവയാൽ സൃഷ്ടിക്കപ്പെട്ട ഏക മമനുഷ്യന്റെ സന്തതിയെന്ന നിലയിൽ മനുഷ്യർ തങ്ങളുടെ പൊതു താത്പര്യത്തെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ എത്ര യുദ്ധങ്ങൾ, എത്രയധികം ദുരിതം, തടയപ്പെടുമായിരുന്നു.
ഇന്ന്, മനുഷ്യവർഗ്ഗം ദേശീയവാദത്താലും വിവേചനങ്ങളാലും വർഗ്ഗീയ വിദ്വേഷങ്ങളാലും സാമൂഹിക അസമത്വങ്ങളാലും ശിഥിലമായിരിക്കുകയാണ്. എന്നിരുന്നാലും, പൗലോസിന്റെ വാക്കുകൾ ഇപ്പോഴും ബാധകമാകുന്നു. നമ്മളെല്ലാം ദൈവത്താൽ സൃഷ്ടിക്കപ്പെട്ട ആ ഏക മമനുഷ്യന്റെ സന്തതികളാണ്. ആ അർത്ഥത്തിൽ, നമ്മളെല്ലാം സഹോദരീസഹോദരൻമാരാണ്. ദൈവത്തെ കണ്ടെത്താവുന്ന ഇപ്പോഴും അവനെ അന്വേഷിക്കുന്നതിന് സമയം വളരെ വൈകിപ്പോയിട്ടില്ല.
നാം പൗലോസിന്റെ പ്രസംഗത്തിന്റെ അന്തിമവാക്കുകൾ പരിചിന്തിക്കുമ്പോൾ അവന്റെ വാക്കുകൾക്ക് പൂർവാധികം ഗൗരവം കൈവരുന്നു. അവൻ പറഞ്ഞു: “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായംവിധിപ്പാൻ [ദൈവം] ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽപ്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നൽകിയുമിരിക്കുന്നു.”
യേശുവിന്റെ പുനരുത്ഥാനം ഒരു ചരിത്രവസ്തുതയാണ്. പൗലോസ് പ്രകടമാക്കുന്നതുപോലെ, അത് മനുഷ്യവർഗ്ഗത്തിന് ഒരു ന്യായവിധിദിവസമുണ്ടായിരിക്കുമെന്നുള്ളതിന്റെ ഉറപ്പാണ്. എപ്പോൾ? ശരി, പൗലോസ് അരയോപഗസിൽ നിന്നുകൊണ്ട് ഈ വാക്കുകൾ പറഞ്ഞതിനുശേഷം ഏതാണ്ട് 2,000 വർഷംകൂടെ അടുത്തുവന്നിരിക്കുന്നതായി നമുക്കറിയാം. തീർച്ചയായും, അത് വളരെ അടുത്താണെന്ന് ബൈബിൾപ്രവചനനിവൃത്തി സൂചിപ്പിക്കുന്നു. എത്ര ഗൗരവാവഹമായ ആശയം! സകല ആത്മാർത്ഥതയോടുംകൂടെ നാം ദൈവത്തെ അന്വേഷിക്കുന്നത് എത്ര അടിയന്തിരമാണ്, കാരണം പൗലോസ് ആതെൻസുകാരോട് പറഞ്ഞതുപോലെ, “ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു”!—പ്രവൃത്തികൾ 17:30, 31. (w92 7/1)