മടങ്ങിച്ചെല്ലുന്നതിന്
പാഠം 7
സ്ഥിരോത്സാഹം
തത്ത്വം: “അവർ . . . സന്തോഷവാർത്ത നിറുത്താതെ പഠിപ്പിക്കുകയും അറിയിക്കുകയും ചെയ്തു.”—പ്രവൃ. 5:42.
പൗലോസിന്റെ മാതൃക
1. വീഡിയോ കാണുക, അല്ലെങ്കിൽ പ്രവൃത്തികൾ 19:8-10 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചിന്തിക്കുക:
എ. ചിലർ തന്നെ എതിർത്തപ്പോഴും മടുത്തുപിന്മാറാതെ പൗലോസ് എങ്ങനെയാണു തുടർന്നും സന്തോഷവാർത്ത പ്രസംഗിച്ചത്?
ബി. താത്പര്യമുള്ളവരെ പഠിപ്പിക്കാനായി പൗലോസ് എത്ര കൂടെക്കൂടെ മടങ്ങിച്ചെന്നു, എത്രകാലം അങ്ങനെ ചെയ്തു?
പൗലോസിൽനിന്ന് എന്തു പഠിക്കാം?
2. ഫലകരമായ മടക്കസന്ദർശനങ്ങൾ നടത്താനും ബൈബിൾപഠനങ്ങൾ തുടങ്ങാനും നമ്മൾ നല്ല ശ്രമം ചെയ്യുകയും സമയം ചെലവഴിക്കുകയും വേണം.
പൗലോസിനെ അനുകരിക്കുക
3. ആ വ്യക്തിയുടെ സമയത്തിനനുസരിച്ച് നമ്മൾ മാറ്റങ്ങൾ വരുത്തുക. ‘അദ്ദേഹത്തോടു സംസാരിക്കാൻ എനിക്കു പറ്റിയ സമയവും സ്ഥലവും ഏതാണ്, അദ്ദേഹത്തിനു പറ്റിയ സമയവും സ്ഥലവും ഏതാണ്’ എന്ന് ചിന്തിച്ചുനോക്കുക. നിങ്ങൾക്ക് ഒരൽപ്പം അസൗകര്യം ഉണ്ടെങ്കിൽപ്പോലും അവരുടെ സമയത്ത് അവരെ ചെന്നുകാണുക.
4. ഒരു സമയം പറഞ്ഞൊക്കുക. ഓരോ തവണ സംസാരിച്ച് കഴിയുമ്പോഴും അടുത്ത തവണ ആ വ്യക്തിയെ കാണുന്നതിന് ഒരു കൃത്യസമയം പറഞ്ഞൊക്കാൻ നിങ്ങൾക്കാകും. പറഞ്ഞ സ്ഥലത്ത്, പറഞ്ഞ സമയത്തുതന്നെ മടങ്ങിച്ചെല്ലുക.
5. പ്രതീക്ഷ കൈവിടാതിരിക്കുക. മിക്കപ്പോഴും വീട്ടിൽ കാണാതിരിക്കുകയോ അല്ലെങ്കിൽ തിരക്കിലാണെന്നു കൂടെക്കൂടെ പറയുകയോ ചെയ്യുന്ന ഒരു വ്യക്തിക്കു താത്പര്യമില്ലെന്നു നമ്മൾ പെട്ടെന്നു നിഗമനം ചെയ്യരുത്. (1 കൊരി. 13:4, 7) പകരം സ്ഥിരോത്സാഹം കാണിക്കുക. എന്നാൽ സമയം ജ്ഞാനത്തോടെ ഉപയോഗിക്കുകയും വേണം.—1 കൊരി. 9:26.