വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ദൈവസ്‌നേഹത്തിൽനിന്ന്‌ ആർ നമ്മെ വേർപിരിക്കും?
    വീക്ഷാഗോപുരം—2001 | ഒക്‌ടോബർ 15
    • 14. ക്രിസ്‌ത്യാനികൾക്ക്‌ കഷ്‌ടതകൾ നേരിടുമ്പോൾ പോലും ദൈവത്തിന്‌ അവരോടു സ്‌നേഹം ഉണ്ടായിരിക്കുമെന്ന ബോധ്യം പൗലൊസിന്‌ ഉണ്ടായിരുന്നത്‌ എന്തുകൊണ്ട്‌?

      14 റോമർ 8:38, 39 വായിക്കുക. യാതൊന്നിനും ക്രിസ്‌ത്യാനികളെ ദൈവസ്‌നേഹത്തിൽനിന്നു വേർപിരിക്കാൻ കഴിയില്ലെന്ന ബോധ്യം പൗലൊസിന്‌ ഉണ്ടായിരുന്നത്‌ എന്തുകൊണ്ടാണ്‌? ശുശ്രൂഷയിൽ പൗലൊസിന്‌ ഉണ്ടായ വ്യക്തിപരമായ അനുഭവങ്ങൾ, കഷ്‌ടതകൾക്കു നമ്മോടുള്ള ദൈവസ്‌നേഹത്തെ ബാധിക്കാൻ കഴിയില്ല എന്ന അവന്റെ ബോധ്യത്തെ ബലിഷ്‌ഠമാക്കി എന്നതിനു യാതൊരു സംശയവുമില്ല. (2 കൊരിന്ത്യർ 11:23-27; ഫിലിപ്പിയർ 4:13) മാത്രമല്ല, യഹോവയുടെ നിത്യമായ ഉദ്ദേശ്യവും തന്റെ ജനത്തോടുള്ള അവന്റെ കഴിഞ്ഞകാല ഇടപെടലുകളും സംബന്ധിച്ച്‌ പൗലൊസിന്‌ അറിവുണ്ടായിരുന്നു. ദൈവത്തെ വിശ്വസ്‌തമായി സേവിച്ചിട്ടുള്ളവരോട്‌ അവനുള്ള സ്‌നേഹത്തെ ജയിച്ചടക്കാൻ മരണത്തിനു കഴിയുമോ? തീർച്ചയായും ഇല്ല! അത്തരം വിശ്വസ്‌തർ ദൈവത്തിന്റെ പരിപൂർണമായ സ്‌മരണയിൽ ജീവിച്ചിരിക്കും, തന്റെ തക്കസമയത്ത്‌ അവൻ അവരെ ഉയിർപ്പിക്കും.​—⁠ലൂക്കൊസ്‌ 20:37, 38; 1 കൊരിന്ത്യർ 15:22-26.

  • ദൈവസ്‌നേഹത്തിൽനിന്ന്‌ ആർ നമ്മെ വേർപിരിക്കും?
    വീക്ഷാഗോപുരം—2001 | ഒക്‌ടോബർ 15
    • 16 ക്രിസ്‌ത്യാനികൾ എന്ന നിലയിൽ ‘ഇപ്പോഴുള്ളത്‌’ എന്ന്‌ പൗലൊസ്‌ വിളിച്ച യാതൊന്നിനും, അതായത്‌ ഈ വ്യവസ്ഥിതിയിലെ സംഭവങ്ങൾക്കോ അവസ്ഥകൾക്കോ സാഹചര്യങ്ങൾക്കോ, ഭാവിയിൽ ‘വരുവാനുള്ളതിനും’ ദൈവത്തിനു തന്റെ ജനത്തോടുള്ള ബന്ധത്തെ തകർക്കാൻ കഴിയുമെന്ന്‌ നാം ഭയക്കേണ്ടതില്ല. സ്വർഗീയവും ഭൗമികവുമായ ശക്തികൾ നമുക്കെതിരെ പോരാടുന്നുണ്ടെങ്കിലും, നമ്മെ താങ്ങിനിറുത്താൻ ദൈവസ്‌നേഹം ഉണ്ടായിരിക്കും. പൗലൊസ്‌ ഊന്നിപ്പറഞ്ഞതുപോലെ “ഉയരത്തിന്നോ ആഴത്തിന്നോ” ദൈവസ്‌നേഹത്തെ തടഞ്ഞുനിറുത്താനാവില്ല. അതേ, നമ്മെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുന്ന യാതൊന്നിനും, നമ്മുടെമേൽ അധീശത്വം നേടാൻ ശ്രമിക്കുന്ന ഒരു ഘടകത്തിനും, ദൈവസ്‌നേഹത്തിൽനിന്നു നമ്മെ വേർപിരിക്കാനാവില്ല; തന്റെ വിശ്വസ്‌ത ദാസന്മാരോടുള്ള സ്രഷ്ടാവിന്റെ ബന്ധത്തിനു ഭംഗം വരുത്താൻ യാതൊരു സൃഷ്ടിക്കും സാധ്യമല്ല. ദൈവസ്‌നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല, അതു നിത്യമാണ്‌.​—⁠1 കൊരിന്ത്യർ 13:⁠8.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക